Category: പ്രാദേശികം

Post

മക്കയിൽ ഐ സി എഫ് – ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ രൂപവൽകരിച്ചു

മക്ക: ജൂൺ ആദ്യപകുതിയിൽ അരങ്ങേറുന്ന ഈ വർഷത്തെ വിശുദ്ധ ഹജ്ജിൽ പങ്കെടുക്കുന്ന തീർത്ഥാടകരെ സേവിക്കുന്നതിനായി ഐ സി എഫ്, ആർ എസ് സി നേതൃത്വത്തിൽ വാദിസലാം ഹാളിൽ ചേർന്ന സംഗമത്തിൽ H V C 2025 കോർ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 2025 കോർ കമ്മറ്റി അംഗങ്ങളായി ടി എസ് ബദറുദ്ധീൻഅൽ ബുഖാരിതങ്ങൾ , അഷ്‌റഫ് പേങ്ങാട് , മുഹമ്മദ് മുസ്‌ലിയാർ (സ്റ്റെയറിങ് കമ്മിറ്റി ) അബ്ദുനാസർ അൻവരി (ചെയർമാൻ ) ഹനീഫ അമാനി (വൈസ് ചെയർമാൻ )...

Post

വൈരങ്കോട് നവജീവൻ വിദ്യാ ദീപം ഗ്രാമീണ ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു

അന്താരാഷ്ട്ര പുസ്തക ദിനം തിരുന്നാവായ : ഗ്രാമീണ ജനതയെവായന ശീലം വളർത്തുന്നതിനു വേണ്ടി വൈരങ്കോട് നവജീവൻ വിദ്യാ ദീപം വിപുലമായ ഗ്രാമീണ ഗ്രന്ഥാലയം ഒരുക്കുന്നു.അന്താരാഷ്ട്ര പുസ്തക ദിനത്തിൻ്റെ ഭാഗമായി ഗ്രന്ഥാലയത്തിൻ്റെ ഭാരവാഹികൾപുസ്തകങ്ങൾ ശേഖരിച്ചു തുടങ്ങി. പുസ്തക ശേഖരണ ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ പുസ്തകങ്ങൾ സമ്മാനിച്ചു നിർവഹിച്ചു. സമൂഹത്തിലെ വിവിധ മേഖലയിലുള്ള വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമാണ് പുസ്തകൾ ശേഖരിക്കുന്നത്. നവജീവൻ നവ കലാകേന്ദ്രത്തിലെത്തുന്നവർക്കും വിദ്യാർത്ഥികൾപൊതു ജനങ്ങൾ എന്നിവർക്ക് ലൈബ്രറി ഉപയോഗപ്പെടുത്താം....

Post

ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിന് എറണാകുളം ജില്ലാ ആസൂത്രണ സമിതി ബെസ്റ്റ് അവാർഡ്.

ശ്രീമൂലനഗരം :എറണാകുളം ജില്ല ആസൂത്രണ സമിതിയുടെ ബെസ്റ്റ് അവാർഡ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിന്. 2024 – 25 സാമ്പത്തിക വർഷത്തിൽ 100% പദ്ധതി വിഹിതം ചെലവഴിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആസൂത്രണ സമിതി ഏർപ്പെടുത്തിയിട്ടുള്ള ബെസ്റ്റ് അവാർഡ് ആണ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയത്. കളക്ടറേറ്റിൽ കൂടിയ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ വച്ച് ജില്ലാ കളക്ടറുടെയും ആസൂത്രണ സമിതി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ മനോജ് മൂത്തേടൻ അവർകളിൽ നിന്നും ഗ്രാമപഞ്ചായത്ത്...

Post

മാപ്പിളമാര്‍ കേരളത്തിലെ ആദ്യ സാക്ഷരസമുദായം: എം ശ്രീനാഥൻ

മലപ്പുറം: മാപ്പിളമാരാണ് കേരളത്തിലെ ആദ്യ സാക്ഷര സമുദായമെന്ന് ഡോ. എം ശ്രീനാഥന്‍. ഏപ്രില്‍ 16,17 തിയ്യതികളില്‍ ബുക്പ്ലസ് പബ്ലിഷേഴ്സും മലപ്പുറം ഗവണ്‍മെന്റ് കോളേജ് ഇസ്ലാമിക് ഹിസ്റ്ററി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച അറബിമലയാളം ദ്വിദിന സഹവാസക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്പിള പഠന പരമ്പരയുടെ ഭാഗമായി ബുക്പ്ലസ് പ്രസിദ്ധീകരിക്കുന്ന ‘അറബിമലയാളം: ഭാഷ, സാഹിത്യം, സംഗീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പുസ്തകം എം ശ്രീനാഥന്‍ പ്രകാശനം ചെയ്തു. മലപ്പുറം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗീതാ നമ്പ്യാര്‍...

Post

കേരളാ മാപ്പിള കലാ ആക്കാദമി തിരൂർ ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചെയർമാൻ – ഇബ്രാഹിം ഹാജിപ്രസിഡന്റ്:ഷാഫി സബ്ക്ക സീനിയർ വൈസ് പ്രസി:അയ്യൂബ് ആലുക്കൽ വൈസ് പ്രസിഡന്റുമാർ :ഹഫ്‌സത്ത് തിരൂർഅനീഫ PKPK നാസിക്ക്ഷഹീൻ മംഗലംഎന്നിവരെയും ജനറൽ സെക്രട്ടറിമുജീബ് കൂട്ടായിഓർഗാനൈസ് സെക്രട്ടറി-ഷെരീഫ് കൂട്ടായിസെക്രട്ടറിമാർമനാഫ് പൂന്തലഷബീറലി റിദം മീഡിയറാഷിദ് മംഗലംകബീർ കൊടപ്പനക്കൽട്രഷറർ സമദ് PVപ്രോഗ്രാം കോഡിനേറ്റർ ഫൈസൽ കന്മനംമീഡിയ കോഡിനേറ്റർ- ഷാഫി കുന്നത്ത്എന്നിവരെ തിരഞ്ഞെടുത്തു.. തീരുർ സംഗം ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ അസീസ് മാവുംകുന്ന് അധ്യക്ഷത വഹിച്ചു.ഇസ്മായിൽ മാസ്റ്റർ, ജലീൽ മാസ്റ്റർ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Post

മത്സ്യ കൃഷി വിളവെടുത്തു

നിറമാരുതുർ: കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖാന്തരം നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി നിറമരുതൂർ പഞ്ചായത്തിലെ ആരോഹ ഫിഷറീസ് 2022-23 പിന്നാമ്പുറങ്ങളിലെ വരാൽ വിത്തുൽപാതന യൂണിറ്റിന്റെ ഉടമസ്ഥനായ ശ്രീ നിസാമുദ്ദീന്റെ മത്സ്യകൃഷിയിടത്തിൽ വിത്തുൽപ്പാതനം നടത്തി വളർത്തിയ വരാൽ,ആറ്റുകൊഞ്ച്,നാടൻ കല്ലുമ്മക്കായ തീലോപിയ,നട്ടർ,അനാബസ്,കാരി,പൊരിക്ക് എന്നി മത്സ്യങ്ങളുടെ വിളവെടുപ്പ് 21/4/25 ന്ന് ബഹു:നിറമരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോൾ കാവീട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു:പ്രസിഡന്റ് ഇസ്മയിൽ പുതുശ്ശേരി ഉൽഘാടന കർമ്മം നിർവഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ...

Post

പി.കെ ബഷീർ എം.എൽ എ ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ

നൃൂയോർക്ക്: ബഹാമസിലേക്കുള്ള യാത്രാ മദ്ധ്യേ പി.കെ ബഷീർ എം എൽ എ അമേരിക്കയിൽ സന്ദർശനം നടത്തി.ഏപ്രിൽ 28 മുതൽ മെയ് 3 വരെ ബഹാമസിൽ വെച്ചു ചേരുന്ന കോമൺ വെൽത്ത് അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തിൽ കേരള നിയമ സഭയുടെ പ്രതിനിധിയാണ് ശ്രി പി. കെ,ബഷീർ . ഏറനാടിൻ്റെ ജനപ്രിയ ജനപ്രതിനിധിയും, വയനാട് ദുരിത ബാധിതർക്ക് മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന പുനരധിവാസ പദ്ധതികളുടെ മുഖ്യ നേതൃത്വം വഹിക്കുന്ന ബഷീർ ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവു...

Post

ഹജ്ജ് തീർഥാടകരുടെ യാത്രാ പ്രതിസന്ധി പരിഹരിക്കണം:

തിരൂർ: സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുള്ള ഹജ്ജ് തീർഥാടകർക്കുണ്ടായ യാത്രാ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്ന് കെ.എൻ.എം മർകസുദഅവ മലപ്പുറം വെസ്റ്റ് ജില്ലാ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.വെബ് സൈറ്റ് തുറക്കാത്തതിനാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ കഴിയാതെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കുള്ള സമയ പരിധി അവസാനിച്ചിരിക്കേ തീർഥാടകരുടെ യാത്രാസാധ്യത മങ്ങിയ സാഹചര്യത്തിൽ ഉന്നതതല നയതന്ത്ര ചർച്ചയിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും തീർഥാടകരുടെ ആശങ്കയകറ്റണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനിശ്ചിതത്വം ഒഴിവാക്കുന്നതിൽ ജാഗ്രത കാണിക്കണമെന്നും ആവശ്യപ്പെട്ടു. കെ എൻ എം മർക്കസുദ്ദഅവ...

Post

വികസനങ്ങൾ സംസാരത്തിലല്ല പ്രവർത്തനത്തിലാണ് വേണ്ടത്

താനൂർ: ‘വികസനങ്ങൾസംസാരത്തിലല്ല പ്രവർത്തനത്തിലാണ്വേണ്ടതെന്ന് കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.ജനങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ വേണ്ടിയുള്ളവികസനമായിരിക്കണംനടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.താനാളൂർ ഗ്രാമപഞ്ചായത്തിലെചുങ്കം – പെരുമണൽ റോഡ് ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മല്ലിക അധ്യക്ഷയായി.വൈസ് പ്രസിഡണ്ട് വി.അബ്ദുറസാഖ് ‘അംഗം ഷരീഫ ബഷീർകെ. മൊയ്തിൻ കുട്ടി ഹാജി,പി.പി. ബഷീർ,സുലൈമാൻ അരിക്കാട്,,കളത്തിൽ ബഷീർഎന്നിവർ സംസാരിച്ചു.

Post

മദ്യ നിരോധന സമിതി സത്യാഗ്രഹികൾക്ക് തിരുന്നാവായയിൽ സ്വീകരണം നൽകി

തിരുന്നാവായ : മദ്യാധികാര വാഴ്ച്ചക്കെതിരെ ജനാധികാര വിപ്ലവം എന്ന പ്രമേയത്തിൽ കേരള മദ്യ നിരോധന സമിതി മലപ്പുറം കല്ക്ട്രേറ്റിനു മുന്നിൽ നടത്തി വരുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിൽ 600 ദിവസം പിന്നിട്ട സത്യാഗ്രഹികൾക്ക് തിരുന്നാവായ ടൗണിൽ പഞ്ചായത്ത് കമ്മിറ്റി സ്വീകരണവും ആദരവും നൽകി. കുറുക്കോളി മൊയ്തീൻ എം എൽ എ ഉപഹാരങ്ങൾ വിതരണംചെയ്തു .മദ്യ നിരോധന സമിതി സംസ്ഥാന നേതാക്കളായ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, അഡ്വ: സുജാത എസ്. വർമ്മ, ഖദീജ സർഗീസ്,ഇയ്യാച്ചേരി പത്മിനി എന്നിവർക്കാണ് ആദരവ് നൽകിയത്....