രവി മേലൂർ മേലൂർ :സാംസ്കാരികപ്രവർത്തകനും സാക്ഷരതാ പ്രവർത്തകനും നാടൻ പാട്ട് കലാകാരനുമായ മേലൂർ ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർത്ഥി അഭിലാഷ് .എം.പിയുടെ മികച്ച വിജയത്തിനായ് അടിച്ചിലി സെന്ററിൽ മേലൂരിലെ കലാ-സാഹിത്യ സാംസ്കാരിക പ്രവർത്തകർ ഒത്തുചേർന്ന്“വിജയവർണ്ണം “എന്ന പേരിൽ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ പി.വി രമേശന്റെ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരൻ സുരേഷ് മുട്ടത്തി ക്യാൻവാസിൽ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഇ സി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.ഏഴാം വർഡ്...
FlashNews:
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
Category: പ്രാദേശികം
തിരൂർ നഗരസഭ എസ്ഡിപിഐ സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
തിരൂർ: തിരൂർ നഗരസഭയിലേക്ക് മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർഥികളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രവർത്തകരും തിരൂർ നഗരസഭ കാര്യാലയത്തിലെത്തിയാണ് പത്രിക സമർപ്പിച്ചത്. പാർട്ടി മത്സരിക്കുന്ന 4,7,19 യഥാക്രമം മുഹമ്മദ് ഷാഫി, അബ്ദുൽ അസീസ്, അബ്ദുറഹ്മാൻ എന്നിവർ ഉപവരണാധികാരി അസിസ്റ്റൻ്റ് എഞ്ചിനീയറായ പി.ടി റിജ മുമ്പാകെ പത്രിക നൽകിയത്. മുനിസിപ്പൽ എസ്ഡിപിഐ പ്രസിഡൻ്റ് നജീബ് തിരൂർ ഇബ്രാഹിം പുതുത്തോട്ടിൽ ഹംസ അന്നാര ഷറഫുദ്ധീൻ, അഫ്സൽ, ആദം കുട്ടി ഹംസ തിരൂർ, ആബിദ്, ഹമീദ്, നിസാർ,...
യുഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു
നിറമരുതൂർ :2025 തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നിറമരുതൂർ പഞ്ചായത്തിൽ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. യുഡിഎഫ് നേതാക്കളായ കെ എം നൗഫൽ,ഇസ്മായിൽ പുതുശ്ശേരി, ശരീഫ് ഹാജി, ചാരാത്ത് കെ ഇ കെ റഹ്മത്തുള്ള, ദാസൻ കുന്നുമ്മൽ,സി എം ടി ഇസ്മായിൽ വെൽഫെയർ പാർട്ടി നേതാക്കളായകെ വി ടി സമദ് മൂസക്കുട്ടി, മങ്ങാട്ടിൽ സുൽഫിക്കർ ഉണ്ണിയാൽ തുടങ്ങിയ നേതാക്കന്മാരും സ്ഥാനാർത്ഥികളുടെ കൂടെ ഉണ്ടായിരുന്നു.
മേലൂർ ഗ്രാമ പഞ്ചായത്ത് 18 – 19 ബൂത്ത് കമ്മറ്റി ഓഫീസ് ഉൽഘാടനം നിർവഹിച്ചു
രവി മേലൂർ മേലൂർ – ഗ്രാമ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളായ -18 -19 ബൂത്ത് കമ്മറ്റി ഓഫീസുകളുടെ ഉൽഘാടനം : സ : EK കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ RJD നേതാവ്: ജോർജ് ഐനിക്കൽ ഉൽഘാടനം നിർവഹിച്ചു, സ : VD തോമസ് സ്വാഗതം ചെയ്തു, ബ്ലോക്ക് സ്ഥാനാർഥി : നീതു പ്രമോദ്, 18 ലെ സ്ഥാനാർഥി സ: നിഷ ,19 ലെ സ്ഥാനാർഥി : സ : അമ്പിളി അജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു –...
കരിസ്മ കലോത്സവം അരങ്ങുണർന്നു
തിരൂർ :തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ നവംബർ 20, 21, 22 തീയതികളിലായി നടക്കുന്ന കരിസ്മ കലോത്സവംഎം ഇ എസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. “കുട്ടികളിൽ അന്തർലീനമായ എല്ലാ കഴിവുകളെയും പുറത്തേക്ക് കൊണ്ടുവരാനും അവരെ പ്രോത്സാഹിപ്പിക്കാനും മോണ്ടിസോറി വിദ്യാഭ്യാസ രീതി വളരെയധികം സഹായിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ഹുസൈൻ കോയ തങ്ങൾ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ സ്വാഗതം പറഞ്ഞു.എം ഇ...
വാഗൺ ട്രാജഡി ദുരന്തം ; 104 മത് വാർഷികം
ഉണങ്ങാത്ത മുറിവുമായി രക്തസാക്ഷികളുടെ കുടുംബം കുരുവമ്പലത്ത് നാളെ സംഗമിക്കും പുലാമന്തോൾ: ഇന്ത്യൻ സാതന്ത്ര്യ സമര ചരിത്രത്തിൽ മറക്കാനാവാത്ത ഒരു അധ്യായമാണ് വാഗൺ ട്രാജഡി ദുരന്തം. ഈ നടുക്കുന്ന ഓർമ്മകൾ പുതുതലമുറക്ക് കൈമാറുന്നതിനായി വാഗൺ ട്രാജഡി രക്തസാക്ഷികളുടെ കുടുംബം കുരുവമ്പലത്ത് സംഗമിക്കുന്നു. മലബാര്‍ കലാപത്തിലെ ഭീതിതമായ ഈ സംഭവത്തിന് വേദിയായത് തിരൂരായിരുന്നുവെങ്കിലും വാഗണ്‍ ട്രാജഡിയെന്ന് ചരിത്രം വിളിച്ച ഈ കൊടും ക്രൂരതയില്‍ ജീവന്‍ ബലിനല്‍കിയവരിൽ പകുതിയിലധികവും മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ കുരുവമ്പലം എന്ന കൊച്ചുഗ്രാമത്തിലുള്ളവരായിരുന്നു. നാൽപ്പത്തി ഒന്ന്...
മുസ്ലീം ലീഗ് മുൻ ശാഖാ സെക്രട്ടറി എം.ഫൈസൽ മാസ്റ്റർ രാജിവെച്ചു
തിരൂർ -മുസ്ലീം ലീഗിൽ ഏകാതിപത്യത്തിലും ഗ്രൂപ്പിസിലും പ്രതിഷേധിച്ച് മുസ്ലീം ലീഗ് മുൻ ശാഖാ സെക്രട്ടറി എം.ഫൈസൽ മാസ്റ്റർ രാജിവെച്ചു.വരും ദിവസങ്ങളിൽ ഇടതുപക്ഷത്തോടൊപ്പം പ്രവർത്തിക്കുമെന്നും ഈ വരുന്ന തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വെട്ടം പഞ്ചായത്ത് വാർഡ് 21 ൽ ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതായും എം.ഫൈസൽ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.17 വർഷത്തോളാമായി മുസ്ലീംലീഗ് പറവണ്ണ വാർഡ് കമ്മറ്റി ,സെക്രട്ടറി,ട്രഷറർ തുടങ്ങിയ ചുമതലകൾ നിർവ്വഹിച്ചു വരികയായിരുന്നു ഫൈസൽ മാസ്റ്റർ.നിലവിൽ വാർഡ് കമ്മറ്റി പ്രവർത്തിക്കുന്നില്ലെന്നും കമ്മറ്റിയിൽ ആലോചിക്കാതെയാണ് വാർഡ് 21ൽസ്ഥാനാർത്ഥിയെ...
ഫിലോസഫിയിൽ പി എച്ച് ഡി കരസ്ഥമാക്കി കോട്ടക്കൽ സ്വദേശി
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഫിലോസഫിയിൽ പി എച്ച് ഡി കരസ്ഥമാക്കിയ കോട്ടക്കൽ പറപ്പൂർ സ്വദേശി അബ്ദുറഹ്‌മാൻ കെ. കെ. പിതാവ്: മുഹമ്മദ് തൃശൂർ ശ്രീ കേരളവർമ്മ കോളേജ് അധ്യാപകനാണ്.മാതാവ് ആസ്യ
കനറാ ബാങ്ക് ATM പ്രവർത്തിക്കാത്തതിൽ കോൺഗ്രസ്സിൻ്റെ പ്രതിഷേധം
രവിമേലൂർ അതിരപ്പിള്ളി :അതിരപ്പിള്ളി പഞ്ചായത്തിലെ കനറാ ബാങ്കിന്റെ എടിഎം കൗണ്ടർ ഏകദേശം 3 ആഴ്ചയായിട്ട് പ്രവർത്തിക്കുന്നില്ല. ഇതുമൂലം സ്വദേശികളും ടൂറിസ്റ്റുകാരും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു വരികയാണ്. ആയതിന്റെ വെളിച്ചത്തിൽ ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിരപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ATM കൗണ്ടറിന് മുമ്പിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. അതിരപ്പിള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ, വൈസ് പ്രസിഡണ്ട് ജോമോൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാരായ മുരളി ചക്കൻതറ, ദിലീക്ക് ദിവാകരൻ, കർഷക...
അബ്ദുള്ള(ബാവ-75)അന്തരിച്ചു
ചേന്നര: പരുത്തിപ്പാലം ഉണ്യാംവളപ്പിൽ അബ്ദുള്ള(ബാവ-75)അന്തരിച്ചു.കബക്കം വ്യാഴം രാവിലെ 11 മണിക്ക് പെരുന്തിരുത്തി പഴയ ജുമാമസ്ജിദ് കബർസ്ഥാനിൽ.ഭാര്യ:കുന്നത്ത് സൈനബ. മക്കൾ:അബ്ദുൽറാസിക്ക് (നിറാസ്ട്രേഡിങ്,മംഗലം)മൻസൂർ,മുബീന സബീറ. മരുമക്കൾ:മുഹമ്മദ്‌കുട്ടി(ആലത്തിയൂർ),അബ്ദുൽജലീൽ(വാക്കാട്),തെസ്നി.ഫാത്തിമ