Author: Staff Correspondent (Jyobish V)

Post

വയോധികയുടെ സ്വർണ്ണമാല കവർന്ന കേസിലെ പ്രതി പോലീസ് പിടിയിൽ

മാള : മാള പോലീസ് സ്റ്റേഷൻ പരിധിയിലെ കൊല്ലംപറമ്പിൽ വീട്ടിൽ താമസിക്കുന്ന ജയശ്രീ (77 വയസ്സ്) എന്ന സ്ത്രീയുടെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത സംഭവത്തിൽ പ്രതിയായ പുത്തൻചിറ സ്വദേശി ചോമാട്ടിൽ വീട്ടിൽ സതീശൻ മകൻ ആദിത്ത് (20 വയസ് ) എന്നയാളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന്റെ നി‍ർദേശപ്രകാരം മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ട‍ർ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തു. 25.09.25...

Post

കോൺഗ്രസ്സ് തിരിച്ചുവരണമെങ്കിൽ

ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഇന്നത്തെ ചിത്രം രൂപപ്പെട്ടത് വിഭജന ശക്തികളുടെ പ്രത്യയശാസ്ത്രപരമായ വിജയത്തിൻ്റെ ഫലമായാണ്. മൗലാനാ അബ്ദുൽ കലാം ആസാദ്, മൗലാനാ ഹുസൈൻ അഹ്മദ് മദനി (റ) തുടങ്ങിയവർ ഉയർത്തിപ്പിടിച്ച സംയുക്ത ദേശീയതാ വാദത്തെ (Composite Nationalism) തകർത്തുകൊണ്ട്, മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തം വിജയിച്ചത്, രാജ്യത്ത് മതത്തെ രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനമാക്കുന്നതിന് കാരണമായി.​ഇന്ത്യൻ മുസ്ലിങ്ങൾ അടിസ്ഥാനപരമായി ഇന്ത്യാ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ചവരും പുരോഗമനത്തിന് നന്മയ്ക്കുവേണ്ടി നിലകൊണ്ടവരും ആണ്. ഈ സമൂഹം അടിസ്ഥാനപരമായി മൂല്യമുള്ളവരും, പ്രതികാര ചിന്താഗതി ഇല്ലാത്തവരുമാണ്. എന്നാൽ,...

Post

തിരൂരിൽ പ്രധിഷേധ പ്രകടനം നടത്തി

തിരൂർ: ശബരിമല സ്വർണ്ണ കൊള്ള ക്കെതിരെ പ്രതിഷേധിച്ച ഷാഫി പറമ്പിൽ എം പി ഉൾപ്പെടെയുള്ള നേതാക്കളെ തല്ലി ചതച്ച പോലിസ് അതിക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി lയുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന പ്രധിഷേധ കൂട്ടായ്മ ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ. കെ. എ. പത്മകുമാർ ഉദ്ഘാടനം ചെയ്തു.തിരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എ. ഗോപാലക്ഷണൻ അദ്ധ്യക്ഷതവഹിച്ചു. ഡി സി.സി. ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ വൈസ് ചെയർമാൻ രാമൻകുട്ടി...

Post

അങ്ങാടിപ്പുറം അൽപ്പാക്കുളം നവീകരിക്കുന്നു

പെരിന്തൽമണ്ണ : കോഴിക്കോട്-പാലക്കാട് ദേശീയ പാതയോരത്ത് അങ്ങാടിപ്പുറം ടൗണിലെ അൽപ്പാക്കുളം നവീകരിക്കാൻ നടപടി തുടങ്ങി. ഏറെക്കാലമായി യാതൊരു നവീകരണവുമില്ലാതെ കിടക്കുകയായിരുന്നു വേനൽ -വർഷമില്ലാതെ നിറഞ്ഞ് കിടക്കുന്ന കുളം.പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പി.എം.കെ.എസ്.വൈ ഫണ്ട് ചെലവഴിച്ചാണ് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര സമീപമുള്ള അൽപാക്കുളം നവീകരണ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്.പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി പ്രകാരം 55 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുക. പി.എം.കെ.എസ്.വൈ പദ്ധതിയുടെ അവസാനഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ബാക്കിവരുന്ന വികസന ക്ഷേമ പ്രവൃത്തികൾ കൂടി അടുത്ത...

Post

വ്യാപാര സ്ഥാപനത്തിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

പെരിന്തൽമണ്ണ :വെള്ളിയാഴ്ച രാത്രി പെരിന്തൽമണ്ണ ടൗണിൽ ചില്ലീസ് ജംഗ്ഷനിലെ വ്യാപാര സ്ഥാപനത്തിൽ സാമൂഹ വിരുദ്ധരുടെ അഴിഞ്ഞാട്ടം .രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ.പെരിന്തൽമണ്ണ മാനത്ത്മംഗലം ചില്ലിസ് ജംഗ്ഷനിലെ വ്യാപാരസ്ഥാപനത്തിൽ ശനിയാഴ്ച രാത്രിയാണ് സംഘംകടയിൽ കയറി അക്രമം നടത്തുകയും വാഹനങ്ങൾ നശിപ്പിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് അറിയുന്നു.സമൂഹ വിരുദ്ധരുടെ ആക്രമണത്തിൽ പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം പ്രതിഷേധിച്ചു. കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും...

Post

സി.ബി.എസ്.ഇ സഹോദയ ജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു

പെരിന്തൽമണ്ണ :സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ ജില്ലാ കലോത്സവത്തിന് പുത്തനങ്ങാടി സെൻ്റ് ജോസഫ്സ് സ്കൂളിൽ തിരിതെളിഞ്ഞു . രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന വർണാഭമായ കലോത്സവത്തിൽ ജില്ലയിലെ 62 സ്കൂളുകളിൽ നിന്നായി 5000 ൽ പരം പ്രതിഭകൾ വിവിധ ഇനങ്ങളിൽ മാറ്റുരക്കുന്നുണ്ട് .ഇ ടി മുഹമ്മദ് ബഷീർ എം പി കലോത്സവം ഉദ്ഘാടനം ചെയ്തു . മാനസിക സംഘർഷങ്ങളുടെ ആധ്യനിക ലോകത്ത് പുതുതലമുറക്ക് സ്നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കാൻ കലാപ്രകടനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഹോദയ...

Post

പാത്തുമ്മു നിര്യാതയായി

വാണിയണൂർ.. വാണിയണൂർ സ്കൂൾ പടി സ്വദേശി. പരേതനായ മേടാപ്പറമ്പിൽ മുഹമ്മദ് എന്ന ബാപ്പുവിന്റെ ഭാര്യ പാത്തുമ്മു 80 നിര്യാതനായി. മക്കൾ.അഷ്റഫ്.. ബീക്കുട്ടി.. ഫാത്തിമ..സൈനബ..ആയിഷ.. കദീജ.. സഫിയ..റാബിയ..ബഷീർ.. അബ്ദുൽ നാസർ..സൈതലവി.. പരേതനായ മനാഫ്

Post

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു

കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട അൻഷാദ് റിമാന്റിലേക്ക്…2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 64 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 193 ഗുണ്ടകളെ കാപ്പ ചുമത്തി, 129 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു. കൊടുങ്ങല്ലൂർ : കാപ്പ ഉത്തരവ് പ്രകാരം എല്ലാ ശനിയാഴ്ചയും കൊടുങ്ങല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ മുമ്പാകെ ഒപ്പു വെക്കണമെന്നുള്ള നിർദ്ദേശം നിലനിൽക്കെ അത് ലംഘിച്ചു ഒപ്പു വെക്കാതിനെ തുടർന്ന് കാപ്പ ഉത്തരവ് ലംഘിച്ചതിന്...

Post

പത്തുമ്മക്കുട്ടി ഹജുമ്മ (80) നിര്യാതയായി

പറവണ്ണ: അരിക്കാഞ്ചിറ മേലേപ്പുറത്ത് വളപ്പിൽ പരേതനായ അലിക്കുട്ടി എന്നവരുടെ ഭാര്യ പത്തുമ്മക്കുട്ടി ഹജുമ്മ (80) നിര്യാതയായിമക്കൾ: അബ്ദുൽ ഹമീദ് , ഷഹീർ, ഷാഹിദ്,ജാഫർ, കദീജ, ആമിന ബീവി, റയ്യാനത്ത്, സൗദമരുമക്കൾ: അഹമ്മദ് കുട്ടി- തിരുനാവായ,മുഹമ്മദ് കുട്ടി- കൂട്ടായി, ഇസ്മായിൽ- താനൂർ,ബഷീർ- ബീരാഞ്ചിറ ,സുബൈദ,ജംഷീറ, ഫാത്തിമ, നഫീസ

Post

മുനമ്പം വഖ്ഫ് ഭൂമി വിവാദം: ഹൈക്കോടതി പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരം

തിരുവനന്തപുരം: മുനമ്പം ഭൂമി വഖ്ഫ് ഭൂമിയല്ല എന്ന കേരളാ ഹൈക്കോടതി നിരീക്ഷണം ദൗര്‍ഭാഗ്യകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്. മുനമ്പം ഭൂമിയിലെ താമസക്കാരുടെ പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയ ജുഡീഷ്യല്‍ കമീഷന്റെ സാധുത തേടിയുള്ള അപ്പീല്‍ ഹരജിയിൽ മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണമുണ്ടായത് എന്നത് ഏറെ ഖേദകരമാണ്. മുനമ്പം ഭൂമി വഖ്ഫ് ആണോ അല്ലയോ എന്ന് പരിശോധിക്കലല്ല, വര്‍ഷങ്ങളായി തര്‍ക്കഭൂമിയില്‍ താമസിക്കുന്നവരുടെ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നത് സംബന്ധിച്ച വസ്തുതാന്വേഷണമാണ് ജുഡീഷ്യല്‍ കമീഷന്‍...