Category: പ്രാദേശികം

Post

മുതിർന്ന മാധ്യമപ്രവർത്തക്കൻ മുജീബ് താനാളൂർ മുസ്ലിം ലിഗിൽ ‘

തിരൂർ: കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലംപത്ര ദൃശ്യ ,ശ്രവ്യ മാധ്യമങ്ങളിൽ പ്രവർത്തിച്ചു വരുന്നമുതിർന്ന മാധ്യമപ്രവർത്തകനുംജീവകാരുണ്യ രംഗത്ത് നിരവധി പ്രവർത്തനംനടത്തിവരുന്ന വ്യക്തിയുമായമുജീബ് താനാളുർമുസ്ലിം ലീഗിൻ്റെ ഭാഗമായി ”താനാളൂർ അങ്ങാടിയിൽ നടന്നപഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് വേദിയിൽവെച്ച് എൻ ശംസുദ്ധിൻ എം എൽ എ ഷാൾ അണിയിച്ചു സ്വീകരിച്ചു.മാധ്യമ രംഗത്തെയുംജീവകാരുണ്യ രംഗത്തെയും പ്രവർത്തനങ്ങൾമുൻനിർത്തി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പത്രപ്രവർത്തക യൂണിയൻ്റെ സംസ്ഥാന കമ്മിറ്റി, ദേശിയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി. ആർ.മാധ്യമ സ്ഥാപനമായതിരൂർ ലൈവ്, സെഞ്ച്വറി നന്മ ട്രസ്ററ്, തുടങ്ങിയ സംഘടനകൾ...

Post

വനിതാ ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യം : എം.ജി.എം സംഗമം

തലക്കാട് : വനിതാ ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും സ്ത്രീകൾ പൊതു പ്രവർത്തന രംഗത്ത്മാതൃകയാകണമെന്നും എം.ജി.എംതെക്കൻ കുറ്റൂർ മേഖല സമിതി ആവശ്യപ്പെടു. കുറ്റൂർ ഐ.ഇ. സി ഹാളിൽ നടന്ന സംഗമവും അവാർഡ് ജേതാക്കൾക്കുള്ള ആദരവുംതിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരിഫ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. ടി. ആബിദ് മദനി മുഖ്യ പ്രഭാഷണം നടത്തി.കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻ്റ്റിസർച്ച് ( സി.ഐ. ഇ. ആർ ) രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച വിചാരം...

Post

ആതവനാട് പഞ്ചായത്ത് സ്കൂൾ കലോത്സവം ശ്രദ്ധേയമായി

വളാഞ്ചേരി : ആതവനാട് പഞ്ചായത്ത് തല സ്കൂൾ കലോത്സവവും അറബിക് സാഹിത്യോത്സവവും സമാപിച്ചു.പുന്നത്തല എ.എം.യു. പി സ്കൂളിൽ നടന്ന കലോത്സവത്തിൽ പതിനഞ്ച് വിദ്യാലയങ്ങളിൽ നിന്നായി നാന്നൂറോളം ഓളം മത്സരാർത്ഥികൾ മാറ്റുരച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി സിനൂബിയ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ. പി ജാസർ അധ്യക്ഷത വഹിച്ചു. മാനേജർ കെ.പി. അബ്ദുൽ ഹമീദ്,പ്രധാന അധ്യാപകൻ അലി കളരിക്കൽ,പി.ടി.എ പ്രസിഡണ്ട് പി. പി നസീർ ,എച്ച്.എം ഫോറം ട്രഷറർ ഹൈദരലി പുത്തനത്താണി, പ്രോഗ്രാം കൺവീനർ ജലീൽ വൈരങ്കോട്, സ്റ്റാഫ്...

Post

ജേണലിസ്റ്റ് ഫുട്ബോൾ ലീഗ്: സംഘാടക സമിതിയായി

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബറിൽ കോഴിക്കോട്ട് നടക്കുന്ന ജേണലിസ്റ്റ് ഫുട്ബോൾ ലീഗിന് സംഘാടക സമിതി രൂപീകരിച്ചു. കെ.യു.ഡബ്ല്യു.ജെ ജില്ലാ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. സംഘാടക സമിതി രൂപീകരണ യോഗം ഡപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ്, കമാൽ വരദൂർ, നിയാസ് റഹ്മാൻ, ആർ. ജയന്ത് കുമാർ, പ്രസ് ക്ലബ് ഭാരവാഹികളായ പി. പ്രജിത്,...

Post

മേലൂർ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ്

രവിമേലൂർ ചാലക്കുടി – മേലൂർ, കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ മേലൂർ ഗ്രാമ പഞ്ചായത്തിൽ നടന്ന വികസന പ്രവർത്തനങ്ങളെ വിലയിരുത്തുകയും – നടത്തിയ വികസനത്തെ ജനങ്ങളുടെ കൺമുൻപിൽ അവതരിപ്പിക്കുകയും, വികസന സദസ്സിൽ ഗ്രാമപഞ്ചായത്തിലെ :പ്രമുഖരെയും –കലാസാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരെയും – വ്യാപാരി വ്യവാസയ രംഗത്ത് പ്രവർത്തിക്കുന്നവരെയും – പഞ്ചായത്തിലെ ഏറ്റവും നല്ല കർഷകരെയും – പത്രപ്രവർത്തക രംഗത്ത് പ്രവർത്തിക്കുന്നവരെയും – കുടുംബശ്രീ അംഗങ്ങളേയും – ആശ പ്രവർത്തകരെയും – തൊഴിൽ ഉറപ്പ് പ്രവർത്തകരെയും – മുൻപഞ്ചായത്ത് പ്രസിഡൻ്റുമാരെയും അദരിച്ചു...

Post

കൊണ്ടാഴി – കുത്താംപള്ളി പാലം ഡിസംബറിൽ പണി പൂർത്തീകരിക്കും

കൊണ്ടാഴി – കുത്താമ്പുളി പാലം നിർമ്മാണം 2025 ഡിസംബറിൽ പണി പൂർത്തീകരിക്കുമെന്ന് യു. ആർ പ്രദീപ് എംഎൽഎ പറഞ്ഞു. K.R.F.B എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു കൃഷ്ണരാജ്, അസിസ്റ്റന്റ് എൻജിനീയർമാരായ മൈഥിലി, ജിനു എന്നിവർ അടക്കമുള്ള ഉദ്യോഗസ്ഥർ പ്രവർത്തി പുരോഗതി വിലയിരുത്തുന്നതിന് സ്ഥലത്ത് എംഎൽഎ യോടൊപ്പം എത്തിചേർന്നിരുന്നു.നടപ്പാതയിൽ ടൈൽ വിരിക്കൽ, പാലങ്ങളുടെ ഇടയിലൂള്ള റോഡിൽ ഇന്റർലോക്ക് ടൈൽ വിരിക്കൽ, കെർമ്പ് കോൺക്രീറ്റിങ്, റോഡിൽ അവസാനഘട്ട ടാറിങ്, പെയിന്റിംഗ്, മാർക്കിങ് തുടങ്ങിയ ചെറിയ പണികളാണ് ഇനി പൂർത്തീകരിക്കാനുള്ളത്. 2016-17 ൽ...

Post

വി.പി.നിസാറിന് സംസ്ഥാന പ്രേംനസീര്‍ മാധ്യമ അവാര്‍ഡ്

മലപ്പുറം: മികച്ച ഫീച്ചര്‍ റിപ്പോര്‍ട്ടര്‍ക്കുള്ള സംസ്ഥാന പ്രേംനസീര്‍ അച്ചടി മാധ്യമ അവാര്‍ഡ് മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടറും മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറിയുമായ വി.പി.നിസാറിന്. വനവിഭവങ്ങളുടെ കുറവും ഇതു മൂലം ചോലനായ്ക്ക വിഭാഗങ്ങള്‍ക്കുണ്ടായ മാറ്റങ്ങളും വിവരിക്കുന്ന കഴിഞ്ഞ ഡിസംബറില്‍ മംഗളത്തില്‍ പ്രസിദ്ദീകരിച്ച ‘കാട്ടുകനി കാണാക്കനി’ എന്ന വാര്‍ത്താലേഖന പരമ്പരക്കാണു അവാര്‍ഡ്. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും ചലച്ചിത്ര നാടക സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂര്‍ ജൂറിചെയര്‍മാനായ കമ്മിറ്റിയാണു പുരസ്‌കാര നിര്‍ണയം നടത്തിയത്. ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള സ്‌റ്റേറ്റ്‌സ്മാന്‍ ദേശീയ മാധ്യമ...

Post

താനൂർ ഉപജില്ലാ ശാസ്ത്രമേള: ദേവധാർ ഹയർസെക്കൻഡറി സ്‌കൂൾ ജേതാക്കൾ

തിരൂർ: താനൂർ | ഉപജില്ലാ ശാസ്ത്രമേളയിൽ 725 പോയിൻ്റ് നേടി താനൂർ ദേവധാർ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്‌കൂൾ ഓവറോൾ നേടി . 599 പോയിൻ്റ് നേടി വളവന്നൂർ ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനവും 549 പോയിൻ്റ് നേടി താനൂർ എച്ച് എസ് എം ഇ എം എച്ച് എസ് എസ് ഓവറോൾ മൂന്നാം സ്ഥാനവും നേടി . എൽ പി വിഭാഗം സയൻസ് മേളയിൽ എൻ എം എ...

Post

സുഗതകുമാരി ടീച്ചറുടെ സ്മാരണാർത്ഥം നൽകുന്ന സംസ്ഥാന അവാർഡ് സ്വീകരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായ് നൽകുന്ന സംസ്ഥാന അധ്യാപക അവാർഡ് തിരുവനന്തപുരം ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദിൽ നിന്നും അവാർഡ് സ്വീകരിക്കുന്നു. ചടങ്ങിൽ ഇൻ്റർ നാഷണൽ സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി, സിനിമാ നടൻ പ്രേംകുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് ഐ. എ. എസ്; സുഗതൻ മാഷ്, തുടങ്ങി വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

Post

ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിലേക്ക് എസ്.ഡിപി .ഐ മാർച്ച് നടത്തി

പരപ്പനങ്ങാടി : വർഷങ്ങളായി തകർച്ച നേരിടുന്ന ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിൻ്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ഇന്ന് രാവിലെ 10 മണിക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് ആശുപത്രിക്ക് മുന്നിൽ പോലീസ് തടഞ്ഞു.മാർച്ച് എസ്.ഡി.പി.ഐ.തിരൂരങ്ങാടി അസംബ്ലി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു. ആശുപത്രി കെട്ടിടങ്ങൾ പൂർണ്ണമായി തകർന്നിട്ടും, ചികിത്സ സൗകര്യങ്ങൾ ഇല്ലാതായിട്ട് വർഷങ്ങളായി. ഇതിനെ ചൊല്ലി നിരവധി പരാതികൾ ഉയർന്നിട്ടും പരാതികൾ പരിഹരിക്കാത്തത് ജനദ്രോഹമാണന്ന് അദ്ദേഹം പറഞ്ഞു.....