Category: പ്രാദേശികം

Post

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മലക്കപ്പാറ പോലീസ് സ്റ്റേഷൻ ലിമിറ്റിൽ. കബാലി എന്ന ആന. കാലത്ത് 5 മണി മുതൽ റോഡിൽ കൂടി ഷോളയാർ ഭാഗത്ത്‌ നിന്ന് അനക്കയം ഭാഗം വരെ നടക്കുകയാണ് വാഹന തടസ്സം ഈ റോഡിൽ ഉണ്ട്

Post

കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂര്‍ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ സുധാകരന് ദേഹാസ്വാസ്ഥ്യം.ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലെ സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തൃശൂരിൽ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്. കെ സുധാകരനെ ജനറൽ മെഡിസിൻ ന്യൂറോളജി വിഭാഗം ഡോക്ടർമാർ പരിശോധിക്കുകയാണ്. കൂടുതൽ പരിശോധനക്കായി എംആർഐ സ്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്നമുറയ്ക്ക് തുടർ ചികിത്സ നൽകുമെന്ന് ഡോക്ടർമാർ അറിയിച്ചു.

Post

ഉണ്ണിയാൽ ബീച്ചിൽ ഗസ തീര സംഗമം നടത്തി

താനൂർ: നിറമരുതൂർ മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ണിയാൽ ബീച്ചിൽ ഗസ യോടൊപ്പം എന്ന ശീർഷകത്തിൽ തീര സംഗമം നടത്തി. സംഗമം നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി. പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മലയാളം സർവ്വകലാശാലയിലെ ഷംസീർ കേളോത്ത് മുഖ്യപ്രഭാഷണം നടത്തി. ഫലസ്തീനിലുംഗസ്സയിലും ഇത്രയും കാലം ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത് ജനീവ കരാർ എന്ന അന്താരാഷ്ട്ര യുദ്ധ രംഗത്തെ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനം ആണെന്ന് ഷംസീർ പറഞ്ഞു. മനുഷ്യാവകാശ ലംഘനം സ്ഥിരം...

Post

മംഗലം പഞ്ചായത്തിൻ്റെ പ്രവേശനകവാടത്തിന് ഇനി വള്ളത്തോളിൻ്റെ പേര്

ചേന്നര: മംഗലം പഞ്ചായത്തിൻ്റെ പ്രവേശനകവാടം ഇനി മഹാകവി വള്ളത്തോളിൻ്റെ പേരിലാകും.കവിയുടെ ജന്മനാടായ ചേന്നരയിൽ നടക്കുന്ന വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റിലായിരുന്നു പ്രഖ്യാപനമുണ്ടായത്.മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടിയായിരുന്നു ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.അടുത്ത പഞ്ചായത്ത് ബോർഡ് യോഗത്തിൽ തന്നെ പ്രവേശന കവാടം നാമകരണമുണ്ടാകുമെന്ന് പ്രസിഡൻ്റ് പറഞ്ഞു.കവിയുടെ പ്രധാന വരികൾ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രദർപ്പിക്കണമെന്നും സെമിനാറിൽ നിർദ്ദേശമുണ്ടായി.എഴുത്തുകാരെ വാർത്തെടുക്കാൻ കൂടുതൽ കളരികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.എഴുത്തുകാരുടെ സംഗമത്തിൽ പുതിയ എഴുത്തുകാരെ ആദരിച്ചു.മാപ്പിളകലാ അക്കാദമി തിരൂർ ചാപ്റ്റർ ഗസൽവിരുന്ന് സംഘടിപ്പിച്ചു.ഗായകരായ സബ്ക ഷാഫി,ഷെരീഫ് കൂട്ടായി,പി.കെ.ഹനീഫ...

Post

റസിയ (64) നിര്യാതയായി

തിരൂർ:വാണിയന്നൂർ മീശപ്പടിയിലെ വലിയപറമ്പിൽ സൈനുദ്ദീൻ ഹാജിയുടെ ഭാര്യ റസിയ(64) മരണപ്പെട്ടു. ഖബറടക്കം ഇന്ന് (തിങ്കൾ) വൈകീട്ട് 4.30 ന് വാണിയന്നൂർ ജുമമസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ:നബീൽ (എഞ്ചിനീയർ,ദുബൈ) ഫാത്തിമത്തുൽസുഹറ, ഡോ.നസീലസെൻ(യു.കെ) മരുമക്കൾ:നജ്മുദ്ദീൻകൈതകത്ത്(സൗദി),എ.ഷാജഹാൻ(യു.കെ),ഫർസാന.

Post

ചേലക്കര പ്രസ് ക്ലബ്ബിൻറെ 2025-26 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു

ചേലക്കര :ചേലക്കര പ്രസ് ക്ലബ്ബിൻറെ 2025- 2026 വർഷത്തെ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു. പ്രസ് ക്ലബ്ബിന് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കുവാനും യോഗത്തിൽ തീരുമാനമായി ചേലക്കര പ്രസ്സ് ക്ലബ്ബിനു പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് യു.ആർ.പ്രദീപ് എംഎൽഎ ഫണ്ട് അനുവദിക്കുമെന്ന് അറിയിച്ചിരുന്നു. പ്രസ് ക്ലബിനെ സ്ഥലം നൽകാൻ പ്രസിഡൻറ് ഗോപി ചക്കുനത്ത് സന്നദ്ധത അറിയിക്കുകയും ചെയ്തതോടെയാണ് ചേലക്കര പ്രസ് ക്ലബിന് പുതിയ ആസ്ഥാനം എന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് എത്തുന്നത്. തുടർന്ന് 2025- 2026 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. എം...

Post

ClTU ചേലക്കര പഞ്ചായത്ത് കോ-ഓഡിനേഷൻ കൺവെൻഷൻ നടന്നു

ചേലക്കര :ClTU ചേലക്കര പഞ്ചായത്ത് കോ-ഓഡിനേഷൻ കൺവെൻഷൻ നടന്നു.കൺവെൻഷനിൽ CITU ചേലക്കര ഏരിയ ട്രഷറർ സജി.O.S അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ജില്ല വൈസ് പ്രസിഡൻ്റ് P.A.ബാബു ഉദ്ഘാടനം ചെയ്തു.കോ-ഓഡിനേഷൻ കൺവീനർ പി.എ.ജാഫർ സ്വാഗതം പറഞ്ഞു. U.R.പ്രദീപ് mla,CITU ചേലക്കര ഏരിയ സെക്രട്ടറി E.N. വാസുദേവൻ, CPIM ചേലക്കര ഏരിയ സെക്രട്ടറി കെ.നന്ദകുമാർ, കർഷക സംഘം ഏരിയ പ്രസിഡൻറ് ടി.എൻ.പ്രഭാകരൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ClTU ചേലക്കര ഏരിയ വൈസ് പ്രസിഡൻ്റ് K. S. ശ്രീകുമാർ നന്ദി...

Post

ചെളി വെള്ളത്തിൽ കുളിച്ചുകൊണ്ട് പ്രതിഷേധം അറിയിച്ചു

കുന്നംകുളം :കുന്നംകുളം മുൻസിപ്പാലിറ്റിയിലെ പല റോഡുകളുടെയും അറ്റകുറ്റപ്പണികൾ നടത്താത്തതിൽ പ്രതികരിച്ചുകൊണ്ട് ഇന്ന് രാവിലെ 8. 30 മണിക്ക് കാണിയാമ്പാൽ കക്കയം സെന്ററിൽ സുഭാഷ് ബോസ് ചെളിവെള്ളത്തിൽ കുളിച്ചുകൊണ്ട് പ്രതിഷേധം അറിയിച്ചു. ഇതിനു മുന്നോടിയായി നടന്ന യോഗം ശ്രീ. തോപ്പിൽ ഷാ ഉദ്ഘാടനം ചെയ്തു. ജയ്സിംഗ് കൃഷ്ണൻ, അജയഘോഷ് ആനായ്ക്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് 10.30 മണിക്ക് വീണ്ടും കുന്നംകുളം മുൻസിപ്പാലിറ്റിക്ക് മുന്നിൽ ഇതേ രംഗങ്ങൾ അരങ്ങേറി. ആ യോഗത്തിൽ തോപ്പിൽ ഷാ അധ്യക്ഷത വഹിച്ചു. വിൽസൺ പണ്ടാരവളപ്പിൽ,...

Post

പി.ടി. യു.സി സംസ്ഥാന നേതൃ ക്യാമ്പ് നാളെ (ഒക്ടോബർ 20) തിരൂരിൽ

മലപ്പുറം: പിഡിപിയുടെ തൊഴിലാളി സംഘടനയായ പി. ടി. യു. സി “പ്രോലെറ്റേറിയൻ ട്രേഡ് യൂണിയൻ കോൺഗ്രസ്‌” സംസ്ഥാന നേതൃ ക്യാമ്പ് ‘പഠനം@2025’ ഇന്ന് തിരൂർ മുനിസിപ്പൽ സാംസ്കാരിക സമുച്ചയ (ജാഫറലി ദാരിമി നഗർ) ത്തിൽ രാവിലെ 10 മണിക്ക് കായിക വകുപ്പ് *മന്ത്രിശ്രീ: *വി. അബ്ദുറഹ്മാൻ**ഉൽഘാടനം ചെയ്യും.രാവിലെ 09:30 മുതൽ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും.പരിപാടിയിൽ പി. ടി. യു. സി സംസ്ഥാന സെക്രട്ടറി നടയറ ജബ്ബാർ സ്വഗതം പറയും. ബി. എൻ ശശികുമാർ അധ്യക്ഷനാകും.പിഡിപി സംസ്ഥാന വൈസ്...