Category: പ്രാദേശികം

Post

തെരുവ് വിളക്ക് സ്ഥാപിച്ചതിലെ അഴിമതി വിജിലൻസ് അന്വേഷണം വേണം

തിരൂർ: വെട്ടം ഗ്രാമ പഞ്ചായത്തിൻ്റെ 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രൊജക്ട് നമ്പർ 295/25 തെരുവ് വിളക്കുകൾ സ്ഥാപിക്കൽ എന്ന പദ്ധതിയിലേക്ക് 10 ലക്ഷം രൂപ നീക്കി വെയ്ക്കുകയും ഇ.ടെണ്ടർ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇ. ടെണ്ടറിൽ ഏഴ് കമ്പനികൾ പങ്കെടുക്കുകയും മൂന്ന് കമ്പനികൾ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ശ്രീ പൈലി കെ.വി കുറിഞ്ഞിക്കൽ പട്ടിമറ്റം, എറണാംകുളം (749 രൂപ ഒരു LED ബൾബ് )ഓട്ടോ മെക്കാനിക്ക 5/237 പച്ചാട്ടിരി ( 810രൂപ ഒരു LED...

Post

മലയാറ്റൂർ പുഴയരികിൽ നിന്നും രാജ വെമ്പാലയെ പിടികൂടി

രവിമേലൂർ മലയാറ്റൂർ: കോടനാട് പമ്പ് ഹൗസിന് സമീപം പുഴയരികിൽ രാജവെമ്പാല. ചൂണ്ട ഇട്ടുകൊണ്ടിരുന്ന ആളുകളാണ് പുഴയരികിൽ രാജവെമ്പാലയെ കണ്ടത്. ചൂണ്ടക്കാർ വിവരം മലയാറ്റൂർ ആർ.ആർ.ട്ടിയെ അറിയിച്ചു.ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അബിൻ എ., ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഹരികൃഷ്ണൻ, അഖിൽ, സനൽ ശേഖർ എന്നിവർ സ്ഥലത്തെത്തുകയും. സ്‌നേക്ക് റെസ്ക്യൂവർ കൂടിയായ സനൽ ശേഖർ രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടി ആർ.ആർ.ട്ടിയുടെ റെസ്ക്യൂ സെന്ററിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം തന്നെ ഉൾവനത്തിൽ ആവാസവ്യവസ്ഥക്ക് അനുയോജ്യമായ ഭാഗത്ത്‌ തുറന്ന് വിടും.പാമ്പുകളുൾപ്പടെയുള്ള വന്യജീവികളുമായി ബന്ധപ്പെട്ട...

Post

ജയിലിൽ അന്തേവാസികൾക്കായി മോട്ടിവേഷണൽ സെമിനാർ നടത്തി

രവിമേലൂർ ആലുവ : സംസ്ഥാന സർക്കാർജയിൽ വകുപ്പിൻ്റെ ഉത്തരവ്പ്രകാരം കേരള പ്രിസൺസ് ആൻ്റ് കറക്ഷണൽ സർവീസസ് വിഭാഗവും കെ.സി.ബി.സി യുടെ ജയിൽ മിനിസ്ട്രിയും ചേർന്ന് ആലുവ സബ് ജയിൽ അന്തേവാസികൾക്കായി മോട്ടിവേഷണൽ സെമിനാർ നടത്തി. ത്രൈമാസ മോട്ടിവേഷണൽ പ്രോഗ്രാം സബ് ജയിൽ സൂപ്രണ്ട്പി .ആർ . രാജേഷ് ഉദ്ഘാടനം ചെയ്തു . ഫാക്കൽറ്റി അംഗം അഡ്വ ചാർളി പോൾ “ലഹരിയും കുറ്റകൃത്യങ്ങളും “എന്ന വിഷയത്തിൽ ആദ്യ സെമിനാർ നയിച്ചു. അസിസ്റ്റൻ്റ് സൂപ്രണ്ട്ഷോൺ വർഗീസ് , സിസ്റ്റർ ഡോളിൻ...

Post

ശാസ്ത്ര പ്രതിഭകളാണ് രാജ്യത്തിന്റെ സമ്പത്ത്:കുറുക്കോളി മൊയ്തിൻ MLA

താനൂർ :ശാസ്ത്ര പ്രതിഭകളാണ് രാജ്യത്തിന്റെ സമ്പത്തെന്നും ശാസ്ത്ര കുതുകികളെ വളർത്തിയെടുക്കുന്നതിൽ സ്കൂൾ ശാസ്ത്രോൽസവങ്ങൾക്ക് വലിയ പങ്കുണ്ടെന്നുംകുറുക്കോളി മൊയ്തീൻ എം എൽ എ അഭിപ്രായപ്പെട്ടു.ശാസ്ത്ര വൈജ്ഞാനിക രംഗത്ത് മുമ്പെങ്ങുമില്ലാത്ത മാറ്റങ്ങൾ വന്ന് കൊണ്ടിരിക്കുന്നു.എ.ഐ യുഗത്തിലും വിദ്യാലയങ്ങളിലും കലാലയങ്ങളിലും അനാവശ്യ വിവാദങ്ങൾ ഖേദകരമാണെന്നും ശാസ്ത്രോത്സവത്തിലൂടെ കണ്ടെത്തിയ ശാസ്ത്രീയ വിജ്ഞാനങ്ങൾ സമൂഹ നന്മക്ക് ഉപയോഗപ്രദമാക്കണമെന്നും അദ്ധേഹം പറഞ്ഞു . താനൂർ ഉപജില്ല ശാസ്ത്രോത്സവം വളവന്നൂർ ബാഫഖി യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുറുക്കോളി . വളവന്നൂർ ഗ്രാമ...

Post

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മലപ്പുറം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (22.10.2025-ബുധൻ )അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. റെഡ് അലർട്ട് മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (22.10.2025 ബുധൻ) പ്രഖ്യാപിച്ച അവധി സ്കൂൾ ശാസ്ത്രമേളകൾക്കും മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു

Post

കേരള പോലീസിന്റെ ‘സംരക്ഷ’ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു

കൊരട്ടി : 2025 ഒക്ടോബർ 21 പോലീസ് സ്‌മൃതിദിനത്തിനോടനുബന്ധിച്ച് പോൾ ബ്ലഡിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സൊസൈറ്റിയുമായി സഹകരിച്ച്, കേരളത്തിലെ 83 പോലീസ് സബ്ഡിവിഷനുകളിലും ഒരേസമയം രക്തദാന ക്യാമ്പുകൾ നടത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്ര ശേഖർ ഐ പി എസ് നിർവഹിച്ചു.

Post

ജസിയ ടീച്ചർ ഓർമയായിട്ട് രണ്ട് വർഷം

മത്സര പരീക്ഷ വിജയികൾക്ക്ജസിയ ടീച്ചർ മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു. അനന്താവൂർ : അകാലത്തിൽ വിട്ടു പിരിഞ്ഞ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ ജീവശാസ്ത്ര അധ്യാപിക ഓർമയായിട്ട് രണ്ട് വർഷം .കെ എസ് ടി യു വനിതാ വിഭാഗം ചെയർപേഴ്സണും ജീവകാരുണ്യ പ്രവർത്തകയുമായജസിയ ടീച്ചറുടെ ഓർമക്കായ് അവാർഡുകൾ വിതരണം ചെയ്തു. എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് പരീക്ഷകളിൽ വിജയം നേടിയവർക്കാണ് കെ. എസ്. ടി. യു ഉപഹാരവും ക്യാഷ്...

Post

പി. ടി. യു. സി സംസ്ഥാന നേതൃ ക്യാമ്പ് സമാപിച്ചു.

മലപ്പുറം: പിഡിപിയുടെ തൊഴിലാളി സംഘടനയായ പി. ടി. യു. സി “പ്രോലെറ്റേറിയൻ ട്രേഡ് യൂണിയൻ കോൺഗ്രസ്‌” സംസ്ഥാന നേതൃ ക്യാമ്പ് ‘പഠനം@25’ സമാപിച്ചു.ജാഫറലി ദാരിമി നഗർ തിരൂർ മുനിസിപ്പൽ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ്കായിക വകുപ്പ് *മന്ത്രിശ്രീ: *വി. അബ്ദുറഹ്മാൻ**ഉൽഘാടനം ചെയ്തു.കഴിഞ്ഞ ഒമ്പത് വർഷമായി സംസ്ഥാനത്ത് അധികാരത്തിലുള്ള ഇടതു സർക്കാർ തൊഴിലാളികളെയും സാധരണക്കാരെയും ചേർത്ത് നിർത്തുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.തൊഴിലാളികളെ അനുകൂലിക്കുന്നതിൽ ഒരു മടിയും അവർ കാണിച്ചിട്ടില്ല. വലത് പക്ഷ മുന്നണി അധികാരത്തിൽ ഇരുന്നപ്പോൾ...

Post

ആശുപത്രി കെട്ടിടങ്ങൾക്ക് 141 ലക്ഷം രൂപ അനുവദിച്ചു U.R പ്രദീപ് എം. ൽ. എ

ചേലക്കര:ചേലക്കര നിയോജകമണ്ഡലത്തിലെ വള്ളത്തോൾ നഗർ പഞ്ചായത്ത് വെട്ടിക്കാട്ടിരി ഫാമിലി വെൽനെസ്സ് സെന്റർ, കൊണ്ടഴി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ വരുന്ന ചേലക്കോട് സബ് സെന്റർ, എന്നിവയുടെ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് നാഷണൽ ഹെൽത്ത് മിഷൻ കേരള-യിൽ നിന്നും ഓരോന്നിനും 55.5 ലക്ഷം രൂപ വീതം അനുവദിച്ചതായി യു.ആർ പ്രദീപ് എം.എൽ.എ അറിയിച്ചു. നിർമ്മിതി കേന്ദ്ര തൃശ്ശൂർ-ന് ആണ് ഇവയുടെ നിർമ്മാണ ചുമതല നൽകിയിട്ടുള്ളത് .ഇതിനുപുറമേ കൊണ്ടാഴി പഞ്ചായത്തിലെ കൊണ്ടാഴി ആയുർവേദ ഡിസ്പൻസറി കെട്ടിടത്തിനു മുകളിൽ ഹാൾ നിർമ്മാണം ടോയ്...

Post

ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ ദീപാവലി ദിനം ഭക്തി സാന്ദ്രമായി

തിരൂർ തെക്കുമുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ ദീപാവലി യോടനുബന്ധിച്ച് സഹസ്ര ദീപ സമർപ്പണം വിശേഷാൽ പൂജ തുടങ്ങിയവ നടന്നു. പരിപാടിക്ക് ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു,ക്ഷേത്ര സമിതി സെക്രട്ടറി പി പി മണികണ്ഠൻ സജീവ്, പ്രകാശൻ, ഗിരീഷ് തുടങ്ങി നിരവധി ഭക്തജനങ്ങളും ക്ഷേത്രസമിതി അംഗങ്ങളും മാതൃസമിതി അംഗങ്ങളും പങ്കെടുത്തു