ഓവുങ്ങൽ സോൺ മുസ്ലിം ലീഗ് – യൂത്ത് ലീഗ് സംഘടിപ്പിച്ച ഗസ്സ ഐക്യദാർഢ്യ സദസ് യൂസഫ് കല്ലേരി ഉദ്ഘാടനം ചെയ്യുന്നു.

ഓവുങ്ങൽ :ഇസ്രായേലിൻ്റെ മനുഷ്യക്കുരുതിക്കെതിരെ ഓവുങ്ങൽ സോൺ മുസ്ലിം ലീഗ് – മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഗസ്സ ഐക്യദാർഢ്യ സംഗമവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു. താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് യൂസഫ് കല്ലേരി ഉദ്ഘാടനം ചെയ്തു. ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ എ നസീർ ആദ്ധ്യക്ഷ്യം വഹിച്ചു. ചെറിയമുണ്ടം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എം എ റഫീഖ് , വാർഡ് അംഗം ടി എ റഹീം , എം അസ്ലം , എ പി മൊയ്തീൻ ഹാജി , സി പി യൂസഫ് , പി ആഷിഖ് , പി പി ഇസ്മായിൽ , എ പി നാസർ , എം പി ഷാഹുൽ , പി പി ഇബ്രാഹീം , പി പി മുഹമ്മദ് , കെ സാഹിർ എന്നിവർ പ്രസംഗിച്ചു. ഹസ്സൻ ഹുദവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. എറണാകുളത്ത് വെച്ച് നടക്കുന്ന ഗസ്സ ഐക്യദാർഢ്യ റാലിയും ഒക്ടോബർ ഒന്നിന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമവും വിജയിപ്പിക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published.