Category: പ്രാദേശികം

Post

മലപ്പുറം പ്രസ്‌ക്ലബ്ബ് കുടുംബ മേള;ജേഴ്‌സി പ്രകാശനം ചെയ്തു

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബ് കുടുംബ മേളയോടനുബന്ധിച്ചു നടക്കുന്ന കായിക മത്സരങ്ങളുടെ ജേഴ്‌സി പ്രകാശനം ചെയ്തു. സബാഹ് സ്‌ക്വയര്‍ ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ സബാഹ് കുണ്ടുപുഴിക്കല്‍ നാലു ടീം ക്യാപ്റ്റന്‍മാര്‍ക്കു ജേഴ്‌സി കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സി.പ്രജോഷ്‌കുമാര്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ നസീബ് കാരാട്ടില്‍, ടീംക്യാപ്റ്റന്‍മാരായ അഖില്‍ ഓട്ടുപാറ, കെ.ഷമീര്‍, അരുണ്‍ അമൃതനാഥ്, ഷഹബാസ് അമന്‍ പ്രസംഗിച്ചു. മലപ്പുറം പ്രസ്‌ക്ലബ്ബ് ജോയിന്റ് സെക്രട്ടറി...

Post

തെക്കുമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവത്തിന് കോടിയേറി

തിരൂർ:ഈ വർഷത്തെ ക്ഷേത്രോത്സവം ജനുവരി 23 മുതൽ 29 വരെ നടത്തുകയാണ്.കൊടിയേറ്റത്തിന് ക്ഷേത്രം പ്രസിഡൻറ് കിഴക്കാത്ത് ബാബു,സെക്രട്ടറി പി പി മണികണ്ഠൻ,ട്രഷറർ സി വി ഗിരീഷ്, പി വി പ്രകാശൻ പി വി സജീവ്,മാതൃസമിതി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.ഭഗവതിക്കും ശാസ്താവിന് കളം പാട്ട് നടക്കുന്നതാണ്.29ന് താലപ്പൊലി മഹോത്സവം. വന്നേരി മനക്കൽ നിന്ന് ഗജവീരൻ, കോമരം, പൂതൻ, തിറ പഞ്ചവാദ്യം എന്നിവ കൂടി കൃത്യം ആറുമണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരും.തുടർന്ന് വിവിധ വരവുകൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും.

Post

കൂട്ടായിയിൽ ബീച്ച് കാർണിവലിന് തുടക്കമായി

കൂട്ടായി: മംഗലം പഞ്ചായത്തിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൂട്ടായിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ബീച്ച് കാർണിവലിന് തുടക്കമായി.മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപി കുഞ്ഞുട്ടി പതാക ഉയർത്തി.ചേന്നര മൗലാന കോളേജിലെ എൻഎസ്എസ് വിദ്യാർഥികൾ ബീച്ച് ക്ലീൻ ഡ്രൈവ് നടത്തി.കടലോർമകൾ പങ്കുവെക്കുന്ന തൗതാരം പരിപാടി നടന്നു.കടലാമസംരക്ഷണ എന്ന ആശയവുമായി മണൽശിൽപ്പ നിർമാണ മത്സരം നടന്നു.മൽസരത്തിൽ ലില്ലീസ് ഗ്രൂപ്പ് ജേതാക്കളായി.ബീച്ച് ഫുട്ബോൾ,വോളിബോൾ,ക്രിക്കറ്റ് എന്നീ മൽസരങ്ങൾ നടന്നു.ചായ മക്കാനിയിൽ പഴയകാല അനുഭവങ്ങൾ ചർച്ച ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പാത്തുമ്മക്കുട്ടി അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി...

Post

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ(KSSPU) മേലൂർ യൂണിറ്റ് സമ്മേളനം

രവിമേലൂർ മേലൂർ – കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ യൂണിറ്റ് സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റ് NP പോളിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ വൈ: പ്രസിഡൻ്റ് :- VK ഗോപാലൻ ഉദ്ഘാടനം ചെയ്തു! ജില്ലാ കമ്മറ്റിയംഗം : PV രാധാമണി – ബ്ലോക്ക് സെക്രട്ടറി : MA നാരായണൻ – MP ജോർജ്ജ് -PN ജോർജ്ജ് -KS വിജയകുമാർ – PL സെബാസ്റ്റ്യൻ – MA ബേബി-ലൈലി സെബാസ്റ്റ്യൻ -PJ വർഗ്ഗീസ് എന്നിവർ സംസാരിക്കുകയുംഡി.ആർ.കുടിശ്ശിഖകൾ- ഉടൻ അനുവദിക്കണമെന്നും –...

Post

സ്കൗട്ട് വിദ്യാർത്ഥികൾ സമാഹരിച്ച തുക ശാന്തികെയറിന് കൈമാറി

പുത്തനത്താണി : ‘സാർവത്രിക പരിചരണം അയൽപ്പക്ക കൂട്ടായ്മയിലൂടെ ‘എന്ന സന്ദേശവുമായി പാലിയേറ്റീവ് കെയർ ദിനത്തിൽ പുത്തനത്താണി ശാന്തി പാലിയേറ്റീവ് കെയർ സോസൈറ്റിക്ക് വേണ്ടി തുക സമാഹരിച്ച് വിദ്യാർത്ഥികൾ മാതൃകയായി.ചേരുരാൽ ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്വിദ്യാർത്ഥികൾ സമാഹരിച്ച തുകപ്രധാന അധ്യാപകൻ പി.സി. അബ്ദുറ സാക്കിൽ നിന്ന് ‘ശാന്തി’ ചെയർമാൻ ടി. സൈനുദ്ധീൻ എന്ന ബാപ്പുട്ടി ഹാജി ഏറ്റുവാങ്ങി. പി. ടി. എ പ്രസിഡന്റ് എ.പി.നാസർ അധ്യക്ഷനായി. ഉപപ്രധാന അധ്യാപകൻ ഇ.സക്കീർ ഹുസൈൻ,സ്റ്റാഫ് സെക്രട്ടറി ഇ.പി. ആനന്ദ...

Post

പാട്ടു പറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവം നാളെ കൊടിയേറ്റം

തെക്കുംമുറി: പാട്ടുപറമ്പ് ഭഗവതി ക്കാവ് ക്ഷേത്രോത്സവം 23 ന് തുടങ്ങും. കാലത്ത് ഏഴിന് ഉത്സവം കൊടിയേറ്റം നടക്കും. വൈകിട്ട് നാലിന് ക്ഷേത്രം മേൽശാന്തി മംഗലത്ത് മന വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തിൽ ദേവിക്ക് പൊങ്കാലയും നടക്കും. തന്ത്രി അഴകത്ത് മന പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വ ത്തിലായിരിക്കും ഉത്സവം കൊണ്ടാടുക. പുലർച്ചെ ഗണപതിഹോമം, കലവറ നിറയ്ക്കൽ, പ്രഭാഷണം എന്നിവയുണ്ടായിരിക്കും. എല്ലാ ദിവസവും ഉഷപൂജ, ഉച്ചപ്പാട്ട്, ദീ പാരാധന, കളം പ്രദക്ഷിണം, കളം പൂജ എന്നിവയുണ്ടായിരിക്കും. 27ന് ഭഗവതിക്കും. 28 ന്...

Post

ചികിത്സയുടെ പേരിൽ ചാരിറ്റി തട്ടിപ്പ് നടത്തുന്നതായി പരാതി

തിരൂർ : തൃത്താലയിൽ ഒരു കുട്ടിയുടെ ചികിത്സയുടെ പേരിൽ കഴിഞ്ഞ ആറ് വർഷമായി ചാരിറ്റി തട്ടിപ്പ് നടത്തുന്നതായി പരാതി. ഇതിനായി 20 ഓളം ചാരിറ്റി ബ്ലോഗർമാർ വീഡിയോ ചെയ്തു അഞ്ചു കോടിയിലധികം രൂപ ചികിത്സക്കായി സമാഹരിച്ചുവെന്നും സാമൂഹിക പ്രവർത്തകരായ ബഷീർ മേച്ചേരി കട്ടച്ചിറയും കരീം ഇബ്രാഹീം എടപ്പാളും വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. ചികിത്സയ്ക്ക് എത്ര ചെലവായി എന്നോ ഇനിയെത്ര ചെലവ് വരും എന്നോ ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടില്ല. അതിനാൽ തന്നെ നാളിതുവരെ ചെയ്ത വീഡിയോയിൽ വന്ന ക്രൗഡ്ഫണ്ടിൻ്റെ ബേങ്ക്...

Post

എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും എം കെ ഫൈസി

മംഗളൂരു: എസ്ഡിപിഐ ദേശീയ പ്രസിഡന്റായി വീണ്ടും എം കെ ഫൈസിയെ തിരഞ്ഞെടുത്തു. കര്‍ണാടകത്തിലെ മംഗളൂരുവില്‍ ചേര്‍ന്ന ദ്വിദിന ദേശീയ പ്രതിനിധി സഭയാണ് എം കെ ഫൈസിയെ വീണ്ടും ദേശീയാധ്യക്ഷനായി തിരഞ്ഞെടുത്തത്. ഇഡിയുടെ വ്യാജകേസില്‍ പത്തുമാസത്തിലധികമായി തിഹാര്‍ ജയിലിലാണ് നിലവില്‍ ഫൈസി.മുന്‍ എംപിയും അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വൈസ് പ്രസിഡന്റുമായ ഉബൈദുല്ല ഖാന്‍ ആസ്മിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. വര്‍ക്കിങ് പ്രസിഡന്റ് : മുഹമ്മദ് ഷെഫി. വൈസ് പ്രസിഡന്റുമാര്‍: ദഹ്‌ലാന്‍ ബാഖവി, സീതാറാം കൊയ്‌വാള്‍. ജനറല്‍...

Post

കാലിക്കറ്റിൽ കെ-റീപ് കമ്പനി പ്രതിനിധികളെ തടഞ്ഞു വെച്ച് MSF ന്റെ മിന്നൽ സമരം

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റിൽ കെ-റീപ് കമ്പനി പ്രതിനിധികളെ തടഞ്ഞുവെച്ച് എംഎസ്എഫിന്റെ മിന്നൽ സമരം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരീക്ഷാ സംവിധാനങ്ങളും അനുബന്ധ അക്കാദമിക് പ്രവർത്ത നങ്ങളും സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കുന്ന കെ-റീപ് പദ്ധതിക്കെതിരെ എംഎസ്എഫ് മിന്നൽ സമരം സംഘടിപ്പിച്ചു.കെ-റീപ് പദ്ധതിയുടെ ഭാഗമായി കാലിക്കറ്റ് സർവകലാശാലയിലെത്തിയ കമ്പനി പ്രതിനിധികളെ സിൻഡിക്കേറ്റ് റൂമിൽ തട ഞ്ഞുവെച്ചുകൊണ്ടായിരുന്നു എംഎസ്എഫിന്റെ പ്രതിഷേധം.കെ-റീപ് പദ്ധതിക്കെതിരെയുള്ള സംസ്ഥാനത്തെ ആദ്യ പ്രത്യക്ഷ വിദ്യാർഥി സമരമാണിത്.സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ രഹസ്യമായി കെ-റീപ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സർവ്വകലാശാല...

Post

കാലിക്കറ്റ് വിസിയായ് പ്രൊഫസർ ഡോ. പി രവീന്ദ്രനെ ഗവർണ്ണർ നിയമിച്ചു.

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി പ്രൊഫസർ ഡോ:പി.രവീന്ദ്രനെ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലറായി നിയമിച്ചുകൊണ്ട് ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേ ക്കർ ഉത്തരവിട്ടു.നിലവിൽ കഴിഞ്ഞ ഒന്നര വർഷമായി കാലിക്കറ്റ് സർവകലാശാലയുടെ താൽക്കാലിക വിസിയായി ഡോ:പി രവീന്ദ്രൻ തു ടരുകയായിരുന്നു.വൈസ് ചാൻസലർ നിയമനത്തിനായി നിയമിച്ച മൂന്നംഗ സമിതി തയ്യാറാക്കിയ പാനലിൽ നിന്നാണ് ചാൻസലർ ഡോ: രവീന്ദ്രനെ വിസി ആയി നിയമിച്ചത്.നാലു വർഷത്തേക്കാണ് നിയമനം.മദ്രാസ് ഐഐടി യിൽ നിന്നും പിഎച്ച് ഡി നേടിയ പ്രൊഫ. രവീന്ദ്രൻ...