മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വിഭാവന ചെയ്യുന്ന ‘ഹരിത ഗ്രന്ഥശാല’ കർമ്മ പരിപാടിയിൽ ചൊവ്വര ജനരഞ്ജിനി വായനശാലയും പങ്കാളിയായി.വായനശാലയും പരിസരങ്ങളും പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കുകയും, ചെടി ചട്ടികൾ സ്ഥാപിച്ച് ഹരിതാഭ മാക്കുകയുമുണ്ടായി. ഹരിത ഗ്രന്ഥശാല പ്രഖ്യാപനം താലൂക്ക് കോ -ഓർഡിനേറ്റർ കബീർ മേത്തർ നിർവ്വഹിച്ചു. വായനശാല പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. ജെ. ജോയ്, മീന വേലായുധൻ, പി. കെ. ശശി, ബി. സുനിൽ കുമാർ, പി. ടി....
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Category: പ്രാദേശികം
തദ്ദേശ സ്ഥാപനങ്ങളിൽ അഴിമതി കണ്ടാൽ വാട്സ്ആപ്പിലൂടെ അറിയിക്കാം
സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി മന്ത്രി.. അഴിമതി രഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. 807 806 60 60 എന്ന നമ്പര്‍ ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായി ഓൺലൈനാക്കി മാറ്റുന്ന സംസ്ഥാനമായി കേരളം മാറാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡിജിറ്റൽ...
കുടുംബശ്രീകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ രണ്ടു കോടി പത്തു ലക്ഷം അനുവദിച്ചു
അയ്യമ്പുഴ:കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോർപറേഷൻ കുടുംബശ്രീകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പയായി രണ്ടു കോടി പത്തു ലക്ഷം രൂപ അയ്യമ്പുഴ സി ഡി എസിനു കൈമാറി. വായ്പ വിതരണോത്ഘാടനം പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി യു ജോമോൻ അധ്യക്ഷനായി. പിന്നോക്ക വികസന വിഭാഗ ഡയറക്ടർ ബോർഡ് അംഗം അഡ്വ. ഉദയൻ പൈനാക്കി, അസിസ്റ്റന്റ് ജനറൽ മാനേജർ വേണുഗോപാൽ പി എൻ,സി ഡി എസ് ചെയർപേഴ്സൺ ബിന്ദു...
ലഹരി വേട്ടക്കായി ജനകീയ റെയ്ഡിനു സർക്കാർ മുൻകൈ എടുക്കണം
മുസ്തഫ കൊമ്മേരി കോഴിക്കോട് : പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മുഴുവൻ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സന്നദ്ധപ്രവർത്തകരേയും വളണ്ടിയർമാരെയും കോർത്തിണക്കി ദുരിതാശ്വാസ പ്രവർത്തനം നടത്താറുള്ളത് പോലെ ലഹരിക്കെതിരെ ജനകീയ റെയ്ഡിന് സർക്കാർ മുൻകൈയെടുക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. മുഴുവൻ ജനങ്ങളെയും അണിനിരത്തി ലഹരി കേന്ദ്രങ്ങൾ ഇല്ലായ്മ ചെയ്യാനും ലഹരി വിപണനം നടത്തുന്നവരെ ഒറ്റപ്പെടുത്താനും ലഹരിക്കടിമപ്പെട്ടവരെ പുനരധിവസിപ്പിക്കാനും ലഹരിക്കെതിരെ ബോധവൽക്കരണം നടത്താനും പ്രാദേശിക തല കമ്മിറ്റികൾ രൂപീകരിക്കണം. വാർഡ് മെമ്പർമാരും സർക്കാർ ഉദ്യോഗസ്ഥന്മാരും അധ്യാപകരും നാട്ടിലെ...
സയണിസ്റ്റ് – സാമ്രാജ്യത്വ ഭീകരതക്കെതിരെ ലോക മന:സാക്ഷി പ്രതികരിക്കണം
പൊന്നാനി: ഫലസ്തീൻ ജനതക്കെതിരായി പൈശാചികാക്രമണങ്ങൾ നിർബാധം നടത്തിക്കൊണ്ടിരിക്കുന്ന ഇസ്രായിൽ ഭീകരതക്കെതിരെയും അതിന് ഓശാന പാടുന്ന അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾക്കെതിരെയും സമാധാനം കാംക്ഷിക്കുന്ന ലോക ജനത ഒന്നിച്ച് പ്രതികരിക്കണമെന്ന് പൊന്നാനിയിലെ സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെ സംയുക്ത വേദിയായ സമന്വയം പൊന്നാനി ആവശ്യപ്പെട്ടു. മധ്യപൗരസ്ത്യ ദേശത്തെ രാഷ്ട്രീയ – സുരക്ഷാ പ്രശ്നങ്ങൾക്കുള്ള ശാശ്വതവും നീതിയിൽ അധിഷ്ഠിതവും പൂർണവും സമാധാന പൂർണവുമായ പരിഹാരം ഫലസ്തീൻ ജനതക്ക് സമ്പൂർണ സാമ്പത്തിക രാഷ്ട്രീയ സ്വാതന്ത്ര്യം വക വെച്ചു കൊടുക്കുന്നതാണ്. സമാധാന പുനഃസ്ഥാപനത്തിനായി യൂണൈറ്റഡ് നാഷൻസിൻ്റെയും...
ലക്ഷ്മി (66)അന്തരിച്ചു
ചേന്നര:പെരുന്തിരുത്തി ചിറക്കൽ ലക്ഷ്മി(66)അന്തരിച്ചു. ഭർത്താവ്:കൃഷ്ണൻ. മക്കൾ:രജിത,രതി,ദേവൻ. മരുമക്കൾ:പ്രകാശൻ(ഇല്ലത്തപ്പടി),റീജ പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ:സുബ്രഹ്മണ്യൻ,ശശി, നിർമല.
സമൂഹം ധാർമ്മിക ശക്തി കാത്തു സൂക്ഷിക്കണം : ഇസ്ലാഹി തസ്കിയത്ത് സംഗമം
തിരുന്നാവായ: സമൂഹം ധാർമ്മിക ശക്തി കാത്തു സൂക്ഷിക്കണമെന്നും ലഹരി വിപത്തിനെതിരെ പ്രതിരോധം തീർക്കണമെന്നും കെ എൻ എം മർക്കസുദ്ദഅവ വൈരങ്കോട് മേഖല കമ്മറ്റി സംഘടിപ്പിച്ച ഇസ്ലാഹി തസ്കിയത്ത് സംഗമവും സൗഹൃദ ഇഫ്താറും ആവശ്യപ്പെട്ടു. റമദാനിലൂടെ റയ്യാനിലേക്ക് കാമ്പയിൻ്റ ഭാഗമായി വൈരങ്കോട് കമ്മറ്റമ്പ് മസ്ജിദു തൗഹീദിൽ സംഘടിപ്പിച്ച സംഗമം കെ എൻ എം മർക്കസുദ്ദഅവ ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ ഉദ്ഘാടനം ചെയ്തു. മൂസ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയംനേടിയവർക്കുള്ള ഉപഹാരം തിരൂർബ്ലോക്ക് പഞ്ചായത്ത്...
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് അവസാനിപ്പിക്കുക.
തിരൂർ: കടുത്ത വേനൽ ചൂടിൽ റംസാൻ വൃതവുമായി മുന്നോട്ട് പോകുന്ന വിശ്വാസ സമൂഹത്തെ ബുദ്ധിമുട്ടിലാക്കി നഗരത്തിലും പരിസരപ്രദേശങ്ങളിലും ദിവസങ്ങളായി തുടരുന്ന അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് അവസാനിപ്പിക്കണമെന്നും വോൾട്ടേജ് ക്ഷാമത്തിന് ഉടൻശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കൊണ്ട് തിരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എ. ഗോപാലകൃഷ്ണൻ തിരൂർ ഇലക്ട്രിക്കൽ ഡിവിഷനിലെ എക്സികൂടീവ് എൻജിനിയർക്ക് നിവേദനം നൽകി.തിരൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് യാസർ പയ്യോളി, സി. വി.വിമൽകുമാർ, നൗഷാദ് പരന്നേക്കാട്,എം.എം.താജുദ്ദീൻ, എ.ദേവദാസ് ബാബു, നാസർ പൊറൂർ,ഹനീഫ. ടി.പി. ശിഹാബ് തിരൂർ...
സ്കൂൾ വാർഷികവും – യാത്രയയപ്പും
രവിമേലൂർ മാണിക്യമംഗലം :മാണിക്യമംഗലം ഗവൺമെന്റ് എൽ പി സ്കൂളിന്റെ 80-)o വാർഷികവും ദീർഘകാലത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സജി ടീച്ചർ,സീനിയർ അധ്യാപിക മിനി ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷൈജൻ തോട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷാനിദാ നൗഷാദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. അങ്കമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സീന പോൾ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ...
വലിച്ചെറിയരുതെ;വരുന്നു കൊരട്ടിയിൽ ഡയപ്പർ,നാപ്കിൻ ഡിസ്ട്രോയർ യൂണിറ്റ്
രവിമേലൂർ കൊരട്ടി : ഡയപ്പറും , നാപ്കിനും ഉയർത്തുന്ന മാലിന്യ പ്രശ്നങ്ങൾക്ക് ഉത്തരമായി കൊരട്ടി ഗ്രാമപഞ്ചായത്തിൽ ഡയപ്പർ ഡിസ്ട്രോയർ യൂണിറ്റ് ആരംഭിക്കുന്നു. 2024-25 വാർഷിക പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്ത് സംയുക്ത പദ്ധതിയായി 24 ലക്ഷം രൂപ ചെലവഴിച്ചാണ് ഡയപ്പർ ഡിസ്ട്രോയർ യന്ത്ര നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. പ്രസ്തുത പദ്ധതി ആരംഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ പഞ്ചായത്ത് ആണ് കൊരട്ടി പഞ്ചായത്ത്. ഹരിതകർമ്മസേനയുടെ പ്രവർത്തനത്തിൽ എപ്പോഴും ജനങ്ങൾ ഉന്നയിക്കുന്ന മാലിന്യ പ്രശ്നമാണ് ഡയപ്പർ, നാപ്കിൻ ഡിസ്ട്രോയർ യന്ത്ര സ്ഥാപത്തിലൂടെ സാധ്യമാകുന്നത്. കിടപ്പ്...