നടുവിലങ്ങാടി :നടുവിലങ്ങാടി കുന്നത്ത് താമസിക്കുന്ന പരേതനായ പൊറ്റയിൽ കാസിം എന്നവരുടെ മകൻ മുഹമ്മദ് ഇഖ്‌ബാൽ(46) മരണപെട്ടു.മാതാവ് : പാത്തുമ്മുഭാര്യ : ലൈല തങ്കശ്ശേരി(പുല്ലൂർ )മക്കൾ : ഹിബ, ഹിഷാം, ഇസാ ഫാത്തിമസഹോദരങ്ങൾ : അബ്ദുൽ റഷീദ് ( സൗദി അറേബ്യ) മുഹമ്മദ് ഫൈസൽ, മുഹമ്മദ് നിസാർ, മുഹമ്മദ് അസ്കർ( ദുബായ് ) മയ്യത്ത് ഇപ്പോൾ വീട്ടിൽ ഉണ്ട്മയ്യത്ത് കബറടക്കം നാളെ 12/03/25 നു ബുധനാഴ്ച രാവിലെ 8.00 മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ നടത്തപെടും.
FlashNews:
തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യം നിരാകരിച്ച് ആഭ്യന്തര വകുപ്പ്
തൃക്കണ്ടിയൂർ റോഡ് നിർമാണം; ദുരിതത്തിലായി നാട്ടുകാരും വ്യാപാരികളും
മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേള 17 മുതൽ കാലിക്കറ്റ് സർവകലാശാലയിൽ
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Category: പ്രാദേശികം
ഹൃദയാഘാതം; കൊല്ലം സ്വദേശിയുടെ മൃതദേഹം റിയാദിൽ സംസ്കരിച്ചു.
റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം ചടയമംഗലം സ്വദേശി റിയാദിൽ മരണമടഞ്ഞു. പള്ളിമുക്ക് പേരൂർകോണത്ത് പരേതനായ മുഹമ്മദ് ഇല്യാസിൻ്റെയും ജുബൈരിയാ ബീവിയുടെയും മകനായ അലീമുദ്ധീനാണ് (54) റിയാദിലെ അൽമവാസാത്ത് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. റിയാദ് എക്സിറ്റ് 8 അൽമുൻസിയായിൽ രണ്ടര വർഷത്തോളമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌പോണസർ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഏന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും ഹൃദയാഘാതം സംവിച്ചതാണ്...
അജ്‌വ ജിദ്ദ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു
ജിദ്ദ. “വിശുദ്ധമാകട്ടെ അകവും പുറവും” എന്ന തലക്കെട്ടോടെ അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ചു വരുന്ന റമളാന്‍ കാമ്പയിന്‍റെ ഭാഗമായി ജിദ്ദ ഘടകം ഒഡീലിയ ഹോട്ടലില്‍ വെച്ച് ഇഫ്ത്താര്‍ സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. കാമ്പയിന്‍റെ ഭാഗമായി പഠന ക്ലാസുകള്‍, സാന്ത്വന പ്രവര്‍ത്തനങ്ങള്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു വരുന്നു. ഇഫ്ത്താറിന് മുന്നോടിയായി നടന്ന പ്രാര്‍ത്ഥനാ സദസ്സിന് സെയ്ദ് മുഹമ്മദ് കാശിഫി, സക്കീര്‍ ബാഖവി, നജീബ് ബീമാപള്ളി എന്നിവര്‍ നേതൃത്വം നല്‍കി. ഇഫ്ത്താറിന് ശേഷം പ്രസിഡണ്ട്...
തിരുന്നാവായയിലെ ജൈവ പത്രിക പേരാർ ശബ്ദം പുറത്തിറങ്ങി
തിരുനാവായ :തിരുന്നാവായയുടെജൈവ പൈതൃക സമ്പത്ത് ലോക ശ്രദ്ധയിൽ എത്തിക്കുന്നതിന് വേണ്ടിയും ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടി തിരുന്നാവായ മാമാങ്ക മെമ്മോറിയൽ ട്രസ്റ്റും റി എ ക്കൗയും പേരാർ ശബ്ദം എന്ന പേരിൽ ജൈവപൈതൃക ബോധന പത്രിക പുറത്തിറക്കി. ഭാരതപ്പുഴയെയും തിരൂർ പുഴയെയും കുറിച്ചും തിരുനാവായയിലെ പക്ഷി സമ്പത്തും താമര കൃഷിയും ഉൾപ്പെടെ വിവിധ വിഷയങ്ങൾ പരാമർശിക്കുന്ന പത്രിക പ്രകാശനം വാർഡ് മെമ്പർ അബ്ദുൽ ജബ്ബാറിന് നൽകിക്കൊണ്ട് അവിസനമർമ്മ കളരി പഠനകേന്ദ്രം ഡയറക്ട്ടർകാടാമ്പുഴ മൂസ ഗുരുക്കൾ നിർവഹിച്ചു.റി എക്കൗ...
ഓട്ടോ ഡ്രൈവറുടെ കൊലപാതകം ഓട്ടോ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി
താനാളൂർ :മലപ്പുറം കോഡൂരിൽ ഓട്ടോ ഡ്രൈവർ അബ്ദുൽ ലത്തീഫിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് താനാളൂരിൽ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി അബ്ദുള്ള തടത്തിൽ, കെ പി കബീർ, നിസാർ തച്ചോത്ത്, ഇ.ഹാരിസ്, ആർ.ബി.സാബു, വി. സഹീർ, എം.ഫാസിലു, എ. സഫീർ, ടി.ഗഫൂർ, കെ. കെ. ബീരാൻ ഹാജി, വി.പി.ഷാജി മോൻ നേതൃത്വം നൽകി. പ്രതികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപെട്ടു.
വനിതാ ദിനത്തിൽതെരുവ് നാടകം സംഘടിപ്പിച്ചു
തേഞ്ഞിപ്പലം:അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചേളാരി വെളിമുക്ക് എ യുപിസ്കൂളിലെ വിദ്യാർഥി കൾ തെരുവ് നാടകം നടത്തി “ഒരുത്തീ”എന്ന പേരിൽ അവതരിപ്പിച്ച തെരുവ് നാടകം ജനശ്രദ്ധയാകർഷിച്ചു. ഇതോടനുബന്ധിച്ച് ബോധ വൽക്കരണ സന്ദേശവും ന ൽകി.ഹെഡ്മാസ്റ്റർ എൻ പി നജിയ,മൂന്നിയൂർ പഞ്ചായ ത്ത് മെമ്പർമാരായ സുഹറാ ബി,രമണി അത്തേക്കാട്ടിൽ മാനേജ്മെന്റ് പ്രതിനിധി ഉ മ്മർകോയ എന്നിവർ സം സാരിച്ചു.പിടിഎ മെമ്പർമാർ, അധ്യാപകർ,രക്ഷിതാക്കൾ, വിദ്യാർത്ഥികൾ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.
ബസ് തൊഴിലാളികൾ ആക്രമിച്ചു കൊലപ്പെടുത്തിയ അബ്ദുല്ലത്തീഫിന്റെ വീട് സന്ദർശിച്ചു
മലപ്പുറം: കഴിഞ്ഞദിവസം മലപ്പുറം കോഡൂരിൽ വച്ച് ബസ് ജീവനക്കാരുടെ അക്രമത്തിൽ ജീവൻ പൊലിഞ്ഞ ഓട്ടോറിക്ഷ ഡ്രൈവർ മാണൂർ സ്വദേശി അബ്ദുല്ലത്തീഫിന്റെ വീട് SDTUനേതാക്കൾ സന്ദർശിച്ചു.വടക്കേമണ്ണ ബസ്റ്റോപ്പിൽ നിന്ന് ഓട്ടോയിൽ ആളുകളെ കയറ്റിയതിൽ ഉണ്ടായ തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്.മഞ്ചേരിയിൽ നിന്ന് തിരൂരിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് ജീവനക്കാർ ആണ് മർദ്ദിച്ചത്.സംഘടിതമായി ഗുണ്ടാസംഘങ്ങളെ പോലെ പെരുമാറുന്ന ബസ് ജീവനക്കാരുടെ പ്രവർത്തികളെകുറിച്ച് ജില്ലയിൽ നിരന്തരം പരാതികൾ വരുന്ന സാഹചര്യത്തിൽഅധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നുംയു ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു. അബ്ദുല്ലത്തീഫിന്റെ ബന്ധുക്കൾക്ക്അടിയന്തര സഹായം...
ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിൽ വനിത ദിന പരിപാടി സംഘടിപ്പിച്ചു
ചെറിയമുണ്ടം :ലോക വനിത ദിനത്തിൻ്റെ ഭാഗമായി ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിൽ വനിത ദിന പരിപാടി സംഘടിപ്പിച്ചു. ചെറിയമുണ്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഹാജിഷ തെസ്നി ആദ്ധ്യക്ഷ്യം വഹിച്ചു. വനിത ദിനത്തിൽ ഗ്രാമ പഞ്ചായത്ത് പരിരക്ഷ നഴ്സ് ആയി വർഷങ്ങളായി ആത്മാർത്ഥമായി സേവനം ചെയ്യുന്ന സി അനിതയെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസഫ് ഉപഹാരവും...
വനിതാ ഹരിതകർമസേന അംഗങ്ങളെ ആദരിച്ചു
തിരൂർ : കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) തിരൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ പത്തോളം ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കുകയും അവർക്ക് സെറ്റും മുണ്ടും വിതരണം ചെയ്യുകയും ചെയ്തു . കൂടാതെ സംസ്ഥാനത്തെ കോർവ ഏക വനിതാ താലൂക്ക് പ്രസിഡൻ്റ് ലക്ഷ്മികുട്ടി അമ്മയെ ഷാൾ അണിയിച്ച് ആദരിച്ചു. പരിപാടി സംസ്ഥാന കോർവ വനിതാവിങ് പ്രസിഡണ്ട് സതീദേവി കുളങ്ങര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷീന രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. വനിതാ...
വനിതാ ദിനത്തിൽ വനിതകൾക്ക് സൗജന്യ ചികിത്സയുമായി ബെൻസി പോളി ക്ലീനിക്ക്
പൊന്നാനി :അക്ബർ ഗ്രൂപ്പിൻ്റെ പൊന്നാനി ചന്തപ്പടിയിലെ ബെൻസി പോളിക്ലീനിക്കിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിച്ചു.വ്യത്യസ്തമായ പരിപാടികളാണ് ചന്തപ്പടി ബെൻസി പോളി ക്ലീനിക്കിൽ സംഘടിപ്പിച്ചത്. നഗരസഭാ കൗൺസിലർ ഷബ്ന ആസ്മി പരിപാടികൾ ഉദ്ഘാടനം ചെയ്തു. റിട്ടയേർഡ് മെഡിക്കൽ ഓഫീസർ ഡോക്ടർ പി കെ ആശ,സ്ത്രീ സംരഭക സുനീറ എന്നിവരെ ആദരിച്ചു. ഫാത്തിമ ജാസ്മിൻ അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ഹസീന കെ എം , റിനി അനിൽകുമാർ, പി വി അയൂബ് , കർമ്മ ബഷീർ, എന്നിവർ ആശംസകളർപ്പിച്ച്...