Category: പ്രാദേശികം

Post

IMG റിഫ്രഷർ ട്രെയിനിങ് പരിശീലന പരിപാടി സമാപിച്ചു

കൊടകര : സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്.പി.സി) പ്രോജക്ടിൻ്റെ ഭാഗമായി കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കായുള്ള “ഉണർവ് – 2025” എന്ന പേരിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഐ.എം.ജി റിഫ്രഷർ ട്രെയിനിംഗ് പരിപാടി കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സമാപിച്ചു. ഒക്ടോബർ 6, 7, 8 (2025) തീയതികളിലായി നടന്ന പരിശീലനം, കമ്മ്യൂണിറ്റി പോലീസിംഗിന്റെ പ്രാധാന്യം ശക്തിപ്പെടുത്താനും സാമൂഹിക ഇടപെടലുകൾ ഫലപ്രദമാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. സമാപന സമ്മേളനം: ഒക്ടോബർ 8-ന് സമാപിച്ച ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ സമാപന ചടങ്ങിൻ്റെ ഉദ്ഘാടനം തൃശ്ശൂർ...

Post

കുഞ്ഞി ബാവു (82) അന്തരിച്ചു

താനൂർ: പുതിയ ബസ് സ്റ്റാൻഡിന് സമീപം തിരൂർ റോഡ് ബൈപ്പാസ് റോഡിലെ കുന്നുമ്മൽ പൂതേരി കുഞ്ഞി ബാവു (82) അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) 10 ന് ബസ് സ്റ്റാൻഡ് പള്ളിയിൽ.നടക്കാവ് ജുമാഅത്ത് പള്ളിയിലും10.15 ന് നമസ്കാരവും കബറടക്കവും നടക്കും. ബസ് സ്റ്റാൻഡ് ജുമാഅത്ത് പള്ളി മുതവല്ലിയാണ്. സക്കാത്ത് സെൽകൺവീനറുമാണ്. ഭാര്യ: മുള്ളത്ത് ആബിദ (കല്ലായി). മക്കൾ: പി.സമീർ (അസോസിയേറ്റ് പ്രൊഫസർ, ഓഡിയോളജി വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളേജ്), സ്വപ്ന, ഡോ. ഷംന (സോഫ്റ്റ്‌വെയർ എൻജിനീയർ,...

Post

കലാലോകം – 25 ദേവധാർ സ്കൂൾ കലോത്സവത്തിന് തുടക്കമായി

താനൂർ: ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൻ്റെ 3 ദിവസം നീണ്ടു നിൽക്കുന്ന സ്കൂൾ കലോത്സവം കലാലോകം 25 ന് തുടക്കമായി.മൂന്നു വേദികളിലായി യുപി,ഹൈസ് സ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായിമുവ്വായിരത്തോളംപ്രതിഭകൾ മത്സരങ്ങളിൽപങ്കെടുക്കുന്നുണ്ട്.രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ട്കലോത്സവം ശ്രദ്ധേയമായി.സംഗീത റിയാലിറ്റി ഷോയായിലുടെ പ്രശ്സ്തനായസുഫി കവ്വാലി ഗായകൻ ആസിഫ് കാപ്പാട് കലാലോകം ഉദ്ഘാടനം ചെയ്തു.കലയും സംഗീതവു മാനവീക സ്നേഹത്തിൻ്റെ ഒത്തു ചേരലാണെന്ന് അദ്ദേഹം പറഞ്ഞുപൂർവ വിദ്യാർത്ഥികളുംസംഗീതജ്ഞരുമായ ഷിബു സുകുമാരൻ, അനസ് കുണ്ടുങ്ങൽ എന്നിവർ അതിഥികളായിരുന്നു. പിടിഎ പ്രസിഡണ്ട് കാദർകുട്ടി വിശാരത്ത്...

Post

കുടുംബം സ്വർഗ കവാടം knm മര്‍കസുദ്ദഅവ പ്രചാരണം 10000 ഭവനങ്ങളില്‍ നാളെ തുടക്കം

കോഴിക്കോട്: സാംസ്‌കാരികാധിനിവേശത്തിന്റെ കുത്തൊഴുക്കില്‍ ശിഥില മായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങള്‍ കോര്‍ത്തിണക്കാനും കുടുംബഭദ്രത തിരിച്ചു പിടിക്കാനും അന്യം നിന്നുപോകുന്ന ധാര്‍മിക ജീവിതത്തിലേക്ക് കുടുംബങ്ങളെ ഉള്‍ ചേര്‍ക്കുവാനും ലക്ഷ്യം വെച്ച് ‘കുടുംബം സ്വര്‍ഗ കവാടം’ എന്ന സന്ദേശവുമായി കെ.എന്‍.എം മര്‍കസുദഅവ വിപുലമായ പ്രചാരണം നടത്തും. മാതാപിതാ, ജ്യേഷ്ഠാനുജ, അയല്‍പക്ക, കുടുംബ ബന്ധങ്ങളുടെ ശ്രേഷ്ഠതയും വിശുദ്ധിയും പുതു തലമുറയെ ബോധ്യപ്പെടുത്തിയും പുതു തലമുറയോടുള്ള സമീപനങ്ങളെക്കുറിച്ച് മുതിര്‍ന്നവര്‍ക്ക് അവബോധമുണ്ടാക്കിയും സന്തുഷ്ഠവും ആരോഗ്യകരവുമായ കുടുംബ സാഹചര്യം തിരിച്ചു പിടിക്കാനുള്ള കര്‍മ പദ്ധതികളാണ് നാല് മാസം നീണ്ടു...

Post

തിരുനാവായ റീ എക്കൗ സ്ഥാപക ദിനാചരണം വെളളിയാഴച്ച

തിരുനാവായ: മൂന്നരപതിറ്റാണ്ടായി കാലിക പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ജനകീയ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുന്ന പരിസ്ഥിതി സാംസ്‌കാരിക സംഘടന റീ എക്കൗ സ്ഥാപക ദിനാഘോഷം പത്തിന് വെള്ളിയാഴച്ച നടക്കും.ആയിരത്തി തൊള്ളായിരത്തിതൊണ്ണുറ്റി ഒന്ന് ഒക്ടോബർ പത്തിന് തുടക്കം കുറിച്ച സംഘടന അന്യാധീനപ്പെട്ടിരുന്ന മാമാങ്ക ശേഷിപ്പുകള്‍ കണ്ടെത്തി സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് സംരക്ഷിച്ച് സ്മാരകങ്ങള്‍ യാഥാര്‍ഥ്യമാക്കിയത്.തിരുനാവായയുടെ ടൂറിസം പ്രാധാന്യം ലോകത്തെമ്പാടും എത്തിക്കാന്‍ സംഘടന നടത്തിയ ദേശീയ ടൂറിസംയാത്രയിൽ ഇരുപതിൽ അധികം വിദേശ രാഷ്ട സഞ്ചാരികളിലേക്ക് സംവധിക്കാൻ കഴിഞ്ഞ പ്രചാരണയാത്രയായിരുന്നു., തിരുനാവായയിലെ...

Post

കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ ഉദ്ഘാടനം ഇന്ന്

തിരൂർ: കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ ഉദ്ഘാടനവുo അവാർഡ് ദാനവും ഇന്ന് തിരൂരിൽ നടക്കും. വൈകുന്നേരം 6 30ന് തിരൂർ ക്രിസ്ത്യൻ പള്ളിക്ക് പിന്നിലുള്ള ഓഫീസിലാണ് പരിപാടി നടക്കുക. കേരള മാപ്പിള കലാ അക്കാദമി ചെയർമാൻ കെ .ഇബ്രാഹിം ഹാജി, വർക്കിംഗ് പ്രസിഡണ്ട് എ കെ മുസ്തഫ, തിരൂർ ചാപ്റ്റർ ഭാരവാഹികളായ സബ്ക്ക ഷാഫി, മുജീബ് കൂട്ടായി, പി വി സമദ് തുടങ്ങിയവർ പങ്കെടുക്കും. മാപ്പിള കലാ അക്കാദമിയുടെ രണ്ടാം കർമ്മ പ്രഭാ പുരസ്കാരം...

Post

ഇബ്രാഹിംകുട്ടി നിര്യാതനായി

പൊന്നാനി തെക്കേപ്പുറം സ്വദേശി പുത്തംപുരക്കൽക്കൽ ഇബ്രാഹിംകുട്ടി തിരുവനന്തപുരത്തു വെച്ചു മരണപ്പെട്ടു. ഭാര്യ ഫസ്രിയ.മക്കൾ ഹാഷിം, അൻസിഫ്, അർഷാദ്, ഫാത്തിമ, ഫസ്‌ന ഷെറിൻ. സഹോദരൻ കുഞ്ഞിമുഹമ്മദ്(കുവൈറ്റ് ).മരുമകൻ നിഷാദ് (കൊച്ചി).

Post

കുറ്റിപ്പുറം ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞം ഒക്ടോബർ 10 ന്

കുറ്റിപ്പുറം: കുറ്റിപ്പുറം ശ്രീ നൊട്ട നാലുക്കൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞം ഒക്ടോബർ 10 മുതൽ 19 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു :ഒക്ടോബർ 10 വെള്ളിയാഴ്ച ദേവീ വിഗ്രഹ ഘോഷയാത്ര പുലർച്ചെ 5 മണിക്ക് കമ്പാല ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നും പുറപ്പെടും . വൈകിട്ട് 6:45 ന് ഭദ്രദീപം തെളിയിക്കൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട് നിർവ്വഹിക്കും : വൈകീട്ട് 7...

Post

കാലം തേടുന്ന ഇസ്ലാഹ്: സൗഹൃദ മുറ്റം കുടുംബ സംഗമം സംഘടിപ്പിച്ചു

തിരൂർ : കാലം തേടുന്ന ഇസ്‌ലാഹ് കാമ്പയിൻ്റെ ഭാഗമായി കെ.എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കമ്മറ്റി കമ്മറമ്പിൽ സൗഹൃദ മുറ്റം കുടുംബ സംഗമം സംഘടിപ്പിച്ചു.കെ .എൻ . എം മർക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ ട്രഷറർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജസീർ അൻസാരി മുഖ്യ പ്രഭാഷണം നടത്തി.മൂസ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. ഹുസൈൻ കുറ്റൂർ, ബീരാൻ പാരിക്കാട്ട്, എം. അബ്ദു റഹിമാൻ, ഷംസുദ്ധീൻ അല്ലൂർ എന്നിവർ പ്രസംഗിച്ചു.

Post

തിരൂരിൽ രാത്രി ബസ്സില്ല

തിരൂർ :ഓട്ടോറിക്ഷക്കാർ ഈടാക്കുന്നത് മൂന്നിരട്ടി ചാർജ്. നിശ്ചയിക്കപ്പെട്ട റൂട്ടുകളിലേക്ക് രാത്രി ബസുകൾ ഓടാത്തതിനാൽ തിരൂരിലും പരിസരങ്ങളിലും ഉള്ള ജനങ്ങൾ അനുഭവിക്കുന്നത് വലിയ ബുദ്ധിമുട്ട്. രാത്രി 7 മണിയോടെ ബസുകൾ ഓട്ടം അവസാനിപ്പിക്കുന്നതാണ് പതിവ്. യാത്രക്കാർ ഇല്ല എന്നാണ് ഇതിന് അവരുടെ വിശദീകരണം. അപൂർവ്വം റൂട്ടുകളിൽ മാത്രമാണ് മണിക്കൂറിൽ ഒരു ബസ് എന്ന നിലയിൽ എങ്കിലും ഓടുന്നത്. ഇക്കാരണത്താൽ പരിസരപ്രദേശങ്ങളിലെ ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. എല്ലായിടത്തേക്കും ഓട്ടോറിക്ഷ വിളിച്ച് വലിയ ചാർജ് നൽകേണ്ട ഗതികേടിലാണ് നാട്ടുകാർ. ബസ്സില്ലാത്ത...