Category: പ്രാദേശികം

Post

കൊരട്ടി പഞ്ചായത്ത് വിദ്യാഭ്യാസ അവാർഡ് ദാനം ആദരവ് 2025 സംഘടിപ്പിച്ചു

കൊരട്ടി. കൊരട്ടി പഞ്ചായത്തിലെ എസ്. എസ് എൽ സി – പ്ലസ് 2 പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും, 100% വിജയം നേടിയ സ്കൂളുകൾക്കും ഉള്ള വിദ്യാഭ്യാസ അവാർഡ് ദാനം ആദരവ് – 2025 സംഘടിപ്പിച്ചു. ആദരവ് പരിപാടി കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.ഗീത ഉദ്ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു. പ്രശസ്ത പ്രചോദനാത്മക പ്രഭാഷകൻ ജോസഫ് അന്നംകുട്ടി ജോസ് മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത സിനിമാ...

Post

അവധിക്കാല വീഡിയോ എഡിറ്റിങ് പരിശീലന ക്യാമ്പ് നടത്തി

ഒതുക്കുങ്ങൾ:ഒതുക്കുങ്ങൾ ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ ലിറ്റിൽ കൈറ്റ് ക്ലബ് അംഗങ്ങൾക്ക് വീഡിയോ എഡിറ്റിങ് പരിശീലന ക്യാമ്പ് നടത്തി. വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയർ ആയ kdenlive 24.05 എന്ന പുതിയ സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തി. സ്കൂൾ എച്ച്. എം ഇൻചാർജ് വി. ഷാജി സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പഠിച്ച ഒരു പൂർവവിദ്യാർഥി അവനെ പഠിപ്പിച്ച അധ്യാപകനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്ന് വീഡിയോ എഡിറ്റിങ് മേഖലയിൽപ്രവർത്തിക്കുന്നത് ഷാജി സാർ പ്രസംഗത്തിൽ സൂചിപ്പിച്ചു. സ്കൂൾ ലിറ്റിൽ...

Post

നായ കുറുകെ ചാടി ബൈക്ക് യാത്രികൻ മരണപ്പെട്ടു

പരപ്പനങ്ങാടി : പുത്തൻപീടികയ്ക്ക് സമീപം നായ കുറുകെ ചാടിയതുകാരണം ബൈക്ക് മറിയുകയും എതിരെ വന്ന ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് പരുക്ക് ഏൽക്കുകയും തൊട്ടടുത്ത നഹാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതര പരുക്ക് ഉണ്ടായതിനെ തുടർന്ന് മിംസ് ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയെങ്കിലും യാത്രികൻ മരണപ്പെട്ടു. പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി കള്ളിത്തൊടി പരേതനായ ഭാസ്കരൻ്റെ മകൻ ശ്രീജിത്ത് (37) ആണ് അപകടത്തിൽ മരിച്ചത്. ബുധനാഴ്ച രാത്രി 9 30 ഓടെയാണ് സംഭവം നടന്നത്. മാതാവ്’ സൗമിനി / സഹോദരൻ രഞ്ജിത്ത്. മൃതദേഹം...

Post

നെറ്റ്‌വ റെസിഡൻസ് വിജയാരവം സംഘടിപ്പിച്ചു

തിരൂർ : നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. നെറ്റ്‌വ രക്ഷാധികാരി കെകെ റസാക്ക് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ നഗരസഭ ചെയർപേഴ്സൺ എപി നസീമ അനുമോദന ചടങ്ങ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ പ്രദേശത്തെ അർഹരായ കുട്ടികൾക്ക് പഠനോപകരണ കിറ്റ് എംഇഎസ് കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി ഹാജി കൈനിക്കര വിതരണോൽഘാടനം ചെയ്തു ....

Post

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായിബോധവല്‍ക്കരണ ക്ലാസ്

തിരൂർ :സ്‌കൂള്‍ അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഹാഫ് ആന്‍ഡ് ഹാഫ് പേരെന്റ്‌റിംഗ് & സ്റ്റുഡന്റസ് വെല്‍ ബെയിങ് പ്രോഗ്രാം നടത്തി. ഗ്‌ലോബല്‍ ട്രാന്‍സ്‌ഫോര്‍മേഷണല്‍ ലൈഫ് കോച്ചും മൈന്‍ഡ് പവര്‍ ട്രെയിനറുമായ വസിയ വഫയുടെ നേതൃത്വത്തില്‍ തിരൂര്‍ മെട്രോ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണു ചടങ്ങ് നടത്തിയത്. നേതൃത്വം, രക്ഷാകര്‍തൃത്വം, വൈകാരിക ബുദ്ധി എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചു രണ്ട് സെഷനുകളായി നടന്ന പരിപാടിയില്‍ അമ്പതോളം കുടുംബങ്ങള്‍ പങ്കെടുത്തു. ചടങ്ങ് സ്‌പോര്‍ട്‌സ് കേരള ഫൌണ്ടേഷന്‍ ഡയറക്ടര്‍ ആഷിഖ് കൈനിക്കര ഉദ്ഘാടനം ചെയ്തു....

Post

പൊന്നാനി കടൽ തീരത്തിന് ആശ്വാസം പകർന്ന് പ്രാർത്ഥനാ സദസ്സ്

പൊന്നാനി: മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും പ്രദേശവാസിയുമായ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയയുടെ നേതൃത്വത്തിൽ അരങ്ങേറിയ പ്രാർത്ഥനാ സദസ്സ് ആഞ്ഞു വീശിയ കാറ്റും കര കാർന്ന് തിന്ന കടൽക്ഷോഭവും ഭീതി പടർത്തിയ പൊന്നാനി തീരദേശ മേഖലയ്ക്ക് ആശ്വാസം തിരയടിച്ച അനുഭവം പ്രദാനം ചെയ്തു. മേഖലയിലെ ദീർഘദൂരം വരുന്ന തീരദേശം ദിവസങ്ങളോളം ആശങ്കയിൽ മുങ്ങിയ നിലയിലായിരുന്നു. കിടപ്പാടം നഷ്ടപ്പെടും ജീവിതായോധനം മുടങ്ങിയും പട്ടിണിയും അങ്കലാപ്പും തിരത്തള്ളിയ അന്തരീക്ഷത്തിൽ തീരത്ത് അരങ്ങേറിയ പ്രാർത്ഥനാ സദസ്സ് പ്രദേശത്തിന്...

Post

പൂങ്ങോട്ടുകുളം ജംഗ്ഷനിലെ കുരുക്ക് ആര് അഴിക്കും

തിരൂർ :തിരൂർ ടൗണിൽ ചില റോഡുകൾ സൗകര്യപ്രദമായ രീതിയിൽ വിതി കൂട്ടി ഗതാഗത തിരക്ക് കുറക്കാൻ സാധ്യമാക്കി. എന്നാൽ ഇതിന്റെ പൂർണമായ പ്രയോജനം ലഭിക്കണമെങ്കിൽ താഴെ പാലം മുതൽ ബി.പി. അങ്ങാടി വരെയുള്ള റോഡിലെ കുരുക്ക് അഴിക്കണം. അതിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് പൂങ്ങോട്ടുകുളം ജംഗ്ഷൻ. ഇവിടെ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡിന് മതിയായ സൗകര്യം ഇല്ലാത്തത് കാരണം ഫ്രീ ലെഫ്റ്റ് സംവിധാനം പോലും ഉപയോഗത്തിൽ കൊണ്ടുവരാൻ പലപ്പോഴും വാഹനങ്ങൾക്ക് സാധ്യമാകാറില്ല. ഈ കാര്യങ്ങൾ പല...

Post

കമ്മറമ്പ് കൂട്ടായ്മകരിയർ ഗൈഡൻസ് ക്ലാസ്സും വിദ്യാർത്ഥികൾക്കുള്ള ആദരവും സംഘടിപ്പിച്ചു

തിരുന്നാവായ :വൈരങ്കോട് കമ്മറമ്പ് കൂട്ടായ്മ കരിയർ ഗൈഡൻസ് ക്ലാസ്സും വിദ്യാർത്ഥികൾക്കുള്ള ആദരവും സംഘടിപ്പിച്ചു . തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാര വിതരണോത്ഘാടനം നിർവഹിച്ചു .കുട്ടായ്മ പ്രസിഡന്റ്‌ അമരിയിൽ മുഹമ്മദ്‌ കുട്ടി എന്ന ബാപ്പു അധ്യക്ഷത വഹിച്ചു.എസ്. എൽ സി, പ്ലസ് ടു, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു.എഡ്യൂക്കേഷനൽ മോട്ടിവേറ്റർ അക്ബർ അമരിയിൽ ആധുനിക കാലത്തെ കരിയർ ഓപ്ഷൻ എന്ന വിഷയത്തെ സംബന്ധിച്ച് ക്ലസ്സെടുത്തു.തലക്കാട്ഗ്രാമ പഞ്ചായത്ത് മെമ്പർ എ....

Post

കൂട്ടായി കടവ് റിസോർട്ടിൽ സംഘടിപ്പിച്ച വേനൽ മഴ കുടുംബ സംഗമം ശ്രദ്ദേയമായി

വിദ്യാർത്ഥികൾക്കും കുടുംബിനികൾക്കും വിനോദത്തിനും പഠനത്തിനും പ്രാധാന്യം നൽകുന്ന വൈവിധ്യമാർന്ന നിരവധി പരിപാടികൾ കുടുംബ സംഗമത്തിൽ ഒരുക്കിയത് ഏവർക്കും ഹൃദ്യമായി. തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ എ പി നസീമ ഉദ്ഘാടനം ചെയ്തു. കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള ഇത്തരം ഒത്തുചേരലുകൾക്ക് വർത്തമാനകാലത്ത് ഏറെ പ്രസക്തിയും പ്രാധാന്യവും ഉണ്ടെന്നും മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കാൻ സഹായകമാകുമെന്നും എ പി നസീമ അഭിപ്രായപ്പെട്ടു. തിരൂർ സാംസ്കാരിക വേദി ഭാരവാഹികളുടെ മക്കളിൽ നിന്നും എസ് എസ് എൽ സി , പ്ലസ് ടു , യു എസ്...

Post

സൗജന്യ കിഡ്നി ആരോഗ്യ നിർണയ ക്യാമ്പ് നടത്തി

നിറമരുതൂർ:തിരൂർ ജനതാ ബസാറിലെ നിറമരുതൂർ പാലിയേറ്റീവ് കെയറിൽ വെച്ച് നടത്തിയ സൗജന്യ കിഡ്നി ആരോഗ്യ നിർണയ ക്യാമ്പ് ഡോ .കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. നിറമരുതൂർ പാലിയേറ്റീവ് കെയർ പ്രസിഡണ്ട് മൂസക്കുട്ടി മങ്ങാട്ടിൽ അധ്യക്ഷതവഹിച്ചു. അബ്ദുൽറഷീദ് കോഴിക്കോട്, സി.എം.പി .യൂസഫ്, വി.വി.അബ്ദുസ്സലാം , സി. എം. പി. ഷിബ, അബ്ദുൽ ഹമീദ് പാറയിൽ, ശ്രീധരൻ എന്നിവർ സംസാരിച്ചു. പി .ജമാൽ സി.എം.സി. അർഷാദ്, കെ. പി . ഒ. മുബാറക്ക് , മുബാറക് കെ, കെ. സിദ്ദീഖ്,...