
അരീക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ പൂൾ എ, പൂൾ ബി മത്സരങ്ങൾ സുല്ലമുസ്സലാം സയൻസ് കോളേജിൽ ആരംഭിച്ചു.
അരീക്കോട് സർക്കിൾ ഇൻസ്പെക്ടർ വി. ഷിജിത്ത് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗവും സുല്ലമുസ്സലാം സയൻസ് കോളേജ് മാനേജരുമായ പ്രൊഫ. എൻ.വി അബ്ദുറഹിമാൻ, കോളേജ് പ്രിൻസിപ്പൽ ഡോ. പി. മുസ്തഫ ഫാറൂഖ്, ഡയറക്ടർ ബോർഡംഗം കാഞ്ഞിരാല അബ്ദുൽ കരീം, കാട്ടുകുളങ്ങര ആയുർവേദിക് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ജയേഷ്, കോസ്മോസ് സ്പോർട്സ് മാനേജർ ഷഹീർ, കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ആമിർ സുഹൈൽ തുടങ്ങിയവർ സംബന്ധിച്ചു.
ആദ്യ ദിവസത്തെ മത്സരത്തിൽ മലബാർ കോളേജ് വേങ്ങര, കെ എം സി ടി ആർട്സ് കോളേജ് കുറ്റിപ്പുറം, നസ്റ കോളേജ് തിരൂർക്കാട്, ഗ്രേസ് വാലി കാടാമ്പുഴ, എം ഇ എസ് പെരിന്തൽമണ്ണ എന്നിവർ വിജയിച്ചു.
രണ്ട് പൂളുകളിലായി 44 ടീമുകളാണ് സുല്ലമുസ്സലാം സയൻസ് കോളേജ് ഗ്രൗണ്ടിൽ മത്സരിക്കുന്നത്. ഈ മാസം മുപ്പതിനു മത്സരങ്ങൾ അവസാനിക്കും.


Leave a Reply