മലപ്പുറം : തായ്‌ലാൻഡ് സർക്കാറിന്റെ ആരോഗ്യ വകുപ്പിന് കീഴിൽ നടക്കുന്ന 17 -ാമത് നാഷണൽ ഹെൽത്ത് അസംബ്ലിയിൽ കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ സംബന്ധിക്കും.ഇത് സംബന്ധിച്ച് തായ്‌ലാന്റ് സർക്കാരിൽ നിന്നുള്ള ക്ഷണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ചു.തായ്‌ലൻഡ് പ്രധാന മന്ത്രി അധ്യക്ഷനായിട്ടുള്ള നാഷണൽ ഹെൽത്ത് കമ്മീഷനാണ് എല്ലാ വർഷവും നാഷണൽ ഹെൽത്ത് അസംബ്ലി സംഘടിപ്പിക്കുന്നത്.നവംബർ 26 മുതൽ 28 വരെ ബാങ്കോക്കിൽ നടക്കുന്ന പരിപാടിയിൽ കേരളത്തിലെയും വിശിഷ്യാ മലപ്പുറം ജില്ലയിലെയും...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
തിരൂരിൽ ട്രെയിൻ തട്ടി മരിച്ചു
തിരൂരിൽ ട്രെയിൻ തട്ടി മരിച്ചു തിരൂർ:ഇന്ന് കാലത്ത് 8.10 മണിക്ക് തിരൂർ റെയിൽവേസ്റ്റേഷന് സമീപം വെച്ച് നിസാമുദ്ധീൻ എക്സ്പ്രസ് ട്രെയിൻ തട്ടി മരിച്ച ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന അഞ്ജാതൻ്റെ മൃതദേഹമാണിത്. തിരിച്ചറിയാവുന്നവർ തിരൂർ പോലീസ്റ്റേഷനുമായി ബന്ധപ്പെടുക. ബോഡി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലുണ്ട്.
ദളിത് വോയ്സ് സ്ഥാപകൻ വി ടി രാജശേഖർ അന്തരിച്ചു
മാധ്യമപ്രവർത്തകനും ചിന്തകനും ദളിത് വോയ്‌സിൻ്റെ സ്ഥാപകനുമായ വി ടി രാജശേഖർ അന്തരിച്ചുപ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനും ചിന്തകനും ‘ദലിത് വോയ്‌സ്’ സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖർ ബുധനാഴ്ച മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 93 വയസ്സുള്ള അദ്ദേഹം കുറച്ചുകാലമായി രോഗബാധിതനായിരുന്നു. മംഗളൂരുവിലെ ശിവബാഗിലായിരുന്നു രാജശേഖറിൻ്റെ താമസം.രണ്ട് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ എക്‌സ്പ്രസിൽ സേവനമനുഷ്ഠിച്ച രാജശേഖർ 1981-ൽ ദളിത് വോയ്‌സ് ആരംഭിച്ചു. സംവരണത്തിൻ്റെയും ദളിത് അവകാശങ്ങളുടെയും ശക്തനായ വക്താവും സംഘപരിവാറിൻ്റെ കടുത്ത വിമർശകനുമായിരുന്നു രാജശേഖർ. ദേശീയ അന്തർദേശീയ തലത്തിൽ നിരവധി...
മഹല്ല് മുൻ പ്രസിഡന്റ് ബാവഹാജി അന്തരിച്ചു
വെട്ടം: പുതുച്ചിറ മഹല്ല് മുൻ പ്രസിഡന്റ് ഉം മഹല്ല് കാരണവരുമായ കാപ്പാട്ടകത്ത് പൂപറമ്പിൽ അഹമ്മദ് കുട്ടി എന്ന ബാവഹാജി (90) മരണപെട്ടിരിക്കുന്നു.മയ്യിത്ത് ഖബറടക്കം ബുധനാഴ്ച രാവിലെ 8 മണിക്ക് വെട്ടം പുതുച്ചിറ മഹല്ല് ഖബർസ്‌തനിൽ നടക്കും. മുഹമ്മദ് ബഷീർ, അഷ്‌റഫ്, താജുദീൻ എന്ന ഷാജി മക്കളും , മൈമുന (സൗത്ത്പല്ലാർ) സാജിദ (കുറുമ്പത്തൂർ) ജസീല (പട്ടർനടക്കാവ്) എന്നവർ മരുമക്കളും ആണ്. മുൻ മഹല്ല് സെക്രട്ടറി കെ. പി. അബ്ദുറഹിമാൻ എന്ന അബ്ദു , പരേതനായ അബ്ദുൽ ലത്തീഫ്,...
സൗഹൃദകൂട്ടം’ സംഘാടക സമിതിയായി
തിരൂർ: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ: എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 14ന് തുഞ്ചൻപറമ്പിൽ വെച്ച് നടക്കുന്ന സംസ്ഥാനതല ജീവകാരുണ്യ പ്രവർത്തകരുടെ മഹാസംഗമത്തിന് സംഘാടകസമിതി രൂപീകരിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തകരുടെ സംഗമമാണ്‘സൗഹൃദകൂട്ടം’. തിരൂരിൽ ഇതാദ്യമായിട്ടാണ്ഇത്തരത്തിൽ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി കായിക ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ എംപി അബ്ദു സമദ് സമദാനി എംപി എന്നിവർ രക്ഷാധികാരികളും കുറുക്കോളി മൊയ്‌ദീൻ എംഎൽഎ ചെയർമാനും പി.എം. ഹുസൈൻ ജിഫ്രി...
വൈദ്യശേഷ്ഠ പുരസ്കാരംഡോ : അബ്ദുല്ല ചെറയക്കാട്ടിന്
തിരൂർ:അഞ്ചര പതിറ്റാണ്ട് കാലമായി ആധുനിക വൈദ്യശാസ്ത്ര രംഗത്ത് സജീവ സാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന ഡോ : അബ്ദുള്ള ചെറയക്കാട്ടിന്വൈദ്യശേഷ്ഠ പുരസ്കാരം ‘ തിരൂർ സിറ്റി ഹോസ്പിറ്റലിന്റെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് 50 വർഷത്തിലെറെ കാലം വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മികച്ച ഡോക്ടർക്ക് ഏർപ്പെടുത്തിയപുരസ്കാരമാണിത്. 1970ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് ബിരുദവും തുടർന്ന് യുകെയിൽ ബിരുദാനന്തര ബിരുദം നേടിയ അബ്ദുള്ള ഡോക്ടർ കഴിഞ്ഞ 55 വർഷമായി സ്വദേശത്തും വിദേശത്തുംവൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിച്ചുവരികയാണ്കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ...
ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ.
രവിമേലൂർ 10 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ. നൗഗാവ് ജൂറിയയിൽ ബബുൽ ഹഖ് (33)നെയാണ്പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും, കുറുപ്പുംപടി പോലീസും ചേർന്ന് പിടികൂടിയത്: വട്ടക്കാട്ടുപടി ഭാഗത്തുള്ള ഒരു വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. കുറച്ചുനാളുകളായി ‘ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ഹെറോയിൻ ചെറിയ ഡപ്പികളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു. ഒരു ഡപ്പിക്ക് ആയിരം രൂപ നിരക്കിലാണ് വിൽപ്പന നടത്തിവന്നിരുന്നത്.. സോപ്പു പെട്ടിയിലാക്കി വസ്ത്രങ്ങൾക്കിടയിൽ മയക്ക് മരുന്ന്...
ചൊവ്വരയിൽ ക്യാൻസർ പരിശോധന ക്യാമ്പ്
രവിമേലൂർ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചൊവ്വര കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് സംഘടിപ്പിച്ച കാൻസർ പരിശോധന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള ആളുകൾ പരിശോധന ക്യാമ്പിൽ പങ്കെടുത്തു. ഇന്നത്തെ ജീവിത സാഹചര്യം കൊണ്ട് കാൻസർ പോലെയുള്ള മാരകരോഗങ്ങൾ സമൂഹത്തിൽ ഏറി വരികയാണെന്നും രോഗനിർണയം നടത്തുന്നതിന് ഇത്തരം ക്യാമ്പുകൾ സാധാരണക്കാർക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. കുടുംബ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ...
വഖഫ് ബേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം
തിരൂരങ്ങാടി : വഖഫ് ബേദഗതി ബില്ല് ഭരണഘടന ലംഘനമാണന്ന് എസ്.ഡി.പി.ഐ നാഷ്ണൽ സെക്രട്ടറിയേറ്റ് അംഗം സി.പി.എ ലത്തീഫ് പ്രസ്ഥാവിച്ചു. തിരൂരങ്ങാടി മണ്ഡലം എസ്.ഡി.പി ഐ വഖഫ് മദ്രസ്സ സംരക്ഷണ സമിതിസംഘടിപ്പിച്ച വഖഫ് മദ്രസ്സ സംരക്ഷണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാജ്യത്തിൻ്റെ ഏറ്റവും കൂടുതൽ സമ്പത്തുള്ള വഖഫ് സംവിധാനത്തെ തകർക്കാൻ ലക്ഷ്യം ഇട്ടാണ് വഖഫ് ബേദഗതി ബില്ല് നടപ്പിലാക്കാൻ സംഘ്പരിവാർ സർക്കാർ ശ്രമിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ സമീപനങ്ങളിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളെ അസ്ഥിരപെടുത്താനുള്ള നീക്കത്തിനെതിരെ അഭിപ്രായവ്യത്യാസങ്ങൾ മറന്ന്...
പത്ര ഏജൻ്റുമാരുടെസംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു
തൃശ്ശൂർ:2025 ജനുവരി 26 ന് കോഴിക്കോട് വെച്ചു നടത്തുന്നന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ തൃശ്ശൂർ സീതി സാഹിബ് സ്മാരക ഹാളിൽ നടന്ന എൻ.പി.എ.എ തൃശ്ശൂർ ജില്ലാ കൺവെൻഷനിൽ പ്രമുഖ സിനിമ സംവിധായകൻ അമ്പിളി പ്രകാശനം ചെയ്തു.സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ ഉദ്ഘാടനംചെയ്തു. മൊയ്തീൻ എടച്ചാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സിക്രട്ടറി സി.പി അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സിക്രട്ടറി ചേക്കു കരിപ്പൂർ, ട്രഷറർ അജീഷ് വി.പി, സംസ്ഥാന ഭാരവാഹികളായ...





