Category: പ്രാദേശികം

Post

തിരുനാവായ റീ എക്കൗ സ്ഥാപക ദിനാചരണം വെളളിയാഴച്ച

തിരുനാവായ: മൂന്നരപതിറ്റാണ്ടായി കാലിക പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ജനകീയ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുന്ന പരിസ്ഥിതി സാംസ്‌കാരിക സംഘടന റീ എക്കൗ സ്ഥാപക ദിനാഘോഷം പത്തിന് വെള്ളിയാഴച്ച നടക്കും.ആയിരത്തി തൊള്ളായിരത്തിതൊണ്ണുറ്റി ഒന്ന് ഒക്ടോബർ പത്തിന് തുടക്കം കുറിച്ച സംഘടന അന്യാധീനപ്പെട്ടിരുന്ന മാമാങ്ക ശേഷിപ്പുകള്‍ കണ്ടെത്തി സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് സംരക്ഷിച്ച് സ്മാരകങ്ങള്‍ യാഥാര്‍ഥ്യമാക്കിയത്.തിരുനാവായയുടെ ടൂറിസം പ്രാധാന്യം ലോകത്തെമ്പാടും എത്തിക്കാന്‍ സംഘടന നടത്തിയ ദേശീയ ടൂറിസംയാത്രയിൽ ഇരുപതിൽ അധികം വിദേശ രാഷ്ട സഞ്ചാരികളിലേക്ക് സംവധിക്കാൻ കഴിഞ്ഞ പ്രചാരണയാത്രയായിരുന്നു., തിരുനാവായയിലെ...

Post

കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ ഉദ്ഘാടനം ഇന്ന്

തിരൂർ: കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ ഉദ്ഘാടനവുo അവാർഡ് ദാനവും ഇന്ന് തിരൂരിൽ നടക്കും. വൈകുന്നേരം 6 30ന് തിരൂർ ക്രിസ്ത്യൻ പള്ളിക്ക് പിന്നിലുള്ള ഓഫീസിലാണ് പരിപാടി നടക്കുക. കേരള മാപ്പിള കലാ അക്കാദമി ചെയർമാൻ കെ .ഇബ്രാഹിം ഹാജി, വർക്കിംഗ് പ്രസിഡണ്ട് എ കെ മുസ്തഫ, തിരൂർ ചാപ്റ്റർ ഭാരവാഹികളായ സബ്ക്ക ഷാഫി, മുജീബ് കൂട്ടായി, പി വി സമദ് തുടങ്ങിയവർ പങ്കെടുക്കും. മാപ്പിള കലാ അക്കാദമിയുടെ രണ്ടാം കർമ്മ പ്രഭാ പുരസ്കാരം...

Post

ഇബ്രാഹിംകുട്ടി നിര്യാതനായി

പൊന്നാനി തെക്കേപ്പുറം സ്വദേശി പുത്തംപുരക്കൽക്കൽ ഇബ്രാഹിംകുട്ടി തിരുവനന്തപുരത്തു വെച്ചു മരണപ്പെട്ടു. ഭാര്യ ഫസ്രിയ.മക്കൾ ഹാഷിം, അൻസിഫ്, അർഷാദ്, ഫാത്തിമ, ഫസ്‌ന ഷെറിൻ. സഹോദരൻ കുഞ്ഞിമുഹമ്മദ്(കുവൈറ്റ് ).മരുമകൻ നിഷാദ് (കൊച്ചി).

Post

കുറ്റിപ്പുറം ഭഗവതി ക്ഷേത്രത്തിൽ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞം ഒക്ടോബർ 10 ന്

കുറ്റിപ്പുറം: കുറ്റിപ്പുറം ശ്രീ നൊട്ട നാലുക്കൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞം ഒക്ടോബർ 10 മുതൽ 19 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു :ഒക്ടോബർ 10 വെള്ളിയാഴ്ച ദേവീ വിഗ്രഹ ഘോഷയാത്ര പുലർച്ചെ 5 മണിക്ക് കമ്പാല ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നും പുറപ്പെടും . വൈകിട്ട് 6:45 ന് ഭദ്രദീപം തെളിയിക്കൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട് നിർവ്വഹിക്കും : വൈകീട്ട് 7...

Post

കാലം തേടുന്ന ഇസ്ലാഹ്: സൗഹൃദ മുറ്റം കുടുംബ സംഗമം സംഘടിപ്പിച്ചു

തിരൂർ : കാലം തേടുന്ന ഇസ്‌ലാഹ് കാമ്പയിൻ്റെ ഭാഗമായി കെ.എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കമ്മറ്റി കമ്മറമ്പിൽ സൗഹൃദ മുറ്റം കുടുംബ സംഗമം സംഘടിപ്പിച്ചു.കെ .എൻ . എം മർക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ ട്രഷറർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജസീർ അൻസാരി മുഖ്യ പ്രഭാഷണം നടത്തി.മൂസ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. ഹുസൈൻ കുറ്റൂർ, ബീരാൻ പാരിക്കാട്ട്, എം. അബ്ദു റഹിമാൻ, ഷംസുദ്ധീൻ അല്ലൂർ എന്നിവർ പ്രസംഗിച്ചു.

Post

തിരൂരിൽ രാത്രി ബസ്സില്ല

തിരൂർ :ഓട്ടോറിക്ഷക്കാർ ഈടാക്കുന്നത് മൂന്നിരട്ടി ചാർജ്. നിശ്ചയിക്കപ്പെട്ട റൂട്ടുകളിലേക്ക് രാത്രി ബസുകൾ ഓടാത്തതിനാൽ തിരൂരിലും പരിസരങ്ങളിലും ഉള്ള ജനങ്ങൾ അനുഭവിക്കുന്നത് വലിയ ബുദ്ധിമുട്ട്. രാത്രി 7 മണിയോടെ ബസുകൾ ഓട്ടം അവസാനിപ്പിക്കുന്നതാണ് പതിവ്. യാത്രക്കാർ ഇല്ല എന്നാണ് ഇതിന് അവരുടെ വിശദീകരണം. അപൂർവ്വം റൂട്ടുകളിൽ മാത്രമാണ് മണിക്കൂറിൽ ഒരു ബസ് എന്ന നിലയിൽ എങ്കിലും ഓടുന്നത്. ഇക്കാരണത്താൽ പരിസരപ്രദേശങ്ങളിലെ ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. എല്ലായിടത്തേക്കും ഓട്ടോറിക്ഷ വിളിച്ച് വലിയ ചാർജ് നൽകേണ്ട ഗതികേടിലാണ് നാട്ടുകാർ. ബസ്സില്ലാത്ത...

Post

സൈദലവി എന്ന ബാവക്ക ( 65) നിര്യാതനായി

തിരൂർ : ജനതാ ബസാർ ജുമാ മസ്ജിദ് മുതവല്ലിയും തൈവളപ്പിൽ സൈദലവി എന്ന ബാവക്ക ( 65) മരണപെട്ടു.ഭാര്യ : തിത്തീമു ( കാവഞ്ചേരി )മക്കൾ : മുസ്തഫ, ശാക്കിർ, ആസാദ് ( യു. എ, ഇ )മുനീറ (കട്ടച്ചിറ)സഹോദരന്മാർ :യൂസുഫ്, ഫാത്തിമ, സൈനബ,നഫീസ എന്ന കുഞ്ഞോൾ.മരുമക്കൾ : പരേതനായ ബഷീർ കട്ടച്ചിറ, സൗദാബി (പുല്ലൂർ) ജന്നത്ത് (വേങ്ങര )ഹയറുന്നിസ ( പൂഴിക്കുന്ന് )മയ്യത്ത് കബറടക്കം ഇന്ന് രാത്രി 10.00 മണിക്ക് ജനത ബസാർ ഫാറൂഖ് ജുമുഅ...

Post

കൊരട്ടി മുത്തി തിരുനാളിനോടനുബന്ധിച്ച് ശക്തമായ സുരക്ഷ ഒരുക്കി

രവിമേലൂർ നാഷണൽ ഹൈവേ 544 ൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ഉള്ളതിനാൽ കൂടുതൽ പാർക്കിംഗ് സ്ഥലങ്ങളും മറ്റ് ഗതാഗത ക്രമീകരണങ്ങളുമാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുള്ളത് ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലയിലെ കൊരട്ടി മുത്തി (സെന്റ് മേരീസ് ഫൊറോന പള്ളി) തിരുനാളിനോടനുബന്ധിച്ച് ഒക്ടോബർ 8 മുതൽ 26 വരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസിന്റെ...

Post

ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു

ജിദ്ദയിലെ അൽ നസീമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന പെരിന്തൽമണ്ണ ഏലംകുളം കുന്നക്കാവ് സ്വദേശിയായ മാണിക്യം തൊടി മൻസൂർ(29) ഇന്ന് ഉച്ച സമയത്ത് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. നാട്ടിൽനിന്ന് എത്തിയിട്ട് രണ്ടാഴ്ചയെ ആയിട്ടുള്ളൂ ഇന്ന് രാവിലെ സ്പോൺസറുടെ കുട്ടികളെ മദ്രസയിൽ കൊണ്ടാക്കി തിരിച്ചു റൂമിൽ എത്തി ഉറങ്ങിയതായിരുന്നു. ഉച്ച സമയത്ത് സ്കൂളിൽ നിന്നും കുട്ടികളെ തിരിച്ചുകൊണ്ടുവരാൻ വേണ്ടി സ്പോൺസർ ഫോണിലേക്ക് വിളിച്ചപ്പോൾ എടുക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരണപ്പെട്ട വിവരം അറിയുന്നത്. ഭാര്യയും ഒരു കുട്ടിയും ഉണ്ട്. അൽ...

Post

വിവാഹ ധൂർത്തിനും അഭാസങ്ങൾക്കുമെതിരെ കേരള ജംഇയ്യതുൽ ഉലമ കർമ പദ്ധതി

കോഴിക്കോട്: വിവാഹ രംഗത്ത് നിന്ന് സ്തീധനം പടിയിറങ്ങി തുടങ്ങിയപ്പോൾ ധൂർത്ത്യം ആർഭാടവും ആഭാസങ്ങളും കയറി വരുന്നത് ജാഗ്രതയോടെ കാണണമെന്ന് കേരള ജംഇയ്യതുൽ ഉലമ. വിവാഹ ധൂർത്തിനും ആർഭാടങ്ങക്കും ആഭാസങ്ങൾക്കുമെതിൽ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന എക്സിക്യൂട്ടീവ് വിപുലമായ കർമ പദ്ധതികൾ ആവിഷ്കരിച്ചു. സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും കെ.എൻ. എം മർകസുദഅവയുമായി സഹകരിച്ച് മഹല്ല്തല സംഗമങ്ങൾ, ഗൃഹ സമ്പർക്കം, സന്ദേശ ലഘുലേഖക വിതരണം, ജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും. മഹല്ല് നിവാസികളും മഹല്ല് നേതൃത്വങ്ങളും ഇമാമുമാരും ഖതീബുമാരും ചേർന്ന് കൂട്ടുത്തരവാദിത്വത്തിൽ...