Category: പ്രാദേശികം

Post

ഹൃദയാഘാതം: തിരൂർ സ്വദേശി റാസൽഖൈമയിൽ മരണപ്പെട്ടു

റാസൽഖൈമ: മലപ്പുറം തിരൂർ പുറത്തൂർ മുട്ടനൂർ സ്വദേശി ചെറിയാക്ക വളപ്പിൽ പരേതനായ മജീദിന്റെ മകൻ മുഹമ്മദ്‌ മുസ്തഫ (31)ഹൃദയാഘാതത്തെ തുടർന്ന് റാസൽഖൈമയിൽ മരണപ്പെട്ടു.വ്യാഴാഴ്ച പുലർച്ചെ താമസ സ്ഥലത്ത് ഉറക്കത്തിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട് റാക് സെയ്ഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏഴ് വർഷമായി ദുബൈ കേന്ദ്രമായുള്ള അൽ ഗുർഗ് കമ്പനിയിൽ മർച്ചന്റൈസറായി ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ രണ്ടു വർഷം ഖത്തറിൽ ആയിരുന്നു.ഇരിങ്ങാവൂർ സ്വദേശി ഷഹനയാണ് ഭാര്യ. നാലു മാസം പ്രായമായ ആൺ കുട്ടിയുണ്ട്.മാതാവ് സക്കീന....

Post

തിരൂരിൽ ഫോറീൻ മാർക്കറ്റ് ബിസിനസ്സ് ഓർഗനൈസേഷന് പുതിയ സംഘടന(FMBO)

തിരൂർ :തിരൂരിൽ ഫോറീൻ മാർക്കറ്റ് ബിസിനസ്സ് ഓർഗനൈസേഷൻ (FMBO) എന്ന പേരിൽ പുതിയൊരു സംഘടന നിലവിൽ വന്നു.ഇതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം 05.02.2026 വ്യാഴാഴ്ച 4pm ന് ബഹു: തിരൂർ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി നിർവഹിച്ചു.TCC പ്രസിഡന്റ് PA ബാവ FMBO യെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അസോസിയേറ്റ് സംഘടനയായി പ്രഖ്യാപിച്ചു. ചടങ്ങിൽ നഗരസഭാധ്യക്ഷൻ കീഴേടത്തിൽ ഇബ്രാഹിം ഹാജിക്ക് സ്വീകരണം നൽകി. തീപിടുത്തം പോലുള്ള അപകടങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന തിരൂർ ഫയർ ഫോഴ്സിന് ആദരം...

Post

സൗജന്യ വിമാന യാത്രയൊരുക്കി ഇമ്പിച്ചിബാവ ഹോസ്പിറ്റൽ ഓക്സിജൻ ക്ലബ്ബ്

ആലത്തിയൂർ :കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ ലെ ദേശീയ – സംസ്ഥാന ജേതാക്കൾക്ക് സൗജന്യ വിമാന യാത്രയൊരുക്കി ഇമ്പിച്ചിബാവ ഹോസ്പിറ്റൽ ഓക്സിജൻ ക്ലബ്ബ്.സംസ്ഥാന കായികമേളയിൽ പങ്കെടുത്ത മുഴുവൻ കായികതാരങ്ങൾക്കും സൗജന്യ വിമാനയാത്രഒരുക്കി ഇമ്പിച്ചി ബവ ഓക്സിജൻ ക്ലബിൻ്റെ നേതൃത്വത്തിൽ ഹോസ്പിറ്റൽ ചെയർമാൻ എ .ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ സെക്രട്ടറി ഐബു അധ്യക്ഷനായിരുന്നു.സുമിത്ത് – എം എം .ഷാജിർ മാസ്റ്റർ ആലത്തിയൂർ – ബാനു ടീച്ചർ സ്വഫ്വാൻ തുടങ്ങിയവർ പങ്കെടുത്തു. കായിക താരങ്ങൾക്ക്...

Post

സേവാനിധിയുടെ തിരൂർ യൂണിറ്റിന്റെ ഉദ്ഘാടനം ഇബ്രാഹിം ഹാജി നിർവഹിച്ചു

തിരൂർ :സേവാഭാരതി സംസ്ഥാന തലത്തിൽ നടത്തുന്ന സേവാനിധിയുടെ തീരുർ യൂണിറ്റിന്റെ ഉദ്ഘാടനം തീരുർ മുനിസിപ്പൽ ചെയർമാൻ ഇബ്രാഹിം ഹാജി കീഴടത്തിൽ മലപ്പുറം ജില്ല സേവാഭാരതി വൈസ് പ്രസിഡണ്ട്‌ A. S. നിർമൽ കുമാറിന് നൽകി കൊണ്ട് നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട്‌ മനോജ്‌ ചെമ്പ്ര, ട്രഷറർ വിജയരാഘവൻ, രതീഷ് തെക്കുംമുറി, ഉമാശങ്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post

നഴ്സിംങ്ങ് വിദ്യാർത്ഥികളുടെ സമരം

മലപ്പുറം മോഡൽ വികസനത്തിന്റെ ബാക്കിപത്രം – എസ്ഡിപിഐ മഞ്ചേരി: മഞ്ചേരി നഴ്സിംങ്ങ് കോളേജിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തതിൻ്റെ പേരിൽ വിദ്യാർത്ഥികൾ തെരുവിറങ്ങി സമരം ചെയ്യേണ്ടി വരുന്നത് മലപ്പുറം മോഡൽ വികസനത്തിന്റെ ബാക്കിപത്രമാണെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എ ബീരാൻ കുട്ടി പറഞ്ഞു. മാറിമാറി ഭരിച്ചവർ ജില്ലക്ക് നൽകിയത് ചിറ്റമ്മനയം മാത്രമാണെന്നതാണ് നഴ്സിംങ്ങ് വിദ്യാർത്ഥികളുടെ സമരം നൽകുന്ന സന്ദേശം. സ്വന്തം ഭൂമിയിലേക്ക് കോളേജ് മാറ്റി സ്ഥാപിക്കാൻ നടപടിയുണ്ടാക്കുമെന്ന് അധികാരികൾ വാക്ക് നൽകിയെങ്കിലും ഇടതുപക്ഷ സർക്കാർ അവതരിപ്പിച്ച അവസാന ബജറ്റിൽ...

Post

പാട്ടും പറച്ചിലുമായി പ്രാദേശിക ചരിത്ര പഠനസമിതി നാട്ടുകൂട്ടത്തിലേക്ക്

തിരൂർ. പ്രാദേശിക ചരിത്ര പഠനസമിതി മലപ്പുറം ജില്ലാ കമ്മിറ്റി തൃക്കണ്ടിയൂർ അമ്പലക്കുളങ്ങരയിൽ വച്ച് നടന്ന യോഗത്തിൽ മലപ്പുറം ജില്ലയിലെ ഏഴു താലൂക്കുകളിലും സംഘടനാ രൂപീകരണവും പ്രാദേശിക ചരിത്ര നിർമ്മാണം ഓരോ താലൂക്കുകളിലും വേറിട്ട് ചെയ്യുന്നതിന് വേണ്ടി കമ്മിറ്റികൾ രൂപീകരിച്ചു. അക്കാദമിക് സമിതി പ്രവർത്തകരും പ്രാദേശിക ചരിത്രകാരന്മാരും ചരിത്ര വിദ്യാർഥികളും സാംസ്കാരിക നായകന്മാരും കലാസാഹിത്യ പ്രവർത്തകരും തദ്ദേശ സ്വയംഭരണ സാരഥികളും മെമ്പർമാരും ഒന്നിച്ചുള്ള ഭരണസമൂഹവും പൗര സമൂഹവും എന്ന രണ്ട് സമിതികൾ ആയി ഈ സംഘം പ്രവർത്തിക്കുന്നു. പരിപാടികളിൽ...

Post

നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഫെയർവെൽ പാർട്ടി സംഘടിപ്പിച്ചു

വളവന്നൂർ: വളവന്നൂർ ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് സംഘടിപ്പിച്ച ഫെയർവെൽ പാർട്ടി വളവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ശംസു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിരൂർ തഹസിൽദാർ സി കെ ആഷിഖ് മുഖ്യാതിഥിയായിരുന്നു. പി. ടി . എ പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ഐ പി പോക്കർ , അധ്യാപകരായ പി ജയദേവൻ...

Post

മൂന്നു കോടിയുടെ സ്കോളർഷിപ്പ് അർഹത നേടി അൽതാഫ് ഹുസൈൻ വാഫി

അമേരിക്കയിൽ ഗവേഷണ പഠനത്തിന് അവസരം പെരിന്തൽമണ്ണ: തൂത പാറൽ ദാറുൽ ഉലൂം വാഫി കോളേജ് പൂർവ്വ വിദ്യാർത്ഥിയും വെട്ടത്തൂർ സ്വദേശിയുമായ അൽതാഫ് ഹുസൈൻ വാഫിക്ക് അമേരിക്കയിലെ വിഖ്യാതമായ വില്യം ആൻഡ് മേരി സർവകലാശാലയിൽ മൂന്ന് കോടിയോളം രൂപയുടെ സ്കോളർഷിപ്പോടെ പിഎച്ച്ഡി ഗവേഷണത്തിന് അവസരം.അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ സർവകലാശാലയായ വെർജീനിയയിലെ വില്യം ആൻഡ് മേരിയിൽ സാമ്പത്തിക നരവംശശാസ്ത്രത്തിൽ‘ട്രാൻസ്‌നാഷണൽ ബന്ധുവ്യവസ്ഥയും കുടുംബ ധനകാര്യവും:ദക്ഷിണേഷ്യൻ കുടിയേറ്റ വഴികളിലെ കുടിയേറ്റം കുടുംബബന്ധങ്ങളെയും കുടുംബത്തിലെ അധികാരഘടനകളെയും നിക്ഷേപ തീരുമാനങ്ങളെയും എങ്ങനെ പുനർരൂപപ്പെടുത്തുന്നു’...

Post

ഹോട്ടലുടമകളുടെ ബൈക്ക് റാലി

തിരൂർ: കേരളഹോട്ടൽആൻ്റ് റസ്റ്റാറൻ്റെ അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനപ്രചാരണത്തിൻ്റെ ഭാഗമായി തിരൂർയൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ബൈക്ക് പ്രചാരണറാലി നടത്തി.എം.വി.ഐ രാജു ഉദ്‌ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.അബ്‌ദുൽ റഹ്‌മാൻ മുഖ്യപ്രഭാഷണം നടത്തി.സബ്ക്ക അമീർ ,മണി സംഗം ,ഈ സ്റ്റേൺ നിസാർ ,നവാസ് റോയൽ,നസീസ്ഗഫൂർ ,ഖലീസ് ഷഫ്നീദ് ,മെട്രോ സിദ്ധീഖ്, ശിവദാസ് ,ഷീബനന്ദകുമാർ ,ബിസ്മില്ല ബാവ ,വി.പി തസ്നി കെ .യമുന ,റൂബി ഷാഹിദ് എന്നിവർ നേതൃത്വം നൽകി.

Post

വള്ളിക്കാഞ്ഞിരം ജനതാ ഗ്രന്ഥാലയത്തിന്റെ പുതിയ ലൈബ്രറി കെട്ടിട ഉദ്ഘാടനം നാളെ

നിറമരുതൂർ: വള്ളിക്കാഞ്ഞിരം അങ്ങാടിയിൽ പുതിയതായി നിർമ്മാണം പൂർത്തിയായ ജനതാ ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം നാളെ( 6. 2 .2026) കായിക വക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 30ന് ഗ്രന്ഥാലയം അങ്കണത്തിൽ ചേരുന്ന പരിപാടിയിൽ നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ .പ്രേമ, വൈസ് പ്രസിഡണ്ട് നാസർ പോളാട്ട്, മറ്റ് ജനപ്രതിനിധികൾ നാട്ടിലെ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും. മന്ത്രി വി അബ്ദുറഹിമാൻ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം...