പരപ്പനങ്ങാടി : ചേളാരിയിൽ വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചേളാരി സ്വദേശി മരിച്ചു. കഴിഞ്ഞ ഇരുപതാം തിയതി ചേളാരി ചെനക്കൽ പൊറോളി അബ്ദുള്ള സുബൈദ ദമ്പതികളുടെ മകൻ ആദിൽ ആരിഫ് ഖാൻ (29) ആണ് മരണപ്പെട്ടത്. വീട്ടിൽ നിന്ന് പുറത്ത് പോയി തിരിച്ച് വീട്ട് മുറ്റത്തേക്ക് വന്ന കാറിന് തീ പിടിച്ച് പൊട്ടിതെറിക്കുകയായിരുന്നു. ഗുരുതരമായ പൊള്ളലേറ്റ ഇയാളെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ഇവിടെ വെച്ചാണ് മരണപ്പെട്ടത്. വിമാനം മാർഗ്ഗം കരിപ്പൂർ എയർപ്പോർട്ടിൽ എത്തുന്ന മൃതദേഹം...
FlashNews:
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
Category: പ്രാദേശികം
കെ ടി അഷറഫിന് കേരളീയം പുരസ്കാരം
മലപ്പുറം:കേരളപ്പിറവി ആഘോഷത്തിൻ്റെഭാഗമായി തീരുവനന്തപുരംആസ്ഥാനമായുള്ള ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ സംസ്ഥാനത്തെ മികച്ചജില്ലാ പഞ്ചായത്ത്അംഗത്തിന് ഏർപ്പെടുത്തിയകേരളീയം പുരസ്ക്കാരത്തിന്മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗംകെ ടി അഷറഫ് അർഹനായി.ഏലംക്കുളം ഡിവിഷനെ പ്രതിനിധികരിക്കുന്നജില്ലാ പഞ്ചായത്ത് അംഗമാണ്കെ ടി അഷറഫ്. ജനപ്രതിനിധിയെന്ന നിലയിൽ നിർമ്മിത ബുദ്ധിയുടെഅനന്തസാധ്യതകൾ സാധാരാണക്കാർക്ക് ഉപകാരപ്പെടുംവിധം നിരവധിന്യുതന പദ്ധതികൾ വിദ്യാഭ്യാസ മേഖലയിലും കായിക രംഗത്തുംആവിഷ്കരിച്ച്നടപ്പിലാക്കാൻ നേതൃപരമായപങ്ക് വഹിച്ചത്പരിഗണിച്ചാണ് പുരസ്ക്കാരംനൽകുന്നത്.11111 രൂപയും മൊമൊൻ്റെയും അടങ്ങുന്നതാണ് പുരസ്കാരം.കേരള പിറവി ദിനമായ നവംബർ 1 ന്ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരംവൈലോപ്പിള്ളി സംസ്കൃതി...
പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി പരിഷ്കരണം
ആശങ്കകളകറ്റണംപെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യണം തിരൂര്‍: പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച ചട്ട ഭേദഗതികളിലെ ആശങ്കളകറ്റണമെന്നും പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും സീനിയര്‍ ജര്‍ണ്ണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് ഫോറം എതിരല്ല. എന്നാല്‍ പദ്ധതിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകാവുന്ന ചില നിര്‍ദ്ദേശങ്ങളും അതില്‍ കടന്നുകൂടിയതായി തോന്നുന്നതിനാല്‍ മുതിര്‍ന്നവരും നിലവില്‍ സര്‍വ്വീസിലുള്ളവരുമായ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഇതേക്കുറിച്ചുള്ള ആശങ്കകളകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കഴിഞ്ഞ നാലുവര്‍ഷമായി പത്രപ്രവര്‍ത്തക പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്തിട്ടില്ല. അഞ്ചരക്കോടി...
പാലോളി കുഞ്ഞി മുഹമ്മദ് മാധ്യമ പുരസ്‌കാരം നിലീന അത്തോളിക്ക്
മലപ്പുറം: മലപ്പുറം പ്രസ് ക്ലബിന്റെ സ്ഥാപകരില്‍ പ്രമുഖനും ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന്റെ സ്മരണയ്ക്കായി കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ മലപ്പുറം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ‘പാലോളി കുഞ്ഞിമുഹമ്മദ് സ്മാരക മാധ്യമ പുരസ്‌കാരം’ മാതൃഭൂമി ഡിജിറ്റല്‍ സീനിയര്‍ സബ് എഡിറ്റര്‍ നിലീന അത്തോളിക്ക്. 25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാതൃഭൂമി ദിനപത്രത്തില്‍ 2023 ഫെബ്രുവരി 22 മുതല്‍ 26 വരെ പ്രസിദ്ധീകരിച്ച ‘രക്ഷയില്ലല്ലോ ലക്ഷദ്വീപിന്’ എന്ന ലേഖന...
വയലിൽ ത്രേസ്യാമ്മ (97) അന്തരിച്ചു
മനോരമ അസി. എഡിറ്റർ ജോസ് കെ വയലിൻ്റെ (മലപ്പുറം) മാതാവ്തേഞ്ഞിപ്പലം ∙ വയലിൽ ത്രേസ്യാമ്മ (97) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 9ന് തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് അക്വിനാസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ വയലിൽ കുര്യാക്കോസ്. മക്കൾ: മേരി, സിസ്റ്റർ ബ്രിജിറ്റ് (ഹൈദരാബാദ്), അച്ചാമ്മ, റോസമ്മ, അന്നമ്മ, കാതറൈൻ (റിട്ട. സ്റ്റാഫ് നഴ്സ്), ജോസ് കെ. വയലിൽ (അസി. എഡിറ്റർ, മലയാള മനോരമ, മലപ്പുറം), പരേതയായ ഏലിക്കുട്ടി. മരുമക്കൾ:...
മുതിർന്ന മാധ്യമപ്രവർത്തക്കൻ മുജീബ് താനാളൂർ മുസ്ലിം ലിഗിൽ ‘
തിരൂർ: കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലംപത്ര ദൃശ്യ ,ശ്രവ്യ മാധ്യമങ്ങളിൽ പ്രവർത്തിച്ചു വരുന്നമുതിർന്ന മാധ്യമപ്രവർത്തകനുംജീവകാരുണ്യ രംഗത്ത് നിരവധി പ്രവർത്തനംനടത്തിവരുന്ന വ്യക്തിയുമായമുജീബ് താനാളുർമുസ്ലിം ലീഗിൻ്റെ ഭാഗമായി ”താനാളൂർ അങ്ങാടിയിൽ നടന്നപഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് വേദിയിൽവെച്ച് എൻ ശംസുദ്ധിൻ എം എൽ എ ഷാൾ അണിയിച്ചു സ്വീകരിച്ചു.മാധ്യമ രംഗത്തെയുംജീവകാരുണ്യ രംഗത്തെയും പ്രവർത്തനങ്ങൾമുൻനിർത്തി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പത്രപ്രവർത്തക യൂണിയൻ്റെ സംസ്ഥാന കമ്മിറ്റി, ദേശിയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി. ആർ.മാധ്യമ സ്ഥാപനമായതിരൂർ ലൈവ്, സെഞ്ച്വറി നന്മ ട്രസ്ററ്, തുടങ്ങിയ സംഘടനകൾ...
വനിതാ ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യം : എം.ജി.എം സംഗമം
തലക്കാട് : വനിതാ ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും സ്ത്രീകൾ പൊതു പ്രവർത്തന രംഗത്ത്മാതൃകയാകണമെന്നും എം.ജി.എംതെക്കൻ കുറ്റൂർ മേഖല സമിതി ആവശ്യപ്പെടു. കുറ്റൂർ ഐ.ഇ. സി ഹാളിൽ നടന്ന സംഗമവും അവാർഡ് ജേതാക്കൾക്കുള്ള ആദരവുംതിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരിഫ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. ടി. ആബിദ് മദനി മുഖ്യ പ്രഭാഷണം നടത്തി.കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻ്റ്റിസർച്ച് ( സി.ഐ. ഇ. ആർ ) രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച വിചാരം...
ആതവനാട് പഞ്ചായത്ത് സ്കൂൾ കലോത്സവം ശ്രദ്ധേയമായി
വളാഞ്ചേരി : ആതവനാട് പഞ്ചായത്ത് തല സ്കൂൾ കലോത്സവവും അറബിക് സാഹിത്യോത്സവവും സമാപിച്ചു.പുന്നത്തല എ.എം.യു. പി സ്കൂളിൽ നടന്ന കലോത്സവത്തിൽ പതിനഞ്ച് വിദ്യാലയങ്ങളിൽ നിന്നായി നാന്നൂറോളം ഓളം മത്സരാർത്ഥികൾ മാറ്റുരച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി സിനൂബിയ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ കെ. പി ജാസർ അധ്യക്ഷത വഹിച്ചു. മാനേജർ കെ.പി. അബ്ദുൽ ഹമീദ്,പ്രധാന അധ്യാപകൻ അലി കളരിക്കൽ,പി.ടി.എ പ്രസിഡണ്ട് പി. പി നസീർ ,എച്ച്.എം ഫോറം ട്രഷറർ ഹൈദരലി പുത്തനത്താണി, പ്രോഗ്രാം കൺവീനർ ജലീൽ വൈരങ്കോട്, സ്റ്റാഫ്...
ജേണലിസ്റ്റ് ഫുട്ബോൾ ലീഗ്: സംഘാടക സമിതിയായി
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബറിൽ കോഴിക്കോട്ട് നടക്കുന്ന ജേണലിസ്റ്റ് ഫുട്ബോൾ ലീഗിന് സംഘാടക സമിതി രൂപീകരിച്ചു. കെ.യു.ഡബ്ല്യു.ജെ ജില്ലാ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുക. സംഘാടക സമിതി രൂപീകരണ യോഗം ഡപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ്, കമാൽ വരദൂർ, നിയാസ് റഹ്മാൻ, ആർ. ജയന്ത് കുമാർ, പ്രസ് ക്ലബ് ഭാരവാഹികളായ പി. പ്രജിത്,...
മേലൂർ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ്
രവിമേലൂർ ചാലക്കുടി – മേലൂർ, കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ മേലൂർ ഗ്രാമ പഞ്ചായത്തിൽ നടന്ന വികസന പ്രവർത്തനങ്ങളെ വിലയിരുത്തുകയും – നടത്തിയ വികസനത്തെ ജനങ്ങളുടെ കൺമുൻപിൽ അവതരിപ്പിക്കുകയും, വികസന സദസ്സിൽ ഗ്രാമപഞ്ചായത്തിലെ :പ്രമുഖരെയും –കലാസാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരെയും – വ്യാപാരി വ്യവാസയ രംഗത്ത് പ്രവർത്തിക്കുന്നവരെയും – പഞ്ചായത്തിലെ ഏറ്റവും നല്ല കർഷകരെയും – പത്രപ്രവർത്തക രംഗത്ത് പ്രവർത്തിക്കുന്നവരെയും – കുടുംബശ്രീ അംഗങ്ങളേയും – ആശ പ്രവർത്തകരെയും – തൊഴിൽ ഉറപ്പ് പ്രവർത്തകരെയും – മുൻപഞ്ചായത്ത് പ്രസിഡൻ്റുമാരെയും അദരിച്ചു...