Category: പ്രാദേശികം

Post
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അ വധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അ വധി

15.07.2024 കണ്ണൂർ: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, തൃശൂർ, മലപ്പുറം ജില്ലകളിലെ അങ്കണവാടികളും പ്രൊഫഷണൽ കോളെജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Post
കട്ടപ്പുറത്ത് നിർദ്ധന കുടുംബത്തിന് വീട് ഒരുക്കി പെൻഷനേഴ്സ് യൂണിയൻ

കട്ടപ്പുറത്ത് നിർദ്ധന കുടുംബത്തിന് വീട് ഒരുക്കി പെൻഷനേഴ്സ് യൂണിയൻ

രവി മേലൂർ കൊരട്ടി : ഏറെകാലമായി അടച്ചുറപ്പിലാത്ത വീട്ടിൽ കഴിയേണ്ടി വന്ന കട്ടപ്പുറം സ്വദേശി ഞാറയ്ക്കൽ സന്ധ്യ രമേഷിന് വീട് നിർമ്മിച്ച് നൽകി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി. 500 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ് റൂം , അടുക്കള ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളോടെ വീട് നിർമ്മാണത്തിന് 6 .25 ലക്ഷം രൂപയാണ് ചിലവഴിച്ചത്. യൂണിയൻ്റെ സംസ്ഥാന കമ്മിറ്റിയുടെ സമ്മേള്ള നത്തിൻ്റെ തീരുമാനപ്രകാരം 5 വീടുകൾ ആണ് ജില്ലയിൽ നിർമ്മിക്കുന്നത്.വീടിൻ്റെ താക്കോൽ...

Post
ഈഴുവത്തിരുത്തിയിലെ യാത്രാദുരിതത്തിന്  പരിഹാരം കാണണം

ഈഴുവത്തിരുത്തിയിലെ യാത്രാദുരിതത്തിന് പരിഹാരം കാണണം

പൊന്നാനി: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഈഴുവത്തിരുത്തിയിൽ അടിപ്പാത ഇല്ലാത്തതിനെ തുടർന്ന് ജനങ്ങൾക്ക് ഉണ്ടായിട്ടുള്ള യാത്രാദുരിതത്തിന് പൊന്നാനി നഗരസഭ നടപ്പാത നിർമ്മിച്ച് താൽക്കാലിക പരിഹാരം കാണണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈഴുവത്തിരുത്തിയിലുള്ള ആയുർവേദ ഗവണ്മെൻ്റ് ആശുപത്രി, വില്ലേജ് ഓഫീസ്, കണ്ട കുറുമ്പക്കാവ് ക്ഷേത്രം ഉൾപ്പെടെയുള്ള നിരവധി പുരാതന ക്ഷേത്രങ്ങൾ, പള്ളികൾ, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് റോഡ് മുറിച്ചു കടക്കുവാൻ കിലോമീറ്ററുകൾ സഞ്ചരിക്കണം. കോട്ടത്തറ, നെയ്തല്ലൂർ ചെറുവായ്ക്കര, കുട്ടാട്, കുമ്പളത്ത് പടി, ഐടിസി, കുറ്റിക്കാട്...

Post
വീടിനു തീ പിടിച്ചു. ഒഴിവായത്‌ വൻ ദുരന്തം

വീടിനു തീ പിടിച്ചു. ഒഴിവായത്‌ വൻ ദുരന്തം

തിരൂർ: മംഗലം കൂട്ടായി റോഡിൽ വീടിനു തീപ്പിടിച്ചു.തൈക്കൂട്ടത്തിൽ കുഞ്ഞിമുഹമ്മദ്‌ എന്നയാളുടെ വീട്ടിലെ ഒരു റൂമിൽ നിന്നാണ് തീ പടർന്നത്‌. ഫാനിൽ നിന്ന് പടർന്ന തീ റൂമിലെ കട്ടിൽ അലമാര എന്നിവയിലേക്ക്‌ പടർന്നതോടെ തീ കത്തിപ്പടർന്നു.ഈ സമയം റൂമിൽ ആരുമില്ലാതിരുന്നത്‌ വൻ ദുരന്തം ഒഴിവായി.അടുത്ത റൂമിൽ കിടന്നുറങ്ങുകയായിരുന്ന ഒരാൾക്ക്‌ പുക ശ്വസിച്ചതോടെ ദേഹാസ്വസ്‌ഥം ഉണ്ടായി. തുടർന്ന് ആലത്തിയ്യൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post
ക്വാറി അപകടം:ചികിത്സയിലായിരുന്ന ആര്യയും മരണത്തിന് കീഴടങ്ങി.

ക്വാറി അപകടം:ചികിത്സയിലായിരുന്ന ആര്യയും മരണത്തിന് കീഴടങ്ങി.

അരീക്കോട്- പാറകുഴിയിൽ കൂട്ടുകാരൊടൊപ്പം കുളിക്കുന്നതിനിടെ മുങ്ങി താഴ്ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആര്യയും മരണത്തിന് കീഴടങ്ങി.കീഴുപറമ്പ് കുനിയിൽമുടുക്കപാറമ്മല്‍ പാലാപറമ്പില്‍ ഗോപിനാഥന്‍റെ മകള്‍ ആര്യ (16)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് പട്ടോത്തിചാലിലെ പാറകുഴിയില്‍കൂ ട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയത്.കുളിക്കുന്നതിനിടെ ആര്യക്ക് പുറമെ അയല്‍ വാസിയായ പാലാപറമ്പില്‍ സന്തോഷിന്‍റെ മകള്‍ അഭിനന്ദനയും മുങ്ങിയിരുന്നു. ഇരുവരെയും നാട്ടുകാർ മുങ്ങിയെടുത്ത് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി മരിച്ച അഭിനന്ദയുടെ പോസ്റ്റ്മോർട്ട നടപടി സീകരിക്കവെ വ്യാഴാഴ്ചപുലർച്ചെയാണ് ആര്യയും മരണത്തിന് കീഴടങ്ങിയത്. കീഴുപറമ്പ്...

Post
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മരണാനന്തര ധനസഹായം നൽകി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മരണാനന്തര ധനസഹായം നൽകി

രവിമേലൂർ ചാലക്കുടി – മേലൂർ,കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ മരണമടഞ്ഞ ലൈറ്റ് ഗുഡ്സ് വാഹന തൊഴിലാളിയായ ശ്രീ ദയാനന്ദന്റെ (കടുക്കാപ്പിള്ളി ഹൌസ്, കുന്നപ്പിള്ളി ചാലക്കുടി ) ഭാര്യയായ ശ്രീമതി നിമ്മിക്ക് മരണന്തരധനസഹായം, ശവസംസ്കാരചടങ്ങുകൾക്കുള്ള ധനസഹായം, റീഫണ്ട് എന്നിവ ബോർഡ്‌ ഡയറക്ടർ ശ്രീ കെ ജെ സ്റ്റാലിൻ വിതരണം ചെയ്തു. ജില്ലാ ഉപദേശക സമിതി അംഗം ശ്രീ ജി രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ ക്ഷേമനിധി ഓഫീസ് ജൂനിയർ സൂപ്രണ്ട് ശ്രീ രഘു എൻ മേനോൻ...

Post
റാങ്ക് പട്ടിക റദ്ദാക്കി

റാങ്ക് പട്ടിക റദ്ദാക്കി

മലപ്പുറം ജില്ലയിൽ എക്‍സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ഒന്നാം എന്‍.സി.എ വിജ്ഞാപനം- ഒ.ബി.സി; കാറ്റഗറി നം.120/19) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2023 ജൂണ്‍ 19 ന് നിലവില്‍ വന്ന റാങ്ക് പട്ടിക (നമ്പർ 446/2023/ഡി.ഒ.എം) മുഴുവൻ ഉദ്യോഗാർഥികളെയും നിയമന ശിപാർശ ചെയ്തതിനാൽ 2024 ഫെബ്രുവരി 21 പ്രാബല്യത്തിൽ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു

Post
സ്‌പോര്‍ട്‌സ് അക്കാദമി സെലക്‍ഷന്‍

സ്‌പോര്‍ട്‌സ് അക്കാദമി സെലക്‍ഷന്‍

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നു. ജൂലൈ 13 ന് നിലമ്പൂര്‍ മുനിസിപ്പാലിറ്റി ആസാദ് ഗ്രൗണ്ട്, ജൂലൈ 21 ന് ജി.എച്ച്.എസ്.എസ്.എടപ്പാള്‍ സ്‌കൂള്‍ ഗ്രൗണ്ട്, ജൂലൈ 28 ന് ഉണ്ണ്യാല്‍ ഫിഷറീസ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ വെച്ച് സെലക്‍ഷന്‍ നടത്തും. 2011, 2012, 2013, 2014 വര്‍ഷത്തില്‍ ജനിച്ച ആണ്‍കുട്ടികള്‍ക്ക് സെലക്‍ഷനില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള കുട്ടികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി രക്ഷിതാക്കളോടൊപ്പം ഫുട്‌ബോള്‍ കിറ്റ് സഹിതം...

Post
താത്‌കാലിക ഒഴിവ്

താത്‌കാലിക ഒഴിവ്

മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മന്റ് കോഴ്സുകളിലെ വിവിധ വിഷയങ്ങൾ പഠിപ്പിക്കുവാൻ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത ഹോട്ടൽ മാനേജ്‌മന്റ്റ് ഡിഗ്രി /ഡിപ്ലോമയുംപ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവർ ജൂലൈ 16 ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി foodcraftpmna@gmail.com എന്ന വിലാസത്തിൽ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04933 295733, 9645078880. ഇ.മെയില്‍: foodcraftpmna@gmail.com.

Post
ത്രിദിന പരിശീലനത്തിന് തുടക്കം

ത്രിദിന പരിശീലനത്തിന് തുടക്കം

സമഗ്ര ശിക്ഷാ കേരള പദ്ധതിയുടെ ഭാഗമായി ട്രെയിനര്‍മാര്‍ക്കും ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള ത്രിദിന റസിഡന്‍ഷ്യല്‍ പരിശീലനം ‘പര്യാപ്ത- 2024 ’ന് തുടക്കമായി. പരിശീലനം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. രമേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ മൂന്നു കേന്ദ്രങ്ങളിലായി 150 പേരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. എസ്.എസ്.കെ. പ്രവര്‍ത്തകരുടെ അക്കാദമിക വൈദഗ്ധ്യവും പ്രയോഗ നൈപുണിയും വളര്‍ത്തുക എന്ന ലക്ഷ്യവുമായാണ് പരിശീലനം നടത്തുന്നത്. മലപ്പുറം പി.എം.ആര്‍. ഗ്രാന്റ്‌ ഡെയ്‌സില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മലപ്പുറം ബി.പി.സി പി.മുഹമ്മദാലി, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ...