Category: പ്രാദേശികം

Post

അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു

ജിം സെൻ്ററിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു.പരപ്പനങ്ങാടി ബാറിലെ അഡ്വ. സുൽഫിക്കറാണ് ( 55) വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചിന് മരിച്ചത്. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ല ട്രഷറർ ആണ്സി.പി. എം. ലോക്കൽ കമ്മറ്റി അംഗവും ഡി. വൈ എഫ്. ഐ . മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഭാര്യ :ഫസീല.മക്കൾ: ആയിഷ , ദീമ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കെ.പി. എച്ച് നഹയുടെ പൗത്രനാണ്. ഖബറടക്കം ഇന്ന് (വ്യാഴം) രാത്രി എട്ടിന്...

Post

കലാഭവൻ മണിയുടെ സ്മാരക നിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തം

ചാലക്കുടയിൽ കലാഭവൻ മണി സ്മാരക നിർമ്മാണം ആരംഭിയ്ക്കാത്തതിൽ പ്രതിഷേധിച്ച് മാർച്ച് 06 ന് രാവിലെ 10 മണി മുതൽ നിർദിഷ്ട സ്മാരക നിർമ്മാണ സ്ഥലത്ത് കലാകാരൻമാർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ ഉൾപ്പടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ധർണ്ണ സമരം സംഘടിപ്പിയ്ക്കുമെന്ന് സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. പ്രവൃത്തി ആരംഭിയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം എത്രയും വേഗം ആരംഭിയ്ക്കണം എന്ന് പലയാവർത്തി രേഖാമൂലം ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ അറിയിക്കുകയും നിയമസഭയിൽ അവതരിപ്പിയ്ക്കുകയും ചെയ്തതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ മാസം പ്രവർത്തിയുടെ...

Post

വള്ളിക്കുന്ന് നെറുങ്കൈതക്കോട്ട – മേക്കോട്ട താലപ്പൊലി ഉത്സവം – 7 ന്

തേഞ്ഞിപ്പലം:പരപ്പനാടിന്റെ ദേശീയ ഉത്സവമായി അറിയപ്പെടുന്ന വള്ളിക്കുന്ന് നെറും ങ്കൈതക്കോട്ട – മേക്കോട്ട താലപ്പൊലി ഉത്സവം2025 മാർച്ച് എഴിന് വെള്ളിയാഴ്ച നടക്കുമെന്ന് ക്ഷേത്രം ഭാര വാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നെറും ങ്കൈത കോട്ട ദേവ സ്വവും നെറുംങ്കൈത കോട്ട ക്ഷേത്ര സംരക്ഷണ സമിതിയും ചേർന്ന് നടത്തുന്ന വിപു ലമായ ക്രമീകരണങ്ങൾ ഉത്സവ നഗരിയിൽ പൂർത്തി യായി.പതിനായിരക്കണക്കിന് ജനങ്ങൾ എത്തുമെന്ന് പ്രതീക്ഷയിൽ ക്ഷേത്ര പരി സരത്ത് പോലീസ് ഫയർ ഫോഴ്സ് തുടങ്ങിയ വിഭാഗങ്ങൾ ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും ഏർ പ്പെടുത്തിയിട്ടുണ്ട്.പരപ്പനാടിന്റെ...

Post

നെറ്റ്ബോൾ, ബാസ്ക്കറ്റ്ബോൾ മോർണിംഗ് സ്റ്റാർ ടൂർണമെന്റ് മാർച്ച് 7, 8 തീയതിൽ

അങ്കമാലി :കേരള സമൂഹത്തിൽ അതിശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന ആസക്തിക്കെതിരെ Say No to Drugs, Yes to Sports & Health എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിൽ വെച്ച് നടക്കുന്ന സൗത്ത് ഇന്ത്യൻ നെറ്റ്ബോൾ, അഖിലകേരള 3*3 ബാസ്ക്കറ്റ്ബോൾ മോർണിംഗ് സ്റ്റാർ ടൂർണമെന്റ് 2025 മാർച്ച് 7, 8 തീയതികളിൽ നടത്തപ്പെടുകയാണ്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായ ശ്രീമാൻ മുഹമ്മദ് ഹാരിഷ് ലഹരിക്കെതിരെ കായിക താരങ്ങളെ അണിനിരത്തിയുള്ള പ്രചരണത്തിന് തുടക്കം കുറിക്കുന്നു. ആരോഗ്യവും...

Post

ഏബിൾ ജോയിക്ക് ഇനി മുതൽ സ്കൂളിലേക്ക് ഇലക്ട്രിക്കൽ വീൽചെയറിൽ പോകാം

കൊരട്ടി. പ്ലസ് വണിന് പഠിക്കുന്ന തൻ്റെ മകന് വിദ്യാലയത്തിലേക്ക് ഇലക്ടിക്കൽ വീൽ ചെയറിൽ പോകാൻ കഴിയുമെന്ന സന്തോഷത്തിൽ ആണ് വെളിയൻ ഏബിൾ ജോയിയുടെ മതാപിതാക്കൾ. തൻ്റെ മകന് പ്രായം കൂടുന്തോറും അവൻ്റെ ആവിശ്യങ്ങൾ നിവൃത്തിക്കാൻ കഴിയാതെ വന്നപ്പോൾ ആണ് നിർദ്ധനരായ മാതാപിതാക്കൾ തങ്ങളുടെ നിസഹായവസ്ഥ കൊരട്ടി പഞ്ചായത്തിൽ അറിയിച്ചപ്പോൾ അതിവേഗതയിൽ ആണ് പഞ്ചായത്ത് അധികൃതർ ഏബിൾ ജോയിക്ക് 1.23 ലക്ഷം രൂപ വിലയുള്ള ഇലക്ട്രിക്ക് വീൽചെയർ ലഭ്യമാക്കിയത്. നാളെ ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷക്ക് ഏബിൾ ജോയിക്ക്...

Post

പാഠപുസ്തകങ്ങളും അധ്യാപക സഹായികളും സ്ക്കൂളുകളിൽ വേഗത്തിൽ എത്തിക്കണം

തിരൂർ: വിദ്യാർത്ഥികൾക്ക് പുതുക്കിയ പാഠപുസ്തകങ്ങളും അധ്യാപകർക്ക് സഹായികളും സ്ക്കൂളുകളിൽ വേഗത്തിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റി നേതൃ പരിശീലന ക്യാമ്പ് ആവശ്യപ്പെട്ടു. സഫലബോധനം സമർപ്പിത മുന്നേറ്റം എന്ന പ്രമേയത്തിൽ നടന്ന ക്യാമ്പ്കെ എസ് ടി യു സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി പി.കെ. എം ഷഹീദ് ഉദ്ഘാടനം ചെയ്തു. കെ എസ് ടി യു തിരൂർ വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് ടി.പി. സുബൈർ അധ്യക്ഷത വഹിച്ചു. ലുഖ്മാൻ തങ്ങൾ...

Post

MES സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുത്ത കെ മുഹമ്മദ്‌ ഷാഫിയെ ആദരിച്ചു

എം ഇ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കർമ്മ ധീരനായ സാരഥി ഷാഫി ഹാജിയെ തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ മാനേജ്മെന്റും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ആദരിച്ചു.സ്റ്റേറ്റ് പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാനും താനൂർ ബോട്ട് ആക്സിഡന്റ് എൻക്വയറി കമ്മിറ്റി ചെയർമാനുമായ ജസ്റ്റിസ്‌ വി കെ മോഹനൻ മുഖ്യാതിഥിയായി.” ഏത് ജാതിയിലോ മതത്തിലോ പെട്ടവരായിക്കോട്ടെ കുട്ടികളെ പരസ്പരം സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിക്കാൻ പഠിപ്പിക്കുക” എന്ന് മുഖ്യാതിഥി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. മമ്പാട്...

Post

പുണ്യപ്പൂക്കാലം പൊന്നാനിയിലെ രാപ്പകലുകളിലൂടെ….

പുണ്യമാസത്തിന്റെ പാഠങ്ങളും പൊന്നാനിയിലെ റംസാൻ ദിനരാത്രങ്ങളും ….. ആത്മാവിന്റെയും ശരീരത്തിന്റെയും നവീകരണം സാധ്യമാക്കാനായി മനുഷ്യകുലത്തിന് പടച്ചവൻ നൽകിയ അനുഗ്രഹമാണ് പുണ്യങ്ങൾ പൂക്കുന്ന മുപ്പത് നാളുകൾ – അഥവാ, വിശുദ്ധ റംസാൻ. ആത്മവിശുദ്ധിയുടെ ആ അനുഗ്രഹീത മാസം ഒരിക്കൽ കൂടി അനുഭവിക്കാൻ അവനിതാ നമുക്ക് അവസരം തന്നിരിക്കുന്നു – സർവ്വശക്തന് സർവ്വസ്തുതിയും! ദേഹേച്ഛകൾക്ക് വഴിപ്പെടാതെയും വിശ്വാസദാർഢ്യവും അനുഷ്ഠാനങ്ങളും പെരുപ്പിച്ചും ജീവിതം സുകൃതപൂരിതമായി തീരുന്ന രാപ്പകലുകൾ. അതുപയോഗപ്പെടുത്തി, പാപമോചനവും ദൈവകാരുണ്യവും പാപമോചനവും അതുവഴി സ്വർഗ്ഗ പ്രവേശനവും ഉറപ്പാക്കാനുമുള്ള കർമങ്ങൾ കൊണ്ട്...

Post

തൊഴിലാളി ക്ഷേമനിധി ബോർഡ്കുടിശ്ശിക അദാലത്ത് സംഘടിപ്പിച്ചു

തിരൂർ :തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെ സഹകരണത്തോടെ കേരള ഷോപ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിസ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡ്കുടിശ്ശിക അദാലത്ത് സംഘടിപ്പിച്ചു.. ക്ഷേമനിധി ഓഫീസിൽ നിന്നും നോട്ടീസ് കിട്ടിയ വ്യാപാരികൾക്ക് വേണ്ടി 04/03/25 ന് ചൊവ്വ തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ കുടിശ്ശിക അദാലത്ത് സംഘടിപ്പിച്ചത്..ക്ഷേമ നിധി ബോർഡ് DEO മനുമോഹൻ പി, ക്ലർക്ക് അജയൻ, ഓഫീസ് അറ്റൻഡർ ഹമീദ്, തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.എ. ബാവ, ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്,...

Post

പബ്ലിക് റിലേഷന്‍ ശില്‍പശാല

കോട്ടക്കല്‍: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പബ്ലിക് റിലേഷന്‍ ശില്‍പശാല എടരിക്കോട് താജുല്‍ ഉലമ ടവറില്‍ വച്ച് നടന്നു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ ജഅ്ഫര്‍ ശാമില്‍ ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. പി മന്‍സൂര്‍ പൊന്നാനി അദ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. കെ അബ്ദുല്‍ മജീദ് വിഷയാവതരണം നടത്തി. മുഹമ്മദ് സുഹൈല്‍ ആമുഖം നല്‍കി.