Home » Articles » Page 108

Archives: Articles

Article
അൻവറിന്റെ ആരോപണം സമഗ്രമായി അന്വേഷിക്കാൻ സർക്കാർ

അൻവറിന്റെ ആരോപണം സമഗ്രമായി അന്വേഷിക്കാൻ സർക്കാർ

തിരുവനന്തപുരം: പി വി അൻവർ എംഎൽഎ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡിജിപി എം ആർ അജിത് കുമാറിനെതിരെയും നടത്തിയ ആരോപണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ സർക്കാർ. ഇതിനായി ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. കഴിഞ്ഞദിവസം ഡിജിപിയോട് മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു തുടർന്ന് നേരിട്ട് കാണുന്നതിന് അനുമതി ചോദിച്ച് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. തുടർന്ന് ഇന്ന് നാട്ടകം ഗസ്റ്റ് ഹൗസിൽ ഡിജിപിയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തും. മുതിർന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും മാറ്റി നിർത്തിക്കൊണ്ട് അന്വേഷണം...

Article
നടിമാരുടെ പ്രശ്നങ്ങൾ പ്രാധാന്യത്തോടെ പരിഗണിക്കണം

നടിമാരുടെ പ്രശ്നങ്ങൾ പ്രാധാന്യത്തോടെ പരിഗണിക്കണം

നടിമാരുടെ പ്രശ്നങ്ങൾ പ്രാധാന്യത്തോടെ പരിഗണിക്കണം കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമ മേഖലയിൽ നടിമാർ നയിച്ച പ്രശ്നങ്ങൾ പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും നടപടിയെടുക്കണമെന്നും നടി ശീല ആവശ്യപ്പെട്ടു. എനിക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ടായിട്ടില്ല, എന്നാൽ എൻറെ കൂടെയുള്ള ചില നടിമാർക്കൊക്കെ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉള്ളതായി അവർ പറയുന്നതായി കേട്ടിട്ടുണ്ടെന്നും നടി ശീല പറഞ്ഞു. ചില നടന്മാർക്കെതിരെ മാത്രം ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ എന്തിനാണെന്ന് മനസ്സിലാകുന്നില്ല കുറ്റക്കാരായവരെ കണ്ടെത്തുക മാത്രമാണ് മാർഗം. ഇതിനായി വിശദമായ അന്വേഷണം വേണമെന്നും നടീ ഷീല...

Article
നടിമാരുടെ വെളിപ്പെടുത്തലുകൾ വെറും ഷോ

നടിമാരുടെ വെളിപ്പെടുത്തലുകൾ വെറും ഷോ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമ മേഖലയിൽ നടിമാർ നടത്തുന്ന വെളിപ്പെടുത്തലിനെതിരെ ശാരദരംഗത്ത്. ശാരദ ഹേമ കമ്മിറ്റി അംഗം കൂടിയായിരുന്നു. സ്ത്രീകളോടുള്ള മോശം പെരുമാറ്റം എല്ലാകാലത്തും മലയാള ചലചിത്ര മേഖലയിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ കാലത്ത് ആരും ഒന്നിനും പ്രതികരിച്ചിരുന്നില്ല. അത് ഭയം കൊണ്ടും അവസരങ്ങൾ നഷ്ടപ്പെടും എന്നതും ആയിരിക്കാം കാരണം. ആരും അന്ന് പ്രതികരിക്കാതിരുന്നത് ഒരുപക്ഷേ അഭിമാന ബോധം കൊണ്ടു കൂടി ആയിരിക്കാം. ഇന്നത്തെക്കാലം പെൺകുട്ടികൾക്ക് അല്ലെങ്കിൽ സ്ത്രീകൾക്ക് തലയുയർത്തി  നടക്കുവാൻ ആത്മധൈര്യം കൊടുക്കുന്നുണ്ട്. ഇന്നവർക്ക്വേണ്ടത്ര...

Article
താമിർ ജിഫ്രി കൊല: സുചിത് ദാസിനെ പ്രതിചേർക്കണം – ഹാരിസ് ജിഫ്രി

താമിർ ജിഫ്രി കൊല: സുചിത് ദാസിനെ പ്രതിചേർക്കണം – ഹാരിസ് ജിഫ്രി

തിരൂരങ്ങാടി : താനൂർ പോലീസ് സ്റ്റേഷനിൽ താമിർ ജിഫ്രി കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ പി.വി.അൻവറിൻ്റെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ പശ്ചാതലത്തിൽ മുൻ മലപ്പുറം എസ്.പി. സുചിത്ത് ദാസിനെ പ്രതി ചേർക്കണമെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടു. താമിർ ജിഫ്രി കൊല്ലപ്പെട്ട അന്നു മുതൽ പലതും മറച്ച് പിടിക്കാനും, തെളിവ് നശിപ്പിക്കാനും മുൻപന്തിയിൽ നിന്ന സുചിത് ദാസിൻ്റെ ഫോൺ സംഭാഷണം കൂടുതൽ യഥാർത്ഥ്യങ്ങൾ വിളിച്ച് പറയുന്നതാണ്. താമിർ കസ്റ്റഡിയിൽ ക്രൂരമായി തല്ലിയത് കൊണ്ടാണ് മരിച്ചതെന്ന് സമ്മതിക്കുന്ന തരത്തിലാണ്...

Article
ലോക നാളികേര ദിനാഘോഷം ഇന്ന്

ലോക നാളികേര ദിനാഘോഷം ഇന്ന്

കൊച്ചി: നാളികേര വികസന ബോ൪ഡിന്റെ ആഭിമുഖ്യത്തിൽ ലോക നാളികേര ദിനാഘോഷം ‘സ൪ക്കുല൪ സമ്പദ്വ്യവസ്ഥക്കായി കൽപ്പവൃക്ഷത്തിന്റെ മൂല്യം പരമാവധി വ൪ധിപ്പിക്കാ൯ ഉതകുന്ന കൂട്ടായ്മകൾ കെട്ടിപ്പടുക്കാം’ എന്ന പ്രമേയം ആസ്പദമാക്കി ലോക നാളികേര ദിനാഘോഷം സെപ്റ്റംബ൪ 2 തിങ്കളാഴ്ച എറണാകുളം ടൗൺ ഹാളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡ൯ എംപി, മേയ൪ അഡ്വ. എം. അനിൽ കുമാ൪, ടി. ജെ. വിനോദ് എം.എൽ.എ, കൊച്ചി കോ൪പ്പറേഷ൯ കൗൺസില൪ സുധാ ദിലീപ്, അഗ്രിക്കൾച്ച൪ പ്രൊഡക്ഷ൯ കമ്മീഷണ൪ ഡോ....

Article
എഡിജിപി ആളെ കൊല്ലിച്ചിട്ടുണ്ട്

എഡിജിപി ആളെ കൊല്ലിച്ചിട്ടുണ്ട്

നിലമ്പൂര്‍: എഡിജിപി എം ആര്‍ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന് പി.വി. അൻവർ എം എൽ എ. അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ആണ് എന്ന് സംശയിച്ചുപോകുന്നു. സുജിത് ദാസിന്റെ ഫോണ്‍ കോള്‍ ചോര്‍ത്തിയത് ഗതികേടിനാലാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് മനസ്സിലാവും എന്നെന്നിക്കറിയാം. പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ചെയ്തതാണെന്നും അൻവർ. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസര്‍മാര്‍ രാജ്യവിരുദ്ധ പ്രവൃത്തികള്‍ ചെയ്യുന്നു. ഇവർ ക്രിമിനലുകള്‍. ഇത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി...

Article
സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ: മമ്മൂട്ടി

സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ: മമ്മൂട്ടി

മമ്മൂട്ടിയുടെ ഫേയ്സ്ബുബുക്ക് പോസ്റ്റ് മലയാള സിനിമാരം​ഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോ​ഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രം​ഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ...

Article
എൻഎച്ച് 66നെതിരെ നിരവധി പരാതികൾ

എൻഎച്ച് 66നെതിരെ നിരവധി പരാതികൾ

മലപ്പുറം: ജില്ലയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി അടക്കമുള്ള വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി പൊളിച്ചിട്ട റോഡുകള്‍ എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ഡ്രെയിനേജുകള്‍ അശാസ്ത്രീയമായാണ് നിര്‍മിക്കുന്നതെന്നും ഡ്രെയിനേജില്‍ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കു മൂലം ജില്ലയില്‍ രണ്ടു പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പ‌റഞ്ഞു. പണി പൂര്‍ത്തിയായ പല ഭാഗങ്ങളിലും റോഡ് തുറന്നു കൊടുക്കുന്നില്ല. ഇതു മൂലം വന്‍ ഗതാഗതക്കുരുക്കാണ്...

Article
ലഹരിക്കെതിരെ കര്‍ശന നടപടിയുമായി മലപ്പുറം പോലീസ്

ലഹരിക്കെതിരെ കര്‍ശന നടപടിയുമായി മലപ്പുറം പോലീസ്

മലപ്പുറം: ജില്ലയില്‍ ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും നടക്കുന്ന മയക്കുമരുന്ന് വില്‍പ്പന തടയുന്നതിനായി പ്രത്യേകം സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും തടയുന്നതിന് പൊതുസമൂഹത്തിന്റെ സഹായം കൂടി ആവശ്യമാണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ...

Article
സുജിത് ദാസിനെതിരെ ഉടൻ നടപടി

സുജിത് ദാസിനെതിരെ ഉടൻ നടപടി

സുജിത് ദാസിനെതിരെ ഉടൻ നടപടി തിരുവനന്തപുരം: പിവി അൻവറുമായി ഫോണിൽ വിവാദ വിഷയം സംസാരിച്ചു ഐപി എസ് ഉദ്യോഗസ്ഥൻ സുജിത് ദാസിനെ സസ്പെൻഡ് ചെയ്യണണോ അതോ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റണോ എന്ന ആശങ്കയിൽ സർക്കാർ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, ഉന്നത ഉദ്യോഗസ്ഥരായ എം ആർ അജിത് കുമാർ, എസ് ശശിധരൻ എന്നിവരെ ഉൾപ്പടെ സംഭാഷണത്തിനിടെ സുജിത് ദാസ് അപകീർത്തിപ്പെടുത്തുന്നുണ്ട്. കേസിൽ നിന്ന് ഒഴിവാകാൻ എംഎൽഎയോട് കെഞ്ചിയ ഉദ്യോഗസ്ഥന്റെ നടപടി ഐപിഎസ് ഉദ്യോഗസ്ഥർക്ക് നാണക്കേടാണെന്നാണ്...