Category: പ്രാദേശികം

Post

ഷാഹിന നിയാസിജില്ലാ പഞ്ചായത്ത് സ്ഥിരം സമിതിഅധ്യക്ഷയായി ചുമതലയേറ്റു

തിരൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷയായി ഷാഹിന നിയാസിചുമതലയേറ്റു.നിറമരുതൂർ ഗ്രാമ പഞ്ചായത്തിലെപത്തംമ്പാട് സ്വദേശിയായഷാഹിന ആനക്കയംജില്ലാ പഞ്ചായത്ത്ഡിവിഷനിൽ നിന്നാണ്ജില്ലാ പഞ്ചായത്തിലെക്ക്തിരഞ്ഞെടുക്കപ്പെട്ടത്.എംക്കോം ബിരുദവും മാനേജ്മെൻ്റ് സ്‌റ്റഡി സിൽ എംബിഎയുമുണ്ട്.പുതുകുളുങ്ങരഎൽ പി സ്കൂൾതാനുർ എസ്എംയുപി സ്കൂൾ, താനൂർ റേവധാർ ഗവ:ഹയർ സെക്കൻഡറി സ്കുൾഎന്നിവിടങ്ങളിലെപ്രാഥമിക വിദ്യാഭാസത്തിന്ശേഷം തിരൂരങ്ങാടിപിഎസ് എം ഒ കോളെജിൽ നിന്ന്ബിരുദവും ബിരുദാനന്തര ബിരുഭവും പൂർത്തിയായി.മികച്ച സംഘാടകയുംപ്രഭാഷകയുമാണ് ഷാഹിന.’വനിതാ ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ്,താനാളൂർ സർവീസ് സഹകരണ ബാങ്ക് മാനേജർഎന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു.ഭർത്താവ്: നിയാസ്താനാളൂർ...

Post

അധ്യാപകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ കെ.എസ്.ടി.യു പ്രതിഷേധിച്ചു

വളാഞ്ചേരി: അധ്യാപകന്റെ നിയമന അംഗീകാരവുമായി ബന്ധപ്പെട്ട്ഡി.ആർ.ജി പരിശീലനകേന്ദ്രത്തിൽ ആവശ്യങ്ങൾ ഉന്നയിച്ച യുവ അധ്യാപകനെതിരെ ഇടതുപക്ഷ അധ്യാപക സംഘടനയായ കെ.എസ്. ടി.എ നടത്തിയ ഭീഷണി-കയ്യേറ്റത്തിനെതിരെ കെ.എസ്. ടി. യു കുറ്റിപ്പുറം ഉപജില്ലാ സമിതി വളാഞ്ചേരി ടൗണിൽ പ്രതിഷേധസംഗമം നടത്തി. പ്രതിഷേധ സംഗമംകെ.എസ്. ടി യു ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട്ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പി. സാജിദ് മുഖ്യപ്രഭാഷണം നടത്തി.ഉപജില്ലാ പ്രസിഡണ്ട് ഫൈസൽ കൊടുമുടി അധ്യക്ഷത വഹിച്ചു. എ.പി. സാബിർ ആമുഖം ഭാഷണം നടത്തി.യൂനുസ് മയ്യേരി ,റഹീം വലപ്പത്ത്,...

Post

തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ വാർഷികാഘോഷം “മെലോഡിയ” 26

തിരൂർ :തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ മുപ്പത്തിആറാമത് വാർഷികാഘോഷം ജനുവരി 9 ന് വെള്ളിയാഴ്ച വൈവിധ്യ പൂർണ്ണമായ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ വച്ച് നടക്കും. സ്കൂൾ സെക്രട്ടറി സലാം പി ലില്ലിസ് സ്വാഗതം പറയുന്ന ചടങ്ങിൽ, ചെയർമാൻ അഡ്വ.ഹുസൈൻ കോയ തങ്ങൾ അധ്യക്ഷത വഹിക്കും. എം ഇ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ കെ കുഞ്ഞിമൊയ്തീൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതാണ്. പ്രശസ്ത സിനിമാ നടൻ ശ്രീ അജു വർഗ്ഗീസ് ചടങ്ങിൽ അതിഥിയായെത്തും....

Post

ജമീല (78)നിര്യാതയായി

മുൻ നിയമസഭാ സ്പീക്കർ മൊയ്തീൻ കുട്ടി എന്ന ബവാഹാജിയുടെ മകളും പരേതനായ കല്ലിങ്ങൽ മുഹമ്മദ് എന്ന ബാപ്പുഹജിയുടെ ഭാര്യയുമായ ജമീല (78)നിര്യാതയായി.മയ്യത്ത് നമസ്ക്കാരം പകൽ 3:00 മണിക്ക് പത്തമ്പാട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post

കേരള യാത്ര മുന്നോട്ട് വെക്കുന്നത് ഐക്യത്തിൻ്റെ സന്ദേശമെന്ന് ഫലസ്തീൻ അംബാസഡർ

അരീക്കോട് : കേരള യാത്ര മുന്നോട്ട് വെക്കുന്നത് ഐക്യത്തിൻ്റെ സന്ദേശമെന്ന് ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബൂ ഷാവേസ്. കേരള യാത്രക്ക് അരീക്കോട്ട് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനെ വിഭജിക്കുന്നതിനെതിരെയുള്ള സന്ദേശമാണിത്. വിഭജനത്തിനെതിരെ ഒന്നിക്കാനുള്ള ആഹ്വാനമാണ് യാത്ര നൽകുന്നത്.മനുഷ്യത്വം എന്നത് മനുഷ്യൻ്റെ ഭാഷയാണ്.ഫലസ്തീൻ ജനതക്ക് ഇന്ത്യയും കേരളവും വലിയ പിന്തുണയാണ് നൽകുന്നത്. വെടിനിർത്തൽ ലംഘിച്ച് ഫലസ്തീൻ ജനതക്കെതിരെ വലിയ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരന്തരമായ ആക്രമണങ്ങളിൽ സാധാരണ ജനങ്ങൾക്ക് അവിടെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്....

Post

കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്രക്ക്‌ മലപ്പുറത്ത് ഉജ്ജ്വല സ്വീകരണം

രാജ്യം മലപ്പുറത്തെ മാതൃകയാക്കണം: കാന്തപുരം അരീക്കോട് (മലപ്പുറം): സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാനും മികച്ച ഭാവി കെട്ടിപ്പടുക്കാനും മലപ്പുറത്തെ സൗഹൃദാന്തരീക്ഷത്തെയും പരസ്പരം കരുതലിനെയും രാജ്യം മാതൃകയാക്കണമെന്ന് കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് അരീക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാനായകൻ കൂടിയായ കാന്തപുരം. ജനങ്ങളുടെ മുൻകൈയിൽ ഇവിടെ നടക്കുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങൾ ലോകത്തിനു തന്നെ മാതൃകയാണ്. ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടും അതിനു മുമ്പും നമ്മുടെ നാടിനു വേണ്ടി...

Post

കേന്ദ്ര സർക്കാരിൻ്റെ ലേബർ കോഡിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു

മലപ്പുറം; മാധ്യമ പ്രവർത്തകർക്കുള്ള വർക്കിംഗ് ജേർണലിസ്റ്റ് ആക്ട് ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാറിൻ്റെ ലേബർ കോഡ് സംബന്ധിച്ച് പാർലിമെൻ്റിൽ ശക്തമായ രീതിയിൽ ഇടപെടൽ നടത്തുമെന്ന് ശശി തരൂർ എം പി.വർക്കിംഗ് ജേർണലിസ്റ്റ് ആക്ടും വേജ് ബോർഡും ഇല്ലാതാക്കുന്ന പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ നടത്തുന്ന പ്രതിഷേധങ്ങൾക്ക് തൻ്റെ പൂർണ്ണ പിൻതുണയുണ്ടാകുമെന്നും തരൂർ മലപ്പുറത്ത് പറഞ്ഞു.ഇതുസംബന്ധിച്ച കേരള പത്രപ്രവർത്തക യൂണിയന്റെ മാസ് പെറ്റിഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ കൈമാറി. മലപ്പുറം പ്രസ് ക്ലബ്...

Post

മലപ്പുറം ഗരിമയോടെ 35ാം മാമാങ്കോത്സവത്തിന്‌ ശനിയാഴ്ച്ച തുടക്കം

മലപ്പുറം:ചരിത്രപ്രസിദ്ധമായ മാമാങ്കോത്സവത്തെ അനുസ്മരിച്ചുകൊണ്ട്‌ ആഴ് വാഞ്ചേരി ത്രമ്പാക്കള്‍ മുഖ്യ സ്ഥാനം വഹിച്ചുവരുന്ന സാംസ്ക്കാരിക പരിസ്ഥിതി സംഘടനയായ റി എക്കയും മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റും സംയുക്ത മായി സംഘടിപ്പിക്കുന്ന തിരുനാവായ 32 മത്‌ മാമാങ്ക മഹോത്സവം മലപ്പുറം ഗരിമ എന്ന സാംസ്ക്കാരിക സന്ദേശ യാത്രയോടെ ശനിയാഴ്ച്ച (ജനുവരി 10 ) ആരംഭിക്കും.മര്‍മ്മകളരിയിലെ ഗവേഷണ ക്കേന്ദ്രമായ മലപ്പുറം അവിസ്സന്ന മര്‍മ്മ കളരി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ചരിത്രപ്രാധാന്യവും സാംസ്‌ ക്കാരിക കേന്ദ്രങ്ങളും സന്ദര്‍ശിച്ച്‌ നടത്തുന്ന മലപ്പുറം ഗരിമ എന്ന...

Post

ദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കുന്നതിനെതിരെ തൊഴിലാളി പ്രതിഷേധം

രവിമേലൂർ കൊരട്ടി. ദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കാനും ഇല്ലാതാക്കാനും ഉള്ള ബി.ജെ പി കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിനെതിരെ ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊരട്ടി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തൊഴിലാളി പ്രതിഷേധ അസംബ്ലി സംഘടിപ്പിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഗാന്ധിജിയുടെ പേര് നീക്കം ചെയ്തതിനെതിരെയും, കൂലി വിഹിതം 60:40 എന്ന നിലയിൽ സംസ്ഥാന സർക്കാരിൻ്റെ മേലിൽ ഭാരം ചുമത്തുന്നതിനെതിരെയും ആണ് പ്രതിഷേധം ഉയർന്നത്. കൊരട്ടി പഞ്ചായത്തിലെ പാലപ്പിള്ളിയിൽ നടന്ന തൊഴിലാളികളുടെ പ്രതിഷേധ അസംബ്ലി സി....

Post

സഫിയാ ട്രാവൽസ് ഉടമ തയ്യിൽ കാദർ ഹാജി നിര്യാതനായി

തിരൂർ: കട്ടച്ചിറ സ്വദേശിയും പ്രമുഖ വ്യവസായിയുമായിരുന്ന തയ്യിൽകാദർ ഹാജി നിര്യാതനായി.06 – 01 – 26 ന് രാത്രി 11 ന് കോട്ടക്കൽ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം തിരൂർ സഫിയാ ട്രാവൽസ്, ടി.കെ.എച്ച് ഓഡിറ്റോറിയം എന്നിവയുടെ സ്ഥാപകനായിരുന്നു തയ്യിൽ കാദർ ഹാജി.മയ്യിത്ത് നമസ്ക്കാരം 7/1/26 ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കട്ടച്ചിറ ജുമാ മസ്ജിദിൽ.