Category: പ്രാദേശികം

Post

മുനമ്പം വഖഫ് ഭൂമി പൂർണമായും സംരക്ഷിക്കുക

കോഴിക്കോട് : കൊച്ചി കണയന്നൂർ താലൂക്ക് മട്ടാഞ്ചേരി അംശം ദേശത്ത് കച്ചി മേമൻ ഹാഷിം സേട്ട് മകൻ മുഹമ്മദ് സിദ്ധീഖ് സേട്ട് ഫാറൂഖ് കോളേജ് മാനേജ്മെൻ്റ് കമ്മിറ്റിക്ക് നൽകിയ ചെറായി ബീച്ചിലെ 404.76 ഏക്കർ വരുന്ന മുനമ്പം എസ്റ്റേറ്റ് ഭൂരേഖകൾ കൊണ്ടും, വഖഫ് ആധാരം കൊണ്ടും, കഴിഞ്ഞ കാല കോടതി വിധികൾ കൊണ്ടും പൂർണമായും പവിത്രമായ വഖഫ് ഭൂമി ആണെന്നും , ഇത് പൂർണമായും സംരക്ഷിക്കണമെന്നും കോഴിക്കോട് അഖില കേരള വഖഫ് സംരക്ഷണ സമിതി വിളിച്ചു ചേർത്ത...

Post

അംബേദ്കറെ അപമാനിച്ചവർ അധികാരത്തിൽ തുടരാൻ അർഹതരല്ല

കോഴിക്കോട്: ഭരണഘടനാ ശില്പി ബാബാ സാഹെബ് അംബേദ്ക്കറെ അപമാനിക്കുക വഴി രാജ്യത്തെ പിന്നാക്ക അധസ്ഥിത വിഭാഗങ്ങളോടുള്ള കേന്ദ്ര സർക്കാറിൻ്റെ പുച്ഛ മനോഭാവമാണ് വ്യക്തമായതെന്ന് കെ.എൻ.എം മർകസുദഅവ സംസ്ഥാന എക്സിക്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെ വിമോചകനും ഭരണഘടനാ ശില്പിയുമായ ഡോ.ബാബാ സാഹെബ് അംബേദ്കറെ അപമാനിച്ച ആദ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും യോഗം വ്യക്തമാക്കി. സുപ്രീം കോടതി നിർദേശത്തെ വെല്ലുവിളിച്ച് സംഭാലിലെ മുസ്ലിംകളുടെ കെട്ടിടങ്ങൾ ബുൾഡോസർ വെച്ച് തകർക്കുന്ന യു.പിയിലെ യോഗി...

Post

സുല്ലമുസ്സലാം സയൻസ്‌ കോളേജ്‌ ഓവറോൾ ജേതാക്കളായി

അരീക്കോട്‌: മലപ്പുറം ജില്ലാ അത്‌ലറ്റിക്സ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന 29-ആമത്‌ ക്രോസ്‌ കൺട്രി ചാമ്പ്യൻഷിപ്പിൽ സുല്ലമുസ്സലാം സയൻസ്‌ കോളേജ്‌ ഓവറോൾ ജേതാക്കളായി. പരപ്പേരി സ്പോർട്സ്‌ അക്കാദമിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ അണ്ടർ 20, അണ്ടർ 18, അണ്ടർ 16 വിഭാഗത്തിലും പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി 26 പോയിന്റുമായാണു സുല്ലമുസ്സലാം സയൻസ്‌ കോളേജ്‌ ചാമ്പ്യൻഷിപ്പ്‌ കരസ്ഥമാക്കിയത്‌. 17 പോയന്റോടെ കെ എച്ച്‌ എം എസ്‌ ആലത്തിയൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Post
എൻഎസ്എസ് ക്യാമ്പ്

എൻഎസ്എസ് ക്യാമ്പ്

ആലത്തിയൂർ: കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ.എസ്. എസ്. ക്യാമ്പ് മലബാർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ തുടങ്ങി. ഡിസംബർ 21 മുതൽ 27 വരെ നടക്കുന്ന എൻ.എസ്. എസ്. ക്യാമ്പ് തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് വി.വി. ശാലിനി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സോണിയ. സി. വേലായുധൻ,പി.ടി എ പ്രസിഡണ്ട് എൻ അബ്ദുൾ ഗഫൂർ, മാനേജർ ഇൻ ചാർജ് ഡോ. ടി.പി. ഇബ്രാഹിം, ഹെഡ്മിസ്ട്രസ് എം. ബിന്ദു, മലബാർ സ്ക്കൂൾ ചെയർമാൻ എൻ. എ. ബാവഹാജി, എസ്.എം....

Post

സഹവാസ ക്യാമ്പ് കൂട്ട് പൊൻമുണ്ടം സൗത്ത് ജി എം എൽ പി സ്കൂളിൽ

ചെറിയമുണ്ടം :ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് കൂട്ട് പൊൻമുണ്ടം സൗത്ത് ജി എം എൽ പി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസുഫ് ആദ്ധ്യക്ഷ്യം വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സൈനബ മുഖ്യാതിഥിയായിരുന്നു. താനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി എച്ച് കുഞ്ഞായിഷക്കുട്ടി ,...

Post

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് തിരൂരിൽ

തിരൂർ : എംഇഎസ് തിരൂർ യൂണിറ്റും, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 2024 ഡിസംബർ 24 ചൊവ്വ തിരൂർ എംഇഎസ് സെൻട്രൽ സ്കൂളിൽ വച്ച് നടക്കുന്നു. തിരൂർ എംഎൽഎ കുർക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നതാണ്, എംഇഎസ് ജില്ലാ പ്രസിഡൻറ് മുഹമ്മദ് ഷാഫി കൈനിക്കര മുഖ്യാതിഥി ആയിരിക്കും. പരിശോധ വിഭാഗങ്ങൾ ജനറൽ മെഡിസിൻ,ജനറൽ സർജറി,നേത്രരോഗം,സ്ത്രീരോഗം, ഹൃദ്രോഗം, ഇഎൻടി ,കുട്ടികളുടെ രോഗം, ത്വക്ക് രോഗം, ശ്വാസകോശ രോഗം , ദന്തരോഗം, തുടങ്ങി...

Post

പാറശ്ശേരി നാലകത്ത് കദീജ (73) അന്തരിച്ചു

തിരൂർബി പി അങ്ങാടി പാറശ്ശേരി നാലകത്ത് കദീജ (73) അന്തരിച്ചു. ഖബറടക്കം ശനി രാവിലെ 9.30 ന് ബി പി അങ്ങാടി തെക്കെ ജുമാ മസ്ജിദിൽ.ഭർത്താവ് :നെല്ലാഞ്ചേരി അബ്ദുറഹിമാൻ മക്കൾ: മുജീബ് റഹ്മാൻ,സൈഫുദ്ധീൻ ( സി പി ഐ എം തലക്കാട് ലോക്കൽ കമ്മിറ്റി അംഗം, തിരൂർ അർബൺ കോ ഓപ്പറേറ്റീവ് ബാങ്ക് മംഗലം ബ്രാഞ്ച് ജീവനക്കാരൻ)നിജാബ്, ഷജാബ് റഹ്മാൻ.മരുമക്കൾ: ഹലീമ,ഷംല ,ഫഹ്മിദ നസ്റി

Post
റൂട്രോണിക്സ് മലപ്പുറം ജില്ലാ കലോത്സവം ലോഗോ പ്രകാശനം

റൂട്രോണിക്സ് മലപ്പുറം ജില്ലാ കലോത്സവം ലോഗോ പ്രകാശനം

. കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ മലപ്പുറം ജില്ലയിലെ അംഗീകൃത പഠന കേന്ദ്രങ്ങളുടെ കൂട്ടായ്മയായ റാറ്റ്ക മലപ്പുറത്തിന് കീഴിൽ ജനുവരി 14 ന് മലപ്പുറം ടൗൺഹാളിൽ നടക്കുന്ന, ഉത്സവ് 2025 കലോത്സവത്തിന്റെ ലോഗോ പ്രകാശനം മലപ്പുറം സബ്കളക്ടർ ആര്യ വി. എം. ഐ എ എസിൽ നിന്നും പ്രോഗ്രാം ജനറൽ കൺവീനർ ഷമീർ കളത്തിങൽ ഏറ്റുവാങ്ങി.ചടങ്ങിൽ പ്രോഗ്രാം കൺവീനർ അനീഫ് രാജാജി, സമദ് കോട്ടക്കൽ, ജിതേഷ് ചെമ്മാട്, കാമിൽ ഷൗക്കി, റഫീഖ്. എം കരുവാരകുണ്ട്, നസറുദ്ധീൻഎൻ. ടി ,...

Post
നാലകത്ത് കദീജ അന്തരിച്ചു.

നാലകത്ത് കദീജ അന്തരിച്ചു.

തിരൂർ:ബി പി അങ്ങാടി പാറശ്ശേരി നാലകത്ത് കദീജ (73) അന്തരിച്ചു. ഖബറടക്കം ശനി രാവിലെ 9.30 ന് ബി പി അങ്ങാടി തെക്കെ ജുമാ മസ്ജിദിൽ.ഭർത്താവ് :നെല്ലാഞ്ചേരി അബ്ദുറഹിമാൻ .മക്കൾ: മുജീബ് റഹ്മാൻ,സൈഫുദ്ധീൻ ( സി പി ഐ എം തലക്കാട് ലോക്കൽ കമ്മിറ്റി അംഗം, തിരൂർ അർബൺ കോ ഓപ്പറേറ്റീവ് ബാങ്ക് മംഗലം ബ്രാഞ്ച് ജീവനക്കാരൻ )നിജാബ്, ഷജാബ് റഹ്മാൻ.മരുമക്കൾ: ഹലീമ,ഷംല , ഫഹ്മിദ നസ്റി

Post
എംഇഎസ് ഹൈസ്കൂൾ ക്രിസ്മസ് ആഘോഷിച്ചു

എംഇഎസ് ഹൈസ്കൂൾ ക്രിസ്മസ് ആഘോഷിച്ചു

പൊന്നാനി: താലൂക്കിലെ ഏറ്റവും വലിയ കേക്ക് മുറിച്ച് എംഇഎസ് ഹൈസ്കൂൾ ക്രിസ്മസ് ആഘോഷിച്ചു.ചടങ്ങിൽ സ്കൂൾ സെക്രട്ടറി ടി.വി അബ്ദുറഹിമാൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് മഞ്ചേരി ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ വി സുധീഷ്, എച്ച്. എം. എ വി ഷീബ, സ്റ്റാഫ് സെക്രട്ടറി കാദർകുട്ടി, എം.ടി.യെ പ്രസിഡന്റ് റംല, ബാദുഷ, സൈഫുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു