Category: പ്രാദേശികം

Post

എലപ്പുള്ളി മദ്യ നിർമ്മാണ കമ്പനിക്കെരിരെ സമരം

മദ്യ നിരോധന സമിതി നേതാക്കളെഅറസ്റ്റ് ചെയ്തതിൽ പ്രതിഷേധം തിരുന്നാവായ :പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമ്മാണ കമ്പനിക്കെതിരെ ജനാധിപത്യ രൂപത്തിൽ സമരം ചെയ്ത മദ്യ നിരോധന സമിതിയുടെ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ തിരുന്നാവായ പഞ്ചായത്ത് മദ്യ നിരോധന സമിതി പ്രതിഷേധിച്ചു. ഇടതു പക്ഷത്തിൻ്റെ പ്രകടന പത്രികയിൽ മദ്യ മൊഴുക്ക് കുറക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ സർക്കാർ ദിനംപ്രതി മധ്യശാലകൾ വർദ്ധിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി.മുഹമ്മദലി മുളക്കൽ അധ്യക്ഷത വഹിച്ചു. ജലീൽ തൊട്ടി വളപ്പിൽ മുഖ്യ പ്രഭാഷണം നടത്തി.പൊറ്റമ്മൽ കോയാമുട്ടി എന്ന ബാവ,കുഞ്ഞീൻ...

Post

തിരൂർ നഗരസഭ CDS UDF നിലനിർത്തി

തിരൂർ :തിരൂർ നഗരസഭ സി ഡി എസ് തെരെഞ്ഞെടുപ്പിൽ യു ഡി എഫ് പാനൽ വൻ വിജയം നേടി . ചെയർ പേഴ്സണായി മുസ്ലിം ലീഗിലെ പാറയിൽ ഫാത്തിമത്ത് സജ്നയും വൈസ് ചെയർപേഴ്സണായി കോൺഗ്രസിലെ ഫസീല നവാസും തെരെഞ്ഞെടുക്കപ്പെട്ടു. വരണാധികാരി എൻ നാരായണൻ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Post

ശ്രീ. രാജ് മോഹൻ പി.ടി ക്ക് പ്രത്യേക പുരസ്കാരം ലഭിച്ചു

‘ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ 2024- 25 വർഷത്തെ സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ സംസ്ഥാനത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സി.ബി ഹയർ സെക്കൻ്ററി സ്കൂളിലെ അദ്ധ്യാപകനും ,മലപ്പുറം വെസ്റ്റ് ജില്ലാ കൺവീനറുമായ ശ്രീ. രാജ് മോഹൻ പി.ടി ക്ക് പ്രത്യേക പുരസ്കാരo ലഭിച്ചു. നിർധനരായ വിദ്യാർത്ഥികൾക്കുള്ള സ്നേഹ ഭവന നിർമ്മാണം, ലഹരി ,മാലിന്യ മുക്ത ബോധവൽക്കരണ പ്രവർത്തനങ്ങൾ , പ്ലാസ്റ്റിക് ഉൽപ്പനങ്ങൾക്ക് ബദൽ, വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വായനാ ഹബുകൾ, വൻതോതിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ്...

Post

വഖഫ് ബോര്‍ഡില്‍ യഥാര്‍ത്ഥ മുതവല്ലിമാര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തണം

മലപ്പുറം : വഖഫ് ബോര്‍ഡുകളില്‍ യഥാര്‍ത്ഥ മുതവല്ലിമാര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സര്‍ക്കാറുകള്‍ ശ്രദ്ധിക്കണമെന്ന് കേരളാ മുതവല്ലീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക എന്നതാണ് മുതവല്ലിമാരുടെ ഉത്തരവാദിത്വം. അതിനുവേണ്ടിയാണ് മുതവല്ലീസ് അസോസിയേഷന്‍ രൂപീകരിച്ചിട്ടുള്ളത്. നൂറും അമ്പതും അതിലധികവും ഏക്കര്‍ കണക്കിന് സ്വത്തുക്കള്‍ വഖഫ് ചെയ്ത പുരാതന മുസ്ലിം കുടുംബങ്ങള്‍ ഒരുപാടുണ്ട്. 1962ല്‍ വഖഫ് ബോര്‍ഡ് ഇത്തരം കുടുംബങ്ങളിലെ മുതവല്ലിമാരെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മത സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ സ്വന്തം ഭൂമി നല്‍കിയ മുതവല്ലിമാരെ...

Post

കദിയാമു (79) നിര്യാതയായി

ആട്ടീരി സ്കൂൾ പടി സ്വദേശി പരേതനായ വടക്കേതിൽ അലവികുട്ടി എന്നവരുടെ ഭാര്യ ചെവിടിക്കുന്നൻ കദിയാമു (79) മരണപ്പെട്ടു ,മക്കൾ മനാഫ്, ഷിഹാബുദ്ധീൻ, മുനീറ, മരുമക്കൾ സിദ്ധീഖ്, സക്കീന, സുമയ്യ, ജനാസ നമസ്കാരം നാളെ രാവിലെ 9മണിക്ക് ആട്ടീരി ജുമാമസ്ദിൽ വെച്ച്.

Post

താനൂർ ഉണ്ണിയാൽ പാലം പുനർനിർമാണ പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു

താനൂർ: ഉണ്ണിയാലിൽ കനോലി കനാലിന് കുറുകെയുള്ള ഉണ്ണിയാൽ പാലം പുനർനിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.‘അഞ്ച് വർഷം കൊണ്ട് 60 ശതമാനം ബി.എം ആൻഡ് ബി.സി റോഡുകൾ നിർമ്മിക്കാൻ സാധിച്ചു. മുടങ്ങിപ്പോകും എന്ന അവസ്ഥ വന്ന ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 5550 കോടി രൂപ വകയിരുത്തി. 600 ഓളം കിലോമീറ്റർ വരുന്ന ദേശീയപാതയുടെ 500 കിലോമീറ്റർ വരെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു. തീരദേശഹൈവേ, മലയോരഹൈവേ,...

Post

പുത്തന്‍വീട്ടില്‍ കുഞ്ഞിക്കാദറിന്റെ ധീരരക്തസാക്ഷിത്വത്തിന് 104 വയസ്സ്

കെ .പി. ഒ .റഹ്മത്തുല്ല 1921 ലെ മലബാര്‍ സമരത്തിന് നേതൃത്വം നല്‍കിയതിന് 1922 ഫെബ്രുവരി 20ന് ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയ താനൂര്‍ സ്വദേശി ഉമൈത്താനകത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞിക്കാദറിന്റെ ധീര രക്ത സാക്ഷിത്വത്തിന് 104 വയസ്സ് തികയുന്നു. താനൂരിലെ പ്രമുഖ വ്യവസായിയും ധനാഢ്യനുമായിരുന്ന കുഞ്ഞിക്കാദര്‍ മഹാത്മാഗാന്ധിയുടെ പ്രചോദനത്താലാണ് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ സജീവമാകുന്നത്. 1920ല്‍ താനൂരില്‍ രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ്ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം താനൂരിനെ ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റത്തിന്റെ കേന്ദ്രമാക്കി മാറ്റി. 1921 ആഗസ്റ്റ് 20ന്...

Post

പടവ് യുവ സംഗമവും ശുഹൈബ് ശരത് ലാൽ കൃപേഷ് അനുസ്മരണവും സംഘടിപ്പിച്ചു

തിരൂർ : മുൻ യൂത്ത്കോൺഗ്രസ്സ് തിരൂർ മണ്ഡലംപ്രസിഡന്റ്‌ റിഷാദ് വെളിയമ്പാട്ട് നിയുക്ത പ്രസിഡന്റ്‌ താജുദ്ധീൻ കീഴേടത്തിലിനു മിനുട്സ് ബുക്ക്‌ നൽകി അധികാരം കൈമാറിയശേഷം തിരൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടവ് യുവ സംഗമവും ഷുഹൈബ്, ശരത് ലാൽ, കൃപേഷ് അനുസ്മരണവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ ഉദ്ഘാടനം നിർവഹിച്ചു.താജുദ്ധീൻ കീഴെടത്തിൽ അദ്യക്ഷത വഹിച്ചു. യുവജനങ്ങളുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകളും സംഘടനാ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്, DCC...

Post

​പക​പോ​ക്ക​ൽ സ്ഥ​ലം​മാ​റ്റം പൊ​തു​സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി:KUWJ

​ തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ളം ന​ൽ​കാ​തെ ന​ര​കി​പ്പി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ പ​ക​പോ​ക്ക​ൽ സ്ഥ​ലം​മാ​റ്റ​ങ്ങ​ളി​ലൂ​ടെ ദ്രോ​ഹി​ക്കു​ന്ന മാ​ധ്യ​മം മാ​നേ​ജ്മെ​ന്‍റ് പു​ണ്യ​മാ​സ​ത്തി​ൽ ലോ​ക​ത്തി​ന് ന​ൽ​കു​ന്ന​ത് മ​നു​ഷ്യ​ത്വ വി​രു​ദ്ധ​മാ​യ നൃ​ശം​സ​ത​യു​ടെ സ​ന്ദേ​ശ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ. അ​ഞ്ച് മാ​സ​മാ​യ ശ​മ്പ​ള കു​ടി​ശ്ശി​ക​യ്ക്കാ​യി പ​ത്ര ഉ​ൽ​പാ​ദ​ന​ത്തെ ബാ​ധി​ക്കാ​തെ സ​ഹ​ന പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി പീ​ഡി​പ്പി​ക്കു​ന്ന​ത്. ശ​മ്പ​ളം കി​ട്ടാ​ത്ത​തി​നാ​ൽ ജീ​വി​തം മുന്നോട്ടു കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന മ​നു​ഷ്യ​ർ​ക്ക് മേ​ൽ അ​ധി​ക ഭാര​വും മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ളും അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ് മാ​നേ​ജ്മെ​ന്‍റ് ചെ​യ്യു​ന്ന​ത്. ശ​മ്പ​ള പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ദ്രോ​ഹ...

Post

പ്രിൻസിപ്പാൾമാരെ സ്കൂൾ വാച്ച്മാനാക്കിയുള്ള ഉത്തരവ് പിൻവലിക്കണം – AHSTA

പ്രിൻസിപ്പാൾ മാരെ പരീക്ഷാ കാലയളവിൽ സ്കൂൾ വാച്ച്മാനാക്കിയുള്ള ഉത്തരവ് പിൻവലിക്കണം AHSTA.ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ ഫെബ്രുവരി 25 മുതൽ വിതരണം ചെയ്യുമെന്നും, മാർച്ച് 28 വരെ നടക്കുന്ന പരീക്ഷാ കാലയളവിൽ ചോദ്യപേപ്പർ സ്കൂൾ അലമാരയിൽ സൂക്ഷിക്കണമെന്നും,ചോദ്യപേപ്പറിന്റെ സംരക്ഷണത്തിന് രാത്രികാലങ്ങളിൽ ഓഫീസ് അസിസ്റ്റൻറ്, മീനിയൽ, ക്ലാർക്ക്, ലാബ് അസിസ്റ്റൻറ് തുടങ്ങിയവരെ ലഭ്യമാകുന്ന മുറയ്ക്ക് രാത്രി വാച്ച്മാൻ ആയി നിയമിക്കണമെന്നുമുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ,പകൽ സമയങ്ങളിൽ ചോദ്യപേപ്പറിന്റെ സുരക്ഷാ ചുമതല അവധി ദിവസം...