തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി ഞാറ്റുവേല ചന്തയും കൃഷിപാഠശാലയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എംഎം ജോർജിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ അനിത ബേബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി വി ജോയ്, ബീന ഏലിയാസ്, സുനി ജോൺസൺ,കെ കെ രാജ്കുമാര്, കൃഷി ഓഫീസർ ജിജി ടീ കെ, സെക്രട്ടറി റെജിമോൻ പി പി, കൃഷി അസിസ്റ്റന്റ് മാരായ റോബിൻ പൗലോസ്, ബിനോയ് സി...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
സ്വർണ്ണ വെട്ടിപ്പ് ആക്രമ കേസ്സിൽ അഞ്ചാമനും പിടിയിൽ
പരപ്പനങ്ങാടി : ചെട്ടിപ്പടി സ്വർണ്ണ വെട്ടിപ്പ് കേസിൽ അഞ്ചാമനും പിടിയിൽ നാഗരമ്പലം സ്വദേശി സായന്ദിനെയാണ് പരപ്പനങ്ങാടി എസ്.ഐ യും സംഘവും പിടി കൂടിയത്.ഇയാളെ എറണാങ്കുളം ജില്ലയിലെ ഒളിവ് സങ്കേതത്തിൽ നിന്ന് സാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടി കൂടിയത്. കഴിഞ്ഞ മാസമാണ് സ്വർണ്ണ വെട്ടിപ്പ് സംഘങ്ങൾ ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ പരസ്പരം ഏറ്റുമുട്ടുകയും നാട്ടുകാരെ അക്രമിക്കുകയും ചെയ്തിരുന്നു. ഇന്ന് പിടി കൂടിയ സായന്ദിനെ പിടി കൂടുന്നതിനിടെ പരപ്പനങ്ങാടി എസ് ഐ...
തുഞ്ചൻ കോളെജിൽ സീറ്റ് ഒഴിവ്
തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജിൽ അഞ്ചാം സെമസ്റ്റർ ബിരുദ കോഴ്സുകളായ ബി.കോം (ഒരു ഒഴിവ്, ഓപ്പണ്‍ കാറ്റഗറി), ബി.എ അറബിക് (ഒരു ഒഴിവ്, എസ്.സി കാറ്റഗറി), ബി.എസ്.സി ഫിസിക്സ് (രണ്ട് മുസ്‍ലിം, അഞ്ച് ഓപ്പണ്‍ കാറ്റഗറി), ബി.എസ്.സി മാത്‍സ് (ഒരു ഇ.ഡബ്ല്യു.എസ്) സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ജൂലൈ ഒന്ന് പകല്‍ മൂന്നു മണിക്ക് മുമ്പായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം കോളേജ് ഓഫിസിൽ അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ‌് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹോസ്‌പിറ്റൽ ഇൻഫെക്‌ഷൻ പ്രിവൻഷൻ ആന്റ് കൺട്രോള്‍ സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സിങ്/ പാരാമെഡിക്കൽ/ അഡ്‌മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകൾ എന്നിവർക്കായാണ് ഈ ഓൺലൈൻ പാർട്ട് ടൈം സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ 30 നുള്ളില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9048110031, 8075553851.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി ആരംഭിക്കുന്നു
കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആരംഭിക്കുന്നു. ബ്ലോക്ക് പരിധിയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് സുസ്ഥിരമായ തൊഴിലും സ്ഥിര വരുമാനവും ഉറപ്പു നൽകുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കുക. പദ്ധതി ആരംഭിക്കുന്നതിനു മുന്നോടിയായുള്ള ആദ്യ യോഗം തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. സൈനുദ്ധീൻ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍ അധ്യക്ഷത വഹിച്ചു....
മാലിന്യ മുക്ത നവകേരളം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു
മാലിന്യ സംസ്കരണം ഫലപ്രദമാക്കാന്‍ കൂട്ടായ പരിശ്രമം വേണം,മാലിന്യ മുക്ത നവകേരളം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു മലപ്പുറം ജില്ലയില്‍ മാലിന്യ സംസ്കരണം ഫലപ്രദമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ മിഷനുകളുടെയും വകുപ്പുകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമവും സഹകരണവും ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പറഞ്ഞു. മാലിന്യ മുക്ത നവകേരളം ക്യാംപെയിനിന്റെ ഭാഗമായി തദ്ദേശ സ്ഥാപന അദ്ധ്യക്ഷര്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മാലിന്യ സംസ്കരണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഹരിത കർമ്മസേനയുടെ പ്രവർത്തനം...
ഡിഗ്രി ഓണേഴ്സ് പ്രവേശനം
കാലിക്കറ്റ് സർവകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കൊണ്ടോട്ടി മുതുവല്ലൂര്‍ ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിലെ ബി.കോം ഓണേഴ്സ്, ബി.ബി.എ ഓണേഴ്സ് കോഴ്സുകളില്‍ കോളേജിന് നേരിട്ട് പ്രവേശനം നടത്താവുന്ന സീറ്റുകളിലേക്ക് അപേക്ഷിക്കാം. www.ihrdadmissions.org എന്ന വെബ്‍സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി എസ്.ബി.ഐ കളക്ട് മുഖേന ഫീസ് ഒടുക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങള്‍, രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങള്‍ എന്നിവ കോളേജിൽ അഡ്മിഷൻ സമയത്ത് ഹാജരാക്കണം. വിശദ വിവരങ്ങൾ വെബ്സൈറ്റായ www.ihrd.ac.in ലും 0483-2963218, 8547005070...
അതിഥി അധ്യാപക നിയമനം
വണ്ടൂർ അംബേദ്‌കർ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. യു.ജി.സി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ള, കോഴിക്കോട് ഉത്തര മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04931 249666, 9447512472.
പ്ലസ്ടു : മാനേജ്മെൻ്റ് ക്വോട്ട സീറ്റിൽ വൻ പിടിച്ച് പറി പ്രതിഷേധക്കാർ മൗനത്തിൽ
ഹമീദ് പരപ്പനങ്ങാടി പ്ലസ്ടു : മാനേജ്മെൻ്റ് ക്വോട്ട സീറ്റിൽ വൻ പിടിച്ച് പറി പ്രതിഷേധക്കാർ മൗനത്തിൽ . പരപ്പനങ്ങാടി : പ്ലസ്ടു സീറ്റ് വിഷയത്തിൽ വമ്പൻ പ്രതിഷേധങ്ങൾ ജില്ലയിൽ നടക്കുമ്പോൾ തന്നെ മാനേജ്മെൻ്റ് ക്വാട്ട സീറ്റിൽ വൻ പിടിച്ച് പറി നടന്നിട്ടും പ്രതിഷേധക്കാർ പുറം തിരിഞ്ഞ് നിൽക്കുന്നു. പതിനായിരകണക്കിന് സീറ്റുകൾ മലപ്പുറം ജില്ലയിൽ പ്ലസ് ടു സീറ്റിൽ ഇല്ലന്നിരിക്കെ മാനേജ്മെൻ്റ് ഹയർ സെക്കൻ്ററി വിദ്യാലയങ്ങൾ മാനേജ്മെൻ്റ് ക്വാട്ടയിൻ വമ്പൻ പിടിച്ച് പറിയാണ് നടത്തുന്നത്. മലപ്പുറം ജില്ലയിൽ ഒട്ടുമിക്ക...
മിഷന്‍ വാത്സല്യയില്‍ കൗണ്‍സിലര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലാ ബാല സംരക്ഷണ യൂണിറ്റിലേക്ക് കൗൺസിലറെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. സോഷ്യൽ.വർക്ക്/ സോഷ്യോളജി/ സൈക്കോളജി/ പബ്ലിക് ഹെൽത്ത്/കൗൺസിലിങ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ കൗൺസിലിങ് ആന്റ് കമ്മ്യൂണിക്കേഷനിലുളള പി.ജി ഡിപ്ലോമയാണ് യോഗ്യത. കൗൺസിലിങ് മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയിലുള്ള പ്രവൃത്തി പരിചയത്തിന് മുൻഗണന ലഭിക്കും. 2024 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികൾ വയസ്സ്, യോഗ്യത,...









