Category: പ്രാദേശികം

Post
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി

ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി തൃശൂർ ജില്ലയിൽ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 30) ജില്ലയിലെ അംഗണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക്/ കോഴ്സുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Post
കൊരട്ടി ഗ്രാമപഞ്ചായത്തിൽ “സ്വസ്ഥ് സുരക്ഷിത് കൊരട്ടി”ക്യാമ്പ് സംഘടിപ്പിച്ചു.

കൊരട്ടി ഗ്രാമപഞ്ചായത്തിൽ “സ്വസ്ഥ് സുരക്ഷിത് കൊരട്ടി”ക്യാമ്പ് സംഘടിപ്പിച്ചു.

രവിമേലൂർ കൊരട്ടി : കൊരട്ടി ഗ്രാമപഞ്ചായത്തിൻ്റേയും നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റേയും നേതൃത്വത്തിൽ തൃശൂർ ജില്ലാ മിസ്റ്റ് ടീമിൻ്റെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന “സ്വസ്ഥ് സുരക്ഷിത് കൊരട്ടി” പദ്ധതിയുടെ രണ്ടാമത്തെ ക്യാമ്പും ഹെൽത്ത് കാർഡ് വിതരണ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ അതിഥി തൊഴിലാളികളുടേയും എല്ലാ പ്രധാന പകർച്ചവ്യാധികളുടേയും പരിശോധന നടത്തി അവർക്ക് സ്വന്തമായി ഹെൽത്ത് കാർഡ് നൽകുന്ന പദ്ധതിയാണ് ഇത്. മലേറിയ, ടൈഫോയ്ഡ്,ഹെപ്പറ്റൈറ്റിസ് എ, ബി, എച്ച്....

Post
കുടുംബശ്രീയുടെ പത്തിലയ്ക്ക് തുടക്കം

കുടുംബശ്രീയുടെ പത്തിലയ്ക്ക് തുടക്കം

കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന കർക്കിടക ഫെസ്റ്റ് പത്തിലയ്ക്ക് തുടക്കം. കാക്കനാട് സിവിൽ സ്റ്റേഷ൯ അങ്കണത്തിൽ ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ് പത്തില ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 2 വരെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത ആരോഗ്യ ഭക്ഷ്യ വിപണന മേളയിൽ കർക്കിടക കഞ്ഞി, പത്തില തോരൻ, വിവിധ പായസങ്ങൾ, മറ്റ് ആരോഗ്യ ദായക വിഭവങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ മുതലായവയുടെ പ്രദർശനവും വില്പനയുമുണ്ട്. മേളയോടനുബന്ധിച്ച് കുടുംബശ്രീ ബ്രാൻഡിൽ കർക്കിടക കഞ്ഞിക്കൂട്ട് പ്രൊഡക്റ്റ് ലോഞ്ചും ജില്ലാ കളക്ടർ...

Post
ദുര്‍ബല വിഭാഗ പുനരധിവാസ പദ്ധതി

ദുര്‍ബല വിഭാഗ പുനരധിവാസ പദ്ധതി

ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ അതിദുര്‍ബലരായ വേടന്‍, നായാടി, ചക്ലിയ, അരുന്ധതിയാര്‍, കള്ളാടി വിഭാഗം കുടുംബങ്ങളെ 2024-25 വര്‍ഷത്തെ പട്ടികജാതി വികസന വകുപ്പിന്റെ ദുര്‍ബല വിഭാഗ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പഠനമുറി, ടോയ്ലറ്റ്, ഭവന പുനരുദ്ധാരണം, കൃഷിഭൂമി, സ്വയംതൊഴില്‍ എന്നീ പദ്ധതികള്‍ക്കാണ് അപേക്ഷ സ്വീകരിക്കുക. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകള്‍ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷിക്കുന്ന പദ്ധതിക്കാവശ്യമായ യോഗ്യതാരേഖകള്‍...

Post
ചാലക്കുടി വനിത ഐ.ടി.ഐ പ്രവേശനം

ചാലക്കുടി വനിത ഐ.ടി.ഐ പ്രവേശനം

ചാലക്കുടി ഗവ. വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് ഡെക്കറേഷന്‍, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി എന്നീ ട്രേഡുകളിലേക്ക് ജൂലൈ 31ന് പ്രവേശനം നേടാം. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നിശ്ചിത ഫീസ്, അസസ്സല്‍ രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ ഒമ്പതിന് ഓഫീസില്‍ ഹാജരാകണം. റാങ്ക് ലിസ്റ്റിന് www.itiadmissions.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0480-2700816.

Post
കാര ചെമ്മീന്‍ ടെക്‌നിഷ്യനെ ആവശ്യമുണ്ട്

കാര ചെമ്മീന്‍ ടെക്‌നിഷ്യനെ ആവശ്യമുണ്ട്

തൃശൂര്‍ കൈപ്പമംഗലം ചെമ്മീന്‍ വിത്ത് ഉല്‍പ്പാദന കേന്ദ്രത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് കമ്മീഷന്‍ അടിസ്ഥാനത്തില്‍ ടെക്‌നിഷ്യനെ നിയമിക്കുന്നു. പ്രവര്‍ത്തി പരിചയമുള്ള ടെക്‌നീഷ്യന്മാര്‍ ഓഗസ്റ്റ് 5 ന് വൈകീട്ട് 3 നകം തൃശ്ശൂര്‍ കൈപ്പമംഗലം ചെമ്മീന്‍ വിത്ത് ഉല്‍പ്പാദന കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ mfedhtcr@yahoo.co.in എന്ന ഇ-മെയില്‍ വഴിയോ സമര്‍പ്പിക്കാം. വിലാസം മത്സ്യഫെഡ് പ്രോണ്‍ ഹാച്ചറി പുന്നക്കച്ചാല്‍ കൈപ്പമംഗലം ബീച്ച്, തൃശൂര്‍. വിശദ വിവരങ്ങള്‍ക്കായി ഫോണ്‍: 9526041111, 9526041119.

Post
പത്താഴകുണ്ട് ഡാം: മൂന്ന് ഷട്ടറുകൾ തുറന്നു

പത്താഴകുണ്ട് ഡാം: മൂന്ന് ഷട്ടറുകൾ തുറന്നു

വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ അധികജലം പുറത്തേക്ക് ഒഴുക്കുന്നതിന്റെ ഭാഗമായി പത്താഴകുണ്ട് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ രണ്ട് സെന്റീമീറ്റർ വീതം തുറന്നു. അധിക ജലം ഒഴുകിപ്പോകുന്ന പത്താഴകുണ്ട് ചീർപ്പ്, മിണാലൂർ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂർ തോട് എന്നിവയുടെ സമീപത്തുള്ള പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ ഉപവിഭാഗം അസി. എക്സി. എൻജിനീയർ അറിയിച്ചു.

Post
വീഡിയോ എഡിറ്റിംഗ്കോഴ്‌സ്- സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 2-ന്

വീഡിയോ എഡിറ്റിംഗ്കോഴ്‌സ്- സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 2-ന്

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്കും, വീഡിയോ എഡിറ്റിംഗ് തിരുവനന്തപുരം സെന്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ അതാത് സെന്ററുകളില്‍ ഓഗസ്റ്റ് -2-ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: കൊച്ചി സെന്റര്‍- 8281360360, 0484-2422275 തിരുവനന്തപുരം സെന്റര്‍- 9447225524, 6282692725, 0471-2726275,

Post
സൈക്കോളജി അപ്രന്റീസ് നിയമനം

സൈക്കോളജി അപ്രന്റീസ് നിയമനം

താനൂര്‍ സി.എച്ച്.എം.കെ.എം ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ്, കാട്ടിലങ്ങാടി ആതവനാട് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് വുമണ്‍സ് കോളജ് എന്നിവിടങ്ങളിലേക്ക് സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത- സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എം.എ/ എം.എസ്.സി റഗുലര്‍). ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍ / കൗണ്‍സിലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയം. യോഗ്യരായവര്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ...

Post
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം

മലപ്പുറം ജില്ലാ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാനേജർ, അഡ്മിനിസ്ട്രേറ്റിവ് മാനേജർ, മാർക്കറ്റിങ് റിസർച്ച് എക്സിക്യൂട്ടീവ്, സിവിൽ എഞ്ചിനീയർ (ഡിപ്ലോമ), കൺസ്ട്രക്ഷൻ സൈറ്റ് മാനേജർ, ഓവർസീയിങ് ലേബർ, സൈറ്റ് മെഷറർ, ടെലികാളർ, ബ്രാഞ്ച് മാനേജർ, ഡിജിറ്റൽ മാർക്കറ്റിങ് ഓഫീസർ, ടീം ലീഡർ, ആയുർവേദ റിസപ്ഷനിസ്റ്റ്, തെറാപ്പിസ്റ്റ്, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, കസ്റ്റമർകെയർ, സെയിൽസ് എക്സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 31 ന് രാവിലെ 10...