Category: പ്രാദേശികം

Post

ആമിന ബീവി(75) അന്തരിച്ചു

ചേന്നര: ആശാരിപറമ്പിൽ ആമിനബീവി(75) അന്തരിച്ചു.ഭർത്താവ്:പരേതനായ കുരിയാടി അലിക്കുട്ടി.മക്കൾ:സലിം ഷാ,നൗഷറലി(ഇരുവരും സൗദി),ജസ്ന മുന്നി,മരുമക്കൾ:നാസർ(ചെമ്മാട്),നിഷ(ബി.പി അങ്ങാടി),കൗലത്ത്(താനൂർ).സഹോദരങ്ങൾ:പരേതരായ എ.വി.അബൂബക്കർ,ഫാത്തിമ.കബറടക്കം വ്യാഴം കാലത്ത് എട്ടിന് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. Contact9446046229Baby

Post

പാറക്കൂട്ടം -പാണ്ഢൻ കുളത്ത് ഓപ്പൺ ജിംനേഷ്യം ഉദ്ഘാടനം ചെയ്തു

രവിമേലൂർ കൊരട്ടി. ജീവിതശൈലി രോഗങ്ങളിൽ നിന്നു മുക്തമാവുക ; എല്ലാവർക്കും ആരോഗ്യം എന്ന ആശയം ഉൾകൊണ്ട് കൊണ്ട് കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടം പാണ്ഡൻകുളത്ത് ഓപ്പൺ ജിംനേഷ്യം സ്ഥാപിച്ചു. ഓപ്പൺ ജിംനേഷ്യത്തിൻ്റെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു നിർവഹിച്ചു. വാർഡ് മെമ്പറും , കൊരട്ടി പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാനും ആയ അഡ്വ കെ ആർ സുമേഷ് അധ്യക്ഷത വഹിച്ചു.1.50 ലക്ഷം രൂപ ചിലവ് വരുന്ന ചെസ്റ്റ് കo ഷോൾഡർ പ്രസ്, ഇലിപ്ക്ടിക്കൽ ക്രോസ്...

Post

സുന്ദരൻ നായർ (78)റിട്ട. ടാറ്റ, ഒഡിഷ നിര്യാതനായി

തിരൂർ സ്വദേശിയും ഇപ്പോൾ ആലുവയിൽ താമസക്കാരനുമായ പണ്ടാരത്തിൽ സുന്ദരൻ നായർ (78)റിട്ട. ടാറ്റ, ഒഡിഷ നിര്യാതനായി. ഭാര്യ രാധ നല്ലേടത്തുമന. മക്കൾ സീമ നായർ ( കൊച്ചിൻ എയർപോർട്ട് ) ശ്രീജ നായർ ( HDFC Bank) മരുമക്കൾ സജിത്ത് ( കൊച്ചിൻ എയർപോർട്ട് ) ജ്യോതിഷ് ( മഹീന്ദ്ര ഫിനാൻസ് ) സഹോദരങ്ങൾ ബാലകൃഷ്ണൻ നായർ, പരേതരായ പ്രഭാകരൻ നായർ, ലീല, സുന്ദരി, ശകുന്തള.

Post

ഓവുങ്ങൽ അംഗനവാടിയിൽ സ്ത്രീ ശാക്തീകരണ കേന്ദ്രം തുറന്നു

മലപ്പുറം :മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പത്ത് ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച ചെറിയമുണ്ടം പഞ്ചായത്തിലെ ഓവുങ്ങൽ 86 ആം നമ്പർ അംഗനവാടിയിലെ സ്ത്രീശാക്തീകരണ കേന്ദ്രം “സൗഹൃദ കൊട്ടാരം” ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി അംഗനവാടിയുടെ മുകൾ നിലയിൽ കോൺക്രീറ്റ് കെട്ടിട നിർമ്മാണവും പെയിന്റിംഗ് നടത്തി, ആകർഷകമായ ചിത്രങ്ങൾ വരക്കുകയും ചെയ്തിട്ടുണ്ട്. പുതുതായി നിർമ്മിച്ച ഹാളിൽ വനിതകൾക്കായി യോഗ ക്ലാസുകൾ, സ്ത്രീ സംരംഭകത്വ പരിശീലനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനായി വനിതാ...

Post

തിരുന്നാവായ ഇഖ്‌ബാൽ നഗറിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

മരണപ്പെട്ടത് പാങ്ങ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനും ഭാര്യയും പുത്തനത്താണി: തിരുന്നാവായ റോഡിൽ ഇഖ്ബാൽ നഗറിൽ ബൈക്കും ഇലക്ട്രിക്ക് കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരണപ്പെട്ടു. പാങ്ങ് ഹയർസെക്കൻഡറി സ്കൂളിലെ മാഷ് വലിയ പീടിയേക്കാൾ അഹമ്മദ് കുട്ടിയുടെ മകൻ സിദീക്കും അദ്ദേഹത്തിന്റെ ഭാര്യ റീഷ മൻസൂർ എന്നിവരാണ് മരണപ്പെട്ടത്, പെരുവള്ളൂർ പറമ്പിൽപീടിക ഹോമിയോ ക്ലിനിക്കിലെ സ്റ്റാഫ് കൂടിയാണ് റീഷ മൻസൂർ. മൃതദേഹം പുത്തനത്താണി സ്വകാര്യ ആശുപത്രിയിൽ, ബൈക്കിൽ ഉണ്ടായിരുന്ന ദമ്പതികളാണ് മരണപ്പെട്ടത്. ചേരുലാൽ സ്‌കൂളിലെ കുച്ചിരി മാഷിൻ്റെ മോളും...

Post

ചേളാരിയിൽ വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.

പരപ്പനങ്ങാടി : ചേളാരിയിൽ വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചേളാരി സ്വദേശി മരിച്ചു. കഴിഞ്ഞ ഇരുപതാം തിയതി ചേളാരി ചെനക്കൽ പൊറോളി അബ്ദുള്ള സുബൈദ ദമ്പതികളുടെ മകൻ ആദിൽ ആരിഫ് ഖാൻ (29) ആണ് മരണപ്പെട്ടത്. വീട്ടിൽ നിന്ന് പുറത്ത് പോയി തിരിച്ച് വീട്ട് മുറ്റത്തേക്ക് വന്ന കാറിന് തീ പിടിച്ച് പൊട്ടിതെറിക്കുകയായിരുന്നു. ഗുരുതരമായ പൊള്ളലേറ്റ ഇയാളെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ഇവിടെ വെച്ചാണ് മരണപ്പെട്ടത്. വിമാനം മാർഗ്ഗം കരിപ്പൂർ എയർപ്പോർട്ടിൽ എത്തുന്ന മൃതദേഹം...

Post

കെ ടി അഷറഫിന് കേരളീയം പുരസ്കാരം

മലപ്പുറം:കേരളപ്പിറവി ആഘോഷത്തിൻ്റെഭാഗമായി തീരുവനന്തപുരംആസ്ഥാനമായുള്ള ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ സംസ്ഥാനത്തെ മികച്ചജില്ലാ പഞ്ചായത്ത്അംഗത്തിന് ഏർപ്പെടുത്തിയകേരളീയം പുരസ്ക്കാരത്തിന്മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗംകെ ടി അഷറഫ് അർഹനായി.ഏലംക്കുളം ഡിവിഷനെ പ്രതിനിധികരിക്കുന്നജില്ലാ പഞ്ചായത്ത് അംഗമാണ്കെ ടി അഷറഫ്. ജനപ്രതിനിധിയെന്ന നിലയിൽ നിർമ്മിത ബുദ്ധിയുടെഅനന്തസാധ്യതകൾ സാധാരാണക്കാർക്ക് ഉപകാരപ്പെടുംവിധം നിരവധിന്യുതന പദ്ധതികൾ വിദ്യാഭ്യാസ മേഖലയിലും കായിക രംഗത്തുംആവിഷ്കരിച്ച്നടപ്പിലാക്കാൻ നേതൃപരമായപങ്ക് വഹിച്ചത്പരിഗണിച്ചാണ് പുരസ്ക്കാരംനൽകുന്നത്.11111 രൂപയും മൊമൊൻ്റെയും അടങ്ങുന്നതാണ് പുരസ്കാരം.കേരള പിറവി ദിനമായ നവംബർ 1 ന്ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരംവൈലോപ്പിള്ളി സംസ്കൃതി...

Post

പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി പരിഷ്കരണം

ആശങ്കകളകറ്റണംപെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യണം തിരൂര്‍: പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച ചട്ട ഭേദഗതികളിലെ ആശങ്കളകറ്റണമെന്നും പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും സീനിയര്‍ ജര്‍ണ്ണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് ഫോറം എതിരല്ല. എന്നാല്‍ പദ്ധതിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകാവുന്ന ചില നിര്‍ദ്ദേശങ്ങളും അതില്‍ കടന്നുകൂടിയതായി തോന്നുന്നതിനാല്‍ മുതിര്‍ന്നവരും നിലവില്‍ സര്‍വ്വീസിലുള്ളവരുമായ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഇതേക്കുറിച്ചുള്ള ആശങ്കകളകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കഴിഞ്ഞ നാലുവര്‍ഷമായി പത്രപ്രവര്‍ത്തക പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്തിട്ടില്ല. അഞ്ചരക്കോടി...

Post

പാലോളി കുഞ്ഞി മുഹമ്മദ് മാധ്യമ പുരസ്‌കാരം നിലീന അത്തോളിക്ക്

മലപ്പുറം: മലപ്പുറം പ്രസ്‌ ക്ലബിന്റെ സ്ഥാപകരില്‍ പ്രമുഖനും ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന്റെ സ്മരണയ്ക്കായി കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ മലപ്പുറം പ്രസ്‌ ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ‘പാലോളി കുഞ്ഞിമുഹമ്മദ് സ്മാരക മാധ്യമ പുരസ്‌കാരം’ മാതൃഭൂമി ഡിജിറ്റല്‍ സീനിയര്‍ സബ് എഡിറ്റര്‍ നിലീന അത്തോളിക്ക്. 25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാതൃഭൂമി ദിനപത്രത്തില്‍ 2023 ഫെബ്രുവരി 22 മുതല്‍ 26 വരെ പ്രസിദ്ധീകരിച്ച ‘രക്ഷയില്ലല്ലോ ലക്ഷദ്വീപിന്’ എന്ന ലേഖന...

Post

വയലിൽ ത്രേസ്യാമ്മ (97) അന്തരിച്ചു

മനോരമ അസി. എഡിറ്റർ ജോസ് കെ വയലിൻ്റെ (മലപ്പുറം) മാതാവ്തേഞ്ഞിപ്പലം ∙ വയലിൽ ത്രേസ്യാമ്മ (97) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 9ന് തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് അക്വിനാസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ വയലിൽ കുര്യാക്കോസ്. മക്കൾ: മേരി, സിസ്റ്റർ ബ്രിജിറ്റ് (ഹൈദരാബാദ്), അച്ചാമ്മ, റോസമ്മ, അന്നമ്മ, കാതറൈൻ (റിട്ട. സ്റ്റാഫ് നഴ്സ്), ജോസ് കെ. വയലിൽ (അസി. എഡിറ്റർ, മലയാള മനോരമ, മലപ്പുറം), പരേതയായ ഏലിക്കുട്ടി. മരുമക്കൾ:...