Category: പ്രാദേശികം

Post

അൻവർ സാദത്ത് (43) നിര്യാതനായി

തിരൂർ : കോട്ട്, കല്ലിങ്ങൽ സ്വദേശി, പരേതനായ, മച്ചിഞ്ചേരി സിദ്ദിഖ്‌ എന്നവരുടെ മൂത്ത മകൻ, അൻവർ സാദത്ത് (43)UAE, അൽ ഐനിൽ വെച്ച് ഇന്നലെ രാത്രി, മരണപ്പെട്ട വിവരം അറിയിക്കുന്നു.. ഉമ്മ : നഫീസ മച്ചിഞ്ചേരി(ഗസൽ ഗായകൻ തിരൂർ സുൽത്താൻ പാഷയുടെ ജ്യേഷ്ഠൻ )മറ്റു സഹോദരങ്ങൾ : ഷംസീർ, ആഷിഖ്, ഷഫീഖ്.ഭാര്യ : നദീറമക്കൾ : ഹനീന ഷെറിൻ, അൻഫദ്,നജുവ ഷെറിൻ. നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയായതായി അൽ ഐൻ KMCC പ്രതിനിധി പി.ടി.അമീർ തിരൂർ അറിയിച്ചു....

Post

വാണിദാസ്, ഉത്കൃഷ്ട മൃൂല്യങ്ങളുടെവക്താവ്: മുല്ലപ്പള്ളി രാമചചന്ദ്രന്‍

കണ്ണൂര്‍:രാഷ്ട്രീയത്തിലും ജീവിതത്തിലും പ്രഭാഷണങ്ങളിലും അധ്യാപനജീവിതത്തിലും ഉള്‍പ്പടെ കൈവരിച്ച എല്ലാ മേഖലകളിലും ഉത്കൃഷ്ട മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണ് വാണിദാസ് എളയാവൂര്‍ എന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നവതിയിലേക്ക് പ്രവേശിച്ച വാണിദാസ് എളയാവൂരിന് കണ്ണൂര്‍ സീനിയര്‍ ജര്‍ണലിസ്റ്റ്സ് ഫോറം നല്‍കിയ ആദരസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. അടിയുറച്ച ഗാന്ധിയനായ അദ്ദേഹം തന്റേതായ രാഷ്ട്രീയത്തില്‍ ഉറച്ച് നിന്നു.കോണ്‍ഗ്രസ്സിന്റെ ദേശീയരാഷ്ട്രീയമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രഭാഷണങ്ങളുടെ തുടക്കം.പിന്നെ പരന്നവായനിയിലൂടെ നേടിയ അറിവും അനുഭവവും കൊണ്ട് അദ്ദേഹത്തിന്റെ വാഗ്മിത ഒരു വലിയ ആരാധകനിരയെ...

Post

റോഡ് ഉദ്ഘാടനം നാളെ (വെള്ളി)

താനൂർ :താനൂർ നഗരസഭയിലെ പ്രിയ റോഡ്, നടക്കാവ് കോളനി റോഡ്- സമദാനി ലിങ്ക് റോഡ് എന്നിവയുടെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 21) വൈകീട്ട് 5.30ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിക്കും. പ്രിയം റസിഡൻസ് അസോസിയേഷൻ റോഡ് പരിസരത്ത് നടക്കുന്ന പരിപാടിയിൽ കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ഫിഷറീസ് വകുപ്പിന്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് ഈ റോഡുകൾ നിർമിച്ചത്.

Post

റംസാന്‍ മുന്നൊരുക്കം – പ്രഭാഷണം നടത്തി

ലോക മുസ്ലിമിങ്ങള്‍ ത്യാഗ സന്നദ്ധതയോടെ ആചരിക്കുന്ന റംസാന്‍, ആ പുണ്യമാസത്തിനു മുന്നോടിയായി മുത്തൂര്‍ നൂറുല്‍ ഇസ്ലാം മസ്ജിദ്& മദ്രസ്സ കമ്മിറ്റി സംഘടിപ്പിച്ച “റംസാന്‍ മുന്നൊരുക്കം” എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ റംസാന്‍ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. സൈനുല്‍ ആബിദ് ഹുദവി ചേകനൂര്‍ പ്രഭാഷണം നടത്തി. “നിങ്ങളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മുന്‍കാമികളുടെ മേല്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതു പോലെ, നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകുന്നതിനു വേണ്ടി” എന്ന് പ്രഭാഷണത്തില്‍ അദ്ദേഹം ഉണര്‍ത്തി. പ്രസിഡണ്ട് കെ. ആലിക്കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച...

Post

തിരൂർ സാംസ്കാരിക വേദിസംഘടിപ്പിച്ചവിശുദ്ധ ഖുർആൻ സദസ്സ് ഹൃദ്യമായി

തിരൂർ:വിശുദ്ധ ഖുർആൻ മഹാദ്ഭുതങ്ങളുടെ കലവറയാണെന്നും ഖുർആൻ പാരായണം ചെയ്യുമ്പോൾ നമുക്കു മുൻപിൽ അനേകം അറിവുകളിലേക്കുള്ള വാതായനങ്ങൾ തുറക്കപ്പെടുമെന്നുംപാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പറഞ്ഞു.തിരൂർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഉണ്ണിയാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച“വിശുദ്ധ ഖുർആൻ സദസ്സ് ” ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. Lനിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും സ്വാഗത സംഘം ചെയർമാനുമായ ഇസ്മായിൽ പുതുശ്ശേരി അധ്യക്ഷത വഹിച്ചു.കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.പാണക്കാട് കുടുംബത്തിലെ ഇളം തലമുറയിൽ നിന്നും ഖുർആൻ മനപാഠമാക്കി സനദ് സ്വീകരിച്ച...

Post

ഭൂനികുതി വർധനവിനെതിരെ കോൺഗ്രസ് ധർണ്ണ

പൊന്നാനി: സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ച ഭൂനികുതി മുൻ വർഷത്തേതിൽ നിന്നും 50 ശതമാനം വർദ്ധിപ്പിച്ച തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ ഴുവത്തിരുത്തി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. 1983ല്‍ ഒരു ഹെക്ടറിന് രണ്ട് രൂപ ഉണ്ടായിരുന്ന ഭൂ നികുതിയാണ് 2025 -26ൽ ഒരു ഹെക്ടറിന് 1200 രൂപയായി വർധിപ്പിച്ചത്. ജനങ്ങൾക്കും, കാർഷിക മേഖലയ്ക്കും വൻ ബാധ്യത ഉണ്ടാക്കുന്ന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ...

Post

ഗതാഗതം നിരോധിച്ചു

ചമ്രവട്ടം :പൊതുമരാമത്ത് വകുപ്പ് തിരൂർ റോഡ് സെക്ഷന് കീഴിൽ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ തിരൂർ ഭാഗത്തുള്ള അപ്രോച്ച് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 20 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടവ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ ബി.പി അങ്ങാടി -കുറ്റിപ്പുറം റോഡ് വഴി പോകണം.

Post

കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ നേതൃ പരിശീലന ക്യാമ്പ് തുടങ്ങി

കുറ്റിപ്പുറം: കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച നേതൃ പരിശീലന ക്യാമ്പ്ന് മൂടാൽ പെരുമ്പറമ്പ് വി.പി. ഗാർഡനിൽ തുടക്കമായി. സഫലബോധനം സമർപ്പിത മുന്നേറ്റം എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ടി.പി. സുബൈർ പതാക ഉയർത്തി. കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.പി. അബ്ദുറഹിമാൻ മുഖ്യാതിഥിയായിരുന്നു. കെ എസ് ടി യു സംസ്ഥാന അസോസിയേറ്റ്...

Post

മയക്കുമരുന്നിന്തടയിടാൻജനങ്ങൾ ഒറ്റക്കെട്ടായിരംഗത്തിറങ്ങണം

കൊച്ചി: ചെറുപ്പക്കാരിൽ വ്യാപകമായി മാറിക്കൊണ്ടിരിക്കുന്ന വൻതോതിലുള്ള മയക്കുമരുന്നിൻ്റെ ഉപഭോഗവും രാസലഹരിയുടെ വ്യാപനവും കേരള ജനതയുടെ സമാധാന ജീവിതത്തിന് ഭീഷണിയായി മാറുന്നതിൽ സീനിയർ ജേർണലിസ്റ്റ്സ് ഫോറം എറണാകുളം ജില്ലാ കമ്മിറ്റിയോഗം കടുത്ത ഉത്ക്കണ്ഠ രേഖപ്പെടുത്തി. യുവതലമുറയിൽ കണ്ടുവരുന്ന എല്ലാത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കും പിന്നിലെ പ്രേരകശക്തി മയക്കുമരുന്ന് തന്നെയാണ് .ഈ വെല്ലുവിളി നേരിടാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഫോറം ആവശ്യപ്പെട്ടു. പ്രസ്സ് ക്ലബ്ബിൽ ചേർന്ന യോഗത്തിൽജില്ലാ പ്രസിഡൻ്റ്ആർഎം ദത്തൻ അദ്ധ്യക്ഷത വഹിച്ചു മുതിർന്ന പത്ര പ്രവർത്തകർക്ക് വേണ്ടി...

Post

ഫയർ & റെസ്ക്യൂ ഓഫീസർ ശ്രീ കെവിൻ രാജ് കെ.ബി (33 വയസ്സ്)മരണപ്പെട്ടു

ഇരിങ്ങാലക്കുട: അഗ്നിരക്ഷാനിലയത്തിലെ ഫയർ & റെസ്ക്യൂ ഓഫീസർ ശ്രീ കെവിൻ രാജ് കെ.ബി (33 വയസ്സ്)മരണപ്പെട്ടു നിലയത്തിൽ വച്ച് വൈകിട്ട് ഫുഡ് ബോൾ കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയും ഉടൻ തന്നെ പ്രാഥമീക ശുശ്രൂഷ നൽകുകയും ഒപ്പം സ്റ്റേഷൻ വാഹനത്തിൽ ഇയാളെ മെറീന ഹോസ്പ്പിറ്റലിൽ എത്തിക്കുകയും ICU സംവിധാനമുള്ള സഹകരണ ആശുപത്രിയിലേക്ക് എത്തിക്കുകയും അവിടെ ചെന്നതിനു ശേഷം ഇയാൾ മരണപ്പെട്ടതായി ഡോക്ടർ സ്ഥിരീകരിച്ചു.കയ്പമംഗലം കാഞ്ഞിരപ്പറമ്പിൽ ബാബുരാജിൻ്റെയും ശ്രീദേവിയുടെയും മകനാണ്. ഭാര്യ നിത, മകൻ നിലേക് (3...