തിരൂർ: ഉദ്‌ഘാടനംകഴിഞ്ഞ് മാസങ്ങളായിട്ടും തുറന്നുകൊടുക്കാത്ത ജില്ലയിലെ ഏക ഓങ്കോളജി ആശുപത്രി കെട്ടിടം കാൻസർ രോഗികൾക്കായി പൂർണ്ണമായും തുറന്നുകൊടുക്കണമന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻ്റ അസോസിയേഷൻ തിരൂർ വാർഷിക ജനറൽബോഡി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ക്യാൻസർ രോഗികൾക്ക്മാത്രമായി വിഭാവനംചെയ്ത് നിർമ്മിച്ച ഒമ്പത് നില കെട്ടിടത്തിൽ ഭാഗികമായി മറ്റ്ഡിപ്പാർട്ട്മെൻ്റ് കൾ പ്രവർത്തിക്കുന്നത് നിരാശജനകമാണ്.കാൻസർ രോഗികൾ ജില്ലയിൽ ആശ്രയിക്കുന്ന ഏക ചികിത്സാലമായ ഈ കെട്ടിടം തുറക്കാൻ അടിയന്തിരമായി സർക്കാർ മറ്റെല്ലാ സാങ്കേതിക പ്രശ്നങ്ങളും ഒഴിവാക്കണമെന്നുംയോഗം അഭിപ്രായപ്പെട്ടു.ഇതിൻ്റെ പേരിലുള്ള രാഷ്ട്രിയ പോര് അപഹാസ്യമാണെന്നും യോഗം...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
Rss കണക്കുകളും രേഖകളും ഇല്ലാത്ത സംഘടന
ചോദ്യം ചെയ്യപ്പെടുന്ന ശക്തി: രേഖകളില്ലാത്ത ആർ.എസ്.എസ്സിന് വേണ്ടി എന്തിന് 150 കോടി?ഇന്ത്യൻ രാഷ്ട്രീയത്തിലും സാമൂഹിക രംഗത്തും ഏറ്റവും അധികം സ്വാധീനമുള്ള പ്രസ്ഥാനമാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്). എന്നാൽ ഈ അതിശക്തമായ സംഘടനയ്ക്ക് രാജ്യത്തെ നിയമവ്യവസ്ഥയുടെ കണ്ണിൽ വ്യക്തമായ ഒരു നിയമപരമായ രേഖയുമില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?പ്രമുഖ മാധ്യമപ്രവർത്തകയായ അമൃത സിംഗ് എഴുതിയ ലേഖനം, ഈ വിചിത്രമായ യാഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശുകയും, നമ്മുടെ പൊതുഖജനാവിലെ പണം എങ്ങനെ ചിലവഴിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു. രജിസ്റ്റർ...
പ്രഭാത വ്യായാമത്തിനായി തുറന്ന് മലയില്‍ ഫാംഹൗസ്
വടംവലിയില്‍ മെക് 7 ടീമിനെപരാജയപ്പെടുത്തി മലപ്പുറം പ്രസ്‌ക്ലബ്ബ് മലപ്പുറം: ജീവിതശൈലി രോഗങ്ങള്‍പെരുകുന്ന കാലഘട്ടത്തില്‍ ആരോഗ്യസംരക്ഷണത്തിനായി പ്രഭാത നടത്തത്തിനും വ്യായാമത്തിനുമായി വിശാലമായ സൗകര്യങ്ങളൊരുക്കി പാങ്ങിലെ മലയില്‍ റിസോര്‍ട്ട് & ഫാം ഹൗസ്. ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന വടം വലി മത്സരത്തില്‍മെക് 7 ടീമിനെ പരാജയപ്പെടുത്തി മലപ്പുറം പ്രസ്‌ക്ലബ് ടീം ചാമ്പ്യന്‍മാരായി. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും ട്രോഫിയും മലയില്‍ എം.ഡി മുഹമ്മദ് ഗദ്ദാഫി വിതരണം ചെയ്തു. ആനക്കയം പരിവാര്‍ സംഘടനക്കു...
മുൻ കുന്നംകുളം MLA ബാബു എം പാലിശ്ശേരി അന്തരിച്ചു
കുന്നംകുളം : മുൻ കുന്നംകുളം MLA യും സിപിഎം നേതാവുമായിരുന്ന ബാബു എം പാലിശ്ശേരി അന്തരിച്ചു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് യൂണിറ്റി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു. രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ ചികിത്സ തേടിയത്. ഏറെ നാളുകളായി അസുഖബാധിതനായി ചികിത്സയിലുമായിരുന്നു. പാർക്കിസൺസ് ബാധിതനായിരുന്നു. പിന്നീട് ചെറിയ കോമ സ്റ്റേജിലേക്ക് മാറുകയും വീട്ടിൽ തുടരുകയുമായിരുന്നു. ഇതിനിടെയാണ് രോഗം മൂർച്ഛിച്ചത്. 10 വർഷ നിയമസഭയിൽ കുന്നംകുളത്തെ പ്രതിനിധികരിച്ചിരുന്നു. രോഗബാധിതനായതിനെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്നും...
Sma സംസ്ഥാന പ്രതിനിധി സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കോട്ടക്കൽ : നവംബർ 11 ന് തിരൂരിൽ നടക്കുന്ന സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ )സംസ്ഥാന പ്രതിനിധി സമ്മേളന സ്വാഗത സംഘം ഓഫീസ് തിരൂർ തഖ്‌വ ബിൽഡിംഗിൽ സ്വാഗതസംഘം ചെയർമാൻ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി നിർവ്വഹിച്ചു. എസ് എം എ സംസ്ഥാന ജനറൽ സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി അദ്ധ്യക്ഷതവഹിച്ചു.സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം, സുലൈമാൻ ഇന്ത്യനൂർ,മുഹമ്മദ് ഖാസിം കോയ പൊന്നാനി,അബ്ദുറഹ്മാൻ മുഈനി തിരൂർ...
സുഭദ്ര (ബേബി) 65 നിര്യാതയായി
ചേമ്പിൽ പാലാട്ട് ശിവരാമപണിക്കരുടെ ഭാര്യ തിരൂർ വയക്കര വീട്ടിൽ സുഭദ്ര (ബേബി) 65 വയസ്സ് 12.10.2025 ന് ഡൽഹിയിൽ മരണപ്പെട്ടു. രേഷ്മ രാഹുൽ എന്നിവർ മക്കളും റിനീഷ് (ചങ്ങനാശ്ശേരി) മരുമകനുമാണ്. ശവസംസ്കാരം ഉച്ചക്ക് 12 മണിക്ക് 14.10.2025 ചൊവ്വാഴ്ച്ച തിരൂരിലെ വീട്ടു വളപ്പിൽ നടക്കുന്നതാണ്.
ചേരിചേരാനയം ഇന്ത്യ ശക്തിപ്പെടുത്തണം പി ഡി പി
തിരൂർ :സയണിസ്റ്റ് യുറോപ്യൻ സഖ്യ സെനാ ഫാസിസ്റ്റ് നിലപാടിനെതിരെ ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിക്കുന്ന ചേരിചേരാനയം ശക്തിപ്പെടുത്താൻ മതേതര ഇന്ത്യൻ ഭരണകൂടം മുന്നോട്ട് വരണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു.യാസർ അറാഫത്ത് ഇന്ദിരാ ഗാന്ധി ബന്ധം ഫലസ്തിൻ ജനതക്ക് സഹായക നിലപാടായിരുന്നു.അമേരിക്കൻ സാമ്രജ്യത്വ ശക്തികളുടെ അധിനിവേശ നിലപാടിനെ ചെറുത്ത് തോൽല്പിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട് എന്ന് പിഡിപി സംസ്ഥാന വൈസ് ചെയർമാൻ പി എ മുഹമ്മദ് ബിലാൽ പറഞ്ഞു.പി ഡി പി ഉത്തരമേഖല കമ്മറ്റി സംഘടിപ്പിച്ച മുന്നേറ്റ സമ്പർക്ക യാത്രയുടെ...
തിരൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
മലപ്പുറത്തിന്റെ ഗേറ്റ് വേയും ചരിത്ര സാംസ്‌കാരിക സാമ്പത്തിക കേന്ദ്രങ്ങളുടെ ഹാബ്ബുo മികച്ച വരുമാനം റെയിൽവേക്ക് നൽകുന്ന പരമ പ്രദാനമായ തിരൂർ റെയിൽവേ സ്റ്റേഷനിൽ കിഴക്കു ഭാഗത്ത് ഉള്ള ടിക്കറ്റ് കൗണ്ടർ അടച്ചുപൂട്ടിയത്തിന് എതിരെ മലബാർ ട്രെയിൻ പാസ്സഞ്ചർസ് വെൽഫയർ അസോസിയേഷൻ പ്രതിഷേധo രേഖപ്പെടുത്തി പൂട്ടിയത് യാത്രക്കാർക്ക് കൂനിന്മേൽ കുരുവായി കോടികൾ മുടക്കി നൂതമാമായ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി യാത്രക്കാരെ പിഴിയുമ്പോൾ യാത്രക്കാർക്ക് ഏറ്റവും ആവശ്യമായ ടിക്കറ്റ് റിസർവ് ചെയ്യാൻ 3 പ്ലാറ്റ്ഫോം ലൂടെ കേറി ഒന്നിൽ എത്തി...
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ഫുട്ബാൾ മത്സരങ്ങൾക്ക് തുടക്കം
അരീക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ പൂൾ എ, പൂൾ ബി മത്സരങ്ങൾ സുല്ലമുസ്സലാം സയൻസ് കോളേജിൽ ആരംഭിച്ചു. അരീക്കോട് സർക്കിൾ ഇൻസ്പെക്ടർ വി. ഷിജിത്ത് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗവും സുല്ലമുസ്സലാം സയൻസ് കോളേജ് മാനേജരുമായ പ്രൊഫ. എൻ.വി അബ്ദുറഹിമാൻ, കോളേജ് പ്രിൻസിപ്പൽ ഡോ. പി. മുസ്തഫ ഫാറൂഖ്, ഡയറക്ടർ ബോർഡംഗം കാഞ്ഞിരാല അബ്ദുൽ കരീം, കാട്ടുകുളങ്ങര ആയുർവേദിക് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ജയേഷ്, കോസ്മോസ്...
സംഘപരിവാർ ആഖ്യാനങ്ങൾ കോടതി നിരീക്ഷണങ്ങളായി പുറത്തുവരുന്നത് ആശങ്കാജനകം
കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ സംഘപരിവാർ പ്രചരിപ്പിക്കുന്ന ആഖ്യാനങ്ങൾ കോടതി രേഖകളിൽ ഇടംപിടിക്കുന്നത് ജുഡീഷ്യറിയുടെ അന്തസ്സിന് കളങ്കം ചാർത്തുമെന്ന് ഐഎസ്എം സംസ്ഥാന പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു. മുനമ്പം വഖഫ് കേസിൽ രേഖകൾ പരിശോധിക്കുന്നതിന് മുമ്പേ കയ്യേറ്റക്കാർക്കനുകൂലമായ നിരീക്ഷണങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് ദൗർഭാഗ്യകരമാണ്. അന്തിമവിധിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇത്തരം നിരീക്ഷണങ്ങൾ നീതിയുക്തമായ ജുഡീഷ്യറിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നതാണെന്നും സംഗമം അഭിപ്രായപ്പെട്ടു. സംഗമം ഐഎസ്എം സംസ്ഥാന പ്രസിഡണ്ട് ഡോ. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ഡോ. മുബഷിർ പാലത്ത് അധ്യക്ഷത വഹിച്ചു....