Category: പ്രാദേശികം

Post

കേരളം പ്രത്യക്ഷത്തിനുമപ്പുറം’

തൃശൂർ : “കേരളംപ്രത്യക്ഷ ത്തിനുമപ്പുറം “ശില്പശാല പീച്ചിയിൽ ഡോ.കെ.എം. അനിൽ ഉൽഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയുടെ ഉൽഘാടനച്ചടങ്ങിൽ അശോകൻ ചരുവിൽ അദ്ധ്യക്ഷതവഹിച്ചു. ഡോ.സി. രാവുണ്ണി, അഡ്വ.വി.ഡി. പ്രേം പ്രസാദ്, ഡോ.എം.എൻ. വിനയകുമാർ, കെ.എസ്. സുനിൽകുമാർ, വി.മുരളി, ഡോ.ആർ. ശ്രീലതാ വർമ്മ, ഡോ.പി.വി.പ്രഭാകരൻ, ധനഞ്ജയൻ മച്ചിങ്ങൽ, ഡോ.കെ.ജി.വിശ്വനാഥൻ, ഡോ.ഡി. ഷീല, അനൂപ് കരിപ്പാൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ‘ബദലുകളുടെ വ്യാകരണം’ എന്ന വിഷയം ടി.എ. ഇക്ബാൽ അവതരിപ്പിച്ചു. ഡോ.കെ.ജി. വിശ്വനാഥൻ,...

Post

സംസ്കാര ഫിറോസിയംഈണത്തിനൻപത്ഏപ്രിൽ 19, 20ടൗൺ ഹാൾ

സംഗീതരംഗത്ത് 50 വർഷം പൂർത്തിയാക്കിയ പ്രശസ്ത ഗായകൻ ഫിറോസ് ബാബുവിനെ സംസ്കാര പരുവഴിയമ്പലത്തിന്റെ നേതൃത്വത്തിൽ തിരൂർ പൗരാവലി ആദരിക്കുകയാണ് .ഏപ്രിൽ 19, 20 തീയതികളിൽ തിരൂർ ടൗൺഹാളിൽ സംഘടിപ്പിക്കുന്ന വിപുലമായ പരിപാടി രണ്ടു ദിവസം നീണ്ടു നിൽക്കും.സംസ്കാര ഫിറോസിയം” ഈണത്തിനൻപത് “എന്ന പ്രോഗ്രാമിന്റെ ഒന്നാം ദിവസമായഏപ്രിൽ 19 ന് (ശനിയാഴ്ച) രാവിലെ 10 മണിക്ക് ഡോ:എം.പി അബ്ദുൽ സമദ് സമദാനി എംപി പ്രോഗ്രാം ഉദ്ഘാടനം ചെയ്യും .ഉദ്ഘാടനം ചടങ്ങിൽ റഫീഖ് അഹമ്മദ് ,എൻ ഷംസുദ്ദീൻ, എസ് ഗിരീഷ്...

Post

പൂരം പന്തല്‍ കാല്‍നാട്ടി

തൃശൂർ :പൂരം പന്തല്‍ കാല്‍നാട്ടി. തൃശൂര്‍ പൂരാവേശത്തില്‍. പാറമേക്കാവിന്റെ മണികണ്ഠനാല്‍ പന്തലിനാണ് ഇന്ന് രാവിലെ 9:30ന് ശുഭമുഹൂര്‍ത്തത്തില്‍ കാല്‍നാട്ടിയത്. പാറമേക്കാവ് മേല്‍ശാന്തി കാരേക്കാട്ട് രാമന്‍ നമ്പൂതിരി ഭൂമിപൂജ നടത്തി. പൂരത്തിന്റെ ആകാശം തൊടുന്ന ആവേശത്തിന് തുടക്കം. പൂരപ്പന്തലിന്റെ കാല്‍നാട്ട് തട്ടകക്കാരും ദേവസ്വം ഭാരവാഹികളും ചേര്‍ന്നാണ് നിര്‍വ്വഹിച്ചത്. ഭൂമിപൂജയ്ക്കു ശേഷം കാല്‍നാട്ടി. പാറമേക്കാവിന് മണികണ്ഠനാലില്‍ മാത്രമാണ് പന്തലുള്ളത്. എടപ്പാള്‍ നാദം ബൈജുവാണ് പന്തല്‍ നിര്‍മ്മിക്കുക. നൂറടി ഉയരമുണ്ടാകും. തിരുവമ്പാടിയുടെ പന്തല്‍കാല്‍ 20ന് നാട്ടും. നായ്ക്കനാലും നടുവിലാലുമാണ് തിരുവമ്പാടി പന്തല്‍...

Post

ഭരണകൂടത്തിന്റെത് രാജ്യത്തെ ഏകശിലാ രൂപമാക്കാനുള്ള ശ്രമം : കെ സച്ചിദാനന്ദൻ

തൃശ്ശൂർ : ഇന്ത്യ അനേകം ഭാഷകളും അനേകം പ്രദേശങ്ങളും ഉള്ള വൈവിധ്യപൂർണ്ണമായ രാജ്യമാണ്. ഈ രാജ്യത്തെ ഏകശിലാ രൂപമാക്കാനുള്ള ശ്രമമാണ് ഭരണകൂടം നടത്തുന്നതെന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ സച്ചിദാനന്ദൻ പറഞ്ഞു.സാംസ്കാരിക മേഖലയിലേക്കുള്ള ഭരണകൂട കടന്നുകയറ്റത്തിനെതിരെ സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതയെന്ന പേരിൽ നിഷേധാത്മക ദേശീയത സൃഷ്ടിക്കുകയാണവർ. റിപ്പബ്ലിക് എന്ന് പറയാൻ കഴിയാത്ത വിധം രാജ്യത്തിന്റെ നില മാറിയിരിക്കുന്നു.എംബുരാൻ സിനിമ പോലെ തങ്ങൾക്ക് സഹിക്കാൻ കഴിയാത്ത എല്ലാ കലാരൂപങ്ങളെയും...

Post

എം ജി എം. മോറൽ ഹട്ട് സഹവാസ ക്യാമ്പിന് പെരുന്തിരുത്തിയിൽ തുടക്കമായി

മംഗലം: ചേർത്തു നിർത്താം കരുതലോടെ കാമ്പയിൻ്റെ ഭാഗമായി എം ജി എം തിരൂർ മണ്ഡലം സമിതി പെൺകുട്ടികൾക്കായി സംഘടിപ്പിച്ച മോറൽ ഹട്ട് സഹവാസ ക്യാമ്പിന് ചേന്നര പെരുന്തിരുത്തിയിൽ തുടക്കമായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു.എക്സൈസ് ഓഫീസർ കെ.എം. ബാബു രാജ് മുഖ്യാതിഥിയായിരിരുന്നു.എം ജി എം തിരൂർ മണ്ഡലം പ്രസിഡൻ്റ് ആയിഷാബി പച്ചാട്ടിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ. ഫർസാന ക്യാമ്പ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. സാജിദ് റഹ്മാൻ പൊക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി....

Post

എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാമാനേജ്മെന്റ് കോൺഫ്രൻസ് മദ്റസ പര്യടനം സമാപിച്ചു

കോട്ടക്കൽ :കോട്ടക്കൽ ഏപ്രിൽ 22ന് കോട്ടക്കൽ സ്വാഗതമാട് വെച്ച് നടക്കുന്ന എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് ന്റെ ഭാഗമായി ഉള്ള നേതാക്കളുടെ ജില്ലയിലെ മുഴുവൻ മദ്റസകളിലും നടത്തുന്ന പര്യടനത്തിന്റെ ഭാഗമായി കോട്ടക്കൽ സോണിൽ നടത്തിയ പര്യടനം തെന്നല റീജിയനിലെ വെസ്റ്റ് ബസാറിൽ എസ് ജെ എം സംസ്ഥാന ജനറൽ സെക്രട്ടറി അബൂ ഹനീഫൽ ഫൈസി ഉത്ഘാടനം നിർവഹിച്ഛ് ഇന്ത്യനൂർ റീജിയനലിലെ കഞ്ഞീരപ്പള്ളി മഖാമിൽ സിയാറത്തോടെ സമാപിച്ചു. എസ് എം എ സംസ്ഥാന...

Post

സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്നേഹദരവും യാത്രയപ്പ് സമ്മേളനവും

തിരൂർ : കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ തിരൂർ എം ഇ എസ് സെൻടൻ സ്ക്കൂൾ ഹാളിൽസ്നേഹാദരവും യാത്രയപ്പ് സമ്മേളനവും നടത്തി. കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. അഡൾട്ട് കമ്മീഷണർ കെ.എൻ മോഹൻ കുമാർ അധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി പി.ജെ. അമീൻ പദ്ധതികൾ അവതരിപ്പിച്ചു.നീണ്ട കാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്നവിദ്യാഭ്യാസ ഓഫീസർമാർ, പ്രധാന അധ്യാപകർ,സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ല, ഉപ ജില്ല ഭാരവാഹികൾ, യൂണിറ്റ് ലീഡർമാർ...

Post

ലഹരിസംഘത്തെ പിടികൂടിയ അരീക്കോട് പോലിസ് ഉദ്യോഗസ്ഥരെ ആദരിച്ചു

അരീക്കോട് : ലഹരികടത്ത് സംഘത്തെ പിടികൂടാൻ നേതൃത്വം നൽകിയ അരിക്കോട് പോലിസ് സ്റ്റേഷൻ എസ് എച്ച് ഒ വി സിജിത്തിനും സഹപ്രവർത്തകരെയും മൊബൈൽ ഫോൺ റിട്ടലേഴ്‌സ് അസോസിയേഷൻ ഓഫ് കേരള അരീക്കോട് യൂണിറ്റ് ഭാരവാഹികൾ ആദരിച്ചു.. എം ഡി എം എകടത്ത് സംഘത്തിലെ പ്രധാനകണ്ണികളിൽ ഉഗാണ്ട സ്വദേശിനി നാകുബുറെ ടിയോപിസ്റ്റയെ ബംഗ്ലൂരുവിൽ നിന്ന് അരീക്കോട് പോലിസ്റ്റ്റേഷനിലെ എസ് എച്ച് ഒ വി സുജിത്തും സംഘവുംഅറസ്റ്റ് ചെയ്യുകയായിരുന്നുബാംഗ്ലൂർ ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് അരീക്കോട് ഇൻസ്പക്ടർ സിജിത്തിൻ്റെ നേതൃത്വത്തിൽ...

Post

ലഹരിക്കെതിരെ ജനകീയ കാവൽ

കോട്ടക്കൽ: ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “ലഹരിക്കെതിരെ ജനകീയകാവൽ” എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് കൊണ്ടുള്ള പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടക്കൽ പോലീസ് സബ് ഇൻസ്പെക്ടർ വിമൽ കുമാർ നിർവഹിച്ചു.സംസ്ഥാന കമ്മറ്റിയംഗം പി.എം സുരേഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എം വിനോദ് പദ്ധതി വിശദീകരണം നടത്തി.ക്ലിനിക്കൽ സൈക്കോളജിസ്റ്റും സിനി ആർട്ടിസ്റ്റും ആയ ആർദ്ര മോഹനൻ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ: പി.എം ആശിഷ് , എക്സിക്യൂട്ടിവ് അംഗം...

Post

എം ജി എം. തിരൂർ മണ്ഡലം മോറൽ ഹട്ട് റസിഡൻഷ്യൻ ക്യാമ്പ് പെരുന്തിരുത്തിയിൽ

മംഗലം: ചേർത്തു നിർത്താം കരുതലോടെ കാമ്പയിൻ്റെ ഭാഗമായി എം ജി എം , ഐജി എം തിരൂർ മണ്ഡലം സമിതി സംഘടിപ്പിക്കുന്ന മോറൽ ഹട്ട് റസിഡൻഷ്യൻ ക്യാമ്പ് ഏപ്രിൽ 12 മുതൽ 15 വരെ ചേന്നര പെരുന്തിരുത്തിയിൽ നടക്കും. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്യും. എക്സൈസ് ഓഫീസർ കെ.എം. ബാബു രാജ് മുഖ്യാതിഥിയായിരിക്കും.വ്യത്യസ്ത വിഷയങ്ങളിൽ വിവിധ സെഷനുകളിലായി,സാജിദ് റഹ്മാൻ പൊക്കുന്ന്,നുബില അബ്ബാസ്, നബീൽ പാലത്ത്, റുഫൈഹ തിരൂരങ്ങാടി, സി.ടി ആയിഷ...