Category: പ്രാദേശികം

Post

സി എച്ച് സെൻറർ പെരുനാൾ കിറ്റുകൾ വിതരണം ചെയ്തു

ഉണ്ണിയാൽ:പഞ്ചാര മൂല സി എച്ച് സെൻറർ നിർധനരായ വർക്കുള്ള പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. നിറമരുതൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ഇ .എം. ഇക്ബാൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സി എച്ച് സെൻറർ പ്രസിഡണ്ട് കെ.ടി. ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. എം. ടി. നസറുദ്ദീൻ ഷാ, കെ.ഇ.കെ.റഹ്മത്തുല്ല,സി .പി. മുഹമ്മദ് ,വി. ഇ .എം. കാസിം എന്നിവർ സംസാരിച്ചു. 400 ഓളം കിറ്റുകളാണ് വിതരണം ചെയ്തത്.

Post

ഇന്ന് രാവിലെ കൊരട്ടി ജംഗ്ഷനിൽ നടന്ന അപകടം യാത്രക്കാരൻ രക്ഷപെട്ടു

രവിമേലൂർ കൊരട്ടി :ഇന്ന് രാവിലെ കൊരട്ടി ജംഗ്ഷനിൽ ചാലക്കുടി ഭാഗത്ത് നിന്ന് ചിറങ്ങര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടൂ വിലർ യാത്രക്കാരൻ്റെ വാഹനം ഇടിച്ചു ടോർസ്സ് മൂന്നോട്ട് പായുകയായിരുന്നു ! വാഹനം ടോറസ്സിനടിയിൽ ത്തെരിഞ് അമർന്ന് തരിപ്പണമായെങ്കിലും,ടൂ വീലർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു, കണ്ട് നിന്നവർ അല മുറയിട്ടെങ്കിലും, വാഹനം കയറി ഇറങ്ങി യാത്രക്കാരൻ അത്ഭുതമായി രക്ഷപ്പെടുന്നതാണ് കാണാൻ കഴിഞ്ഞത്! സർവ്വീസ് റോഡിലൂടെയുള്ള യാത്ര ടുവിലേഴ്സിനും, നടന്ന് പോകുന്നവർക്കും ജീവന് ഭീഷണിയാണ് !

Post

ശ്രീദേവിയമ്മ (87) നിര്യാതയായി

ത്രിക്കണ്ടിയൂർ: പാലക്കാട്ട്ശ്രീദേവിയമ്മ (87) അന്തരിച്ചു.മക്കൾ:തിരൂർ ദിനേശ്പുഷ്പദീപമരുമക്കൾ:രമരാവുണ്ണിക്കുട്ടി നായർവേണു ഗോപാൽ. സംസ്ക്കാരം 3 മണിക്ക്.

Post
ടോറസ് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു

ടോറസ് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു

രവിമേലൂർ കൊരട്ടി: ടോറസ് ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികൻ അപകടകരമായി രക്ഷപ്പെട്ടു.ഇന്ന് രാവിലെയാണ് സംഭവം. കൊരട്ടി ജംഗ്ഷനിൽ ചാലക്കുടി ഭാഗത്ത് നിന്ന് ചിറങ്ങര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടൂ വിലർ യാത്രക്കാരൻ്റെ വാഹനം ഇ ടോറസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വാഹനം ടോറസ്സിനടിയിൽ ത്തെരിഞ് അമർന്ന് തരിപ്പണമായെങ്കിലും,ടൂ വീലർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു, ഈ മേഖലയിൽ വാഹനങ്ങൾ അമിത വേഗത്തിൽ സഞ്ചരിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

Post
മുരിങ്ങൂർ അടിപ്പാത : ഹൈവേ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

മുരിങ്ങൂർ അടിപ്പാത : ഹൈവേ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

രവി മേലൂർ മുരിങ്ങൂർ – അടിപ്പാത നിർമ്മാണത്തിൻ്റെയും, സർവ്വീസ് റോഡിൻ്റെയും അശാസ്ത്രീയ നിർമ്മാണത്തിൽ രണ്ടു പേർകാനയിൽ വീണ് അപകടം സംഭവിച്ചതിൻ്റെ അടിസ്ഥാനത്തിൽ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എസ് സുനിതയുടെയും, കൊരട്ടി പോലീസ് SHO അമൃത് രംഗൻ്റെയും നേതൃത്വത്തിൽ ഹൈവേ വർക്ക് ചീഫുമായി ചർച്ച ചെയ്തു.നിലവിൽ നടക്കുന്ന അടിപ്പാത നിർമ്മാണം സംബന്ധിച്ച് ഹൈവേ വർക്കിൻ്റെ ചീഫിനേയും. എൻജീനീയേഴ്സിനേയും വർക്ക് സൈറ്റിൽ വിളിച്ചു വരുത്തി അപാകതയെക്കുറിച്ച് വിശദമായി സംസാരിക്കുകയും, ഇപ്പോഴത്തെ വർക്കിൻ്റെ കാര്യങ്ങൾ വിലയിരുത്തി വേണ്ട ഉചിതമായ കാര്യങ്ങൾ...

Post

കാലടി സർവകലാശാലയിലെ ജുമുഅ സമയത്ത് പരീക്ഷ: തിരുത്തണമെന്ന് എസ്എസ്എഫ്

തിരൂര്‍: വെള്ളിയാഴ്ച ജുമുഅസമയത്ത് പരീക്ഷ നിശ്ചയിച്ച കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ പരാതിയുമായി എസ് എസ് എഫ്. ഏപ്രില്‍ 04, 11 എന്നീ വെള്ളിയാഴ്ചകളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരീക്ഷ. ഒരു മണിക്ക് പരീക്ഷ കഴിയുമ്പോഴേക്ക് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധ ആരാധനയായ ജുമുഅ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. പരീക്ഷാസമയം പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ക്ക് എസ് എസ് എഫ് ക്യാമ്പസ് യൂണിറ്റ് പരാതി നല്‍കി. മുഷ്താഖ് അലി അഹ്‌മദ്, ഫായിസ് വാക്കാലൂര്‍ നേതൃത്വം...

Post

വീണ്ടും അമ്പലത്തിങ്കൽപ്രവാസി കുട്ടായ്മ

1400 കുടുംബങ്ങൾക്ക്റമദാൻ കിറ്റ് വിതരണം നടത്തി താനാളൂർ : താനാളൂരിൽജീവ കാരുണ്യ പ്രവർത്തന രംഗത്ത് 16 വർഷങ്ങളായി പ്രവർത്തിക്കുന്ന “വീണ്ടും അമ്പലത്തിങ്ങൽ പ്രവാസി കൂട്ടായ്മ”യുടെആഭിമുഖ്യത്തിൽ താനാളൂരിലും പരിസരപ്രദേശങ്ങളിലുമുള്ള1400 കുടുംബാംഗങ്ങൾക്ക് റമദാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു. സ്വദേശത്തും പ്രാവാസ ലോകത്തുമുള്ള സുമനസ്സുകളുടെ സഹായസഹകരണത്തോടെ പ്രവാസികളായ ബക്കർ തോട്ടുങ്ങൽ,മുനീർ നെല്ലിക്കൽ, ഫൈസൽ പുല്ലൂണി, പി.നിസാർ നൗഫൽ കുട്ടത്തിൽ,ഹനീഫ തോട്ടുങ്ങൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഗായകനും സംസ്ഥാന ഫോക്‌ലോർ അകാഡമി നിർവഹണ സമിതി അംഗവുമായഫീറോസ് ബാബു ഉദ്ഘാടനം ചെയ്തു.തോട്ടുങ്ങൽ അബ്ദുറഹിമാൻ...

Post

സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി

കല്പകഞ്ചേരി : ഫോക്കസ് സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി. കാമ്പയിൻ്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ബോധവൽക്കരണം, പോസ്റ്റർ പ്രദർശനം, അധ്യാപക – വിദ്യാർത്ഥി സംഗമം, ലഹരി വിരുദ്ധ അസംബ്ലി, വായനയാണ് ലഹരി , ജാഗ്രത സദസ്സ്, സൈക്കിൾ റാലി എന്നിവ കാമ്പയിൻ കാലയളവിൽ നടത്തും.സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി പി.ജെ. അമീൻ ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ:ജസിം അബ്ദുള്ള ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി....

Post

പരപ്പനങ്ങാടി സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭ

പരപ്പനങ്ങാടി :മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പരപ്പനങ്ങാടിയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി ചെയർമാൻ പി പി ഷാഹുൽ ഹമീദ് പ്രഖ്യാപിച്ചു. മാലിന്യ പരിപാലന പ്രവർത്തന രംഗത്ത് നഗരസഭ കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ചു.ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഖൈറുന്നിസ താഹിർ അധ്യക്ഷത നിർവ്വഹിച്ചു,നഗരസഭ സെക്രട്ടറി ബൈജു പുത്തലത്തൊടി നഗരസഭ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായി 693 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, 108 സ്ഥാപനങ്ങൾ, 8 ടൗണുകൾ എന്നിവ ഹരിത പ്രഖ്യാപനം നടത്തി. നഗരസഭയിലെ മുഴുവൻ സ്‌കൂളുകളും ഹരിത...

Post

മുരിങ്ങൂർ – ഏഴാറ്റുമുഖം അടിപ്പാത നിർമ്മാണത്തിൽ വൻ അഴിമതി

രവി മേലൂർ മുറിങ്ങൂർ :അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന സർവ്വീസ് റോഡിൻ്റെ പണികൾ പൂർത്തികരിക്കാതെയാണ് അടിപ്പാത നിർമാണം ധൃതഗതിയിൽ നടക്കുന്നത് – ഇതിനെതിരെ പഞ്ചായത്തും, നാട്ടുകാരും, രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകരും ഒത്ത് ചേർന്ന്, അടിപ്പാത നിർമ്മാണം ശരിയായ രീതിയിലല്ല നടക്കുന്നത്,ഈ പ്രവർത്തനം നിറുത്തി വച്ച് എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ അടിപ്പാത നിർമ്മാണം നടത്തണം എന്നു പറഞ്ഞ് സമരം നടത്തിയിരുന്നു.ഇതൊന്നും വകവയ്ക്കാതെ സർവ്വീസ് റോഡിൻ്റെ പണികൾ പൂർത്തീകരിക്കാതെ വാഹനങ്ങൾക്കും, വഴിയാത്രക്കർക്കും , ജീവൻ കളയാതെ വീട്ടിൽ എത്തി പറ്റാൻ...