കൊണ്ടാഴി : സൗത്ത് കൊണ്ടാഴി സ്വദേശിയായ മൂത്തേടത്ത് രവീന്ദ്രൻ രചിച്ച “കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്ര മഹാത്മ്യം” പുസ്തകത്തിൻ്റെ പ്രകാശനംആലപ്പുഴ ചെങ്ങന്നൂർ കക്കാട്ട് എഴുന്തോലിൽ മഠം ആചാര്യൻ ബ്രഹ്മശ്രീ സതീശൻ ഭട്ടത്തിരിപ്പാട് നിർവഹിച്ചു. കൊണ്ടാഴി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രസാദ് ചന്ദ്രൻ അധ്യക്ഷനായി. ശ്രീമദ്ഭാഗവത ആചാര്യ തുളസി ബാലകൃഷ്ണൻ, തൃത്തം തളി ശിവപാർവതി ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറിആർ.കെ.വിജയകുമാർ പുസ്തകം ഏറ്റുവാങ്ങി. സി.പി .ഷനോജ്, രവീന്ദ്രൻ മൂത്തേടത്ത് എന്നിവർ സംസാരിച്ചു.
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
പൂർവ്വ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ നാടക കളരി ശ്രദ്ദേയമായി
തലകടത്തൂർ :തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂൾ നൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ നാടക കളരി ശ്രദ്ദേയമായി. നാടക പരിശീലകൻ ശിവപ്രസാദ് ശിവപുരി നാടക കളരിക്ക് നേതൃത്വം നൽകി. അഭിനയ കലയുടെ വിവിധ മേഖലകൾ സ്വയത്തമാക്കാൻ ഈ പരിശീലനത്തിലൂടെ കഴിഞ്ഞു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അഭിനയിച്ചും ആടിയും പാടിയും നൃത്തം ചെയ്തും നാടക കളരിയെ കുട്ടികൾ സമ്പുഷ്ടമാക്കി. പ്രധാനാധ്യാപിക വി പി മീര മോൾ...
ജെ സി ഐ സ്ക്കൂൾ അഡോപ്ഷൻ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു
കല്പകഞ്ചേരി : ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ ഇന്ത്യ മേഖല 28 ൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിദ്യാലയം ദത്തെടുക്കൽ വിദ്യാഭ്യാസ പദ്ധതിയുടെലോഗോ പ്രകാശനം ചെയ്തു. പദ്ധതി പ്രകാരം ഒരു ജെസി ഐ ഘടകം പ്രദേശത്തെ ഒരു വിദ്യാലയം ഏറ്റെടുത്ത് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുക എന്നതാണ്. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കുള്ള ശാക്തികരണ പരിശീലനം, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനം, ദിനാചരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. മേഖല പ്രസിഡൻ്റ് അഡ്വ: ജംഷാദ് കൈനിക്കര ലോഗോ...
വൈദ്യശ്രേഷ്ഠ പുരസ്കാരം ഡോ : അബ്ദുല്ല ചെറയകോട്ടിന് സമ്മാനിച്ചു.
തിരൂർ: അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി ആധുനിക വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിച്ചുവരുന്ന ഡോ : അബ്ദുല്ല ചെറയക്കോട്ടിന് വൈദ്യ ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു.തിരൂർ സിറ്റി ഹോസ്പിറ്റൽ റൂബി ‘ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പുരസ്കാരമാണിത്. 1970ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പഠനം പൂർത്തിയാക്കി സ്വദേശത്തും വിദേശത്തും നിരവധി ആശുപത്രികളിൽ സേവനം ചെയ്ത വ്യക്തിത്വമാണ് ഡോ : അബ്ദുല്ല. കോഴിക്കോട് മിംസ് ഹോസ്പിറ്റലിന്റെ ഫൗണ്ടറും ഇന്ത്യയിലെ ആദ്യത്തെ നാബ് അക്കിഡിറ്റേഷനുള്ള ആശുപത്രിയായിമീംസിനെ മാറ്റിയതും അദ്ദേഹമാണ്നിലവിൽ കോഴിക്കോട് സ്റ്റാർ കെയർ...
സുകൃതം പദ്ധതി തീരദേശത്തിന് നൂതന വികസന മന്ത്രം
കൂട്ടായി : ഒരു വർഷക്കാലം നീണ്ട് നിൽക്കുന്ന സുകൃതം പദ്ധതി മംഗലം പഞ്ചായത്തിലെ തീരദേശത്തിന് ഒരു നൂതന വികസന മന്ത്രമായിരിക്കുമെന്ന് സബ്കലക്ടർ ദിലീപ് കൈനിക്കര അഭിപ്രായപ്പെട്ടു. തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളജ് എൻ.എസ് എസ് യൂണിറ്റുകൾ തീരദേശത്ത് നടപിലാക്കുന്ന സുകൃതം പദ്ധതിയുടെ പ്രഖ്യാപനം കൂട്ടായി എസ്.എച്ച് .എം.യു.പി. സ്കൂളിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഡോ. അബ്ദുൽ ജബ്ബാർ അഹമദ് അധ്യക്ഷത വഹിച്ചു. തിരൂർ ഡി. വൈ എസ്. പി ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു....
ജുനൈദ് കൈപ്പാണിക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്
ന്യൂഡൽഹി : പൊതുപ്രവർത്തകനുംവയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയെ തേടി ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്.കഴിഞ്ഞ നാല് വർഷത്തിനി ടയിൽ ഏറ്റവും കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലാണ് ജുനൈദ് കൈപ്പാണിയ്ക്ക് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ലഭിച്ചത്. കർമ്മബാഹുല്യത്തിനും ഭരണപരമായതിരക്കുകൾക്കുമിടയിലുംസമയം ക്രമീകരിച്ച് പൊതുവായതും ഔദ്യോഗികവും അനൗദ്യോഗികവുമായ ആയിരകണക്കിന് ക്ഷണിക്കപ്പെട്ട ചടങ്ങുകളിൽ പങ്കെടുത്ത് സാന്നിധ്യം അറിയിച്ചു. പൊതുപ്രവർത്തനരംഗത്തും ജീവകാരുണ്യമേഖലയിലുംപരമ്പരാഗത മാധ്യമങ്ങളേയും സമൂഹമാധ്യമങ്ങളേയും കൃത്യവും ഫലപ്രദവുമായി ഉപയോഗിച്ച്...
ദുരിതാശ്വാസ തുക തിരിച്ചുനൽകാനുള്ള ഉത്തരവ് നീതികരിക്കാനാവാനാവില്ല
തിരൂരങ്ങാടി ;2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനൽകാനുള്ള ഉത്തരവ് നീതികരിക്കാനാവാത്തതാണന്നും സർക്കാർ വീഴ്ച ജനങ്ങളുടെ മേൽ കെട്ടിവെക്കരുതെന്നും എസ്.ഡി.പി ഐ.തിരൂരങ്ങാടി നിയോജക മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി ആവശ്യപ്പെട്ടു. തിരൂരങ്ങാടിയിൽ മണ്ഡലത്തിൽ പ്രളയ ഭാതിതരായ കുടുംബങ്ങൾക്കാണ് വർഷങ്ങൾക്ക് ശേഷം നോട്ടീസ് അയച്ചിരിക്കുന്നത്. റവന്യൂവകുപ്പാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തിരൂരങ്ങാടി താലൂക്കിലെ നൂറ് കണക്കിന് കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ നോട്ടീസ് പ്രളയത്തിനുശേഷം അടിയന്തിര സഹായധനമായി ലഭിച്ചതിൽനിന്ന് അധികമായി ലഭിച്ച തുക തിരിച്ചടക്കണമെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി തഹസിൽദാർ അയച്ചിരിക്കുന്ന...
സപ്ത ദിന എൻ എസ് എസ് സഹവാസ ക്യാ മ്പിന് തുടക്കമായി.
ച ദിന എൻ എസ് എസ് സഹവാസ ക്യാ മ്പിന് തുടക്കമായി. വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ചേളാരി വൊ ക്കേഷണൽ ഹയർ സെക്ക ൻഡറി സ്കൂൾ വൊക്കേഷ ണൽ വിഭാഗം നാഷണൽ സർവീസ് സ്കീം – നിലാവ് സപ്തദിന സഹവാസ ക്യാ മ്പ് തുടങ്ങി. സുസ്ഥിരവിക സനത്തിനായി യുവത എന്ന താണ് ഈ വർഷത്തെ ക്യാ മ്പ് പ്രമേയം.കാലികപ്രസ ക്തങ്ങളായ വിവിധ പ്രോജ ക്ടുകൾ വിവിധ ഡിപ്പാർട്ട്മെ ന്റുകളുമായി സഹകരിച്ചു കൊണ്ടാണ് പൂർത്തിയാക്കു ന്നത്.താഴെ ചേളാരി എയുപി സ്കൂളിൽ...
മാലിന്യ മുക്ത കേരളം
ചാലക്കുടി:ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ചാലക്കുടി കെ.എസ്.ആർ.ടി.സി. ഡെപ്പോയിലെ മാസ് ക്ലീനിംഗ് ഡ്രൈവ് ബഹു: അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ കെ.ജെ.സുനിൽ ഉദ്ഘാടനം ചെയ്തു. മേലൂർ നിർമല കോളേജ് ഓഫ് ആർട്സ് വിദ്യാർത്ഥികളുടേയും ഹരിത കേരള മിഷൻ്റേയും സഹകരണത്തോടെയായിരുന്നു ശുചീകരണപ്രവർത്തനങ്ങൾ.പി. എ. ദിലീപ് കുമാർ (ജി.സി.ഐ) സ്വാഗതം പറഞ്ഞു.നിത പോൾ ( വാർഡ് കൗൺസിലർ),ടി.എസ്.മഞ്ജുഷ് (വി.എസ്), ടി.എ.ടിനു ( ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ), കെ.ജെ. നെൽസൺ (എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ നിർമ്മല കോളേജ്) എന്നിവർ പങ്കെടുത്തു. കോളേജ് നാഷണൽ...
പത്രപ്രവർത്തക പെൻഷൻ 15000 രൂപയാക്കി വർദ്ധിപ്പിക്കണം
കോട്ടയം: പത്രപ്രവർത്തക പെൻഷൻ 15000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നു സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം സർക്കാറിനോടവശ്യപ്പെട്ടു.സംസ്ഥാന സർക്കാറിൻ്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപിൽ ട്രഷറി മുഖേന പെൻഷൻ വാങ്ങുന്ന മുതിർന്ന പത്രപ്രവർത്തകരെയും ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സിറ്റി സെൻസ് ക്ലബ്ബിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് അലക്സാണ്ടർ സാം അദ്ധ്യക്ഷത വഹിച്ചു. ഫോറം മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന വാസുദേവൻ അന്തിക്കാടിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടാണു യോഗം ആരംഭിച്ചത്. ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ പ്രവർത്തന...


