Category: പ്രാദേശികം

Post

കേന്ദ്ര നയങ്ങൾക്കെതിരെ അധ്യാപക-ജീവനക്കാരെ അണിനിരത്തണം

അരീക്കോട്: രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും കരുത്തുറ്റ ഐക്യനിര ശക്തിപ്പെടുത്തണമെന്ന് കെഎസ്ടിഎ മലപ്പുറം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. അരീക്കോട് ചെമ്രക്കാട്ടൂർ ഫോറ ഓഡിറ്റോറിയത്തിലെ ബി. സുരേഷ് മാസ്റ്റർ നഗറിൽ നടന്ന 35-ാം ജില്ലാ പ്രതിനിധി സമ്മേളനം മുൻ കൽപ്പറ്റ എംഎൽഎ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങളെയും ഫെഡറൽ തത്വങ്ങളെയും കാറ്റിൽ പറത്തി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കേന്ദ്രം കവർന്നെടുക്കുകയാണെന്ന് സമ്മേളനം വിലയിരുത്തി....

Post

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

അരീക്കോട് :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അരീക്കോട് യൂണിറ്റ് കമ്മിറ്റി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. വ്യാപാര ഭവനിൽ വച്ച് നടന്ന പരിപാടി യൂണിറ്റ് ജനറൽ സെക്രട്ടറി അൽമോയ റസാഖ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡണ്ടും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ ജോളി സജീർ ഉദ്ഘാടനം ചെയ്തു. ആനന്ദ സഞ്ചാരം എന്ന പരിപാടിയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം കെടി അഷ്റഫ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ആയിഷ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ...

Post

തിരൂർ മലബാർ ജ്വല്ലറി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

തിരൂർ:നഗരസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തിരൂർ മലബാർ ഗോൾഡൻ ഡയമണ്ട്സ് ജ്വല്ലറി സ്വീകരണം നൽകി. പ്രത്യേകം തയ്യാറാക്കിയ അങ്കണത്തിൽ നടന്ന പരിപാടിയിൽ സോണൽ ഹെഡ് ടി .കെ. അശ്മർ അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭാ ചെയർപേഴ്സൺ ഇബ്രാഹിം ഹാജിയെ സ്റ്റോർഹെഡ് കെ. സി. ദിനേശ്, വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി ഡെപ്യൂട്ടി സ്റ്റോർ ഹെഡ് നസീഫും ആദരിച്ചു. ഭവന നിർമ്മാണ ധനസഹായോൽഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ ഇബ്രാഹിം ഹാജി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി കൗൺസിലർ മാരായ...

Post

വീഡിയോ പ്രദർശനവും സൗഹൃദ ചായ വിതരണവും സംഘടിപ്പിച്ചു

മുജാഹിദ് സമ്മേളന പ്രചാരണം തലക്കാട് : കുടുംബം സ്വർഗ കവാടംഎന്ന പ്രമേയവുമായി ഏപ്രിൽ 19 ന്കോട്ടക്കലിൽ നടക്കുന്ന മുജാഹിദ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായികെ .എൻ. എം മർക്കസുദ്ദഅവതെക്കൻ കുറ്റൂർ മേഖല സമിതി കുറ്റൂർ മുക്കിലപ്പീടികയിൽ വീഡിയോ പ്രദർശനവും സൗഹൃദ ചായ വിതരണവും സംഘടിപ്പിച്ചു.തലക്കാട്ഗ്രാമ പഞ്ചായത്ത് മെമ്പർ മുഫീദ തയ്യിൽഉദ്ഘാടനം ചെയ്തു. പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഹുസൈൻ കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. മൂസ ആയപ്പള്ളി, എം. അബ്ദു റഹിമാൻ, ബീരാൻ പാരിക്കാട്ട്,കെ. സൈനബ,...

Post

മലപ്പുറം ഗരിമയോടെ 32-ാമത് മാമാങ്കോത്സവത്തിന് ഉജ്ജ്വല തുടക്കം

കാടാമ്പുഴ:മലപ്പുറം സാംസ്‌ക്കാരിക പരിസ്ഥിതി സംഘടനയായ റീ-എക്കൗയും മാമങ്കം മെമ്മോറിയല്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന തിരുനാവായ32ാംമത് മാമാങ്ക മഹോത്സവം മലപ്പുറം ഗരിമ‘ എന്ന സാംസ്‌ക്കാരിക സന്ദേശയാത്രക്ക് ഉജ്ജ്വല തുടക്കമായി.കാടാമ്പുഴ തിരുനാവായ വാദ്ധ്യാന്‍ മനയില്‍നിന്ന് ആരംഭിച്ചമലപ്പുറം അവിസ്സന്ന മര്‍മ്മ കളരി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ചരിത്രപ്രാധാന്യ സ്ഥലവും സാംസ്ക്കാരിക കേന്ദ്രങ്ങളും സന്ദര്‍ശിച്ച് നടത്തുന്ന മലപ്പുറം ഗരിമ എന്ന യാത്ര കാലത്ത് 7 മണിക്ക് വേദപണ്ഡിത നായിരുന്ന കാടാമ്പുഴയിലെ തിരുനാവായ വാദ്ധ്യാന്‍ മനയില്‍ നിന്നും കാരണവര്‍ പരമേശ്വരന്‍ നമ്പുതിരി ഉദ്ഘാടനം...

Post

കസാക് ബെഞ്ചാലിയുടെ ഏകദിന ബിസിനസ് ശിൽപ്പശാല ഫെബ്രുവരി 5ന്

പരപ്പനങ്ങാടി: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ കബ്സൂൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. എം.എ. കബീറിന്റെ സഹകരണത്തോടെ ബ്രാൻഡോ മാർട്ടും ബിസിനസ് ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന ഏകദിന ബിസിനസ് ശിൽപ്പശാല ഫെബ്രുവരി 5ന് പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ നടക്കും.പ്രശസ്ത ബിസിനസ് കോച്ച് കസാക് ബെഞ്ചാലിയാണ് ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. സംരംഭകരും സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവരും ചെറുകിട കച്ചവടക്കാരുൾപ്പടെ ബിസിനസ് മേഖലയിലുള്ളവർക്ക് പ്രായോഗിക അറിവുകളും പുതിയ കാഴ്ചപ്പാടുകളും നൽകുകയാണ് ശിൽപ്പശാലയുടെ ലക്ഷ്യം.സാധാരണയായി 3000 രൂപ ഫീസ് വരുന്ന...

Post

ഇബ്രാഹിം ഹാജിക്കും സിന്ധു മംഗലശ്ശേരിക്കും സ്വീകരണം നൽകി

തിരൂർ :തിരൂർ നഗരസഭ കൗൺസിലർമാരായി തെരെഞ്ഞെടുക്കപ്പെട്ട കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ അംഗങ്ങളായ നഗരസഭ ചെയർമാൻ കീഴടത്തിൽ ഇബ്രാഹിം ഹാജിക്കും വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരിക്കും കൗൺസിലർ ഗഫൂർ പി ലില്ലിസിനും സ്വീകരണം നൽകി. ചാപ്റ്റർ പ്രസിഡൻ്റ് ശാഫി സബ്ക്ക ഉപഹാര സമർപ്പണം നടത്തി. ജില്ലാ കലോത്സവ ജേതാവ് മിൻഹ പലസ്തീൻ ഐക്യദാർഡ്യ ഗാനമാലപിച്ച് ഉത്ഘാടനം ചെയ്തു. ഡോ ഹസ്സൻ ബാബു /പി.വി. സമദ് , കബീർ കൊടപ്പനക്കൽ / ശരീഫ് കൂട്ടായി /...

Post

അബ്ദുള്ള കുന്നത്ത് (കെ ടി ഒ ) (86) അന്തരിച്ചു

നിറമരുതൂർ: വള്ളിക്കഞ്ഞിരം മഹല്ല് സ്വദേശിയും , പോസ്റ്റ് ഓഫീസ് വള്ളിക്കഞ്ഞിരം റോഡിൽ താമസക്കാരനായ അബ്ദുള്ള കുന്നത്ത് (കെ ടി ഒ ) (86) അന്തരിച്ചു . ഭാര്യ കദീജ കുട്ടി.മക്കൾ അബ്ദുൽ കാദർ, അബ്ദുറഹിമാൻ, സാബിറ, സാജിദ, അഫ്സൽ – മരുമക്കൾ- ഹനീഫ പറമ്പാട്ട്, കെ വി സിദ്ദീഖ്, ആസിയ മുണ്ടേകാട്ട്, ഫൗസിയ നാലകത്ത്, ഫെബിത പാലക്കവളപ്പിൽ. മയ്യത്ത് ഖബറടക്കം വൈക്കീട്ട് 4:30 നു വള്ളിക്കാഞ്ഞിരം ജുമാ മസ്ജിദ് ഖബറസ്ഥാനിൽ .

Post

ഉത്സവത്തിന് കൊടിയേറ്റി:ചേളാരി കോലാർകുന്ന് മലങ്കാളി ക്ഷേത്ര ഉത്സവം 16ന്

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :ചേളാരി കോലാർകുന്ന് ശ്രീ മലങ്കാളി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറ്റി.ഉത്സവം 16 ന് നടക്കും. 16 വെളളിയാഴ്‌ച പുലർച്ചെ 4 മണിക്ക് ഗണപതിഹോമം,വൈകു:4 ന് കലശം എഴുന്നള്ളിപ്പ് ,6 ന് മഞ്ഞത്താലപ്പൊലി, 6.30 ന് ഭഗവതി സേവ,രാത്രി 10 ന് തായ മ്പക,പുലർച്ചെ 3മണിക്ക് അരിത്താലപ്പൊലി, പുലർച്ചെ 6 മണിക്ക് ഗുരുതിതർപ്പണം എന്നിവ നടക്കും.കൂടാതെ 16 ന് രാത്രി 9:30ന് കുട്ടികളുടെ കലാപരിപാടികൾ.മേഘമൽഹാർ മ്യൂസിക് അക്കാദമി അവതരിപ്പിക്കുന്ന ഭക്തിഗാന സുധ,കരകയാട്ടം, കൈ...

Post

അഡ്വ.ഏ.ഡി.ബെന്നിക്ക് വിവേകാനന്ദ പ്രതിഭ പുരസ്കാരം

അഡ്വ.ഏ.ഡി.ബെന്നിക്ക് കേരള യൂത്ത് ക്ലബ്ബ് അസോസിയേഷൻ്റെവിവേകാനന്ദ പ്രതിഭ പുരസ്കാരം. സാംസ്കാരിക രംഗത്തേയും ഇതര മേഖലകളിലേയുംപ്രവർത്തന മികവ് മാനിച്ചാണ് പുരസ്കാരത്തിന് ഏ.ഡി.ബെന്നി അർഹനായത് . തൃശ്ശൂരിൽ ട്രിനിറ്റി ഓഡിറ്റോറിയത്തിൽ 2026 ജനുവരി 12 ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന ദിശ ഹൃദയ പൂർവ്വം ചടങ്ങിൽ വെച്ച് തൃശ്ശൂർ എം.എൽ.എ. പി.ബാലചന്ദ്രൻ പുരസ്കാരം സമർപ്പിക്കും. തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യാതിഥിയായിരിക്കും. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് വിശിഷ്ഠാതിഥിയായിരിക്കും....