Category: പ്രാദേശികം

Post
എൽ.ഡി.എഫ്പൊരുന്നന്നൂർ ലോക്കൽ കൺവെൻഷൻ നടത്തി

എൽ.ഡി.എഫ്പൊരുന്നന്നൂർ ലോക്കൽ കൺവെൻഷൻ നടത്തി

തരുവണ:വയനാട് ലോക്സഭ എൽ.ഡി. എഫ് സ്ഥാനാർഥി സത്യൻ മൊകേരിയെ വിജയിപ്പിക്കുന്നതിനുവേണ്ടി എൽ.ഡി.എഫ്പൊരുന്നന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു.ജനതാദൾ എസ് നേതാവ് ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.സിപിഐഎം ഏരിയ സെക്രട്ടറി എ. ജോണി ഉദ്ഘാടനം ചെയ്തു.കെ. വി രാജൻ, നിസാർ പീച്ചംകോഡ്(സിപിഐ)രവീന്ദ്രൻ വി. കെ (ആർ.ജെ.ഡി), കെ.സി.കെ നജുമുദ്ധീൻ,സുധി രാധാകൃഷ്ണൻ, സീനത്ത് വൈശ്യൻ,സി. ജി പ്രത്യുഷ്,കെ രാമചന്ദ്രൻ, മുഹമ്മദ്ലി കെ, സീതി കെ തുടങ്ങിയവർ സംസാരിച്ചു.

Post
ബത്തേരി മദീന മഖ്ദൂമിൽ ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി

ബത്തേരി മദീന മഖ്ദൂമിൽ ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി

മൂലങ്കാവ്:രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ളബാബ സാഹിബ്‌ അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ളസംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്കാരവും ലഭിച്ച വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്സുൽത്താൻബത്തേരി മൂലങ്കാവ് ഓടപ്പള്ളംമദീന മഖ്ദൂമിൽ സ്വീകരണം നൽകി.സ്ഥാപനത്തിന്റെ സ്നേഹോപഹാരം ഏറ്റുവാങ്ങി ജുനൈദ് കൈപ്പാണി നന്ദി പ്രസംഗം നടത്തി.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ ജനറൽ സെക്രട്ടറിഹംസ അഹ്സനി ഓടപ്പള്ളം അധ്യക്ഷത വഹിച്ചു.അസ്ഹറുദ്ധീൻ അഹ്‌സനി,മുഹ്സിൻ സഖാഫി,ആബിദ് മഹ്ള്ളരി,ഫായാസ് ബുഖാരി തുടങ്ങിയവർ സംസാരിച്ചു.

Post
കേരളീയം മാധ്യമ പുരസ്കാരംബഷീർ കൊടിയത്തൂരിന്

കേരളീയം മാധ്യമ പുരസ്കാരംബഷീർ കൊടിയത്തൂരിന്

കേരളപ്പിറവിയോടനുബന്ധിച്ച് ഡോ. എ.പി.ജെ അബ്ദുൽകലാം സ്റ്റഡി സെൻറർ ഏർപ്പെടുത്തിയ പത്ര പ്രവർത്തന മികവിനുള്ള കേരളീയം മാധ്യമ പുരസ്കാരം ചന്ദ്രിക സീനിയർ സബ് എഡിറ്റർ ബഷീർ കൊടിയത്തൂരിന്. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം നവമ്പർ ഒന്നിന് ആലുവയിൽ നടക്കുന്ന കേരളപ്പിറവി ആഘോഷ ചടങ്ങിൽ സമ്മാനിക്കും.മാധ്യമപ്രവർത്തകരായ പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ, കെ.സി. സ്മിജൻ, പരിസ്ഥിതി പ്രവർത്തകൻ എം.എൻ. ഗിരി, എഴുത്തുകാരൻ കെ.പി. ഹരികുമാർ, സ്റ്റഡിസെന്‍റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ...

Post
പൊന്നാനിയിലെ റോഡുകളുടെ ശോചനിയാവസ്‌ഥ പരിഹരിക്കുക

പൊന്നാനിയിലെ റോഡുകളുടെ ശോചനിയാവസ്‌ഥ പരിഹരിക്കുക

പൊന്നാനിയിലെ റോഡുകളുടെ ശോചനിയാവസ്‌ഥ പരിഹരിക്കുക എസ് ഡി പി ഐ നിവേദനം നൽകിപൊന്നാനി: പൊന്നാനി നഗര സഭയിലെ പൊതു മരാമത്ത് വകുപ്പിന് കീഴിലുള്ള മുഴുവൻ റോഡുകളും ഉടൻ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊന്നാനി പി ഡബ്ല്യൂ ഡി റോഡ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് എസ് ഡി പി ഐ നിവേദനം നൽകി എസ് ഡി പി ഐ പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ്‌ പി പി സക്കീർ, സെക്രട്ടറി എം മുത്തലിബ്, വൈസ് പ്രസിഡന്റ്‌ പി ജമാലുദ്ദീൻ, ട്രഷറർ ഫൈസൽ ബിസ്മി...

Post
കൊരട്ടിയിൽ ഗ്രാമീണ വനിതാദിനാചരണം സംഘടിപ്പിച്ചു

കൊരട്ടിയിൽ ഗ്രാമീണ വനിതാദിനാചരണം സംഘടിപ്പിച്ചു

രവിമേലൂർ കൊരട്ടി : കൊരട്ടി പഞ്ചായത്തും കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി ലോക ഗ്രാമീണ വനിതാദിനം ആഘോഷിച്ചു ഗ്രാമിണവനിതാ ദിനാചരണം കൊരട്ടി കമ്യൂണിറ്റി ഹാളിൽ വെച്ച് കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി. സി. ബിജു ഉദ്ഘാടനം നിർവ്വഹിച്ചു . കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി അദ്ധ്യക്ഷത വഹി ച്ചു . യോഗത്തിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ ജീവിതാനുഭവങ്ങൾ എഴുതി തയ്യാറാക്കിയ പുസ്തകം മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ശ്രീ. എം. ജി. ബാബു പഞ്ചായത്ത് പ്രസിഡൻ്റ് പി.സി....

Post
യൂണിവേഴ്സൽ റെക്കോഡ് ബുക്ക് ഗ്ലോബൽ അവാർഡ് ആറ്റൂർ കളരിക്കൽ കെ. എൻ. വാസുദേവൻ വൈദ്യർക്ക്

യൂണിവേഴ്സൽ റെക്കോഡ് ബുക്ക് ഗ്ലോബൽ അവാർഡ് ആറ്റൂർ കളരിക്കൽ കെ. എൻ. വാസുദേവൻ വൈദ്യർക്ക്

ചേലക്കര:യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന് കീഴിലുള്ള യൂണിവേഴ്സൽ റെക്കോഡ് ബുക്ക് ഗ്ലോബൽ അവാർഡ് ആറ്റൂർ കളരിക്കൽ കെ. എൻ. വാസുദേവൻ വൈദ്യർക്ക്. പാരമ്പര്യചികിത്സാ രംഗത്തെ മികച്ച സംഭാവനയ്ക്കാണ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്.ചേലക്കര ലയൺസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിലാണ് അവാർഡ് ദാനം നടക്കുന്നത്. നവംബർ ഒന്നിന് വൈകിട്ട് 6 ന് വസുദേവം 2കെ24 എന്ന പേരിൽ ചേലക്കര അരമന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡിസ്ട്രിക്ട് 318 ഡി ഗവർണർ ലയൺ ജെയിംസ് വളപ്പില പി.എം. ജെ. എഫ് വാസുദേവൻ വൈദ്യർക്ക് അവാർഡ് നൽകും....

Post
വായോമിത്രം പദ്ധതിയെ ഇല്ലാതാക്കരുത്: മന്ത്രി കെ ബിന്ദുവിനുള്ള നിവേദനം നൽകി.

വായോമിത്രം പദ്ധതിയെ ഇല്ലാതാക്കരുത്: മന്ത്രി കെ ബിന്ദുവിനുള്ള നിവേദനം നൽകി.

കേരളത്തിൽ വളരെ നല്ല രീതിയിൽ നടന്ന് വരുന്ന ഒരു പദ്ധതിയാണ് വായോമിത്രംഅതിനെ ഇല്ലാതാക്കാനുള്ള നടപടിക്കെതിരെ സാമൂഹ്യ നീതി മന്ത്രിക്ക് നിവേദനം നൽകുകയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ അയ്യപ്പനുമായി ചർച്ച ചെയ്യുകയും ചെയ്തു. മുതിർന്ന പൗരന്മാർക്ക് മാനസികവും ആരോഗ്യപരവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷനും പരപ്പനങ്ങാടി നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ പദ്ധതിയാണ് വയോമിത്രം പദ്ധതി.നഗരസഭ പ്രദേശത്ത് മൊബൈൽ ക്ലിനിക്കും കൗൺസിലിംഗും വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള വിവിധ പരിപാടികളും വാതിൽ പടി സേവനങ്ങളും...

Post
‘വയോമിത്രം പദ്ധതിയെ ഇല്ലാതാക്കരുത്’

‘വയോമിത്രം പദ്ധതിയെ ഇല്ലാതാക്കരുത്’

താനൂർ : വായോമിത്രം പദ്ധതിയെ ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ടു സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ. ബിന്ദുവിന് താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യയും നിവേദനം നൽകി. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ അയ്യപ്പനുമായി ചർച്ച ചെയ്യുകയും ചെയ്തു. നിലവിൽ മെഡിക്കൽ ഓഫീസർ,സ്റ്റാഫ് നേഴ്സ്,ജെ.പി.എച്ച്.എൻ എന്നിവർ ദിവസ വേദനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്.സ്റ്റാഫ് നേഴ്സ്,ജെ.പി.എച്ച്.എൻ എന്നിവർ ജോലിയിൽ നിന്ന് വിടുതലിന് അപേക്ഷ നൽകിയിട്ടുണ്ട്.മെഡിക്കൽ ഓഫീസർ നവംബർ മാസം അവസാനത്തോടെ പിരിഞ്ഞുപോകും. അതോടെ ന​ഗരസഭയിലെ വയോമിത്രം പദ്ധതിയുടെ പ്രവർത്തനം താളം തെറ്റും...

Post
നിലാവുറങ്ങാത്ത ഒല്ലൂർ

നിലാവുറങ്ങാത്ത ഒല്ലൂർ

ഒല്ലൂർ എംഎൽഎ ആസ്തി വികസന ഫണ്ട്‌ വിനിയോഗിച്ച് മണ്ഡലത്തിൽ നടപ്പാക്കുന്ന ‘നിലാവുറങ്ങാത്ത ഒല്ലൂർ’ പദ്ധതിയുടെ ഭാഗമായി പുത്തൂർ ഗ്രാമ പഞ്ചായത്തിലെ പതിനൊന്ന് കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ്കളുടെ സ്വിച്ച് ഓൺ കർമ്മം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു.പഞ്ചായത്തിലെ ചെന്നായ്പ്പാറ, മാന്ദാമംഗലം, വല്ലൂർ, വെട്ടുകാട്, പൊന്നുക്കര, കൈനൂർ, പുത്തൂർ, ഇളന്തുരുത്തി, മാരത്താക്കര എന്നി കേന്ദ്രങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ചടങ്ങിൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌...