Category: പ്രാദേശികം

Post

അനന്താവൂർ ആരോഗ്യ ഉപകേന്ദ്രം: പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി തുടങ്ങി

തിരുന്നാവായ : അനന്താവൂർ മുട്ടിക്കാട് ആരോഗ്യ ഉപകേന്ദ്രത്തിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി തുടങ്ങി. ഇ.ടി.മുഹമ്മദ് ബഷീർ എം.പി. യുടെ 2023- 24 വർഷത്തിലെ 25 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടം ആധുനിക സൗകര്യങ്ങളോടെയാണ് നിർമിക്കുന്നത്. ഡോക്ടേഴ്സ് റൂം, ഇമ്മ്യൂണൈസേഷൻ ഏരിയ, ഫീഡിങ്ങ് കോർണർ, വെയിറ്റിങ്ങ് ഏരിയ, സ്റ്റോർ റൂം, നഴ്സിങ്ങ് റസ്റ്റിങ്ങ് റൂം എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഡോ: അബ്ദുസ്സമദ് സമദാനി എം.പി. പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. കുറുക്കോളി മൊയ്തീൻ എം എൽ എൽ...

Post

നിറമരുതൂര്‍ സ്‌കൂളില്‍ സ്റ്റേഡിയവും ഗ്യാലറിയും ഉദ്ഘാടനം ജനുവരി11

നിറമരുതൂര്‍:നിറമരുതൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1.89 കോടി ചെലവില്‍ നിര്‍മ്മിച്ച മള്‍ട്ടിപര്‍പസ് സ്റ്റേഡിയത്തിന്റെയും ഗ്യാലറിയുടെയും ഉദ്ഘാടനം സ്പോര്‍ട്സ്- വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി ചടങ്ങില്‍ അധ്യക്ഷനാവും. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് വി.പി. അനില്‍ മുഖ്യാതിഥിയാവും. ജനപ്രതിനിധികള്‍, കായികരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പ്രീ എഞ്ചിനീയറിങ് സ്ട്രക്ചറോടു കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ഗ്യാലറി തുടങ്ങി വിപുലമായ...

Post

പങ്ങാരപ്പിള്ളി ആതിര യുടെവാർഷികാഘോഷംഞായറാഴ്ച

ചേലക്കര:പങ്ങാരപ്പിള്ളി ആതിര കലാസാംസ്കാരിക സമിതിയുടെയും ഗ്രാമീണ വായനശാലയുടെയും സംയുക്ത വാർഷിക ആഘോഷങ്ങൾ പന്ത്രണ്ടാം തീയതി ഞായറാഴ്ച നടക്കും. ആഘോഷത്തോടനുബന്ധിച്ച് വൈകുന്നേരം 5. ന് മെഗാ ഫ്യൂഷൻ ഡാൻസ് അരങ്ങേറും. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത പ്രഭാഷകനും മോട്ടിവേറ്ററുമായ വി.കെ സുരേഷ് ബാബു ഉദ്ഘാടനം നിർവഹിക്കും. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്റഫ് അധ്യക്ഷനാകും. തുടർന്ന് നൃത്തമഞ്ജരിയും വൈകിട്ട് 7 30ന് തിരുവനന്തപുരം കടക്കാവൂർ എസ് എസ് നടനസഭയുടെ സൂപ്പർഹിറ്റ് നാടകം റിപ്പോർട്ട് നമ്പർ 79...

Post

കോടതി പനയത്തിൽകാട് റോഡ് ഉദ്ഘാടനം ചെയ്തു

കോടതി:പരപ്പനങ്ങാടി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കോടതി പനയത്തിൽകാട് റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻപി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.കൗൺസിലർ ഖദീജത്തുൽ മാരിയ അധ്യക്ഷത വഹിച്ചു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നിസ താഹിർ, കൗൺസിലർ ബേബി അച്യുതൻ, മുൻ കൗൺസിലർ ഉസ്മാൻ പുത്തരിക്കൽ എന്നിവർ സംസാരിച്ചു.

Post

എം .എസ്. ഗോപാലൻ (80) അന്തരിച്ചു

ഊർങ്ങാട്ടിരി : കിണറടപ്പൻ പുളിക്കിയിൽ വീട്ടിൽ എം.എസ്. ഗോപാലൻ (80) അന്തരിച്ചു.. ഭാര്യ: അമ്മിണി.മക്കൾ : സുരേഷ് (പൊതുമരാമത്ത് വകുപ്പ് എൻഎച്ച് സബ് ഡിവിഷൻ പാലക്കാട്) സുധ ( ക്വാളിറ്റി കൺട്രോളർ, സൂപ്പർനോവ). മരുമക്കൾ : ഉണ്ണി, അജിന

Post
കണ്ണീരോപ്പി അദാലത്ത്; പരാതികൾക്ക് പരിഹാരം

കണ്ണീരോപ്പി അദാലത്ത്; പരാതികൾക്ക് പരിഹാരം

കൊച്ചി: കാലങ്ങളായി തീർപ്പാകാതെയിരുന്ന പരാതികൾക്ക് പരിഹാരമായതോടെ നിരവധി പേരെ കണ്ണീർ കയത്തിൽ നിന്നും കരകയറ്റാനായി ജില്ലാ അദാലത്തിലൂടെ.കോതമംഗലം താലൂക്കിലെ കീരംപാറ വില്ലേജ് പുന്നേക്കാട് കരയിൽ ലൂസി ജോണിന് ഇഷ്ടദാനമായി ലഭിച്ച സ്ഥലം പോക്ക് വരവ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സർവേ നമ്പർ 4-55/1/1 ലെ മൂന്ന് സെൻ്റ് സ്ഥലത്തിന് 1994 വരെ കരം അടച്ചിരുന്നു. കോതമംഗലം രജിസ്ട്രാർ ഓഫീസിൽ ആധാരം ചെയ്തിരുന്നെങ്കിലും ലൂസിക്ക് പോക്ക് വരവ് ചെയ്ത് കരം അടയ്ക്കാൻ സാധിച്ചിരുന്നില്ല. രോഗിയായ ഭർത്താവും മൂന്നു പെൺമക്കളും മാത്രമാണ്...

Post
വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

പെരിന്തൽമണ്ണ: 110 KV സബ്സ്റ്റേഷൻ പെരിന്തൽമണ്ണയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 12-01-2025 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ പെരിന്തൽമണ്ണ സബ്സ്റ്റേഷൻ കീഴിലുള്ള എല്ലാ 11 KV ഫീഡറുകളിൽ നിന്നുള്ള വൈദ്യുതി വിതരണവും തടസപ്പെടുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

Post

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം

മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ അരിയൂര്‍ പിലാപ്പടിയില്‍ വാഹനാപകടം. പിക്കപ്പ് വാനും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതിനിടെ മറ്റൊരു കാറിലും സ്‌കൂട്ടറിലും തട്ടിയതായും പറയുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ യായിരുന്നു സംഭവം. പരിക്കേറ്റ പിക്കപ്പ് ഡ്രൈവറെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സതേടി. പരിക്ക് ഗുരുതരമല്ല.കാര്‍ മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്കും പിക്കപ്പ് വാന്‍ എതിര്‍ ദിശയിലും സഞ്ചരിക്കുകയായിരുന്നു.അപകടത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സം ഭവിച്ചു. ദേശീയപാതയില്‍ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. വിവരമറിയിച്ച പ്രകാരം...

Post

ദുബായ് കെഎംസിസി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.

ദുബായ് കെഎംസിസി ഓഫീസിൽ വെച്ച് ചേർന്ന നിരമരുതൂർ പഞ്ചായത്ത്‌ കൌൺസിൽ മീറ്റ് ദുബായ് കെഎംസിസിതാനൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ സിദ്ധിക്കിന്റെ ഖിറാഹത്തോടെ തുടങ്ങി മണ്ഡലം പ്രസിഡണ്ട്‌ ഷൗക്കത്തലി സാഹിബ്‌ ആദ്യക്ഷത വഹിക്കുകയും സീനിയർ അംഗം ഹംസഹാജി മാട്ടുമ്മൽ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ചടങ്ങിൽ അബ്ദുൽ ഖാദർ അരിപ്പാമ്പ്ര മുഖ്യ പ്രഭാഷണം നിർവഹിച്ചു.തുടർന്ന് നടന്ന പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നിരീക്ഷകൻ, താനൂർ മണ്ഡലം സെക്രട്ടറി അനസ് താനാളൂർ അവതരിപ്പിച്ച പാനൽ ഐക്യഖണ്ടേനെ അംഗീകരിക്കുകയും പുതിയ കമ്മിറ്റി നിലവിൽ വരികയും...