താനൂർ: സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും അവർക്ക് ഉന്നത പരിശീലനം നൽകുന്നതിനും ആയി താനൂരിൽ മുസ്ലിം സർവ്വീസ് സൊസൈറ്റി(എം..എസ്. എസ്) വനിതാ വിഭാഗം രൂപീകരിച്ചു. ഭാരവാഹികളായി ഷക്കീല ഹംദാൻ (പ്രസിഡണ്ട് ) നസ്ല പടിയത്ത് (ജനറൽ സെക്രട്ടറി) എം. റസിയ( ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു. 25 എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. രൂപീകരണയോഗം എം.എസ്.എസ്. മലപ്പുറം ജില്ലാ വനിതാ വിഭാഗം പ്രസിഡണ്ട് നസ്ല തേജസ് ഉദ്ഘാടനം ചെയ്തു. ഷക്കീല ഹംദാൻ അധ്യക്ഷത വഹിച്ചു. സ്ത്രീകൾക്കിടയിൽ കണ്ടുവരുന്ന രോഗങ്ങൾക്കെതിരെ ഏകദിന...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
ബ്ലാസ്റ്റേഴ്സ് യുവ ഗോൾകീപ്പർ ജെസീൻ മലപ്പുറം എഫ്സിയിൽ
മലപ്പുറം: സുപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിനായി ഒരുങ്ങുന്ന മലപ്പുറം എഫ്സി ഗോൾവല കാക്കാനായി മറ്റൊരു മികച്ച കീപ്പറെ കൂടി ടീമിലെത്തിച്ചു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾകീപ്പർ മുഹമ്മദ് ജെസിനെയാണ് ലോണടിസ്ഥാനത്തിൽ സ്വന്തമാക്കിയത്.വെറും 21 വയസ്സ് പ്രായം മാത്രമാണ് താരത്തിനുള്ളത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ജെസീൻ. എസ്എൽകെയിൽ ഇതാദ്യമായാണ് താരം ബൂട്ട് കെട്ടാനൊരുങ്ങുന്നത്. കൊണ്ടോട്ടിയിലെ കെ.വൈ.ഡി.എഫ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് ജെസീൻ വളർന്നു വന്നത്. അവിടന്ന് പിന്നീട് പറപ്പൂർ എഫ്സിയിലേക്ക് എത്തി. പറപ്പൂരിന് വേണ്ടി 2017- 18 സീസണിൽ...
ശങ്കരൻ (69) അന്തരിച്ചു
പുല്ലൂർ :മാതൃഭൂമി മലപ്പുറം യൂണിറ്റിലെ സീനിയർ ന്യൂസ്ഫോട്ടോഗ്രാഫർ അജിത് ശങ്കരന്റെ അച്ഛൻ പുന്നശ്ശേരി പറമ്പിൽ ശങ്കരൻ (69) അന്തരിച്ചു. മലപ്പുറം ജില്ലയിലെ തിരൂർ പുല്ലൂരിലാണ് വീട് . സംസ്കാരം ഉച്ചക്ക് രണ്ടിന്. ഭാര്യ: ലക്ഷ്മി. മക്കൾ: അനിൽകുമാർ, അനീഷ്, മരുമക്കൾ: സ്വപ്ന, സബിത, ശ്രീജിനി. പേരമക്കൾ: ആദിവ്, ആരവ്, നിവേദ്, നികേത് , നചികേതസ് , കൽഹാര
മലപ്പുറം പ്രസ് ക്ലബ്ബ് ആധാര്‍ മേള നടത്തി
മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ തപാല്‍വകുപ്പിന്റെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കുമായി ആധാര്‍മേള സംഘടിപ്പിച്ചു. ആധാറിലെ തെറ്റ് തിരുത്തല്‍ ഉള്‍പ്പെടെ ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാക്കി. ചടങ്ങ് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം പോസ്റ്റ്മാസ്റ്റര്‍ പി.ജെ.ജെയിംസ് പദ്ധതി വിശദീകരിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, മലപ്പുറം സബ്ഡിവിഷന്‍ പോസ്‌റ്റോഫീസ് ഇന്‍സ്‌പെക്ടര്‍ എം.കെ.വിനീഷ്, പി.എല്‍.ഐ...
ഇഎം എസിൻ്റെ ലോകം സെമിനാർ സമാപിച്ചു
കാരത്തൂർ ( മലപ്പുറം):രണ്ടു ദിവസങ്ങളിലായി നടന്ന ഇ എം എസിൻ്റെ ലോകം ദേശീയ സെമിനാർ സമാപിച്ചു. സമാപന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കവി ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. കെ ടി ജലീൽ എംഎൽഎ പങ്കെടുത്തു. കൂട്ടായി ബഷീർ സ്വാഗതവും സി കെ ഷൈജു നന്ദിയും പറഞ്ഞു.പുത്തൻ വിദ്യാഭ്യാസ നയത്തിനു പിന്നിലെ വർഗീയ അജണ്ട തുറന്നുകാട്ടിയാണ്...
വിമൻ ഇന്ത്യ മൂവ് മെന്റ് മേഘല കൺവെൻഷൻ സംഘടിപ്പിച്ചു
തിരൂർ : വിമൻ ഇന്ത്യ മൂവ് മെന്റ് ദേശിയ വ്യാപകമായി നടത്തപെടുന്ന എമർജിങ് വുമൻ എന്ന ക്യാമ്പയിന്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റി തിരൂരിൽ സംഗം കോൺഫറൻസ് ഹാളിൽ വെച്ച് തിരൂർ മേഘല കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷന്റെ ഉത്ഘാടനം നിർവഹിച്ചു കൊണ്ട് വിമൻ ഇന്ത്യ മൂവ് മെന്റ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ലൈല ശംസുദ്ധീൻ സംസാരിച്ചു. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും, രാജ്യം പുരോഗമിക്കുന്നു എന്നു പറയുമ്പോഴും സമൂഹത്തിലെ...
ദേശീയ റെക്കോഡോടുകൂടി K H M H S S ആലത്തിയൂർ
ദേശീയ റെക്കോഡോടുകൂടി K H M H S S ALATHIYUR ആന്ധ്രപ്രദേശിലെ ഗുണ്ടൂർ നാഗാർജുന യൂണിവേഴ്സിറ്റിയിൽ നടന്ന ദേശീയ സൗത്ത് സോൺ ജൂനിയർ മീറ്റിൽ 3000 m വാക്കിങ്ങിൽ റെക്കോർഡോടുകൂടി സ്വർണം നേടിയ നിരഞ്ജന 15.39 മിനിറ്റ് കൊണ്ട് ഫിനിഷ് ചെയ്താണ് റെക്കോർഡ് നേടിയത് . സംസ്ഥാന ജൂനിയർ മീറ്റിൽ റെക്കോർഡ് ഓടുകൂടി ഷോട്ട്പുട്ടിൽ ഗോൾഡ് മെഡൽ നേടിയ ഫഹദും ദേശീയ മത്സരത്തിന് കോച്ച് റിയാസിനൊപ്പം നാഗാർജുന യൂണിവേഴ്സിറ്റിയിൽ നിന്ന് റെക്കോർഡ് നേടി.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടി .പി. മുസ്തഫ മാസ്റ്ററെ k.s.t.u ആദരിച്ചു
പുറത്തൂർ: സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കുറുമ്പടിയിലെ ടി.പി മുഹമ്മദ് മുസ്തഫ മാസ്റ്ററെകേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻതിരൂർ വിദ്യാഭ്യാസ കമ്മിറ്റി ആദരിച്ചു. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറിഇ.പി.എ ലത്തീഫ് ഉപഹാരം സമ്മാനിച്ചു. കെ.എസ്.ടി.യു ജില്ലാഅസോസിയേറ്റ് സെക്രട്ടറി ജലീൽവൈരങ്കോട് അനുമോദന ഭാഷണം നടത്തി. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ടി.പി.സുബൈർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സി.ടി. ജമാലുദ്ധീൻ, വനിതാ വിഭാഗം ജില്ലാ ചെയർ പേഴ്സൺ ടി.വി.റംഷീദ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.ജെ അമീൻ, ഭാരവാഹികളായ യൂനുസ് മയ്യേരി , സുധീർ കൂട്ടായി,സഫ്...
രാജു (49) നിര്യാതനായി
മംഗലം: വാളമരുതൂരിലെ താമസക്കാരനും NOC പ്പടി സ്വദേശിയുമായ മാളിയേക്കൽ രാജു (49) ഇന്നലെ നിര്യാതനായി. പരേതനായ മാളിയേക്കൽ തെയ്യൻ എന്നവരുടെ മകനാണ്. വള്ളിക്കാഞ്ഞിരം സ്വദേശിനി ശാലിനി ആണ് ഭാര്യ. വിഷ്ണുരാജ് (20), വൈക (17) എന്നിവർ മക്കളാണ്. കോൺക്രീറ്റ് സെൻററിങ് തൊഴിലാളി ആയിരുന്നു.
5 പേരെ തെരുവുനായ ആക്രമിച്ചു
തിരൂർ : മംഗലം വാളമരുതൂർ ദുർഗാ ക്ഷേത്രത്തിന് സമീപം ക്ഷേത്ര പൂജാരിയെയടക്കം5 പേരെ തെരുവുനായ ആക്രമിച്ചു കടിച്ചു പരിക്കേപ്പിച്ചു. അതേ തെരുവ് നായ ഒന്നര കിലോമീറ്റർ അപ്പുറം ചിറക്കലങ്ങാടിയിൽ വെച്ചും ഒരാളെ കടിയ്ക്കുകയായിരുന്നു. പൂജാരി അഭിലാഷ് (31), മനേരിൽ പ്രജീഷ് (27), കളരിക്കൽ മിറൻ (29), കൊൽക്കത്ത സ്വദേശി സുരാജ്,നെല്ല പാട്ട് പടിക്കൽ അജയൻ ( 41 )എന്നിവരെയാണ് രാത്രി ഏഴ് മണിയോടെയാണ് തെരുവ് നായ ആക്രമിച്ചത്. ക്ഷേത്ര പൂജാരി ക്ഷേത്രം നട അച്ചതിന് ശേഷം വീട്ടിലേയ്ക്ക്...