Category: പ്രാദേശികം

Post

എ.പി അസ്‌ലം ഹോളി ഖുർആൻ അവാർഡുകൾ വിതരണം ചെയ്തു

കൽപകഞ്ചേരി: എ.പി അസ്‌ലം ഹോളി ഖുർആൻ മൽസരത്തിൽടി.എ അർഷദ് വയനാട് വിജയിയായി.എൻ.പി മുഹമ്മദ് സുഹൈൽ മലപ്പുറം രണ്ടാം സ്ഥാനവും ഹയാൻ അബൂബക്കർ ബിൻ ഹാസിഫ് കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഥമ എ.പി അസ്‌ലം ഹോളി ഖുർആൻ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു.ഖുർആനിൻ്റെ ഭാഷ സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സമാനതകളില്ലാത്ത ഭാഷയാണെന്നും, ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും ഖുർആൻ മനുഷ്യരോട് സംവദിക്കുന്ന പോലെ സംവദിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എ.പി അബ്ദുസമദ്...

Post

ജിഎം വിളകൾക്കെതിരെ കേരളം

തിരൂർ:- കേരളാ ജൈവകർഷക സമിതിയുടെ ആഭിമുഖ്യത്തിൽ തിരൂർ ഗാന്ധിയൻ പ്രകൃതിജീവനകേന്ദ്രത്തിൽ വെച്ച് “ജനിതകമാറ്റം വരുത്തിയ വിളകൾ – പാരിസ്ഥിതിക കാർഷിക ആരോഗ്യ പ്രത്യാഘാതങ്ങൾ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഗാന്ധിയൻ പ്രകൃതിജീവനകേന്ദ്രം ഡയറക്ടർ ഡോ. പി.എ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളാ ജൈവ കർഷക സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഖദീജ നർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബി. സതീശ് കുമാർ, സംസ്ഥാന ഭരണസമിതി അംഗം നിളാചന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസ്സ് എടുത്തു. താലൂക്ക് സെക്രട്ടറി കെകെ...

Post

പത്രവായനയുടെ അഭാവം, വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നു

തിരുവനന്തപുരം,സമൂഹമാധ്യമങ്ങളിലുള്ള അമിതഭ്രമംപുതു തലമുറയെ പത്രവായനയിൽ നിന്നടക്കം അകറ്റാനിടയാക്കിയത് വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തെയടക്കംസാരമായി ബാധിച്ചിട്ടുണ്ട്.പാo പുസ്തകത്തിനപ്പുറംവിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട പൊതുവായ അറിവുകൾ സ്വയത്തമാക്കാനുളള മികച്ച വഴിയായിരുന്നു പ്രതിദിനമുള്ള പത്ര വായന. ചുറ്റുപാടുമുള്ള കാര്യങ്ങൾ മനസ്സിലാക്കി അപഗ്രഥിക്കുകയും സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും നിലപാടുകളും രൂപപ്പെടുത്താനും പത്രവായനയോളം മികച്ചതും എളുപ്പവുമായ മറ്റൊരു മാധ്യമവുമില്ല. വിദ്യാർത്ഥികളിലെ മാതൃഭാഷപരമായ പരിജ്ഞാനവും പദസമ്പത്തും വർദ്ധിപ്പിക്കാനാകുന്നത് പത്രവായനയിലൂടെയാണ്. ആയതിനാൽപ്രതിദിന പത്രവായനയും അപഗ്രഥനവും പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റിയുള്ള പരിഷ്കരണം സംസ്ഥാന പാഠ്യപദ്ധതിയിൽ ഉണ്ടാകണം. യു.പി തലം മുതൽ ഹൈസ്കൂൾ തലം വരെ...

Post
എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

🔹 തിരൂർ: മംഗലം ആശാന്‍ പടിയിൽ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. ആശാന്‍ പടി കോതപ്പറമ്പ് കുപ്പന്റെ പുരക്കല്‍ അഷ്‌കറിനാണ് വെട്ടേറ്റത്. തലയ്ക്കും കൈകള്‍ക്കും കാലിനും ഗുരുതര പരിക്കുണ്ട്. തവനൂര്‍ മണ്ഡലത്തിലെ മംഗലം ആശാന്‍ പടിയില്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. അഷ്‌കര്‍ കോതപ്പറമ്പ് കടല്‍ തീരത്ത് ഇരിക്കുമ്പോഴാണ് ബൈക്കിലും ഓട്ടോയിലും ആയി വാളും ഇരുമ്പ് പൈപ്പും അടക്കം ഉള്ള മാരകായുധങ്ങളുമായി എത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മുസ്‌ലിം ലീഗ് തവനൂര്‍ മണ്ഡലം നേതാവ് റാഫിയും സഹോദരങ്ങളും സുഹൃത്തുക്കളും...

Post
അക്ബറലി മമ്പാട് അനുസ്മരണം ഞായറാഴ്ച

അക്ബറലി മമ്പാട് അനുസ്മരണം ഞായറാഴ്ച

തിരൂർ. തിരൂരിന്റെ സാമൂഹ്യ സാംസ്കാരിക സാഹിത്യ വിദ്യാഭ്യാസ രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന അക്ബറലി മമ്പാടിൻ്റെ നാലാം ചരമവാർഷികം തിരൂർ സൗഹൃദവേദി സമുചിതമായി ആചരിക്കും. ഡിസംബർ 29 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് താഴെപ്പാലം മസ്ജിദ് കോൺഫറൻസ് ഹാളിൽ ആണ് അനുസ്മരണ പരിപാടി നടക്കുക. പ്രശസ്ത മാധ്യമപ്രവർത്തകൻ പി .എ. എം. ഹാരിസ് ഉദ്ഘാടനം ചെയ്യും. കേരള പബ്ലിക് റിലേഷൻ ജോയന്റ് ഡയറക്ടറും എഴുത്തുകാരനുമായ പി. എ. റഷീദ് അനുസ്മരണ പ്രഭാഷണം നടത്തും. കെ. പി.ഒ .റഹ്മത്തുല്ല, ഈ രാമകൃഷ്ണൻ ഉണ്ണി....

Post
ബോൺ നതാലെ: തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബോൺ നതാലെ: തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബോൺതാലെയോടനുബന്ധിച്ച് 27.12.2024 തിയ്യതി ഉച്ചതിരിഞ്ഞ് 2 മണി മുതൽ, തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങ് അനുവദിക്കുന്നതല്ല.മണ്ണൂത്തി ഭാഗത്തുനിന്നും വന്ന് ശക്തൻ സ്റ്റാൻറിലേക്ക് പോകേണ്ട ബസ്സുകൾ പുളിക്കൻ മാർക്കറ്റ് സെൻററിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമ നഗർ, ITC ജംഗ്ഷൻ ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻറിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാര്ഴട്ടേഴ്സ്, കാട്ടൂക്കാരൻ ജംഗ്ഷൻ, ശവക്കോട്ട, ഫാത്തിമ നഗർ...

Post
എം ടി യെ-ഡീലിറ്റ് നൽകി ആദരിച്ച ഓർമ്മയിൽ കാലി ക്കറ്റ് സർവ്വകലാശാല.

എം ടി യെ-ഡീലിറ്റ് നൽകി ആദരിച്ച ഓർമ്മയിൽ കാലി ക്കറ്റ് സർവ്വകലാശാല.

. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം :എം ടി യെ-ഡീ ലിറ്റ് നൽകി ആദരിച്ച ഓർമ്മ യിൽ കാലിക്കറ്റ് സർവ്വകലാ ശാല.കാലിക്കറ്റ് സര്‍വകലാ ശാല 1996 ജൂണ്‍ 22-ന് ഡീ ലിറ്റ് നല്‍കി എം.ടി. വാസുദേ വന്‍ നായരെ ആദരിച്ചത്. മലയാളസാഹിത്യത്തിനു ന ൽകിയ അമൂല്യ സംഭാവന കൾ കണക്കിലെടുത്താണ് 1996-ൽ കാലിക്കറ്റ് സർവ്വക ലാശാലബഹുമാനസൂചകമായി ഡി.ലിറ്റ്.ബിരുദം നൽകി ആദരിച്ചത്.ഡോ.സുകുമാര്‍ അഴീക്കോട് കാലിക്കറ്റ് സര്‍വകലാശാലാ മലയാളം പഠനവകുപ്പ് മേധാ ‘വിയും വൈസ്ചാന്‍സലറു മൊക്കെയായിരുന്നകാലഘട്ടങ്ങളിൽ എം.ടി. ഇടക്കിടെ കാമ്പസ്...

Post

നികത്താനാകാത്ത നഷ്ടം:മന്ത്രി വി അബ്ദുറഹിമാൻ

തിരൂർ: മലയാളത്തിനും മലയാളിക്കും നികത്താനാകാത്ത നഷ്ടമാണ് എം ടി വാസുദേവൻനായരുടെ വേർപാടെന്നു ന്യൂനപക്ഷക്ഷേമ – കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. നക്ഷത്ര തുല്യമായ വാക്കുകളും പ്രയോഗങ്ങളും തലമുറകള്‍ക്കായി കാത്തുവെച്ച മലയാളഭാഷയുടെ സുകൃതമാണ് വിടവാങ്ങിയത്. ഒരു കാലഘട്ടവും ജീവിതസമസ്യകളും നെഞ്ചുലയ്ക്കുന്ന തീവ്രതയോടെ കടലാസിലേക്കു പകര്‍ത്തിയ അതുല്യ പ്രതിഭാസമായിരുന്നു എം ടി. ഏതു സാധാരണക്കാരനിലേക്കും അനായാസം കടന്നുകയറുന്ന രചനാശൈലിയാണ് അദ്ദേഹത്തെ തലമുറകളുടെ പ്രിയങ്കരനാക്കിയത്. ജീവിത യാഥാര്‍ത്ഥ്യങ്ങൾ ആ രചനകളിലെല്ലാം നിറഞ്ഞുനിന്നു. അതുകൊണ്ടാണ് കാലത്തിലെ സേതുവും നാലുകെട്ടിലെ അപ്പുണ്ണിയും മലയാളിയുടെ...

Post

ബസ് സർവീസ് നിർത്തി വയ്ക്കില്ല

പൊന്നാനി: പൊന്നാനി കൊല്ലൻ പടിയിലെ ഉറൂബ് നഗർ, കണ്ണൻ ത്രിക്കാവ് പ്രദേശങ്ങളിലേക്ക് നിലവിലുണ്ടായിരുന്ന ബസ് സർവീസ് നിർത്തിവയ്ക്കുന്നതിന് നിർദ്ദേശം നൽകിയ എംഎൽഎയുടെ നടപടി പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജോയിൻറ് ആർ ടി ഒ യെ ഉപരോധിച്ച് പരാതി നൽകി. എംഎൽഎയും, പാർട്ടിക്കാരും വിളിച്ചു ചേർത്ത യോഗത്തിലേക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നിലവിലുള്ള ബസ് സർവീസ് നിർത്തി വയ്ക്കുവാൻ നിർദ്ദേശം നൽകുകയാണ് ചെയ്തിട്ടുള്ളത്. ബസ് സർവീസ് നിർത്തിവയ്ക്കുവാൻ നിയമസഭയിൽ...

Post

പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാര്‍ഷിക പരിപാടി 25-12-24ന് നടത്തി

തിരൂർ:പൂഴിക്കുന്ന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ആയതിൻറെ ആറാം വാര്‍ഷിക പരിപാടി 25-12-24ന് നടത്തി. ട്രസ്റ്റ് പ്രസിഡണ്ട് ഹനീഫ അടിപ്പാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാനാലാപനത്തിലൂടെ വളർന്നു വരുന്ന സോഷൃൽ മീഡിയ സ്റ്റാർ മാസ്റ്റർ ശ്രീഹരി.പാറശ്ശേരി പരിപാടി ഉൽഘാടനം ചെയ്തു. ട്രസ്റ്റ് ട്രഷറർ ശശികുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി സലീം കൈരളി റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് മെംപർ മണികണ്ഠൻ മാസ്റ്റർ മുഖൃ പ്രഭാഷണം നടത്തി. ഭാരവാഹികളായ നാസർ , പ്രകാശദാസ്,ഹക്കീം മാസ്റ്റർ,ബേബി നായർ,കുഞ്ഞാപ്പു മുഗൾ ,രാജേഷ്...