ഷൊർണൂർ – ചേലക്കര റൂട്ടിൽ ഷൊർണൂർ – വള്ളത്തോൾ നഗർ റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ 1/800 – 900 ലെവൽ ക്രോസ് സെപ്റ്റംബർ 4, രാവിലെ 10 മുതൽ സെപ്റ്റംബർ 5, വൈകിട്ട് 5 മണി വരെ അറ്റകുറ്റപണികൾക്കായി അടയ്ക്കും. പ്രസ്തുത സമയത്ത് വാഹനങ്ങൾ പാഞ്ഞാൾ – വാഴക്കോട് റോഡ് വഴി തിരിഞ്ഞു പോകണമെന്ന് ഷൊർണൂർ റെയിൽവെ അസി. ഡിവിഷണൽ എൻജിനീയർ അറിയിച്ചു.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
നടപടി സുചിത്ത് ദാസിൻ്റെ സസ്പെൻഷനിൽ ഒതുങ്ങരുതെന്ന് താമിറിൻ്റെ സഹോദരൻ
തിരൂരങ്ങാടി : പി.വി.അൻവറിൻ്റെ വെളിപെടുത്തലിലൂടെ സസ്പെൻ്റ് ചെയ്ത മുൻ മലപ്പുറം എസ്.പി. സുചിത്ത് സിൽമാത്രം നടപടികൾ ഒതുങ്ങരുതെന്ന് താനൂരിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി . തൻ്റെ അനുജൻ കൊല്ലപെട്ടെത് മുതൽ എസ്.പി. അടക്കമുള്ളവർക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടും സംരക്ഷിച്ച് പോന്നിരുന്ന വേളയിലാണ് പി.വി.അൻവറിലൂടെ തല്ലിയതിലൂടെയാണ് മരിച്ചതെന്ന വെളിപെടുത്തൽ സുചിത്ത് ദാസ് നടത്തിയത്. ലോക്കപ്പിൽ കുഴഞ്ഞ വീണതായിരുന്നന്ന വാദമാണ് ഇതോടെ പൊളിഞ്ഞത്. അമിതമായി മദ്യപിച്ച് ഡാൻസാഫ് അംഗങ്ങൾ താമിർ ജിഫ്രിയെ ക്രൂരമായ മർധനത്തിനിരയാക്കുകയായിരുന്നന്ന്...
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ചെണ്ടുമല്ലി വിളവെടുപ്പ്
ഓണത്തിന് ഒരു കൊട്ടപ്പൂവല്ല, നൽകിയത് ഒരു പൂക്കാലം: മന്ത്രി എം ബി രാജേഷ് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ടപ്പൂവിന് പകരം ഒരു പൂക്കാലം തന്നെയാണ് നൽകിയതെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയായ ‘ഓണത്തിന് ഒരു കൊട്ട പൂവ്’ ചെണ്ടുമല്ലി കൃഷിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം അഴീക്കോട് ചാൽ പി സിലീഷിന്റെ തോട്ടത്തിൽ നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി. പല നിറത്തിലുള്ള പൂക്കൾ നിറഞ്ഞ ആയിരം ഇടങ്ങൾ ഈ...
നാഷണൽ യൂത്ത് ലീഗ് കമ്മിറ്റി പുനസംഘടിപ്പിച്ചു
നാഷണൽ യൂത്ത് ലീഗ്(NYL) മലപ്പുറം ജില്ല കമ്മിറ്റി പുനസംഘടിപ്പിച്ചു. മലപ്പുറം:നാഷണൽ യൂത്ത് ലീഗ്(NYL ) മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു പ്രസിഡന്റ് – കമറുദ്ദീൻ തയ്യിൽ (തിരൂരങ്ങാടി)വൈസ് പ്രസിഡന്റ് – 1)ലത്തീഫ് അരീക്കാടൻ.2) കരാടൻ റസാക്ക്.ജനറൽ സെക്രട്ടറി – അബ്ദുള്ള കള്ളിയത്ത്(വേങ്ങര) സെക്രട്ടറിമാർ – ഹാഷിർ ചെമ്മലശ്ശേരിബഷീർ താനൂർദിലീപ് കുട്ടൻ വേങ്ങര ട്രഷർ -റഫീഖ് വെട്ടം (തിരൂർ) സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങൾ:-നൗഫൽ തടത്തിൽ.ഫൈസൽ രണ്ടത്താണി.യാസർ മഞ്ചേരി. നാഷണൽ യൂത്ത് ലീഗ് (NYL) സംസ്ഥാന...
വനിതാ കമ്മീഷൻ പബ്ലിക് ഹിയറിംഗിൽതുറന്നു പറച്ചിലുകളുമായിബഡ്സ് സ്കൂൾ അധ്യാപികമാർ
കേരള വനിതാ കമ്മിഷൻ മലപ്പുറം ജില്ലയിൽ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗിൽ ബഡ്സ് സ്കൂളുകളിലെ അനുഭവങ്ങളും ആവശ്യങ്ങളും പങ്കുവച്ച് ബഡ്സ് സ്കൂൾ അധ്യാപികമാർ. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പബ്ലിക് ഹിയറിംഗിൽ നൂറോളം ടീച്ചർമാരാണ് തങ്ങൾ നേരിടുന്ന പ്രയാസങ്ങൾ വനിതാ കമ്മീഷനുമായി പങ്കുവച്ചത്. ചർച്ചകളിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു.വിവിധ തൊഴിൽ മേഖലകളിലെ വനിതാ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിൽ കേട്ട് മനസിലാക്കുന്നതിനാണ് കേരള വനിതാ...
എബിലിറ്റി അക്കാദമി കൊല്ലൻപടിയിൽ തുടങ്ങി
പൊന്നാനി: എബിലിറ്റി അക്കാദമി സെൻറർ പൊന്നാനി കൊല്ലൻപടിയിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജീഷ് ഊപാല ഉദ്ഘാടനം ചെയ്തു. പ്ലസ് ടു വരെയുള്ള എല്ലാ വിഷയങ്ങൾക്കും, അധ്യാപകർ, ഉദ്യോഗാർത്ഥികൾ, വീട്ടമ്മമാർ എന്നിവർക്ക് ഇംഗ്ലീഷ്, മലയാളം എഴുതുവാനും സംസാരിക്കുവാനും പ്രത്യേക പരിശീലന ക്ലാസുകളുമാണ് കൊല്ലൻപടിയിൽ തുടങ്ങിയത്.മാഞ്ചേരി ജമാൽ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഷംസുദ്ദീൻ, ബിൻസി ഭാസ്കർ, മാഞ്ചേരി ഇക്ബാൽ, എ പവിത്രകുമാർ, എം എ അഹമ്മദ് കബീർ, കെ പി സൈഫുനിസ, കെ പി സൈദ്, എം സുജില,...
പി.ഭാസ്ക്കരൻ അനുസ്മരണം നടത്തി
പരപ്പനങ്ങാടി:നവജീവൻ വായനശാലയുടെ നേതൃത്വത്തിൽ പി.ഭാസ്ക്കരൻ അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു.സതീഷ് തോട്ടത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് സനിൽ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.ബി സ്മിത സ്വാഗതവും കെ .പി.അശ്വതി നന്ദിയും പറഞ്ഞു. തുടർന്ന് ഉണ്ണികൃഷ്ണൻ യവനികയുടെ നേതൃത്വത്തിൽ നടന്ന ഓർക്കുക വല്ലപ്പോഴും എന്ന ഗാനപരിപാടിയിൽമധുസൂദനൻ, ശ്രീലത മോഹൻദാസ്, ബാലു മാഷ്, മുഹമ്മദ് കോയ, പ്രസീത വേണുഗോപാൽ, സ്മിത, അനുശ്രീ, സുബിൻ, അബ്ബാസ്, ജിതിൻ എന്നിവർ വിവിധ ഗാനങ്ങളാലപിച്ചു.വിമൽ വിജയ് യുടെ ഫ്ലൂട്ട് വാദനവും...
സാംസ്കാരിക പ്രവർത്തകൻ കെ ജെ ബേബി അന്തരിച്ചു
കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ ജെ ബേബി(70) അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേർന്ന കളരിയിൽ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാടക കലാകാരൻ, സാഹിത്യകാരൻ, ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലെല്ലാം കെ ജെ ബേബി സ്വന്തം ഇടപെടലുകൾ അടയാളപ്പെടുത്തിയിരുന്നു. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കെ ജെ ബേബി സജീവമായി ഇടപെട്ടിരുന്നു. കെ ജെ ബേബിയുടെ മാവേലി മൻറം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും...
അനധികൃത മത്സ്യബന്ധനം : ബോട്ട് പിടിച്ചെടുത്തു
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം സ്വദേശി അഷ്കറിന്റെ ഉടമസ്ഥതയിലുള്ള സിത്താര ബോട്ടാണ് പിടിച്ചെടുത്തത്. നിയമപരമായ അളവിൽ അല്ലാതെ കണ്ട (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള ) 6800 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻറിങ്ങ് സെൻറുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ്...
അപകട മരണ ഇന്‍ക്വസ്റ്റ് നടപടികള്‍ അനാവശ്യമായി വൈകിക്കുന്നു
മലപ്പുറം: അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് അനാവശ്യമായി വൈകിക്കുന്നതായി പി. ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. ഇത്തരം സംഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. എം.എല്‍.എ ഫണ്ടുപയോഗിച്ച് ബസ് വെയിറ്റിങ് ഷെഡുകള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി നല്‍കുന്നതില്‍ പൊതുമരാമത്ത് വകുപ്പ് കാലതാമസം വരുത്തരുതെന്നും പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം ഉടന്‍ ആരംഭിക്കണമെന്ന് യു.എ ലത്തീഫ് എം.എല്‍.എ ആവശ്യപ്പെട്ടു. മഞ്ചേരി- ഒലിപ്പുഴ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്നും...









