Category: പ്രാദേശികം

Post

കേരള മുസ്‌ലിം ജമാഅത് കോട്ടൂർ വാർഷിക കൗൺസിൽ ആഘോഷിച്ചു

കോട്ടക്കൽ :കേരള മുസ്‌ലിം ജമാഅത് കോട്ടൂർ സർക്കിൾ വാർഷിക കൗൺസിൽ ഇന്ത്യനൂർ സിറാജുൽ ഹുദാ മദ്രസയിൽ എസ് എം എ സ്റ്റേറ്റ് സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ ഉത്ഘാടനം ചെയ്തു.സൈദലവി മുസ്‌ലിയാർ വെസ്റ്റ് വില്ലൂർ അധ്യക്ഷത വഹിച്ചു.റിപ്പോർട്ടും വരവ് ചിലവ് കണക്കും സത്താർ ഹാജി അവതരിപ്പിച്ചു.അലവി കുട്ടി മുസ്‌ലിയാർ ചെങ്ങോട്ടൂർ, കോയാമു മാസ്റ്റർ കാവതികളം പ്രസംഗിച്ചു.പുതിയ ഭാരവാഹികൾ മുഹമ്മദ്‌ സഖാഫി കോട്ടൂർ (പ്രസിഡന്റ്‌ )സൈദലവി മുസ്‌ലിയാർ വെസ്റ്റ് വില്ലൂർ, ഉസ്മാൻ മുസ്‌ലിയാർ ഇന്ത്യനൂർ, ബീരാവുണ്ണി മുസ്‌ലിയാർ പണിക്കർ കുണ്ട്...

Post

പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോക്ടർ കെ എ സലിം, (86)അന്തരിച്ചു

തിരുവനന്തപുരം:പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോക്ടർ കെ എ സലിം, (86)അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം നാളെ തിരുവനന്തപുരം പേട്ട ജുമാ മസ്ജിദിൽ. 1963ല്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസും 1966 ൽ ജനറൽ മെഡിസിനിൽ എംഡിയും പാസായ സലിം വിദേശത്ത് പരിശീലനവും പൂർത്തിയാക്കി. 1978 ൽ ലണ്ടൻ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെയും 1982 ൽ ലണ്ടൻ റോയൽ കോളേജ് ഓഫ് പത്തോളജിസ്റ്റന്റെയും ബിരുദാനന്തര ബിരുദവും നേടി. മറ്റ് പ്രശസ്ത വിദേശ ഫെലോഷിപ്പുകളും നേടിയിട്ടുണ്ട്.രോഗി പരിചരണത്തിനൊപ്പം തന്നെ മെഡിക്കൽ...

Post

പുനരധിവാസകേന്ദ്രമായ യൂണിറ്റിക്ക് ഇനി സ്വന്തം കെട്ടിടം

തിരൂർ :തിരൂരിലെ തെക്കൻ അന്നാരയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നഭിന്നശേഷിക്കാരുടെ പുനരധിവാസകേന്ദ്രമായ യൂണിറ്റിക്ക് സ്വന്തം കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് 2026 ഫെബ്രുവരിന് 16 തിങ്കളാഴ്‌ച കാലത്ത് 10 മണിക്ക് ആലത്തിയൂർ പഞ്ഞൻപടിയിൽ തുടക്കം കുറിച്ചു. നാടിന്റെ ഏറെ നാളത്തെ സ്വപ്നമായ കെട്ടിട നിർമ്മാണത്തിന്ആശ്രയകേന്ദ്രത്തിലെ കുട്ടികളുടെ രക്ഷിതാകളായ ഉണ്ണികൃഷ്ണൻ കുഞ്ഞുമൊയ്‌ദീൻ എന്നിവർ ചേർന്നാണ് പ്രവർത്തി ഉദ്ഘടനം നിർവഹിച്ചത്. തിരൂർ തേക്കനന്നാരയിൽ കഴിഞ്ഞ 8 വർഷമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. സാധാരണ വിദ്യാഭ്യാസ സംവിധാനങ്ങളിൽ ഉൾപ്പെടാൻ കഴിയാത്ത ഒരായുസ് മുഴുവൻവീടുകളിൽഒതുങ്ങിപ്പോകേണ്ടി...

Post

പത്രപ്രവര്‍ത്തക പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യണം

മലപ്പുറം: പത്രപ്രവര്‍ത്തക പെന്‍ഷന്‍ കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യണമെന്ന് സീനിയര്‍ ജേര്‍ണ്ണലിസ്റ്റ്സ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമാത്രം അഞ്ചരക്കോടി രൂപയാണ് പെന്‍ഷന്‍ കൂടിശ്ശിക ഇനത്തില്‍ വിതരണം ചെയ്യാനുള്ളതെന്നും നാലരവര്‍ഷമായി ഇത് വിതരണം ചെയ്യുന്നില്ലെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ജന സെക്രട്ടറി കെ പി വിജയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സീനിയര്‍ ജേര്‍ണസില്റ്റ്സ് ഫെഡറേഷന്‍ ദേശീയ കൗണ്‍സില്‍ അംഗവും എസ് ജെ എഫ് കെ...

Post

ഇയ്യാത്തുമ്മു ഹജ്ജുമ്മ (85) നിര്യാതയായി

തിരൂർ: നടുവിലങ്ങാടിയിലെ പരേതനായ മുണ്ടേക്കാട്ട് മൊയ്തീൻകുട്ടി മാസ്റ്ററുടെ ഭാര്യ പാറാ പറമ്പിൽ വെള്ളാങ്കോട്ട് ഇയ്യാത്തുമ്മു ഹജ്ജുമ്മ (85) നിര്യാതയായി. ഖബറടക്കം നാളെ, ബുധനാഴ്ച്ച രാവിലെ 9 :15 ന് നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മക്കൾ അബ്ദുൽ ഖാദർ ഷെരീഫ് (റിട്ട. എ ഇ, കെ എസ് ഇ ബി, സെക്രട്ടറി എം ഇ എസ് തിരൂർ താലൂക്ക്) പരേതനായ യൂസഫ് (എയർ ഫോഴ്സ് ) ഷമീറുദ്ദീൻ (അഡ്നോക് ഫയർ, അബുദാബി) സുഹറ, സഫിയ, പരേതയായ റൂഖിയ,...

Post

ആലിമുസ്ല്യാരുടെ രക്ത സാക്ഷത്വത്തിന് ഇന്ന് 104 വയസ്സ്

കെ.പി.ഒ. റഹ്മത്തുല്ല. ഇന്ന് ഫെബ്രുവരി 17. 104 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്നേദിവസമായിരുന്നു 1921 ലെ മഹത്തായ മലബാര്‍ സ്വാതന്ത്യസമരത്തിന്റെ നായകന്‍ ആലിമുസ്ല്യാര്‍ രക്തസാക്ഷിയായത്. ഇന്നത്തെപോലെ അന്നും വെള്ളിയാഴ്ച്ചയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്വത്വം അദ്ദേഹത്തിന് തൂക്കുകയറാണ് വിധിച്ചതെങ്കിലും അതിനുമുമ്പേ അല്ലാഹു അദ്ദേഹത്തെ തന്റെ അടുക്കലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. തൂക്കികൊല്ലുന്നതിനുമുമ്പേ നമസ്‌കാരത്തിലെ സുജൂദില്‍ മരിച്ചു വീഴുകയായിരുന്നു. എന്നിട്ടും അരിശം തീരാത്ത ഇംഗ്ലീഷുകാര്‍ ആലി മുസ്ലിയാരുടെ മൃതദേഹം എടുത്തുകൊണ്ടുപോയി തൂക്കിലേറ്റി എന്നതാണ് വിരോധാഭാസം. മഹാത്മാഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവിന് ശേഷം സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ട രണ്ടാമത് ഖിലാഫത്ത് ശാഖ...

Post

തിരൂർ സാംസ്കാരിക വേദി സംഘടിപ്പിച്ച വിശുദ്ധ ഖുർആൻ സദസ് ഹൃദ്യമായി

തിരൂർ: വിശുദ്ധ ഖുർആൻ പഠനത്തിലൂടെയും പാരായണത്തിലൂടെയും ജനഹൃദയങ്ങളിൽ അത്ഭുതകരമായ പരിവർത്തനങ്ങൾക്ക് കാരണമാകുന്നതിന് ഇസ്ലാമിൻ്റെ തുടക്കം മുതൽ ചരിത്രപരമായ തെളിവുകൾ ഉണ്ടെന്നും ഇന്നും അത് തുടർന്ന് കൊണ്ടിരിക്കുകയാണെന്നും പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. തിരൂർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചവിശുദ്ധ ഖുർആൻ സദസ്സ് ഉണ്ണിയാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാഗത സംഘം ചെയർമാൻ തിരൂർ സാംസ്‌കാരിക വേദി പ്രസിഡന്റ് കൂടിയായ എം. എ റഫീഖ് അധ്യക്ഷത വഹിച്ചു. പ്രഗത്ഭ പ്രഭാഷകനും...

Post

നഫീസ ഹജ്ജുമ്മ (86)നിര്യാതയായി

തിരൂർ.താഴെപ്പാലം സ്റ്റേഡിയത്തിന് സമീപം താമസിക്കുന്നപരേതനായഇരച്ചമ്പാട്ട് ഹംസ ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (86 വയസ്സ് ) നിര്യാതയായി. മക്കൾ: ഹലീമ,അലി (സ്റ്റീൽ മഹൽ തിരുന്നാവായ) പരേതനായ ബഷീർ, കാസിം(സൗദി) ഹനീഫ, ഹസീന, റസീന, മാലിക് (ദുബായ് മരുമക്കൾ: അബ്ദുറഹ്മാൻ തലക്കടത്തൂർ സൈനബ, സീനത്ത്, ഷഹീദ, ആമിന, കുഞ്ഞിമുഹമ്മദ്‌ എന്ന ബാവ താനൂർ, യൂസഫ് വെളിയങ്കോട്, അമീറ. മയ്യത്ത് കബറടക്കം നാളെ17.2.26 ചൊവ്വ രാവിലെ 11 മണിക്ക് നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post

തിരൂർ ജില്ല രൂപീകരണം വൈകുന്നത് ജില്ലയോടുള്ള വഞ്ചന

പരപ്പനങ്ങാടി : 1969 ൽ 13 ലക്ഷം ജനങ്ങളുമായി രൂപീകരിച്ച് 2026 ൽ 50 ലക്ഷം ജനങ്ങളുമായി എത്തിനിൽക്കുന്ന മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കാൻ അമാന്തിക്കുന്നത് ജില്ലയോടുള്ള വെല്ലുവിളിയാണെന്ന് പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ. ഡിമാൻ്റ് മാർച്ച് നടത്തി. തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിലാണ് മാർച്ച് നടന്നത്. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തും, വിസ്തൃതിയിൽ മൂന്നാ സ്ഥാനത്തും വികസനത്തിൽ പതിനാലാം സ്ഥാനത്തുമുള്ള മലപ്പുറം ജില്ല വിഭജനം അനിവാര്യ ഘടകമാണ്, മലയോരവും, തീരദേശവും...