Category: പ്രാദേശികം

Post

ലഹരി വിരുദ്ധ സന്ദേശ യാത്ര തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരൂർ :സംസ്ഥാനത്ത് ലഹരി വിരുദ്ധ സന്ദേശ യാത്ര സമാപന ദിനാചരണം തിരൂർ നഗരത്തിൽ നടക്കുന്നതിനാൽ ഘോഷയാത്രകൾ മറ്റും ഉള്ളതിനാൽ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് മുതൽ നിയന്ത്രണം ഏർപ്പെടുത്തി. താനൂർ ഭാഗത്തുനിന്നും വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പൂക്കയിൽ ജംഗ്ഷനിൽ നിന്നും ഉണ്ണിയാൽ റൂട്ടിലേക്ക് തിരിഞ്ഞു പോകണം. പൂങ്ങോട്ടുകുളം ഭാഗത്തുനിന്നും സ്റ്റേഡിയം ഭാഗത്തേക്ക് വാഹനങ്ങൾ വരാതിരിക്കാൻ പൂങ്ങോട്ടുകുളത്തു നിന്നും തീരദേശ ഭാഗത്തേക്ക് തിരിച്ചു പോകണം . ചമ്രവട്ടം ഭാഗത്തുനിന്നും വരുന്ന ബസ്സുകളും...

Post

എ എസ് എം തിരുന്നാവായ പഞ്ചായത്ത് സമ്മേളനം

അനുഭവങ്ങൾ ഓർത്തെടുത്ത് തലമുറ സംഗമം തിരുന്നാവായ : വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന അനുഭവങ്ങൾ ഓർത്തെടുത്ത് എം എസ് എഫ് തലമുറ സംഗമം. വേര് തേടും കാലം പ്രമേയത്തിൽ തിരുന്നാവായ പഞ്ചായത്ത് എം എസ് എഫ് സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സംഗമം മുതിർന്നവരെ കുട്ടിക്കാലത്തേക്ക് നടത്തുന്നതായി. സാങ്കേതി വിദ്യ ഇല്ലാത്ത കാലത്തെ സംഘടനാ പ്രവർത്തനങ്ങൾ പഴയ കാല നേതാക്കൾ പങ്ക് വച്ചപ്പോൾ നവ തലമുറക്ക് അത് പുത്തൻ അനുഭവമായി. ദുബൈ കെ എം സി സി ദേശീയ വൈ...

Post

ഗതാഗത നിയന്ത്രണം

കടലുണ്ടിക്കടവ്:കടലുണ്ടിക്കടവ് പാലത്തിന്റെ 11, 12 സ്പാനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പാലം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. കടലുണ്ടിക്കടവ് പാലത്തിലൂടെ സഞ്ചരിക്കുന്ന ഭാരവാഹനങ്ങള്‍ ഫറോക്ക് – മണ്ണൂര്‍ – കോട്ടക്കടവ് – അത്താണിക്കല്‍ – ആനങ്ങാടി, ഫറോക്ക് – കരുവന്തിരുത്തി -ചാലിയം – കടലുണ്ടി – കോട്ടക്കടവ് -അത്താണിക്കല്‍ -ആനങ്ങാടി, ചെട്ടിയാര്‍മാട്-അത്താണിക്കല്‍-കോട്ടക്കടവ്-ഫറോക്ക് എന്നീ റോഡുകളിലൂടെ തിരിഞ്ഞു പോകണമന്ന് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post

കിക്ക് ഡ്രഗ്സ് ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ സമാപനം തിങ്കളാഴ്ച തിരൂരിൽ

തിരൂർ: സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ്റെ നേതൃത്വത്തിൽകിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ് ലഹരി വിരുദ്ധ സന്ദേശയാത്രയുടെസംസ്ഥാന തല സമാപനം മെയ് 26 വൈകിട്ട് 4 മണിക്ക് തിരൂരില്‍നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.മെയ് 5 ന് കാസർഗോഡ് നിന്ന്തുടങ്ങി 14 ജില്ലകളിലുംനിരവധി കേന്ദ്രങ്ങളിൽനടന്ന പര്യടനത്തിന്ശേഷമാണ് സന്ദേശ യാത്ര തിരൂരിൽസമാപിക്കുന്നത്.തിരുർ ഗവ: ബോയ്സ്ഹയർ സെക്കൻഡറി സ്കൂളിൽസംസ്ഥാനതലസമാപനത്തിൽപ്രമുഖരായ ജനപ്രതിനിധികളുംദേശീയ,അന്തർദേശീയ കായികതാരങ്ങളും പങ്കെടുക്കും.സന്ദേശ യാത്രയുടെ സമാപന മഹാ സമ്മേളനത്തിൻ്റെമുന്നോടിയായി വൈകിട്ട് 3 മണിക്ക്തഴെപ്പാലം മുൻസിപ്പൽസ്റ്റേഡിയം പരിസരത്തു നിന്നും...

Post

ഉണ്യാലിൽ പുതിയ പാലം വരുമോ

പൂക്കയിൽ – ഉണ്ണിയാൽ റോഡിൽ ഉണ്ണിയാൽ അങ്ങാടി എത്തുന്നതിന് മുമ്പ് കനോലി കനാലിന് കുറുകെ നിർമ്മിച്ച റോഡ് പാലം അപകടാവസ്ഥയിലായത് കാരണം മാസങ്ങളായി ഈ പാലം വഴിയുള്ള ഗതാഗതം നിരോധിച്ച് ഉത്തരവ് ഇറക്കിയിട്ട്. തിരൂരിൽ നിന്ന് കൂട്ടായി ഭാഗത്തേക്കും, താനൂർ ഭാഗത്തേക്കും ധാരാളം ബസ് സർവ്വീസ് നടത്തിയിരുന്ന ഈ പാലം ഉൾകൊള്ളുന്ന റോഡിലൂടെയാണ്. പാലം അപകടാവസ്ഥയിലായത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ അധികാരികൾ പാലം അടച്ചു അത് വഴിയുള്ള ഗതാഗതം നിർത്തിവെപ്പിച്ചു.എന്നാൽ പാലത്തിന്റെകേടുപാടുകൾ തീർക്കുന്ന കാര്യമോ ,...

Post

സി .ഐ. ഇ. ആർ. മദ്രസ്സ അധ്യാപക പരിശീലനം സംഘടിപ്പിച്ചു

എ.ഐ. കാലഘട്ടത്തിൽ ന്യൂതന ആശയങ്ങൾ ഉള്‍ക്കൊള്ളാൻ അധ്യാപകന് കഴിയണം: എം എൽ എ തിരൂർ: നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ ന്യൂതന ആശയങ്ങൾഉള്‍ക്കൊള്ളാനും അനുയോജ്യമായ രീതിയില്‍ കുട്ടികളുടെ മുമ്പില്‍ അവതരിപ്പിക്കാനും അധ്യാപകന് കഴിയണമെന്ന് കുറുക്കോളി മൊയ്തീൻ എം എൽ എ പറഞ്ഞു.സെൻ്റർ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻ്റ് റിസർച്ച് സെൻ്റർ ( സി ഐ ഇ ആർ ) തിരൂർ മണ്ഡലം സമിതി സംഘടിപ്പിച്ച മദ്രസ്സ അധ്യാപക പരിശീലനം താഴെപ്പാലം എ എ കെ ഹാളിൽ ഉദ്ഘാടനം ചെയ്തു...

Post

കൈതനിപ്പൂപറമ്പില്‍ കുടുംബത്തിന്റെകുടുംബ സംഗമം ശ്രദ്ധേയമായി.

പുറത്തൂര്‍ : പുറത്തൂര്‍ പഞ്ചായത്തിലെ മുട്ടനൂര്‍ കൈതനിപ്പൂപറമ്പില്‍ കുടുംബ സംഗമം നടത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച സംഗമത്തിന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി. അബ്ദുല്‍ വാഹിദ് സ്വാഗതം പറഞ്ഞു.കെ.പി. ഉമ്മര്‍ മുട്ടനൂരിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഉമ്മര്‍ ചുങ്കത്ത് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മലപ്പുറം ഗവ. കോളേജ് ചരിത്രാധ്യാപകന്‍ പ്രൊഫ. സി.കെ. അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. കുട്ടായി സ്‌കൂള്‍ അറബി അധ്യാപകന്‍ സി.കെ. ഷിഹാബുദ്ധീന്‍ മുഖ്യ പ്രഭാഷണം നടത്തി. വര്‍ത്തമാന കാലത്ത് യുവത്വം ചെന്നെത്തുന്ന ലഹരി...

Post

ഹജ്ജ് – 2025 -വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 3911 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു.

2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 3911 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ എത്രയും വേഗം കൊച്ചിൻ എംബാർക്കേഷൻ അടിസ്ഥാനത്തിലുള്ളമൊത്തം തുക അടവാക്കണം.പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും ഒറിജിനൽ പാസ്പോർട്ട്, പണമടച്ച പേ-ഇൻ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ...

Post

കാട്ടൂരിൽ ഇ എം എസ് റോഡ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു.

കാട്ടൂർ:ഇരിങ്ങാലക്കുട ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലം പ്രത്യേക വികസന ഫണ്ടിൽ നിന്നും തുക വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. കാട്ടൂർ പഞ്ചായത്തിൽ വാർഡ് 8 ലെ ഇ എം എസ് റോഡിന് 10 ലക്ഷം രൂപയാണ് മന്ത്രി അനുവദിച്ചത്.ഇ എം എസ് റോഡ് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ലത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എസ് അനീഷ്, സ്വപ്ന ജോർജ്, രമഭായ് ടീച്ചർ, ജയശ്രീ സുബ്രഹ്മണ്യൻ, പഞ്ചായത്ത്...

Post

റോഡ് പുതുക്കി പണിയാത്തത്തിൽ പ്രതിഷേധിച്ചു

പുത്തൻചിറ:വെള്ളൂർ കോവിലകത്ത് കുന്ന് കരുപടന്ന റോഡിൽ വെള്ളൂർ ലക്ഷം വീടിന് സമീപം നിലമ്പതിയുടെ തൊട്ട് പടിഞ്ഞാറെ വീട്ടിൽ താമസിക്കുന്ന വാഴയ്ക്കാമഠംരായൻ്റെ വീട്ടിലേക്ക് ഒരു മഴ പെയ്ത് കഴിഞ്ഞാൽ വീട്ടിലേക്ക് കയറുവാൻ പറ്റുന്നില്ല റോഡിൽ നിറഞ്ഞ് കിടക്കുന്ന ചേറ് വെള്ളം വാഹനങ്ങൾ പോകുമ്പോൾ വെള്ളം തള്ളി ഇറയത്ത് വരെ എത്തും.കുഞ്ഞുകുട്ടികൾക്ക് പോലും ഇറയത്ത് വരുവാൻ സാധിക്കുന്നില്ല. അത്രയും ചെളിവെള്ളം മുറ്റത്തും, ഇറയത്തും കെട്ടികിടക്കുകയാണ്. തെക്കോട്ട് ഒരു കാന കീറിയാൽ വെള്ളം ഒഴുകി പോകും.ഗ്രാമപഞ്ചായത്തിൽ നേരിട്ട് പരാതികൊടുത്തിട്ട് ഈ റോഡ്...