Category: പ്രാദേശികം

Post

ഇംപെറ്റസ് ഐ ജി എം തിരൂർ മണ്ഡലം ലീഡേഴ്സ് ക്യാമ്പ് നടത്തി

തിരൂർ:ഇൻ്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻ്റ് ഫെബ്രുവരി 2 ന് കോഴിക്കോട് നടത്തുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി തിരൂർ മണ്ഡലം സമിതി സംഘടിപ്പിച്ച ഇം പെറ്റസ് ലീഡർഷിപ്പ് ക്യാമ്പ് ചെമ്പ്ര ഓല വിദ്യാലയത്തിൽ നടന്നു. കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറിഫൈസൽ നന്മണ്ട ഉദ്ഘാടനം ചെയ്തു. ഇഖ്ബാൽ വെട്ടം മുഖ്യ പ്രഭാഷണം നടത്തി. ഫർഹ ഫിറോസ് അധ്യക്ഷത വഹിച്ചു. റിഫ ഷാനവാസ് ക്യാമ്പിന് നേതൃത്വം നൽകി. മുനീർ ചെമ്പ്ര , മുഫീദ് നെല്ലിക്കാട്, ഫർസാന ഷബീർ,റഹ്മത്ത് വെട്ടം, കെ....

Post

വിളവെടുപ്പ് മഹോത്സവം ഉത്ഘാടനം ചെയ്തു

ശ്രീമൂലനഗരം : ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ തരിശായിക്കിടന്ന ഭൂമിയിൽ പുഞ്ച കൃഷി നടത്തിയതിന്റെ വിളവെടുപ്പ് മഹോത്സവം പഞ്ചായത്ത് പ്രസിഡണ്ട് വി എം ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. യാക്കോബ്, ഫ്രാൻസിസ് എന്നീ സഹോദരങ്ങൾ ചേർന്നാണ് തരിശായി കിടന്ന പാടശേഖരത്ത് പുഞ്ച കൃഷി നടത്തി വിളവ് കൊയ്തത്. കൃഷിക്ക് കുമ്മായം , സബ്സിഡി ഉൾപ്പെടെ ശ്രീമൂലനഗരം കൃഷിഭവന്റെ ഭാഗത്തുനിന്ന് എല്ലാ സഹകരണങ്ങളും ലഭ്യമാക്കിയതായി പ്രസിഡൻറ് അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സില്‍വി ബിജു, കൃഷി ഓഫീസർ...

Post

മാധവം ബാലിക സദനത്തിൽ തിരുവാതിര ആഘോഷവും വാർഷികവും ആഘോഷിച്ചു.

ശ്രീമൂലനഗരം: ശ്രീമൂലനഗരം മാധവം ബാലികാ സദനത്തിൽ തിരുവാതിര ആഘോഷവും വാർഷികവും രാഷ്ട്ര സേവിക സമിതി പ്രാന്ത കാര്യവാഹിക അഡ്വ. ശ്രീകല ഉൽഘാടനം ചെയ്തു. ഗ്രാമസേവാ സമിതി പ്രസിഡൻ്റ് ഡോ. കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച സാംസ്ക്കാരിക യോഗത്തിൽ എഴുത്തുകാരൻ രാജീവ് സുധാകരൻ തിരുവാതിര സന്ദേശം നൽകി. ആഘോഷ സമിതി ജനറൽ കൺവീനർ മിനി ശിവദാസ് , സക്ഷമ ജില്ലാ ജോ. സെക്രട്ടറി സിന്ധു ഹരി, പ്രിയ ശ്രീകുമാർ, പി. സന്തോഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് അമ്മമാരുടെയും കുട്ടികളുടെയും...

Post

കൈപ്പട്ടൂർ റോഡിലെ വാഹന അപകടത്തിന് ശാശ്വതമായ പരിഹാരം കാണുക

കൈപ്പട്ടൂർ :ചെമ്പിച്ചേരി റോഡിൽ അപകട മുന്നറിയിപ്പ് നൽകിക്കൊണ്ട് ബോർഡുകൾ സ്ഥാപിക്കുക, റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക, വാഹനങ്ങളുടെ അമിതമായ വേഗത നിയന്ത്രിക്കുന്നതിന് സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുക, ചെമ്പിച്ചേരി റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക തുടങ്ങിയ, ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസിന് ഡി.വൈ.എഫ്.ഐ കാലടി മേഖല കമ്മിറ്റി നിവേദനം സമർപ്പിക്കുകയാണ് അതിനു മുന്നോടിയായി ഈ വിഷയങ്ങൾ ഉയർത്തി കാണിച്ചുകൊണ്ട് കൈപ്പട്ടൂർ ജംഗ്ഷനിൽ 5:30 ന് ശ്രദ്ധ ക്ഷണിക്കൽ സദസ്സും ഒപ്പുശേഖരണവും...

Post

വ്യപാര സംരക്ഷണ സന്ദേശ ജാഥയും പാർലമെൻറ് മാർച്ചും

കാസർഗോഡ് :വ്യാപാര മേഖലയിൽ തൊഴിൽ സംരക്ഷണത്തിനായി,ജനുവരി 13 മുതൽ 25 വരെ സംസ്ഥാന ജാഥയും ഫെബ്രുവരി 13 -ന് പാർലമെൻറ് മാർച്ചും സംഘടിപ്പിക്കുന്നു.കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ചെറുകിട വ്യാപാര-വ്യവസായ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി വ്യാപാര സംരക്ഷണ സന്ദേശ സംസ്ഥാന ജാഥയും പാർലമെൻറ് മാർച്ചും നടത്തുന്നു. സർക്കാർ നയങ്ങളുടെ ഫലമായി വ്യാപാര മേഖല മുൻപ് ഒരുകാലത്തുമില്ലാത്ത പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്.നോട്ട് നിരോധനവും, ജി.എസ്.ടിയും, ജി.ഡി. പി വളർച്ചാ നിരക്കിലുണ്ടായ ഇടിവും,...

Post

മൗലാനാ അത്വാഉർ റഹ്മാൻ വജ്ദി സ്മരണിക പ്രകാശനം ചെയ്തു…

മലപ്പുറം: സാമുദായിക സമവാക്യങ്ങൾക്ക് അതീതനായി പ്രവർത്തിച്ച മഹാ പ്രതിഭയായിരുന്നു വഹ്ദത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീറായിരുന്ന മൗലാനാ അത്വാഉർ റഹ്മാൻ വജ്ദിയെന്ന് പി.എം.എ സലാം സാഹിബ് അനുസ്മരിച്ചു..അദ്ദേഹത്തിന്റെ സ്മരണിക ‘ആദിത്യൻ അണഞ്ഞു’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. മലപ്പുറം വ്യാപാര ഭവനിൽ ഡോക്ടർ പി. മുഹമ്മദ് ഇസ്ഹാഖിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോക്ടർ പി.അബൂബക്കർ വടക്കാങ്ങരക്ക് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.. വഹ്ദത്തെ ഇസ്ലാമി കേന്ദ്ര സമിതിയംഗം നയീം തോട്ടത്തിൽ പുസ്തക പരിചയം നടത്തി.. സോഷ്യൽ ആക്ടിവിസ്റ്റ്...

Post

സ്റ്റേറ്റ് എക്സ് സർവീസസ് ബ്ലോക്ക് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

അരീക്കോട് : അരീക്കോട് ചെമ്രക്കാട്ടൂരിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊണ്ടോട്ടി ബ്ലോക്ക് ആസ്ഥാന മന്ദിരമായ വിമുക്ത ഭട ഭവൻ ജില്ലാ പഞ്ചായത്ത്വൈസ് പ്രസിഡണ്ട് ഇസ്മായീൽ മൂത്തേടം ഉൽഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ ടീച്ചർഅധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പിവി മനാഫ് , റൈഹാനത്ത് കുറുമാടൻ ,കെട്ടി അഷ്‌റഫ് , എൻ എം രാജൻ , അരീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട,...

Post

ചാലിയാറിലെ ഏറനാട് ജലോത്സവം ഞായറാഴ്ച

ജലോത്സവം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും അരീക്കോട്:മൈത്രയിൽ നടക്കുന്നവാശിയേറിയ ഏഴാമത് ഏറനാട് ജലോത്സവത്തിനുള്ള തോണികൾ നീറ്റിലിറക്കി. ഞായറാഴ്ച ആരംഭിക്കുന്ന ജലോത്സവത്തിന്റെ ഭാഗമായി പി.കെ ബഷീർ എംഎൽഎയുടെ നേതൃത്വത്തിലാണ് തോണികൾ ചാലിയാറിൽ ഇറക്കിയത്. പരമ്പരാഗത രീതിയിൽ വഞ്ചിപ്പാട്ടുകൾ ഉൾപ്പെടെ പാടി വലിയ ആവേശത്തോടുകൂടിയാണ് സംഘാടകർ തോണി പുഴയിൽ എത്തിച്ചത്. സാധാരണ രീതിയിൽ ജലോത്സവത്തിനുള്ള തോണി അതാത് ടീമുകളാണ് കൊണ്ടുവരാറ്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മത്സരത്തിന്റെ ഫലപ്രഖ്യാപനം സുഖമമാക്കുന്നതിന് വേണ്ടി സംഘാടകർ തന്നെയാണ്...

Post

ബാഫഖി ബി എഡ് പരിശീലനകോളേജിൽ വനിത സെൽ പ്രവർത്തനമാരംഭിച്ചു

കല്പകഞ്ചേരി : ബാഫഖി യതീംഖാന ബി എഡ് പരിശീലനകോളേജിൽ വനിത സെൽ പ്രവർത്തനം തുടങ്ങി. സ്ത്രീകളെ അവരുടെ അവകാശളെയും കടമകളെയും കുറിച്ച് ബോധവതികളാക്കുന്നതിന് ആരംഭിച്ച വനിത സെൽ ആലത്തിയൂർ ഹയർ സെക്കൻ്ററി സ്ക്കൂൾ അധ്യാപികയുംതിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സൈബർ സുരക്ഷ, സ്വയം പ്രതിരോധം, സ്വകാര്യ സുരക്ഷ എന്നീ വിഷയങ്ങൾ ചർച്ച നടന്നു. ടി.പി. ആര്യ അധ്യക്ഷത വഹിച്ചു.കെ. ശ്രീജ മുഖ്യപ്രഭാഷണം നടത്തി. പി. തഹ്‌സീന , പി.ജാസിറ ,...

Post

അനന്താവൂർ ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു

തിരുന്നാവായ : അനന്താവൂർ മുട്ടിക്കാട് ആരോഗ്യ ഉപ കേന്ദ്രത്തിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി തുടങ്ങി. ഇ.ടി.മുഹമ്മദ് ബഷീർ എം.പി. യുടെ 2023- 24 വർഷത്തിലെ 25 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടം ആധുനിക സൗകര്യങ്ങളോടെയാണ് നിർമിക്കുന്നത്. ഡോക്ടേഴ്സ് റൂം, ഇമ്മ്യൂണൈസേഷൻ ഏരിയ, ഫീഡിങ്ങ് കോർണർ, വെയിറ്റിങ്ങ് ഏരിയ, സ്റ്റോർ റൂം, നഴ്സിങ്ങ് റസ്റ്റിങ്ങ് റൂം എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഡോ: അബ്ദുസ്സമദ് സമദാനി എം.പി. പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു. കുറുക്കോളി മൊയ്തീൻ എം എൽ...