Category: പ്രാദേശികം

Post
ഒ.ബി.സി.പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ് വായ്പ പദ്ധതി

ഒ.ബി.സി.പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ് വായ്പ പദ്ധതി

ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർ‌ട്ട്- അപ്പ് സംരംഭം ആരംഭിക്കന്നതിനുവേണ്ടി നടപ്പിലാക്കുന്ന സ്റ്റാർട്ട്-അപ്പ് വായ്പ പദ്ധതിയിലേക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.പദ്ധതി പ്രകാരം, പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. മൂന്നു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. ആറു മുതല്‍ എട്ടു ശതമാനം വരെ പലിശ നിരക്കിൽ വായ്പ അനുവദിക്കും. പരമാവധി 84 മാസം വരെയാണ് തിരിച്ചടവ് കാലാവധി. അപേക്ഷകർ പ്രൊഫഷണൽ...

Post
കേരള ഫീഡ്‌സ് തൊഴിൽപ്രശ്‌നം: ജൂലായ് 31ന് ഉന്നതതല യോഗം

കേരള ഫീഡ്‌സ് തൊഴിൽപ്രശ്‌നം: ജൂലായ് 31ന് ഉന്നതതല യോഗം

കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന കേരള ഫീഡ്‌സിലെ തൊഴിലാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിന് തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചു ചേർക്കുമെന്നു ഉന്നത വിദ്യാഭ്യസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ കൂടി സാന്നിധ്യത്തിലായിരിക്കും ജൂലായ് 31 ന് യോഗം ചേരുക. വകുപ്പുതല ഉദ്യോഗസ്ഥർ, കേരളാ ഫീഡ്സ് മാനേജ്മെൻ്റ് , തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കേരളാ ഫീഡ്സിൽ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ അഭ്യർത്ഥനപ്രകാരം വിളിച്ചു ചേർക്കുന്ന യോഗത്തിൽ...

Post
മഴക്കെടുതി പ്രദേശം എസ്.ഡി.പി ഐ സംഘം സന്ദർശിച്ചു

മഴക്കെടുതി പ്രദേശം എസ്.ഡി.പി ഐ സംഘം സന്ദർശിച്ചു

തിരൂരങ്ങാടി : മഴക്കെടുതി മൂലം പുഴയോരം ഇടിഞ്ഞ് വീണ് തകർന്ന വെള്ളിനക്കാട് പ്രദേശം എസ്.ഡി.പി.ഐ സംഘം സന്ദർശിച്ചു. നിരവധി വീടുകൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് പുഴ ഭിത്തികൾ ഇല്ലാത്തത് കാരണം പൂർണ്ണമായി മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണ് . ഏത് നിമിഷവും പുഴയിലേക്ക് 2 വീടുകൾ നിലംപതിക്കാനായ സ്ഥിതിയിലാണ് . ഭിത്തികൾ താൽക്കാലികമായി പ്രവർത്തകരുടെ മനുഷ്യാധ്വാനത്തിലൂടെ നിർമ്മിച്ച് നൽകാൻ സഹായിക്കാമെന്ന് സന്ദർശനത്തിന് നേതൃത്വം നൽകിയ എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി ഉറപ്പ് നൽകി. ഇതിന് വേണ്ടി വരുന്ന സാമഗ്രികൾ...

Post
മലപ്പുറത്ത് ചിലയിടങ്ങളിൽ നാളെ സ്കൂൾ അവധി

മലപ്പുറത്ത് ചിലയിടങ്ങളിൽ നാളെ സ്കൂൾ അവധി

അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വി.ആർ. വിനോദ് നാളെ (19.07.24 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

Post
ഹിറ്റ് ആന്റ് റണ്‍ കേസുകളില്‍ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

ഹിറ്റ് ആന്റ് റണ്‍ കേസുകളില്‍ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

ജില്ലാ കളക്ടര്‍ മലപ്പുറം: അജ്ഞാത വാഹനമിടിച്ചുണ്ടാവുന്ന അപകടങ്ങളില്‍ (ഹിറ്റ് ആന്റ് റണ്‍) മരണപ്പെടുന്നവരുടെ കുടുംബത്തിനും പരുക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. മരണപ്പെടുന്നവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരുക്കേല്‍ക്കുന്നവര്‍ക്ക് അമ്പതിനായിരും രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഹിറ്റ് ആന്റ് റണ്‍ കേസുകളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനായുള്ള ‘സ്കീം കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് ഹിറ്റ് ആന്റ് റണ്‍ മോട്ടോര്‍ ആക്സിഡന്റ് സ്കീം 2022’ ന്റെ ജില്ലാതല കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു...

Post
നോർക്ക റൂട്ട്സ്- കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ജൂലൈ 20ന്

നോർക്ക റൂട്ട്സ്- കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ജൂലൈ 20ന്

പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പി ക്കുന്ന ബിസിനസ് ലോൺ ക്യാമ്പും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ നടപ്പുസാമ്പത്തികവര്‍ഷത്തെ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും ജൂലൈ 20 മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് പി. ഉബൈദുളള എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കാനറാ ബാങ്ക് ജനറല്‍ മാനേജരും എസ്.എല്‍.ബി.സി കണ്‍വീനറുമായ പ്രദീപ്. കെ.എസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ്...

Post
സീറ്റ് ഒഴിവ്

സീറ്റ് ഒഴിവ്

വണ്ടൂര്‍ അംബേദ്‌കർ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ (എയ്ഡഡ്) മൂന്നാം സെമസ്റ്റർ ബികോം കോ ഓപ്പറേഷൻ (ഓപ്പൺ, എസ്.സി), ബി.എ ഇക്കണോമിക്സ് (ഓപ്പൺ എസ്.ടി, മാനേജ്‍മെൻറ് എസ്.ടി), ബി.എ ഇംഗ്ലീഷ് ( എസ്.സി), ബി.എസ്.സി മാത്തമാറ്റിക്‌സ് (ഓപ്പൺ എസ്.സി), അഞ്ചാം സെമസ്റ്റർ ബികോം കോ ഓപ്പറേഷൻ (എസ്.സി , എസ്.ടി), ബി.എ ഇംഗ്ലീഷ് ( ഓപ്പൺ എസ്.സി), ബി.എസ്.സി മാത്തമാറ്റിക്‌സ് (ഓപ്പൺ എസ്.സി) എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജൂലൈ 29 നു...

Post
ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു

ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു

പൊന്നാനി:ഈഴുവത്തിരുത്തി കുമ്പളത്ത് പടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണം പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പവിത്രകുമാർ ഉദ്ഘാടനം ചെയ്തു.കെ അബ്ദുൽഅസീസ് അധ്യക്ഷത വഹിച്ചു. പി ശശിധരൻ, ഇ രാധാകൃഷ്ണൻ, യു ജലീൽ, പി ഗഫൂർ, കെ ജമാൽ, ഇ പി ശരവണൻ, കെ സനീഷ്, പി പപ്പൻ, കെ പി മനോജ്, എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Post
മട്ടന്നൂർ- ഇരിക്കൂർ റോഡിൽ 600 മീ ഭാഗത്ത് പൂർണ്ണ ഗതാഗത നിരോധനം

മട്ടന്നൂർ- ഇരിക്കൂർ റോഡിൽ 600 മീ ഭാഗത്ത് പൂർണ്ണ ഗതാഗത നിരോധനം

മട്ടന്നൂർ- ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ ഭാഗത്ത് ജൂലൈ 18 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിൽ മൂലം അപകട സാധ്യത നേരിടുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. മട്ടന്നൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ നായിക്കാലിപ്പാലം വഴി ഇരിക്കൂർ ഭാഗത്തേക്കു പോകേണ്ടതാണ്. ഇരിക്കൂർ നിന്ന് വരുന്ന വാഹനങ്ങൾ മണ്ണൂർ പാലം കഴിഞ്ഞ് ഇടതു തിരിഞ്ഞു മട്ടന്നൂർ ഭാഗത്തേക്ക് പോകേണ്ടതാണ് എന്ന് കെ ആർ എഫ്...

Post
വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

എടരിക്കോട് 110 കെവി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ജൂലൈ 19 രാവിലെ 9.30 മുതല്‍ 11.30 വരെ വരെ കോട്ടയ്ക്കൽ ടൗൺ , കക്കാട് , വെന്നിയൂർ, തിരുരങ്ങാടി , പെരുമണ്ണ എന്നി 11 കെ.വി ഫീഡറുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.