അധ്യാപകർ നൈപുണ്യ വികസനത്തിന്എ ഐ. ടൂളുകൾ ഉപയോഗിക്കണം

വളാഞ്ചേരി : അധ്യാപക സമൂഹം നൈപുണ്യവികസനത്തിന് നിർമ്മിത ബുദ്ധി ടൂളുകൾ ഉപയോഗപ്പെടുത്തണമെന്ന് കെ. എസ്. ടി. യു കുറ്റിപ്പുറം ഉപജില്ല ക്യാമ്പ് ആവശ്യപ്പെട്ടു. വളാഞ്ചേരിയിൽ നടന്ന ക്യാമ്പ് കെ.എസ് ടി യു ജില്ലാ പ്രസിഡണ്ട് കോട്ട ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ്
ഫൈസൽ കൊടുമുടി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സഫ്ദാലി വാളൻ മുഖ്യപ്രഭാഷണം നടത്തി.കുറ്റിപ്പുറം ജില്ലയിലെ തെരഞ്ഞെടുത്ത അധ്യാപകർക്ക് നിർബന്ധ ബുദ്ധി പരിശീലനം നൽകി. ഉപജില്ല സെക്രട്ടറി എ.പി സാബിർ ഒരു വർഷക്കാലത്തെ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി അബൂബക്കർ, ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട്, സെക്രട്ടറി സാജിദ് ഇരിമ്പിളിയം, വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് സി ടി റാഷിദ്, സെക്രട്ടറി പി.ജെ അമീൻ, ഭാരവാഹികളായ വി.റഹീം , ടി.പി സുൽഫിക്കർ , മുസ്‌തഫ വളാഞ്ചേരി, ഷഫീഖ പൂളമംഗലം , പി സലാം , കെ മുബഷിറ, പി ഹിസാന എന്നിവർ പ്രസംഗിച്ചു. പ് ഹാദി ഹന്നാസ്, ടി അസ്ല ഹ് സിറാജുദ്ദീൻ, ടി അദ്നാൻ എന്നിവർ
എ. ഐ പരിശീലനത്തിന് നേതൃത്വം നൽകി.

കെ എസ്. ടി. യു കുറ്റിപ്പുറം ഉപജില്ല ക്യാമ്പ് വളാഞ്ചേരിയിൽ ജില്ലാ പ്രസിഡണ്ട് കോട്ട ബീരാൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published.