ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്നുംവിരമിക്കുന്ന കെ.എസ്. ടി. യു വനിത വിഭാഗം ചെയർപേഴ്സൺ മയ്യേരി ഖദീജാബി ടീച്ചർക്ക് ജില്ലാ പഞ്ചായത്ത് അംഗം എൻ.പി ശരീഫാബി ഉപഹാരം നൽകുന്നു.

തിരുന്നാവായ: ദീർഘകാലത്തെ സേവനത്തിനു ശേഷം ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്ന് വിരമിക്കുന്ന
കെ. എസ്. ടി യു വനിതാ വിഭാഗം ചെയർ
പേഴ്സൺ മയ്യേരി ഖദീജാബി ടീച്ചർക്ക്
കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ
യാത്രയപ്പ് നൽകി. എടയൂർ
ഗ്രാമ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുത്ത സ്‌ക്കൂൾ ജീവനക്കാരൻ എം അഷറഫിനെയും വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച കെ. എസ്. ടി. യു കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു .
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം എൻ.പി ശരീഫാബി ഉദ്ഘാടനം ചെയ്തു.
ജില്ലാ അസോസിയേറ്റ് സെക്രട്ടറി
ജലീൽ വൈരങ്കോട് മുഖ്യപ്രഭാഷണം നടത്തി. വി. യു അനീസ് അധ്യക്ഷത വഹിച്ചു. ഇ സക്കീർ ഹുസൈൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. കെ. എസ്.ടി.യു തിരൂർ വിദ്യാഭ്യാസ ജില്ല വൈസ്
പ്രസിഡൻറ് യൂനുസ് മയ്യേരി വിവിധ പദ്ധതികൾ അവതരിപ്പിച്ചു, എം
ഫസലു റഹ്മാൻ, സി.പി ഖദീജ,
ഫൈസൽ മങ്ങാട്, ഇ.പി. സബാഹ്, ഷബീർ പള്ളിയത്ത്, ഇ .മുജീബ് റഹ്മാൻ , കെ. ഷാഫി, കെ നിഷാം , കെ. ലൂത്ത്ഫ് റഹ്മാൻ, സിറാജുദ്ധീൻ പൂക്കോട്ടൂർ, റഫീഖ് മയ്യേരി, കെ.ഫാത്തിമ സുഹറ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.