ബീരാഞ്ചിറ:_ ജൽ ജീവൻ പദ്ധതിയുമായി ബദ്ധപ്പെട്ട് ആലത്തിയൂർ ബീരാഞ്ചിറ റോഡ് പിഡിപി തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. പ്രസ്തുത റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബദ്ധപ്പെട്ടു വർഷങ്ങളായി റോഡ് പൊളിച്ചു അതിന്റെ വർക്ക് തുടങ്ങിയിട്ട്.അധികൃതരുടെ അനാസ്ഥ കാരണം ഒരു ജീവൻ നടു റോഡിൽ പൊലിയുകയും ചെയ്തിരുന്നു.അപകടങ്ങൾ ഇവിടെ നിത്യ സംഭവമാണ്. ആംബുലൻസുകളും സ്കൂൾ ബസുകളും ഉൾപ്പെടെ നിരവധി വാഹങ്ങളാണ് ഈ റോഡ് ദിനേനെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.ഒരു വർഷം മുമ്പ് തുടങ്ങി വെച്ച വർക്ക് ഇതുവരെ പൂർത്തീകരിക്കാൻ...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
ബസ് സ്റ്റാൻ്റിലെ പുതുക്കിയ പാർക്കിംഗ് പ്രതിഷേധവുമായി ബസ് തൊഴിലാളി യൂണിയൻ
ചേലക്കര:ചേലക്കര ബസ് സ്റ്റാൻഡിനുള്ളിലെ പാർക്കിംഗ് പരിഷ്കരണം പ്രതിഷേധവുമായി ബസ് തൊഴിലാളി യൂണിയൻ. ടാക്സി സ്റ്റാൻ്റും ഓട്ടോ സ്റ്റാൻ്റും, ഓപ്പൺ ഓഡിറ്റോറിയവും ഉൾപ്പെടുന്ന ഈ സ്റ്റാൻ്റിൽ ഇവിടുത്തെ വ്യാപാരികളുടെ വാഹനങ്ങൾ എല്ലാം പൂർണസമയം പാർക്കിംഗിന് അനുവദിക്കുമ്പോൾ ബസ് സ്റ്റാൻ്റിൽ ബസുകൾക്ക് പാർക്ക് ചെയ്യുവാനുള്ള സ്ഥലം ലഭിക്കില്ലന്നും അതുമൂലംബസ് സ്റ്റാൻ്റിൽ കയറ്റാതെ സർവ്വീസ് നടത്തേണ്ടിവരുമെന്നും യൂണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കച്ചവട സ്ഥാപനങ്ങളിലേക്ക് വരുന്നവർക്ക് 20 മിനിറ്റ് വരെ പാർക്കിംഗ് ഫീസ് ഒഴിവാക്കി ശേഷം പാർക്കിംഗ് ഫീസ് ഈടാക്കി...
റേഷന്‍ വിതരണ പ്രതിസന്ധി: സർക്കാർ നിലപാടിനെതിരേ എസ്.ഡി.പി.ഐ പ്രതിഷേധം
പരപ്പനങ്ങാടി: റേഷന്‍ വിതരണ മേഖലയിലെ ഗുരുതരമായ പ്രതിസന്ധി മൂലം സാധാരണ ജനങ്ങളുടെ അന്നം മുട്ടുന്ന അവസ്ഥയിലായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഇടതു സര്‍ക്കാര്‍ നിലപാടിനെതിരേ എസ്.ഡി.പി.ഐ പരപ്പനങ്ങാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിതരണ കരാറുകാരുടെ അനിശ്ചിതകാല സമരം മൂലം റേഷന്‍ കടകള്‍ കാലിയായിരിക്കുന്നു. വേതന പാക്കേജ് പരിഷ്‌കരിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ഡയറക്ട് പേയ്‌മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ കോഡിനേഷന്‍ സംയുക്ത സമിതി 27 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സേവന ഫീസ് ഇനത്തില്‍ കോടിക്കണക്കിനു...
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫുട്ബോൾ സമ്മാനിച്ചു
തിരുന്നാവായ :അനന്താവൂർ മുട്ടിക്കാട് പ്രദേശത്തെ കുട്ടികൾ കളിക്കാൻ ഫുട്ബോൾ ആവശ്യപ്പെട്ടതിനെ തുടർന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഫുട്ബോൾ സമ്മാനിച്ചു.പ്രദേശത്തെ നവീകരിച്ച മാമ്പറ്റകുളം സന്ദർശിക്കാനെത്തിയ സമയത്തായിരുന്നു കുട്ടികൾ ഫുട്ബോൾ ആവശ്യപ്പെട്ടത്. കുട്ടികളുടെ ആവശ്യം വേഗത്തിൽ പരിഗണിക്കുകയുംപ്രദേശത്തെ കളിസ്ഥലത്ത് വെച്ച് കുട്ടികൾക്ക് മെമ്പർ ഫുട്ബോൾ കൈമാറുകയും ചെയ്തു.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മെമ്പർ മുസ്തഫ പള്ളത്ത്, ലത്തീഫ് പള്ളത്ത്, കെ. മുഹമ്മദ് ഉണ്ണി, ഇ.പി. നൗഷാദ്, ടി.പി. ബഷീർ,കളപ്പാട്ടിൽ അബു , പാത്തിക്കൽ ഹംസ ,...
തിരൂര്‍- കടലുണ്ടി റോഡിന്റെ നവീകരണത്തിന് ഏഴു കോടി രൂപ കൂടി
Malappu:മലപ്പുറം ജില്ലയിൽ തിരൂർ- കടലുണ്ടി റോഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ട് റീച്ചുകള്‍ക്കായി ഏഴുകോടി രൂപയ്ക്കുകൂടി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന 18 മുതല്‍ 21 കിലോമീറ്റര്‍ വരെയുള്ള ഭാഗം ബി എം ബി സി നിലവാരത്തില്‍ നിര്‍മിക്കാന്‍ കഴിഞ്ഞദിവസം അഞ്ചുകോടി രൂപയുടെ ഭരണാനുമതി നല്‍കിയതിനു പുറമേയാണിത്. 21 മുതല്‍ 24 വരെയുള്ള മൂന്നു കിലോമീറ്ററും 25 മുതല്‍ 27 കിലോമീറ്റര്‍ വരെയുള്ള രണ്ടു കിലോമീറ്ററും രണ്ടു റീച്ചുകളായി നിര്‍മിക്കുന്നതിന്...
സ്കൂൾ വാർഷികം
കൊടകര :കൊടകര ഗവ. നാഷണൽ ബോയ്സ് ഹൈസ്കൂൾ വാർഷികവും അധ്യാപകരക്ഷാകർത്തൃദിനവും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൻ്റെ 119-ാം വാർഷികം ആഘോഷിച്ച ചടങ്ങിൽ ദേശീയ സംസ്ഥാന തലങ്ങളിൽ മികവുറ്റ പ്രകടനം കഴ്ച വച്ച പ്രതിഭകളെ അനുമോദിച്ചു. പ്രധാനാധ്യാപിക ജിഷ മാത്യു, പി.ടി.എ. പ്രസിഡണ്ട് മനോജ് വലിയപുരയ്ക്കൽ, എം.പി.ടി.എ. പ്രസിഡണ്ട് സിബി സുരേഷ്, ഗേൾസ് സ്കൂൾ പ്രധാനാധ്യാപകൻ കെ.കെ. താജുദ്ദീൻ, പൂർവ അദ്ധ്യാപിക മണി ടീച്ചർ,...
തൊട്ടിക്കണ്ടി മുഹമ്മദ്( 75)നിര്യാതനായി
നിറമരുതൂർ :പഞ്ചാരമൂലയിൽ താമസിക്കുന്ന തൊട്ടിക്കണ്ടി മുഹമ്മദ്( 75)നിര്യാതനായി. കബറടക്കം: വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഉണ്ണിയാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ: ഫാത്തിമ. മക്കൾ ഫൈസൽ ( എൻജിനീയർ ). അഫ്സൽ എന്ന ബാവ. ഷാജിത(പഞ്ചാരമൂല ) നിഷാദ് (വൈലത്തൂർ), ഷാഹിന (പാണ്ടിമുറ്റം ) ഹസീന (താനാളൂർ ), സജ്ന (വണ്ടൂർ). മരുമക്കൾ:- എം പി നാസർ (ഒമാൻ), ഷംസുദ്ദീൻ (ഖത്തർ), കുഞ്ഞുമുഹമ്മദ് ( പാണ്ടിമുറ്റം ), അസ്‌ലം (താനാളൂർ), സലാവുദ്ദീൻ അധ്യാപകൻ (പാലക്കാട് )സഹോദരി: പരേതയായ പാത്തുമോൾ.
കെ കരുണാകരൻ അനുസ്മരണവും താക്കോൽദാനവും
തേഞ്ഞിപ്പലം:മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ലീ ഡർ കെ.കരുണാകരൻ അ നുസ്മരണവും അബ്ദുറഹ്മാൻ സാഹിബ് ഭവന പദ്ധതി പ്രകാരം പൂർത്തിയാക്കിയ വീടിൻെറ താക്കോൽ ദാനവും ഇന്ന് വൈകുന്നേരം 4 ന് താഴെ ചേളാരിയിൽ നടക്കും.മുൻ കെപിസി സി പ്രസിഡണ്ട് കെ മുരളീധരൻ ഉദ്ഘാടനംചെയ്യും പി അബ്ദുൽ ഹമീദ് മാസ്‌റ്റർ എം.എ ൽ.എ മുഖ്യാതിഥിയായിരിക്കും. ഡിസിസി പ്രസിഡന്റ് വി എസ് ജോയി മുഖ്യപ്രഭാ ഷണംനടത്തും.ജീവകാരുണ്യ പദ്ധതി മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്യും. ആർക്കിടെക് ബിർഡിംഗ്...
വാർത്ത വസ്തുത വിരുദ്ധമെന്ന് മന്ത്രിയുടെ ഓഫിസ്
താനൂർ:ആഴക്കടൽ മീൻപിടുത്ത ബോട്ടുകൾ മന്ത്രിയുടെ ഇടനിലയിൽ മറിച്ചു വിൽക്കാൻ നീക്കം നടക്കുന്നുവെന്ന വാർത്ത വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമെന്നു മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.പുതിയ ദേശീയ മത്സ്യ നയത്തിന്റെ ഭാഗമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു ആഴക്കടൽ മീൻപിടുത്തത്തിൽ പരിശീലനവും വൈദഗധ്യവും നൽകുന്നതിന്റെ ഭാഗമായാണു ബോട്ടുകൾ നൽകാനുള്ള പദ്ധതി നടപ്പാക്കിയത്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി ബോട്ട് നിർമിച്ചതു കേന്ദ്രസർക്കാരിനു കീഴിലുള്ള കൊച്ചിൻ ഷിപ്പ് യാർഡാണ്. സംസ്ഥാനത്ത് 6 ബോട്ടുകൾ അനുവദിച്ചപ്പോൾ രണ്ടെണ്ണം താനൂരിലേക്കു നൽകിയതു മന്ത്രിയുടെ...
സി .എച്ച് .സെൻറർ പ്രതിഭകളെ ആദരിക്കുന്നു
താനൂർ:നിറമരുതൂർ പഞ്ചായത്തിലെ സി. എച്ച്. സെൻറർ പ്രതിഭകളെ ആദരിക്കുന്നു. വിദ്യാഭ്യാസ, കലാ, ഖുർആൻ മനപ്പാഠരംഗത്ത് കഴിവ് തെളിയിച്ച വരെയാണ് ആദരിക്കുന്നത്. പ്രശസ്ത സേവനത്തിനു ശേഷം വിരമിച്ച അധ്യാപകരായ എം. കെ .ഹംസ , പി പി ഇബ്രാഹിം, എം കുഞ്ഞുമുഹമ്മദ്, കെ ഹംസക്കുട്ടി, മലപ്പുറം ഡി. ഡി. ഇ.ഓഫീസിൽ നിന്നും വിരമിച്ച പി.ടി മുഹമ്മദ്താഹിർ എന്നിവരെയും ഖുർആൻ മനപ്പാഠമാക്കിയ പി.ടി .നൂറ അൻവർ, കെ.ടി . റിസ്‌ലo ഇംഗ്ലീഷ് കവിതാരചനയിൽ സമ്മാനം നേടിയ ടി.നൂഹാ മറിയം എന്നിവരെയാണ്...
