മോഹൻലാലിൻ്റെ പ്രസ് മീറ്റ് 1978-ലാണ് ആദ്യമായി അഭിനയിക്കുന്നത്. തിരുവനന്തപുരത്തെ വീടിന്റെ മുന്നിലാണ്. അതേ തിരുവനന്തപുരത്ത് വെച്ച് ഞാൻ ഉൾപ്പെടുന്ന മേഖലയുടെ ദൗർഭാഗ്യമായ കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിൽ വിഷമം ഉണ്ട്. എന്റെ ശരിയും യുക്തിയും ബുദ്ധിയിലുമാണ് ഞാന്‍ സംസാരിക്കുന്നത്. മോഹൻലാൽ ഒളിച്ചോടിയിട്ടില്ല. കേരളത്തിൽ ഇല്ലായിരുന്നു. ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. സിനിമ സമൂഹത്തിന്റെ ഭാഗം. മറ്റെല്ലാ ഭാഗത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം. രണ്ട് തവണ കമ്മിറ്റിയുടെ മുന്നിൽ പോയിട്ടുണ്ട്....
FlashNews:
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് തെറിച്ചു
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി. ഇന്നു നടക്കുന്ന സി പി എം സംസ്ഥാന സമിതിയിൽ അദ്ദേഹം പങ്കെടുക്കില്ല. രാജി വയ്ക്കാനുള്ള അവസരം പോലും സിപിഎം നിഷേധിച്ചു എന്നാണ് റിപ്പോർട്ട്.ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് നടപടി. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. ഇ പി കണ്ണൂരിലേക്ക് മടങ്ങും.വിഷയം ഇന്നത്തെ സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യും.പ്രകാശ് ജവദേക്കർ ഇ പി ജയരാജൻ കൂടിക്കാഴ്ച...
കേരള ഷോളയാർ ഡാം ഒരു ഷട്ടർ തുറക്കുന്നു; ജാഗ്രത നിർദ്ദേശം
കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിൽ ഇന്ന് (ഓഗസ്റ്റ് 30) രാവിലെ 11ന് ഡാം തുറന്നു ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കുന്നു. ഡാമിന്റെ ഒരു ഷട്ടർ 0.5 അടി തുറന്നാണ് വെള്ളമൊഴുക്കുക. ഈ ജലം ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് പെരിങ്ങൽക്കുത്ത് റീസർവോയറിൽ എത്തിച്ചേരും. ഈ ജലം താത്ക്കാലികമായി പെരിങ്ങൽക്കുത്ത് റിയർവോയറിൽ സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങൽക്കുത്ത് റിസർവോയറിൽ ജലനിരപ്പ് ഉയരുന്നതിനാലും ഘട്ടംഘട്ടമായി പരമാവധി...
ഇന്നും കനത്ത മഴ
തിരുവനന്തപുരം: ഇന്നും അതിശക്തമായ മഴ ലഭിച്ചേക്കുമെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും. പാക്കിസ്ഥാൻ നൽകിയ ‘അസ്ന’ എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. ചുഴലിക്കാറ്റ് അറബികടലിൽ പ്രവേശിച്ച് ഒമാൻ...
പാർട്ടിയെ തള്ളി ബൃന്ദ കാരാട്ട്
തിരുവനന്തപുരം: ലെെംഗികാതിക്രമ കേസില്‍ മുകേഷിനെ തള്ളി ബൃന്ദ കാരാട്ട്. മുകേഷ് രാജിവെക്കേണ്ടതില്ല എന്ന സംസ്ഥാന നേതാക്കളുടെ വാദം തള്ളി. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന നിലപാടിലുറച്ച് ബൃന്ദ കാരാട്ട്. കോൺഗ്രസ് എംഎൽഎമാർ മുമ്പ് തങ്ങൾക്കെതിരെ ആരോപണമുയർന്നപ്പോൾ രാജി വെച്ചില്ല എന്നത് രാജി വെക്കാതിരിക്കാനുള്ള ന്യായമാവരുതെന്നും കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തിൽ മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
ആളു മാറി ജപ്തി: നടപടിക് നിർദേശം
എം ബിന്ധു വിന് പകരം എം. സിന്ധുവിൻ്റെ പേരിൽ ജപ്തി വീട്ടമ്മക് ശാരീരികാസ്വസ്ഥ്യം.പരപ്പനങ്ങാടി : ആളുമാറി റവന്യൂ റിക്കവറിക് വില്ലേജ് ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ച വീട്ടമ്മക് ശാരീരികാസസ്ഥ്യം,കനാറ ബാങ്കിലെ പരപ്പനങ്ങാടി ശാഖയിൽ നിന്നും ലോണെടുത്ത് കൃത്യസമയത്ത് അടക്കാത്തതിനാൽ റവന്യൂ റിക്കവറി നടത്തുന്നതായി പരപ്പനങ്ങാടി വില്ലേജ് ഓഫീസിൽ നിന്ന് വിവരം ലഭിച്ചതോടെയാണ് ലോണെടുത്തിട്ടില്ലാത്ത വീട്ടമ്മ പകച്ചു പോയത്.പരപ്പനങ്ങാടി വില്ലേജ് ഓഫീസിൽ നിന്ന് വിവരം ലഭിച്ച നെടുവയിലെ എം. സിന്ധുവിനാണ് ജോലി സ്ഥലത്ത് ദേഹാസ്വസ്ഥ്യം മനുഭവപെട്ടത്. വില്ലേജ് ഓഫിസിലെത്തി...
മലയോര ഹൈവേയിൽ ഗതാഗത നിയന്ത്രണം
മലയോര ഹൈവേയിൽ പൂക്കോട്ടുംപാടം മുതൽ കാളികാവ് വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (ആഗസ്റ്റ് 29) രാവിലെ ആറു മണിമുതൽ ശനിയാഴ്ച (ആഗസ്റ്റ് 31) വൈകുന്നേരം ആറുമണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കാളികാവ് ഭാഗത്തുനിന്നും നിലമ്പൂരിലേക്ക് പോവുന്ന വാഹനങ്ങൾ മമ്പാട്ടുമൂല -കൂരാട് – വാണിയമ്പലം- അഞ്ചാംമൈൽ വഴി നിലമ്പൂരിലേക്കും തിരിച്ചും പോകണമെന്ന് കെ.ആർ.എഫ്.ബി- പി.എം.യു എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
മഴക്കെടുതിയിലെ നഷ്ടപരിഹാരം അടിയന്തരമായി നൽകും
ജൂലൈ 29 ,30 ,31 തീയതികളിലായി ജില്ലയിലുണ്ടായ അതി രൂക്ഷമായ മഴയെ തുടർന്ന് ജില്ലയിലുണ്ടായ വിവിധ തലങ്ങളിലുള്ള നാശനഷ്ടങ്ങൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വേഗതയിലാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. ജൂലായ്29, 30 ,31 തീയതികളിലായി അതിരൂക്ഷ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത് .24 മണിക്കൂറിനുള്ളിൽ 217 mm വരെ മഴ പതിച്ച വളരെ അപൂർവ്വം ആയിട്ടുള്ള അനുഭവമാണ് ഈ കാലവർഷക്കെടുതി ഉണ്ടായത്. കാലവർഷക്കെടുതികളെ തുടർന്ന് വിവിധ മേഖലകളിൽ ഉണ്ടായ നഷ്ടങ്ങൾ പരിശോധിക്കാൻ ജില്ലാ...
ജാമ്യമില്ലാ വകുപ്പിൽ ജയസൂര്യക്കെതിരെ കേസ്
ജാമ്യമില്ലാ വകുപ്പിൽ ജയസൂര്യക്കെതിരെ കേസ് തിരുവനന്തപുരം: നടിയുടെ പരാതിയില്‍ ജയസൂര്യക്കെതിരെ കേസെടുത്തു. തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റാണ് ജയസൂര്യക്കെതിരെ കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐപിസി 354, 354എ, 509എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തുകയായിരുന്നു.
മുകേഷിനെതിരെ കേസ് എടുത്തു
കൊച്ചി: ലൈംഗികാതിക്രമ പരാതിയില നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസ്’ മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തത്.നടി ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കുകയുള്ളു, താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.









