Category: പ്രാദേശികം

Post

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവം

7 കുട്ടികളെ പൊലിസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി മലപ്പുറം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ 7 കുട്ടികളെ പൊലീസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. സിഡബ്ല്യുസി ഉത്തരവ് പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. വളവന്നൂര്‍ യത്തീംഖാന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹര്‍ഷിദിനെയാണ് മര്‍ദിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥി കോട്ടക്കലിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് പങ്കുവച്ചതിലെ തര്‍ക്കമാണ് മര്‍ദനത്തിനു കാരണമായത്. വ്യാഴാഴ്ച്ചയായിരുന്നു ഹര്‍ഷദിനു മര്‍ദനമേറ്റത്.

Post

മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ സര്‍ക്കാര്‍ ഇടപെടണം

മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു.പത്രപ്രവര്‍ത്തക പെന്‍ഷന്‍ അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം അവസാനിപ്പിക്കണം. പെന്‍ഷന്‍ തുക കാലനുസൃതമായി വര്‍ധിപ്പിക്കണം, മാധ്യമ പ്രവര്‍ത്തകര്‍ക്കു ശമ്പളം യഥാസമയം നല്‍കാന്‍ മാനേജ്മന്റ് തെയ്യാറകണമെന്നും സമ്മേളനം വിവിധ പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.മലപ്പുറം പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍ഹാളില്‍ നടന്ന സമ്മേളനം കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം പ്രസ്‌ക്ലബ്ബ്...

Post

തലമുറ സംഗമം നടത്തി വാളക്കുളം സ്കൂൾ

മലപ്പുറം : ഐക്യകേരളത്തിന്റെ എഴുപതാം ജന്മദിനത്തിൽ തലമുറ സംഗമം നടത്തി വിദ്യാർത്ഥികൾ. പൂക്കിപറമ്പ് വാളക്കുളം കെ എച്ച് എം എച്ച്എസ് സ്കൂളിലെ ദേശീയ ഹരിത സേന,ഫോറസ്ട്രി ക്ലബ്ബ്‌, സീഡ് ക്ലബ്ബ്‌ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ‘കേരളത്തിന്റെ ഇന്നും ഇന്നലെകളും’ എന്ന ശീർഷകത്തിൽ പരിപാടി സംഘടിപ്പിച്ചത്. പ്രദേശത്തെ മുതിർന്ന പൗരൻമാരായ ടി.വി. മൊയ്‌തീൻ , കെ.മുഹമ്മദ്‌ കുട്ടി, കൃഷ്ണൻ കുട്ടി പുളിക്കൽ എന്നിവർ കേരളത്തിന്റെ ഇന്നലകളിലെ ജീവിതവും പരസ്പര സൗഹൃദവും കുട്ടികളുമായി പങ്കുവെച്ചപ്പോൾ പുതിയ കാലത്തിന്റെ ന്യൂജൻ വർത്തമാനങ്ങളുമായി കുട്ടികളും...

Post

സപ്ലൈകോ സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ്: തിരൂര്‍ ഡിപ്പോയില്‍ ഫ്ലാഗ് ഓഫ് ചെയ്തു

സപ്ലൈകോയുടെ ഔട്ട്ലെറ്റുകള്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളിലേക്ക് അവശ്യസാധനങ്ങളുമായി നേരിട്ടെത്തുന്ന ‘സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്’ വാഹനത്തിന്റെ ജില്ലയിലെ ഫ്ലാഗ് ഓഫ് കര്‍മ്മം സപ്ലൈകോ തിരൂര്‍ ഡിപ്പോ പരിസരത്ത് നടന്നു. തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ടി. അനിത ചടങ്ങില്‍ സന്നിഹിതയായി. സപ്ലൈകോ സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ ജില്ലയില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.സപ്ലൈകോയുടെ സബ്‌സിഡി നിരക്കിലുള്ളതും അല്ലാത്തതുമായ അവശ്യവസ്തുക്കള്‍ ഈ മൊബൈല്‍ സൂപ്പര്‍മാര്‍ക്കറ്റ് വഴി ജനങ്ങള്‍ക്ക് എളുപ്പത്തില്‍...

Post

മോണിംഗ് സ്റ്റാർ തിരൂർ കേരള പിറവി ദിനം ആഘോഷിച്ചു

തിരൂർ: കേരള പിറവി ദിനവും മോണിംഗ് സ്റ്റാർ തിരൂരിന്റെ അഞ്ചാം വാർഷികാഘോഷവും തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ആഘോഷിച്ചു. മോണിംഗ് സ്റ്റാർ മുഖ്യ രക്ഷാധികാരി അഡ്വ: ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു. വികെസി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ് സെക്രട്ടറി റഷീദ് റെയിൻബോ സ്വാഗതം പറഞ്ഞു. കെ എം നൗഫൽ കേരള പിറവി ദിന സന്ദേശം നൽകി, എംഇഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി ഹാജി കൈനിക്കര, പ്രേമൻ ആംസ്ട്രോങ്ങ്, സിദ്ദീഖ്, റിയാസ്, വി വിജയൻ,...

Post

മുറിവഴിക്കൽ ഹൗസ് ഉബൈദ് ഹാജി നിര്യാതനായി

പറവണ്ണ : മുറിവഴിക്കൽ ഹൗസ് ഉബൈദ് ഹാജി മരണപ്പെട്ടു കബറടക്കം ഇന്ന് വൈകിട്ട് (1/11/2025) 4:30 ന് പറവണ്ണ ജുമാ മസ്ജിദ് കബർസ്ഥാനിൽ.. ഭാര്യ സുഹറ വെള്ളത്തൂർ മക്കൾ ജാഫർ. ജസീന. ജിനീഷ്. ജാസിം. മരുമക്കൾ. സിദ്ദീഖുൽ അക്ബർ ജനതാ ബസാർ. ഫസീന എടപ്പാൾ. അഫ്ന താനൂർ. റബിയ പറവണ്ണ.

Post

കുറ്റിപ്പുറത്തിൻ്റെ സ്വന്തം ഡോ. വീരാൻകുട്ടിക്ക് (73)വിട

ആതുരസേവനത്തിൻ്റെ മരിക്കാത്ത ഓർമ്മകൾ: കുറ്റിപ്പുറത്തിൻ്റെ സ്വന്തം ഡോ. വീരാൻകുട്ടിക്ക് വിട .ജനങ്ങളുടെ ഹൃദയത്തിൽ ഡോ. വീരാൻകുട്ടി എന്നും ജീവിച്ചിരിക്കും, ആതുരസേവനത്തിലൂടെ അദ്ദേഹം സമ്മാനിച്ച ഓർമ്മകൾക്ക് മരണമില്ല. കുറ്റിപ്പുറം: പൊതുജനാരോഗ്യ മേഖലയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് നാട്ടുകാരുടെ പ്രിയങ്കരനായി മാറിയ ഡോക്ടർ വീരാൻകുട്ടി (73) അന്തരിച്ചു. ന്യുമോണിയയും ഹൃദയാഘാതവും കാരണം ആസ്റ്റർ മിംസ് കോഴിക്കോട് ചികിത്സയിലിരിക്കെ കോയാസ് ഹോസ്പിറ്റൽ ഫറൂക്കിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.അദ്ദേഹം സേവനം അനുഷ്ഠിച്ച പ്രധാന സ്ഥാപനങ്ങൾ: കുറ്റിപ്പുറം ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (CHC), തൃക്കണ്ടിയൂർ...

Post

നിങ്ങൾക്കുമാകാം ജനപ്രതിനിധി

പരിശീലന സെമിനാർ നവംബർ രണ്ടിന് പെരിന്തൽമണ്ണയിൽ പെരിന്തൽമണ്ണ: ജനപ്രതിനിധികളുടെ ഉത്തരവാദിത്വവും ജനസേവനത്തിന്റെ പ്രാധാന്യവും മനസിലാക്കി പൊതുസേവന രംഗത്ത് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുന്ന ‘നിങ്ങൾക്കുമാകാം ജനപ്രതിനിധി’ എന്ന തലക്കെട്ടിൽ പരിശീലന സെമിനാർ നവംബർ 2 -ന് പെരിന്തൽമണ്ണയിൽ നടക്കുന്നു.ഞായറാഴ്ച രാവിലെ 9:30 മുതൽ പെരിന്തൽമണ്ണ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് ആരംഭിക്കുന്ന പരിപാടി ട്രയാങ്കിൾ എന്ന സാംസ്കാരിക സംഘടനയാണ് സംഘടിപ്പിക്കുന്നത്.പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി ഷാജി ഉദ്ഘാടനം ചെയ്യും.ട്രയാങ്കൾ ചെയർമാൻ എൻ.എ. മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിക്കും.റിട്ട കേരള...

Post

പോലീസിംഗിൽ പോലീസ് ഉദ്ദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ

പോലീസിംഗിൽ പോലീസ് ഉദ്ദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ; പരിഹാരമാർഗങ്ങൾ എന്ന വിഷയത്തിൽ തൃശ്ശൂർ റൂറൽ ജില്ലാതല ‘നമുക്ക് പറയാം’ ശിൽപ്പശാല നടന്നു ഇരിങ്ങാലക്കുട: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ.) തൃശ്ശൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘നമുക്ക് പറയാം’ എന്ന സംവാദ പരിപാടിയുടെ ജില്ലാതല ശിൽപ്പശാല ഒക്ടോബർ 28-ന് ഇരിങ്ങാലക്കുട എം.സി.പി. ഹാളിൽ നടന്നു. ബഹു.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ ഐ.പി.എസ്. ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.കെ.പി.ഒ.എ. തൃശ്ശൂർ റൂറൽ ജില്ലാ പ്രസിഡണ്ട്...