അമേരിക്ക :അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഒരു പക്ഷെ ആദ്യമായി ന്യൂജേഴ്സിയിലെ ഒരു ക്രൈസ്തവ സഹോദരൻ്റെ ഭവനത്തിൽ ഇവിടുത്തെ മുസ്ലിം കുടംബങ്ങളെ ആദരിച്ച് പരിശുദ്ധ റംസാൻ മാസത്തിൽ ഹൈന്ദവ – ക്രിസ്തീയ സഹോദരങ്ങൾ ഒത്തു ചേർന്നു സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് അത്യന്തം ഹൃദ്യവും ആനന്ദകരവുമായ അത്യപൂർവ്വ അനുഭവമായി. നമ്മുടെ നാട്ടിൽ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടിയുള്ള നോമ്പുതുറകൾക്ക് പുറമെ പള്ളികളിലും, പൊതു സ്ഥലങ്ങളിലും നടക്കുന്ന നോമ്പ് തുറകൾ സർവ്വ സാധാരണമാണ്. കൂടാതെ ഇതര...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
കൈത്തക്കര കുണ്ടനിപ്പാടത്ത് ട്രാക്ടർ പാത നിർമ്മാണം തുടങ്ങി
പ്രദേശത്തെ കർഷകർക്ക് ഏറെ ആശ്വാസമാകും തിരുന്നാവായ : കർഷകർക്ക് ഏറെ ഗുണകരമാകുന്ന കൈത്തക്കര കുണ്ടനിപ്പാടത്ത് ട്രാക്ടർ പാതയുടെ നിർമ്മാണ പ്രവൃത്തി തുടങ്ങി. തിരൂർബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് ട്രാക്ടർ പാത ഒരുങ്ങുന്നത്. കൃഷിയിടങ്ങളിലേക്ക് സഞ്ചാര പാത ഇല്ലാത്തതിനാൽ കർഷകർ ഏറെ പ്രയാസത്തിലായിരുന്നു.പ്രദേശത്തെ കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി ട്രാക്ടർ പാത നിർമ്മിക്കുന്നതോടെ കർഷകർക്ക് ഏറെ ആശ്വാസമാകും. വിവിധ ഇനം നെൽകൃഷിയും അനുബന്ധ കൃഷികളും ചെയ്തുവരുന്ന പാടത്ത്...
മുഹമ്മദ് ഇഖ്‌ബാൽ(46) നിര്യാതനായി
നടുവിലങ്ങാടി :നടുവിലങ്ങാടി കുന്നത്ത് താമസിക്കുന്ന പരേതനായ പൊറ്റയിൽ കാസിം എന്നവരുടെ മകൻ മുഹമ്മദ് ഇഖ്‌ബാൽ(46) മരണപെട്ടു.മാതാവ് : പാത്തുമ്മുഭാര്യ : ലൈല തങ്കശ്ശേരി(പുല്ലൂർ )മക്കൾ : ഹിബ, ഹിഷാം, ഇസാ ഫാത്തിമസഹോദരങ്ങൾ : അബ്ദുൽ റഷീദ് ( സൗദി അറേബ്യ) മുഹമ്മദ് ഫൈസൽ, മുഹമ്മദ് നിസാർ, മുഹമ്മദ് അസ്കർ( ദുബായ് ) മയ്യത്ത് ഇപ്പോൾ വീട്ടിൽ ഉണ്ട്മയ്യത്ത് കബറടക്കം നാളെ 12/03/25 നു ബുധനാഴ്ച രാവിലെ 8.00 മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ നടത്തപെടും.
ഹൃദയാഘാതം; കൊല്ലം സ്വദേശിയുടെ മൃതദേഹം റിയാദിൽ സംസ്കരിച്ചു.
റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം ചടയമംഗലം സ്വദേശി റിയാദിൽ മരണമടഞ്ഞു. പള്ളിമുക്ക് പേരൂർകോണത്ത് പരേതനായ മുഹമ്മദ് ഇല്യാസിൻ്റെയും ജുബൈരിയാ ബീവിയുടെയും മകനായ അലീമുദ്ധീനാണ് (54) റിയാദിലെ അൽമവാസാത്ത് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. റിയാദ് എക്സിറ്റ് 8 അൽമുൻസിയായിൽ രണ്ടര വർഷത്തോളമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടയിൽ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്‌പോണസർ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഏന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും ഹൃദയാഘാതം സംവിച്ചതാണ്...
അജ്‌വ ജിദ്ദ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു
ജിദ്ദ. “വിശുദ്ധമാകട്ടെ അകവും പുറവും” എന്ന തലക്കെട്ടോടെ അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ചു വരുന്ന റമളാന്‍ കാമ്പയിന്‍റെ ഭാഗമായി ജിദ്ദ ഘടകം ഒഡീലിയ ഹോട്ടലില്‍ വെച്ച് ഇഫ്ത്താര്‍ സംഗമവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. കാമ്പയിന്‍റെ ഭാഗമായി പഠന ക്ലാസുകള്‍, സാന്ത്വന പ്രവര്‍ത്തനങ്ങള്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു വരുന്നു. ഇഫ്ത്താറിന് മുന്നോടിയായി നടന്ന പ്രാര്‍ത്ഥനാ സദസ്സിന് സെയ്ദ് മുഹമ്മദ് കാശിഫി, സക്കീര്‍ ബാഖവി, നജീബ് ബീമാപള്ളി എന്നിവര്‍ നേതൃത്വം നല്‍കി. ഇഫ്ത്താറിന് ശേഷം പ്രസിഡണ്ട്...
തിരുന്നാവായയിലെ ജൈവ പത്രിക പേരാർ ശബ്ദം പുറത്തിറങ്ങി
തിരുനാവായ :തിരുന്നാവായയുടെജൈവ പൈതൃക സമ്പത്ത് ലോക ശ്രദ്ധയിൽ എത്തിക്കുന്നതിന് വേണ്ടിയും ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് വേണ്ടി തിരുന്നാവായ മാമാങ്ക മെമ്മോറിയൽ ട്രസ്റ്റും റി എ ക്കൗയും പേരാർ ശബ്ദം എന്ന പേരിൽ ജൈവപൈതൃക ബോധന പത്രിക പുറത്തിറക്കി. ഭാരതപ്പുഴയെയും തിരൂർ പുഴയെയും കുറിച്ചും തിരുനാവായയിലെ പക്ഷി സമ്പത്തും താമര കൃഷിയും ഉൾപ്പെടെ വിവിധ വിഷയങ്ങൾ പരാമർശിക്കുന്ന പത്രിക പ്രകാശനം വാർഡ് മെമ്പർ അബ്ദുൽ ജബ്ബാറിന് നൽകിക്കൊണ്ട് അവിസനമർമ്മ കളരി പഠനകേന്ദ്രം ഡയറക്ട്ടർകാടാമ്പുഴ മൂസ ഗുരുക്കൾ നിർവഹിച്ചു.റി എക്കൗ...
ഓട്ടോ ഡ്രൈവറുടെ കൊലപാതകം ഓട്ടോ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി
താനാളൂർ :മലപ്പുറം കോഡൂരിൽ ഓട്ടോ ഡ്രൈവർ അബ്ദുൽ ലത്തീഫിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് താനാളൂരിൽ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി അബ്ദുള്ള തടത്തിൽ, കെ പി കബീർ, നിസാർ തച്ചോത്ത്, ഇ.ഹാരിസ്, ആർ.ബി.സാബു, വി. സഹീർ, എം.ഫാസിലു, എ. സഫീർ, ടി.ഗഫൂർ, കെ. കെ. ബീരാൻ ഹാജി, വി.പി.ഷാജി മോൻ നേതൃത്വം നൽകി. പ്രതികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപെട്ടു.
വനിതാ ദിനത്തിൽതെരുവ് നാടകം സംഘടിപ്പിച്ചു
തേഞ്ഞിപ്പലം:അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചേളാരി വെളിമുക്ക് എ യുപിസ്കൂളിലെ വിദ്യാർഥി കൾ തെരുവ് നാടകം നടത്തി “ഒരുത്തീ”എന്ന പേരിൽ അവതരിപ്പിച്ച തെരുവ് നാടകം ജനശ്രദ്ധയാകർഷിച്ചു. ഇതോടനുബന്ധിച്ച് ബോധ വൽക്കരണ സന്ദേശവും ന ൽകി.ഹെഡ്മാസ്റ്റർ എൻ പി നജിയ,മൂന്നിയൂർ പഞ്ചായ ത്ത് മെമ്പർമാരായ സുഹറാ ബി,രമണി അത്തേക്കാട്ടിൽ മാനേജ്മെന്റ് പ്രതിനിധി ഉ മ്മർകോയ എന്നിവർ സം സാരിച്ചു.പിടിഎ മെമ്പർമാർ, അധ്യാപകർ,രക്ഷിതാക്കൾ, വിദ്യാർത്ഥികൾ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.
ബസ് തൊഴിലാളികൾ ആക്രമിച്ചു കൊലപ്പെടുത്തിയ അബ്ദുല്ലത്തീഫിന്റെ വീട് സന്ദർശിച്ചു
മലപ്പുറം: കഴിഞ്ഞദിവസം മലപ്പുറം കോഡൂരിൽ വച്ച് ബസ് ജീവനക്കാരുടെ അക്രമത്തിൽ ജീവൻ പൊലിഞ്ഞ ഓട്ടോറിക്ഷ ഡ്രൈവർ മാണൂർ സ്വദേശി അബ്ദുല്ലത്തീഫിന്റെ വീട് SDTUനേതാക്കൾ സന്ദർശിച്ചു.വടക്കേമണ്ണ ബസ്റ്റോപ്പിൽ നിന്ന് ഓട്ടോയിൽ ആളുകളെ കയറ്റിയതിൽ ഉണ്ടായ തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്.മഞ്ചേരിയിൽ നിന്ന് തിരൂരിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് ജീവനക്കാർ ആണ് മർദ്ദിച്ചത്.സംഘടിതമായി ഗുണ്ടാസംഘങ്ങളെ പോലെ പെരുമാറുന്ന ബസ് ജീവനക്കാരുടെ പ്രവർത്തികളെകുറിച്ച് ജില്ലയിൽ നിരന്തരം പരാതികൾ വരുന്ന സാഹചര്യത്തിൽഅധികാരികൾ കർശന നടപടി സ്വീകരിക്കണമെന്നുംയു ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു. അബ്ദുല്ലത്തീഫിന്റെ ബന്ധുക്കൾക്ക്അടിയന്തര സഹായം...
ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിൽ വനിത ദിന പരിപാടി സംഘടിപ്പിച്ചു
ചെറിയമുണ്ടം :ലോക വനിത ദിനത്തിൻ്റെ ഭാഗമായി ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിൽ വനിത ദിന പരിപാടി സംഘടിപ്പിച്ചു. ചെറിയമുണ്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഹാജിഷ തെസ്നി ആദ്ധ്യക്ഷ്യം വഹിച്ചു. വനിത ദിനത്തിൽ ഗ്രാമ പഞ്ചായത്ത് പരിരക്ഷ നഴ്സ് ആയി വർഷങ്ങളായി ആത്മാർത്ഥമായി സേവനം ചെയ്യുന്ന സി അനിതയെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലേരി മൈമൂന യൂസഫ് ഉപഹാരവും...