മലപ്പുറം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (22.10.2025-ബുധൻ )അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. റെഡ് അലർട്ട് മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (22.10.2025 ബുധൻ) പ്രഖ്യാപിച്ച അവധി സ്കൂൾ ശാസ്ത്രമേളകൾക്കും മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Category: പ്രാദേശികം
കേരള പോലീസിന്റെ ‘സംരക്ഷ’ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു
കൊരട്ടി : 2025 ഒക്ടോബർ 21 പോലീസ് സ്‌മൃതിദിനത്തിനോടനുബന്ധിച്ച് പോൾ ബ്ലഡിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സൊസൈറ്റിയുമായി സഹകരിച്ച്, കേരളത്തിലെ 83 പോലീസ് സബ്ഡിവിഷനുകളിലും ഒരേസമയം രക്തദാന ക്യാമ്പുകൾ നടത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി റവാഡ എ ചന്ദ്ര ശേഖർ ഐ പി എസ് നിർവഹിച്ചു.
ജസിയ ടീച്ചർ ഓർമയായിട്ട് രണ്ട് വർഷം
മത്സര പരീക്ഷ വിജയികൾക്ക്ജസിയ ടീച്ചർ മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു. അനന്താവൂർ : അകാലത്തിൽ വിട്ടു പിരിഞ്ഞ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ ജീവശാസ്ത്ര അധ്യാപിക ഓർമയായിട്ട് രണ്ട് വർഷം .കെ എസ് ടി യു വനിതാ വിഭാഗം ചെയർപേഴ്സണും ജീവകാരുണ്യ പ്രവർത്തകയുമായജസിയ ടീച്ചറുടെ ഓർമക്കായ് അവാർഡുകൾ വിതരണം ചെയ്തു. എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് പരീക്ഷകളിൽ വിജയം നേടിയവർക്കാണ് കെ. എസ്. ടി. യു ഉപഹാരവും ക്യാഷ്...
പി. ടി. യു. സി സംസ്ഥാന നേതൃ ക്യാമ്പ് സമാപിച്ചു.
മലപ്പുറം: പിഡിപിയുടെ തൊഴിലാളി സംഘടനയായ പി. ടി. യു. സി “പ്രോലെറ്റേറിയൻ ട്രേഡ് യൂണിയൻ കോൺഗ്രസ്” സംസ്ഥാന നേതൃ ക്യാമ്പ് ‘പഠനം@25’ സമാപിച്ചു.ജാഫറലി ദാരിമി നഗർ തിരൂർ മുനിസിപ്പൽ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ്കായിക വകുപ്പ് *മന്ത്രിശ്രീ: *വി. അബ്ദുറഹ്മാൻ**ഉൽഘാടനം ചെയ്തു.കഴിഞ്ഞ ഒമ്പത് വർഷമായി സംസ്ഥാനത്ത് അധികാരത്തിലുള്ള ഇടതു സർക്കാർ തൊഴിലാളികളെയും സാധരണക്കാരെയും ചേർത്ത് നിർത്തുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.തൊഴിലാളികളെ അനുകൂലിക്കുന്നതിൽ ഒരു മടിയും അവർ കാണിച്ചിട്ടില്ല. വലത് പക്ഷ മുന്നണി അധികാരത്തിൽ ഇരുന്നപ്പോൾ...
ആശുപത്രി കെട്ടിടങ്ങൾക്ക് 141 ലക്ഷം രൂപ അനുവദിച്ചു U.R പ്രദീപ് എം. ൽ. എ
ചേലക്കര:ചേലക്കര നിയോജകമണ്ഡലത്തിലെ വള്ളത്തോൾ നഗർ പഞ്ചായത്ത് വെട്ടിക്കാട്ടിരി ഫാമിലി വെൽനെസ്സ് സെന്റർ, കൊണ്ടഴി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ വരുന്ന ചേലക്കോട് സബ് സെന്റർ, എന്നിവയുടെ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിന് നാഷണൽ ഹെൽത്ത് മിഷൻ കേരള-യിൽ നിന്നും ഓരോന്നിനും 55.5 ലക്ഷം രൂപ വീതം അനുവദിച്ചതായി യു.ആർ പ്രദീപ് എം.എൽ.എ അറിയിച്ചു. നിർമ്മിതി കേന്ദ്ര തൃശ്ശൂർ-ന് ആണ് ഇവയുടെ നിർമ്മാണ ചുമതല നൽകിയിട്ടുള്ളത് .ഇതിനുപുറമേ കൊണ്ടാഴി പഞ്ചായത്തിലെ കൊണ്ടാഴി ആയുർവേദ ഡിസ്പൻസറി കെട്ടിടത്തിനു മുകളിൽ ഹാൾ നിർമ്മാണം ടോയ്...
ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ ദീപാവലി ദിനം ഭക്തി സാന്ദ്രമായി
തിരൂർ തെക്കുമുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ ദീപാവലി യോടനുബന്ധിച്ച് സഹസ്ര ദീപ സമർപ്പണം വിശേഷാൽ പൂജ തുടങ്ങിയവ നടന്നു. പരിപാടിക്ക് ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു,ക്ഷേത്ര സമിതി സെക്രട്ടറി പി പി മണികണ്ഠൻ സജീവ്, പ്രകാശൻ, ഗിരീഷ് തുടങ്ങി നിരവധി ഭക്തജനങ്ങളും ക്ഷേത്രസമിതി അംഗങ്ങളും മാതൃസമിതി അംഗങ്ങളും പങ്കെടുത്തു
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
മലക്കപ്പാറ പോലീസ് സ്റ്റേഷൻ ലിമിറ്റിൽ. കബാലി എന്ന ആന. കാലത്ത് 5 മണി മുതൽ റോഡിൽ കൂടി ഷോളയാർ ഭാഗത്ത് നിന്ന് അനക്കയം ഭാഗം വരെ നടക്കുകയാണ് വാഹന തടസ്സം ഈ റോഡിൽ ഉണ്ട്
കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശൂര്‍ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ സുധാകരന് ദേഹാസ്വാസ്ഥ്യം.ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂരിലെ സണ്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തൃശൂരിൽ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്. കെ സുധാകരനെ ജനറൽ മെഡിസിൻ ന്യൂറോളജി വിഭാഗം ഡോക്ടർമാർ പരിശോധിക്കുകയാണ്. കൂടുതൽ പരിശോധനക്കായി എംആർഐ സ്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്നമുറയ്ക്ക് തുടർ ചികിത്സ നൽകുമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഉണ്ണിയാൽ ബീച്ചിൽ ഗസ തീര സംഗമം നടത്തി
താനൂർ: നിറമരുതൂർ മുസ്ലിം കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ണിയാൽ ബീച്ചിൽ ഗസ യോടൊപ്പം എന്ന ശീർഷകത്തിൽ തീര സംഗമം നടത്തി. സംഗമം നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി. പി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മലയാളം സർവ്വകലാശാലയിലെ ഷംസീർ കേളോത്ത് മുഖ്യപ്രഭാഷണം നടത്തി. ഫലസ്തീനിലുംഗസ്സയിലും ഇത്രയും കാലം ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത് ജനീവ കരാർ എന്ന അന്താരാഷ്ട്ര യുദ്ധ രംഗത്തെ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനം ആണെന്ന് ഷംസീർ പറഞ്ഞു. മനുഷ്യാവകാശ ലംഘനം സ്ഥിരം...
മംഗലം പഞ്ചായത്തിൻ്റെ പ്രവേശനകവാടത്തിന് ഇനി വള്ളത്തോളിൻ്റെ പേര്
ചേന്നര: മംഗലം പഞ്ചായത്തിൻ്റെ പ്രവേശനകവാടം ഇനി മഹാകവി വള്ളത്തോളിൻ്റെ പേരിലാകും.കവിയുടെ ജന്മനാടായ ചേന്നരയിൽ നടക്കുന്ന വള്ളത്തോൾ ലിറ്ററേച്ചർ ഫെസ്റ്റിലായിരുന്നു പ്രഖ്യാപനമുണ്ടായത്.മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടിയായിരുന്നു ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.അടുത്ത പഞ്ചായത്ത് ബോർഡ് യോഗത്തിൽ തന്നെ പ്രവേശന കവാടം നാമകരണമുണ്ടാകുമെന്ന് പ്രസിഡൻ്റ് പറഞ്ഞു.കവിയുടെ പ്രധാന വരികൾ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രദർപ്പിക്കണമെന്നും സെമിനാറിൽ നിർദ്ദേശമുണ്ടായി.എഴുത്തുകാരെ വാർത്തെടുക്കാൻ കൂടുതൽ കളരികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.എഴുത്തുകാരുടെ സംഗമത്തിൽ പുതിയ എഴുത്തുകാരെ ആദരിച്ചു.മാപ്പിളകലാ അക്കാദമി തിരൂർ ചാപ്റ്റർ ഗസൽവിരുന്ന് സംഘടിപ്പിച്ചു.ഗായകരായ സബ്ക ഷാഫി,ഷെരീഫ് കൂട്ടായി,പി.കെ.ഹനീഫ...