തിരൂർ: ഫിഫ ലോകകപ്പിന്റെ ആവേശം വിദ്യാർഥികളിലേക്ക് പകർത്തി തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ വർണാഭമായ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളുടെ ഫുട്ബോൾ ടീമുകളുടെ ജഴ്സികൾ അണിഞ്ഞെത്തിയ വിദ്യാർഥികൾ സ്കൂൾ അങ്കണത്തിൽ അണിനിരന്നത് ലോകകപ്പ് വേദിയെ അനുസ്മരിപ്പിക്കുന്ന കാഴ്ചയായി.
പ്രത്യേക അസംബ്ലിയിൽ ഫിഫയുടെ ഔദ്യോഗിക ഫുട്ബോൾ സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ പ്രദർശിപ്പിച്ചു. ലോക ഫുട്ബോളിന്റെ ചരിത്രവും കായികമൂല്യങ്ങളും പരിചയപ്പെടുത്തുന്ന സന്ദേശങ്ങളും വിദ്യാർഥികൾക്ക് നൽകി. തുടർന്ന് വിവിധ ടീമുകളുടെ പതാകകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ച് വിദ്യാർഥികൾ പങ്കെടുത്ത ഫുട്ബോൾ റാലി സ്കൂൾ ക്യാമ്പസിൽ ശ്രദ്ധേയമായി.
കായികരംഗത്തോടുള്ള താൽപര്യം വളർത്തുന്നതിനും കൂട്ടായ്മ, അച്ചടക്കം, കായികമനോഭാവം തുടങ്ങിയ മൂല്യങ്ങൾ വിദ്യാർഥികളിൽ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടി സഹായകമായി. അധ്യാപകരുടെയും വിദ്യാർഥികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
FlashNews:
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം

Leave a Reply