ഓവുങ്ങൽ :ഇസ്രായേലിൻ്റെ മനുഷ്യക്കുരുതിക്കെതിരെ ഓവുങ്ങൽ സോൺ മുസ്ലിം ലീഗ് – മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഗസ്സ ഐക്യദാർഢ്യ സംഗമവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു. താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് യൂസഫ് കല്ലേരി ഉദ്ഘാടനം ചെയ്തു. ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ എ നസീർ ആദ്ധ്യക്ഷ്യം വഹിച്ചു. ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം എ റഫീഖ് , വാർഡ് അംഗം ടി എ റഹീം ,...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
കുഞ്ഞിക്കുടകൾ എന്ന 12 കഥകൾ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു
തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്ന എം പി ആയിഷ നഹാൻ എഴുതിയ കുഞ്ഞിക്കുടകൾ എന്ന 12 കഥകൾ അടങ്ങിയ പുസ്തകം തിരുവനന്തപുരം കനകക്കുന്ന് ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ അക്ഷരക്കൂട്ട് എന്ന കുട്ടികളുടെ സാഹിത്യോത്സവത്തിലെ പുസ്തക പ്രദർശനത്തിൽ ഇടം പിടിച്ചു. തന്റെ ഒഴിവ് സമയങ്ങളിൽ സ്കൂൾ മുറ്റത്തും വീട്ടിലും ഇരുന്ന് എഴുതിയ കഥകൾ നോട്ട് പുസ്തകത്തിന്റെ താളുകൾ പരിശോധിക്കുന്നതിനിടയിൽ ശ്രദ്ധയിൽപ്പെട്ട ക്ലാസ് അധ്യാപിക...
സൗദി ഗ്രാൻഡ് മുഫ്‌തി ശൈഖ് അബ്ദുൽ അസീസ് അലുശൈഖ് ഇഹലോകവാസം വെടിഞ്ഞു
ജിദ്ദ: സൗദി അറേബ്യയിലെ ഗ്രാൻഡ് മുഫ്തിയും, മുതിർന്ന പണ്ഡിതന്മാർ ഉൾപ്പെടുന്ന പണ്ഡിത സഭയുടെ അദ്ധ്യക്ഷനും, മതവിധിയും മതഗവേഷണവും നടത്താൻ ചുമതലയുള്ള ജനറൽ പ്രസിഡൻസിയുടെ തലവനും, മുസ്ലീം വേൾഡ് ലീഗിന്റെ സുപ്രീം കൗൺസിൽ പ്രസിഡന്റുമായ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അലുശൈഖ് ഇന്ന് – ചൊവാഴ്ച – പരലോകം പൂകി. 82 വയസ്സുകാരനാണ് അദ്ദേഹം. ഇന്ന് തന്നെ അസർ നമസ്കാരത്തിന് ശേഷം റിയാദ് നഗരത്തിലുള്ള ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ അദ്ദേഹത്തിന്റെ പേരിലുള്ള...
വടക്കേ പല്ലാർ ഖാഇദെ മില്ലത്ത് റിലീഫ് ആൻ്റ് കൾച്ചറൽ സെൻ്റർ: ബൈത്തു റഹ്മ സമർപ്പിച്ചു
തിരുന്നാവായ : വടക്കേ പല്ലാർ ഖാഇദെ മില്ലത്ത് റിലീഫ് ആൻ്റ് കൾച്ചറൽ സെൻ്റർ നിർമിച്ചു നൽകിയ ബൈത്തു റഹ്മയുടെ സമർപ്പണവും ഭൂമികൈമാറ്റവും ചൂണ്ടിക്കലിൽ നടന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ താക്കോൽകൈമാറി. അഞ്ച് ബൈത്തുറഹ്മയുടെ നിർമാണ പദ്ധതിയായ തകാതുഫ് 2025-26 പ്രഖ്യാപനവും നടന്നു. കെ.പി സലാം ഹാജി അധ്യക്ഷത വഹിച്ചു. എൻ.കെ. അഫ്സൽ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി, തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, വാർഡ്...
കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് വൈഫ്. ഇൻചാർജ് മാരില്ല കെ ടി ജലീൽ.
തിരൂർ:കമ്മ്യൂണിസ്റ്റ് നേതാക്കൾക്കാർക്കും വൈഫ് ഇൻ ചാർജ് മാരില്ലെന്നെ ഡോക്ടർ കെ ടി ജലീൽ എംഎൽഎ. തിരൂരിൽ ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത സർവ്വകലാശാലയുടെ ഇല്ലാത്ത വൈസ് ചാൻസിലർ ആയ ബഹാവുദ്ദീൻ കൂരിയാട് ആണ് മന്ത്രിമാർക്കും എംഎൽഎമാർക്കും എംപിമാർക്കും ഒക്കെ വൈഫ് ഇൻ ചാർജ്മാർ ഉണ്ടെന്ന പ്രയോഗം നടത്തിയത്. അതിനു മറുപടിയായാണ് ജലീൽ പറഞ്ഞത്. ബഹാവുദ്ദീൻ കൂരിയാട് മുസ്ലിം ലീഗ് പ്രവർത്തകനും നേതാവുമാണ്. അദ്ദേഹത്തിന് ലീഗ് നേതാക്കന്മാരെ മാത്രമേ അറിയുകയും മനസ്സിലാക്കുകയും...
വിമൻ ഇന്ത്യ മൂവ് മെന്റ് കൺവെൻഷൻ സംഘടിപ്പിച്ചു
തിരൂർ : വിമൻ ഇന്ത്യ മൂവ് മെന്റ് ദേശീയതലത്തിൽ എമർജിങ് വുമൻ എന്ന ക്യാപ്ഷനിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ പുത്തനത്താണി സെവൻ എറീന കോൺഫറൻസ് ഹാളിൽ കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷനിന്റെ ഉദ്ഘാടന കർമ്മം എസ്, ഡി, പി, ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സുനിയാ സിറാജ് നിർവഹിച്ചു സംസാരിച്ചു. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചും, അവരുടെ...
കെ.കെ മുസ്തഫ ഹാജിക്ക് തിരൂർ നഗരത്തിൻ്റെ യാത്രാമൊഴി
തിരൂർ : മലപ്പുറം ജില്ലയിലെ ആദ്യ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് വ്യാപാരത്തിന് തുടക്കം കുറിച്ച കെ.കെ മൊയ്തീൻ ആൻഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും തിരൂർ ചേംബർ ഓഫ് കൊമേഴ്സ്, എംഇഎസ് തിരൂർ, റോട്ടറി ക്ലബ് എന്നീ സംഘടനകളുടെ സ്ഥാപക അംഗവും തിരൂർ കമ്പൈയ്ൻൻ്റ് ഇലവൻസ് ഫുട്ബോൾ താരവുമായിരുന്ന കെ. കെ മുസ്തഫ ഹാജിക്ക് തിരൂർ നഗരത്തിൻ്റെ യാത്രാമൊഴി. ചേമ്പർ ഹാളിൽ സൗഹൃദവേദി, തിരൂർ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും കെ.കെ മുസ്തഫ ഹാജിയുടെ ഗുണഗണങ്ങൾ ഏറ്റു...
തിരൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ
തിരൂർ :ലോക ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി നാളെ തിരൂരിൽ ആയുർവേദ ബോധവൽക്കരണ ക്യാമ്പും നഗരസഭാ ജീവനക്കാർക്ക് വേണ്ടി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നടത്തുമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് മുൻസിപ്പൽ ബോധവൽക്കരണ ക്യാമ്പ് തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ എപി നസീമ ഉദ്ഘാടനം ചെയ്യും. രണ്ടുമാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ തിരൂർ മണ്ഡലത്തിൽ സംഘടിപ്പിക്കും. ആയുർവേദ ക്വിസ് ,സൈക്കിൾ റാലി, ബോധവൽക്കരണ ക്ലാസുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ എല്ലാം ഇതോടനുബന്ധിച്ച്...
പി പി മമ്മി ഹാജി – പി പി ഖാദർ ബാവ സ്മാരക സൗധം ഉദ്ഘാടനം ചെയ്തു
കരുത്തുറ്റ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഭരണകൂടത്തിൻ്റെ തണലിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന രീതികളാണ് തുടരുന്നതെന്നും കുറച്ച് വർഷങ്ങളിലായി നടന്ന് വരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ജനങ്ങളുടെ യഥാർത്ഥ അഭിപ്രായങ്ങളെ മാറ്റിമറിക്കപ്പെടുന്ന വോട്ടിംഗിലെ താളപ്പിഴകൾ അന്താരാഷ്ട്ര കോടതികളും മീഡിയകളും അന്വേഷണ വിധേയമാക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി സമരം വിജയം കാണുമെന്നും തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു . തലക്കടത്തൂർ – ഓവുങ്ങലിൽ മുസ്ലിം ലീഗ്...
ഇഎംഎസിന്റെ ലോകം ദേശീയ സെമിനാർ സെപ്റ്റംബർ 23 24 തിയ്യതികളിൽ
കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇഎംഎസിൻ്റെ സ്‌മരണകളുമായി ഇഎംഎസിന്റെ ലോകം ദേശീയ സെമിനാർ സെപ്റ്റംബർ 23, 24 തിയ്യതികളിൽ തിരുന്നാവായ പഞ്ചായത്തിലെ കാരത്തൂരിൽ നടക്കും. കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ 23 ന് രാവിലെ 10 ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ഡോ കെ.ടി ജലീൽ എംഎൽഎ അധ്യക്ഷനാകും. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗങ്ങളായ എ വിജയരാഘവൻ, വിജു കൃഷ്‌ണൻ എന്നിവർ പ്രഭാഷണം നടത്തും....